Sunday, 23 October 2011

ഗുജറാത്ത് കലാപത്തില്‍ മോഡിയ്ക്ക് പങ്കുണ്ട്: അമിക്കസ് ക്യൂറി


ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പങ്കുള്ളതായി സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 2002ലെ കലാപത്തിനിടെയാണ് എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്.

മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. മോഡിക്കെതിരെ കേസ് നിലനില്‍ക്കുന്നില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാടിനോട് കടുത്ത വിയോജിപ്പാണ് അമിക്കസ് ക്യൂറി പ്രകടിപ്പിക്കുന്നത്. സഞ്ജീവ് ഭട്ട് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്താല്‍ നരേന്ദ്ര മോഡി നിരപരാധിയാണോ അല്ലയോ എന്ന കാര്യം വെളിപ്പെടുമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിക്കുന്നു.
Comment: This is a bad bad news for Modi.
-K A Solaman

No comments:

Post a Comment