Saturday 3 December 2016

ബി കോ പോയ വഴി - കഥ


നന്നായി പഠിക്കുന്ന കുട്ടിയാണ്.' അതുകൊണ്ടാണ് സന്തോഷ് വർമ്മ പ്ളസ് ടു നല്ല നിലയിൽ പാസ്സായതും കോളജിൽ ബി.കോമിനു ചേർന്നതും. അമ്മക്കു മോൻ എൻ ട്രൻസ് എഴുതി പാസ്സായി എഞ്ചിനിയർ ആകണമെന്നായിരുന്നു ആഗ്രഹം. അച്ഛനാണ് എതിർത്തത്. എഞ്ചിനിയറിംഗിനു പോയവനൊക്കെ സപ്ളി സപ്ളി എന്നു പറഞ്ഞു നടക്കുന്നതല്ലാതെ ഒരുത്തനും ജോലി കിട്ടുന്നില്ല. ബി.കോം കാർ ക്കാണെങ്കിൽ നല്ല സ്കോപ്പാണ്. 

വർമ്മയ്ക്കുംഎഞ്ചിനീയറിംഗ് താല്പര്യമില്ല. അതു കൊണ്ട് അച്ഛന്റെ താല്പര്യപ്രകാരം ബി. കോമിനു ചേർന്നു. പ്ളസ്ടുവിലെ മാർക്കു അഡ്മിഷനു സഹായകമായി

ബി.കോം ആദ്യരണ്ടു സെമസ്റ്റർകുഴപ്പം കൂടാതെ കടന്നുവെന്നു തീർത്തും പറഞ്ഞു കൂടാ. പരീക്ഷ കഴിഞ്ഞെങ്കിലും മാർക്കുലിസ്റ്റ്വരാൻ താമ സിക്കും. 

"എന്നു വരും മർക്കുലിസ്റ്റു ? "  എന്നു ചോദിച്ചതിന് ആറു സെമസ്റ്ററും ചേർത്ത് ഒരു മിച്ചു വരും എന്നാണ് പ്രഭാവതി ടീച്ചർ പറഞ്ഞത്. പിന്നെ ടീച്ചർ ഇത്രയും കൂടി പറഞ്ഞു
"ഈ യൂണിവേഴ്സിറ്റിയുടെ കാര്യമൊന്നും എന്നോടു ചോദിക്കരുത്"

രണ്ടാം വർഷത്തെ രണ്ടു സെമസ്റ്ററും മോശമാകാൻ കാരണം അമ്മാവൻ സമ്മാനിച്ച അസുസ് ഫോണാണ്. ചാർജ് ചെയ്യാൻ പണം അധികം കിട്ടിയില്ലെങ്കിലും ചാർജു ചെയ്തു തരാൻ റെഡിയായിരുന്നു ക്ളാസിലെ കാർത്തിക്  . അവന്റെ അഛൻ വ്യവസായി ആണ് ..അവനു രണ്ടു ഫോണുണ്ട്. കൂട്ടത്തിൽ തന്റെ അസൂസ് ഫോണും ചാർജു ചെയ്തു തരും. ഫോണിൽ ഫേസ്ബുക്കം, വാട്ട്സാപ്പും , മൈസ് പേസും സിനിമയുമായി നടന്നതിനാൽ രണ്ടാം വർഷ പഠിത്തവുംപരീക്ഷയും പോയി.

വർഷാവസാനം കാർത്തിക് മറ്റൊരു കോളജിലേക്കു റ്റി.സി. വാങ്ങിപ്പോയി. അതോടെ സമാധാനമായി. നെറ്റിൽ നിന്നു മോ ചനം . ഇനി നന്നായി പഠിക്കണം. തേഡ് ഡിസി പഠിക്കുന്നതിനൊപ്പം സെക്കന്റ് ഡിസി ഇംപ്രൂവ് ചെയ്യുകയും വേണം

അങ്ങനെ കരുതിഇരിക്കെ യാണ് മുകേഷ് അംബാനി റിലയൻസ് ജിയോ  യുമായി എത്തിയത്. ഏവർക്കും സിം ഫ്രീ, നെറ്റ് ഫ്രീ . ജിയോ സിം അസുസ് സപ്പോർട്ടു ചെ യ്യും

  അസൂസിൽ സിനിമ കണ്ടു നടന്നതിനാൽ അഞ്ചാമത്തെ സെമ്മും പോയി. അവശേഷിക്കുന്ന സെം നന്നായി പഠിക്കാമെന്നു കരുതിയപ്പോഴാണ് അംബാനി  സൗജന്യ സേവനം  മാർച്ചുവരെ നീട്ടിയത്. ഇ നി എങ്ങനെ പഠിക്കാൻ കഴിയും ? മാ  ർച്ചിലാണ് അവസാന സെമസ്റ്റർ പരീക്ഷ . ബി കോം പോകുന്ന വഴി നോക്കി വർമ്മ  മിഴിച്ചിരുന്നു .

                             -- - - - - - -