Thursday 31 July 2014

പെട്രോള്‍ വില 1.09 രൂപ കുറച്ചു: ഡീസലിന് 50 പൈസ കൂട്ടി


പെട്രോള്‍ വില 1.09 രൂപ കുറച്ചു: ഡീസലിന് 50 പൈസ കൂട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.09 രൂപയാണ് കുറച്ചത്. അതേസമയം, ഡീസല്‍ വില 50 പൈസ വര്‍ധിപ്പിച്ചു. പ്രതിമാസ വര്‍ധനവിന്‍െറ ഭാഗമായാണ് ഡീസല്‍ വില കൂട്ടിയത്.
പാചകവാതക സിലിണ്ടറിന് വില കുറച്ചിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് നാലു രൂപയും സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് രണ്ടര രൂപയുമാണ് കുറച്ചത്.
Commentഇങ്ങനെ വ്യവസ്ഥയില്ലാതെ എണ്ണവില കൂട്ടുകയും കുറക്കുകയും ചെയ്താല്‍ ഞങ്ങള്‍ എങ്ങനെ ഹര്‍ത്താല്‍ നടത്തും?
-K A Solaman 

Wednesday 30 July 2014

ലോട്ടറി മാഫിയയെ വളര്‍ത്തിയത് സിപിഎം: മാണി














തിരുവനന്തപുരം: കേരളത്തില്‍ ലോട്ടറി മാഫിയയെ വളര്‍ത്തിയത് സിപിഎമ്മും പാര്‍ട്ടി മുഖപത്രവുമാണെന്ന് ധനമന്ത്രി കെ.എം.മാണി ആരോപിച്ചു. ഇടതു സര്‍ക്കാരിന്റെ കാലത്താണ് ലോട്ടറി മാഫിയകള്‍ കേരളത്തില്‍ ആധിപത്യം സ്ഥാപിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അന്യസംസ്ഥാന ലോട്ടറി പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി സര്‍ക്കാരിന് എതിരല്ല. കേരളത്തെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കുന്ന വിധിയല്ല കോടതിയില്‍ നിന്നുണ്ടായത് എന്നതിനാല്‍ തന്നെ അപ്പീല്‍ പോകേണ്ട സാഹചര്യമില്ല. സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ നിരോധിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്നും മാണി പറഞ്ഞു. ലോട്ടറി പ്രശ്‌നത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇപ്പോള്‍ വാദിയെ പോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
കമെന്‍റ്: നിന്നു കഥാപ്രസംഗം നടത്താതെ ലോട്ടറി മാഫിയായില്‍ നിന്നു ജനത്തെ രക്ഷിക്കാന്‍ എന്തെങ്കിലും  ചെയ്യാന്‍ പറ്റുമോയെന്ന് നോക്കൂ.
-കെ എ സോളമന്‍ .

ഇനി മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്താം











തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവിധ അപേക്ഷകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകര്‍ക്ക് ഇനി മുതല്‍ സ്വയം സാക്ഷ്യപ്പെടുത്താം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വന്തം നിലയ്ക്ക് അറസ്റ്റ് ചെയ്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെയും തീരുമാനം.
ഗസറ്റഡ് ഉദ്യോഗസ്ഥരോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ വ്യവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സമയവും പണവും നഷ്ടപ്പെടുത്താതെ തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ പൗരന്‍മാര്‍ക്ക് ലഭ്യമാക്കുക ,ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുക, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘുകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടി. നോട്ടറിയില്‍ നിന്നും മറ്റും സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തു കിട്ടണമെങ്കില്‍ 100 മുതല്‍ 500 രൂപ വരെ അപേക്ഷകര്‍ നല്‍കേണ്ടി വരുന്ന സാഹചര്യവും സാധാരണയാണ്.
മതിയായ രേഖകള്‍ സമയത്ത് ഹാജരാക്കാത്തതിനാല്‍ പലര്‍ക്കും സമയത്തിന് ഡോക്യുമെന്റുകള്‍ അറ്റസ്റ്റ് ചെയ്ത് കൊടുക്കാന്‍ പല ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല എന്നതും ഉദ്യോഗാര്‍ത്ഥികളെ വലച്ചിരുന്നു.
Comment: നല്ല തീരുമാനം !
കെ എ സോളമന്‍ 

Sunday 27 July 2014

മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യന്‍ -ജോസഫ് എം. പുതുശേരി

മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യന്‍ -ജോസഫ് എം. പുതുശേരി
കോട്ടയം: കേരളാ മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യനെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും മുന്‍ എം.എല്‍.എയുമായ ജോസഫ് എം. പുതുശേരി. മാണി മുഖ്യമന്ത്രിയാകണമെന്നത് കേരളത്തിന്‍െറ പൊതുവികാരമാണ്. കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗം ഇതിനെ പിന്തുണക്കുന്നു. രാഷ്ട്രീയ എതിരാളികള്‍ പോലും നിരവധി തവണ ഇക്കാര്യം ആവശ്യപ്പെട്ടതാണെന്നും പുതുശേരി വാര്‍ത്താലേഖകരോട് പറഞ്ഞു.
കമന്‍റ് : പകര്‍ച്ചപ്പനിയാണ്, ആദ്യം പി സി ജോര്‍ജിനു, ഥ്യ്ദര്‍ന്ന് ആന്തണിരാജൂന് ഇപ്പോ ഈ വിദ്വാന്..
-കെ എ സോളമന്‍ 

Saturday 26 July 2014

ഖനന ലൈസന്‍സ്: ഒരു കൊല്ലത്തെ സാവകാശം വേണമെന്ന് കേരളം

ന്യൂഡല്‍ഹി: പരിസ്ഥിതി അനുമതിയില്ലാത്ത എല്ലാ ഖനനലൈസന്‍സുകളും റദ്ദാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം ഹര്‍ജി നല്‍കി. പാറമടകള്‍ക്കുംമറ്റും പരിസ്ഥിതി അനുമതി തേടുന്നതിന് ഒരു കൊല്ലത്തെ സാവകാശം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. 

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും പരിസ്ഥിതി ആഘാതം പഠിക്കുന്നതിനുള്ള സംസ്ഥാന അതോറിറ്റിയുടെയും അനുമതിയില്ലാതെ അനുവദിച്ച പാറമട, മണല്‍വാരല്‍ ലൈസന്‍സുകള്‍ റദ്ദാക്കാനാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചത്.

ഒരു കൊല്ലത്തെയെങ്കിലും സാവകാശം നല്‍കാതെ ലൈസന്‍സുകള്‍ റദ്ദാക്കുന്നത് സംസ്ഥാനത്തെ നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും. പൊതു-സ്വകാര്യ മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും. കേരളത്തില്‍ അഞ്ചു ഹെക്ടറില്‍ താഴെയാണ് പാറഖനനം നടക്കുന്നത്. ഇവയ്ക്ക് പരിസ്ഥിതി അനുമതി ലഭിക്കുന്നതിന് സാവകാശം വേണമെന്ന് കേരളം അറിയിച്ചു.
Comment:
ഒരുവര്‍ഷം ധാരാളം മതി, അതിനുള്ളില്‍ മടയെല്ലാം തോടാക്കാം
-കെ എ സോളമന്‍ 

സാഹിത്യ പുരസ്‌കാരം നല്‍കുന്നു




ആലപ്പുഴ: ആലപ്പുഴ റൈറ്റേഴ്‌സ് ഫോറം ജില്ലയിലെ സാഹിത്യകാരന്‍മാരില്‍ കഥ, കവിത, ലേഖനം(നിരൂപണം)എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. യഥാക്രമം അക്ഷരശ്രീ, അക്ഷരജ്യോതിസ്, അക്ഷരമിത്രം എന്നീ പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. താത്പര്യമുള്ളവര്‍ സ്വന്തം വ്യക്തിവിവരങ്ങള്‍ ജൂലായ് 27ന് രാവിലെ 10ന് വഴിച്ചേരിയിലെ ബുക്ക്മാര്‍ക്ക് സാംസ്‌കാരിക കേന്ദ്രത്തില്‍ നേരിട്ട് എത്തിക്കുകയോ ഓരോ വിഭാഗത്തിലും മറ്റൊരാളുടെ പേര് നിര്‍ദേശിക്കുകയോ ചെയ്യണം.
സ്‌കൂളുകളില്‍ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകര്‍ക്ക് നല്‍കിവരുന്ന സാഹിത്യപുരസ്‌കാരത്തിനും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചു. പുരസ്‌കാരങ്ങള്‍ ആഗസ്തില്‍ വിതരണം ചെയ്യുമെന്ന് ഫോറം പ്രസിഡന്റ് ജെ.കെ.എസ്. വീട്ടൂര്‍, ജനറല്‍ കണ്‍വീനര്‍ മുരളി ആലിശ്ശേരി എന്നിവര്‍ അറിയിച്ചു. 

കമെന്‍റ്: ആരും ആര്‍ത്തി കാട്ടരുത്, എല്ലാവര്ക്കും തരാം, പുരസ്കാരങ്ങള്‍ ആവശ്യത്തിനു സ്റ്റോക്കുണ്ട്!
-കെ എ സോളമന്‍ 

Tuesday 22 July 2014

പ്ളസ്ടു ബാച്ച്: ധാരണയിലെത്താന്‍ കഴിഞ്ഞില്ലെന്ന്‌ അബ്ദുറബ്ബ്

പ്ളസ്ടു ബാച്ച്: ധാരണയിലെത്താന്‍ കഴിഞ്ഞില്ലെന്ന്‌ അബ്ദുറബ്ബ്
തിരുവനന്തപുരം: അധിക പ്ളസ്ടു ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിക്ക് ധാരണയിലത്തൊന്‍ കഴിഞ്ഞില്ളെന്ന് മന്ത്രി പി.കെ അബ്ദുറബ്ബ്. ഇക്കാര്യത്തില്‍ ഉപസമിതിക്കിടയില്‍ തര്‍ക്കമുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പ്ളസ്ടു വിഷയത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകുമെന്ന് കഴിഞ്ഞദിവസം അബ്ദുറബ്ബ് അറിയിച്ചിരുന്നു
Comment: വീതം വെപ്പു കഴിഞ്ഞില്ലായെന്ന് പറഞ്ഞാലും മതി.
-കെ എ സോളമന്‍ 

Friday 18 July 2014

തോട്ടികളെക്കുറിച്ച് പറയുമ്പോള്‍ ഗാന്ധിജിക്കും മോദിക്കും ഒരേ സ്വരം –അരുന്ധതി റോയ്

Photo: Good Evening....
തിരുവനന്തപുരം: തോട്ടികളെക്കുറിച്ച് പറയുമ്പോള്‍ ഗാന്ധിജിക്കും നരേന്ദ്രമോദിക്കും ഒരേ സ്വരമാണെന്ന് എഴുത്തുകാരിയും സമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയ് . കേരള സര്‍വകലാശാലയിലെ അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച ‘കീഴടക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ചരിത്രം’ എന്ന സെമിനാറില്‍ അയ്യങ്കാളി പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഗാന്ധിയെക്കുറിച്ച് സ്കൂളുകളില്‍ പഠിപ്പിക്കുന്നതില്‍ പലതും കള്ളങ്ങളാണ്. തോട്ടികളെ തോട്ടികളായി തന്നെ കാണണമെന്ന് എഴുതിയ ഗാന്ധിയുടെ പേരിലാണോ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി പോരാടിയ അയ്യങ്കാളിയുടെ പേരിലാണോ സര്‍വകലാശാലകള്‍ വേണ്ടതെന്ന് നാം തീരുമാനിക്കണം. റഷ്യന്‍ വിപ്ളവം നടക്കുന്നതിനും എത്രയോ മുമ്പാണ് ദലിതരെ അണിനിരത്തി അയ്യങ്കാളി വിപ്ളവം നയിച്ചത്. അയ്യങ്കാളി അധ$സ്ഥിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പോരാടുമ്പോള്‍ ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. 
അയ്യാങ്കാളിയെപ്പോലെയൊരു മഹാത്മാവ് പാര്‍ശ്വവത്കരിക്കപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഭാരതീയരെ അഭിമാനിതരാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് അയ്യങ്കാളിയെന്നും അരുന്ധതി പറഞ്ഞു. 
കേരള യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.കെ. രാധാകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ദലിത് പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. കാഞ്ച എലയ്യ, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍, ചരിത്രവിഭാഗം മേധാവി ഡോ. സുരേഷ് ജ്ഞാനേശ്വരന്‍, ജെ. സുധാകരന്‍, ഡോ. ജെ. പ്രഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് ദിവസത്തെ സെമിനാറില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചരിത്ര വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.
കമന്‍റ്:  ഗാന്ധിജിയെക്കുറിച്ച് മീനകന്തസ്വാമി, അരുന്ധതി റോയ് തുടങ്ങി ആര്‍ക്കും എന്തു വിളിച്ചുകൂവാം, ആരും ചോദിക്കില്ല. അയ്യംകാളിക്കെതിരെ പറഞ്ഞുനോക്കണമായിരുന്നു, വാവരമറിഞ്ഞേനെ. "ഗാന്ധിജിയെ മഹാത്മാവ് എന്നു വിളിക്കരുത്" എന്നതുപോലുള്ള വിവരക്കേട്  എഴുന്നള്ളിച്ചാല്‍ കേള്‍ക്കുന്നവര്‍ അതില്‍ തൂങ്ങിക്കോളു മെന്നറിയാം. അതാണുദ്ദേശ്യം. ഇവരെയൊക്കെ  എഴുന്നള്ളിക്കുന്ന യൂണിവേഴ്സിറ്റി വങ്കന്‍മാരെയാണ് മുക്കാലിയില്‍ കെട്ടി ആദ്യം അടിക്കേണ്ടത്. 
-കെ എ സോളമന്‍
 

Saturday 12 July 2014

ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കണം -കെ.എം മാണി

 ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കണം -കെ.എം മാണി
തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. പരിസ്ഥിതിക്ക് അനുയോജ്യമായ വികസനമാണ് നമുക്ക് ആവശ്യം. എന്ത് വില കൊടുത്തും പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നും മാണി പറഞ്ഞു.
കമെന്‍റ്:
ഒന്നും കാണാതെ വെളിച്ചപ്പാട് കുളത്തിലും മാണി ആറന്‍മുളയിലും എടുത്തു ചാടില്ല
-കെ എ സോളമന്‍ 

Friday 11 July 2014

കേളേജ് ജീവനക്കാരുടെ സഹകരണ സംഘത്തില്‍ ഒരു കോടിയുടെ ക്രമക്കേട്; സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തു




ചേര്‍ത്തല: കോളേജ് ജീവനക്കാരുടെയും അധ്യാപകരുടെയും സഹകരണ സംഘത്തില്‍ ഒരു കോടിയില്‍പ്പരം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി ആക്ഷേപം. സഹകരണവകുപ്പു ജീവനക്കാര്‍ നടത്തിയ സ്വാഭാവിക പരിശോധനയിലാണ് ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്കു കൈമാറിയതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുകയാണ്. സഹകരണവകുപ്പിലെ കഞ്ഞിക്കുഴി യൂണിറ്റ് ഇന്‍സ്െപക്ടര്‍ക്കാണ് അന്വേഷണച്ചുമതല.
65-ാം വകുപ്പു പ്രകാരമുള്ള വിശദമായ പരിശോധനയിലും കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തു. തിരിമറി സംബന്ധിച്ച് നിക്ഷേപകരും മാരാരിക്കുളം പോലീസിനെ സമീപിച്ചിട്ടുണ്ട്. സംഘത്തിലെ ജീവനക്കാരി പോലീസിന്റെ നിരീക്ഷണത്തിലാണ്. സഹകരണ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമേ പരാതിയില്‍ പോലീസ് ഇടപെടുകയുള്ളൂ എന്നാണ് വിവരം.
ക്രമക്കേടുകള്‍ക്കു പിന്നില്‍ ബ്ലേഡു മാഫിയയുടെ ഇടപെടലുണ്ടോ എന്ന അന്വേഷണങ്ങളും നടക്കുന്നുണ്ട്. ആരോപണ വിധേയയായ ജീവനക്കാരിക്ക് ബ്ലേഡു സംഘങ്ങളുമായുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി നിക്ഷേപകരുടെയും അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്

Comment: പ്രമുഖ പത്രങ്ങളിലെ വാര്‍ത്തയാണിത്. ഏതുകോളേജിലെ സംഘമെന്ന് പറഞ്ഞാല്‍ ആകാശം ഇടിഞ്ഞുവീഴും, പത്രധര്‍മത്തിന് എതിരാവും?.

സഹകരണവകുപ്പു ജീവനക്കാര്‍ നടത്തിയ സ്വാഭാവിക പരിശോധനയിലാണ് ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത് എന്നു പറയുന്നു. ഈ നാട് വെള്ളരിക്കാപ്പട്ടണ മായത് കൊണ്ട് ഒരുകോടി മോഷ്ടിച്ചു കഴിയുമ്പോഴാണ് സഹകരണ പരിശോധകര്‍ക്ക് ക്രമക്കേട് ശ്രദ്ധയില്‍ പെടുക !

-കെ എ സോളമന്‍ 

Monday 7 July 2014

32 രൂപ വരുമാനമുള്ളവന്‍ ഇനി സമ്പന്നന്‍!

32 രൂപ വരുമാനമുള്ളവന്‍ ഇനി സമ്പന്നന്‍!


ന്യൂഡല്‍ഹി: ദരിദ്രന് ഇനി മുതല്‍ പുതിയ നിര്‍വചനം. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ 32 രൂപയും നഗരങ്ങളില്‍ 47 രൂപയും പ്രതിദിനം ചെലവിടാന്‍ ശേഷിയുള്ളവരെല്ലാം ദരിദ്രരല്ളെന്ന് പുതിയ റിപ്പോര്‍ട്ട്.
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് രാജ്യത്തെ ദാരിദ്ര്യരേഖാ മാനദണ്ഡം പുനര്‍നിര്‍ണയിച്ചത്. സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് കൈമാറി.
നഗരങ്ങളില്‍ 33 രൂപയും ഗ്രാമങ്ങളില്‍ 27 രൂപയും പ്രതിദിനം ചെലവിടാന്‍ ശേഷിയുള്ളവരെ ദാരിദ്ര്യരേഖക്ക് മുകളില്‍ പെടുത്തി സുരേഷ് ടെണ്ടുല്‍ക്കര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വലിയ മാറ്റം ഒന്നും ഇല്ലാതെയാണ് രംഗരാജന്‍ റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുള്ളത്. വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു സുരേഷ് ടെണ്ടുല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ജനസംഖ്യയില്‍ 29.5 ശതമാനവും ദരിദ്രരാണെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.അതായത് രാജ്യത്തെ പത്തില്‍ മൂന്ന് പേര്‍ പുതിയ ദാരിദ്ര്യരേഖ മാനദണ്ഡത്തില്‍ പറയുന്ന വരുമാനം തന്നെ ഇല്ലാത്തവരാണ്. 2009-10 വര്‍ഷങ്ങളില്‍ 38.2 ശതമാനമായിരുന്നു രാജ്യത്തെ ദരിദ്രരുടെ കണക്ക്. വിലക്കയറ്റം ജനങ്ങളുടെ നടുവൊടിക്കുന്ന സന്ദര്‍ഭത്തില്‍ വന്ന പുതിയ റിപ്പോര്‍ട്ടും വന്‍ വിമര്‍ശനത്തിനിടയാക്കിയേക്കും.
Commentഇതൊക്കെ എന്തര് കണക്കെന്റെ രംഗരാജന്‍ അണ്ണാ. ഒരു മസാലദോശയ്ക്കും(വടയില്ലാതെ) ചായയ്ക്കും കൂടി സാധാരണക്കാരുടെ തീറ്റക്കടയായ ഇന്ത്യന്‍ കോഫീ ഹൌസില്‍ 45 രൂപ വേണമണ്ണാ.
-K A Solaman


Friday 4 July 2014

പി.എസ്.സി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവ്

പി.എസ്.സി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: പി.എസ്.സി സെക്രട്ടറി പി.സി ബിനോയിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവ്. കേരള അഡ്മിനിസ്ട്രറ്റീവ് ടൈബ്ര്യൂണ്യലിന്‍േറതാണ് ഉത്തരവ്. ഈ മാസം പതിനാലിനകം ഇയാളെ കോടതിയില്‍ ഹാജരാക്കണം.കോടതിയലക്ഷ്യക്കേസിനെ തുടര്‍ന്നാണ് നടപടി.
2012 ല്‍ നാപ്റ്റ് ഗ്രേഡ് വണ്‍ തസ്തികയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച കേസില്‍ പി.എസ്.സി സെക്രട്ടറി ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാതെ ഉത്തരവിനെതിരെ ഹര്‍ജി നല്‍കുകയായിരുന്നു ഇദ്ദേഹം ചെയ്തത്. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പി.എസ്.സി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവിട്ടത്.
കമന്‍റ് .പരാതികള്‍ പരിഹരിക്കുന്നതിന് പകരം പ്രശ്നങ്ങള്‍ സൃഷ്ടിക്കു ക എന്നതാണു  ഉദ്യോഗസ്ഥരുടെ രീതി. ഇങ്ങനെ അറസ്ട്ചെയ്യേണ്ട ഒട്ടുപേരുണ്ട്, ഒഴിവുകള്‍ റിപ്പോര്‍ട് ചെയ്യാത്ത വകുപ്പുതലവന്‍മാര്‍ ഉള്‍പ്പടെ.
- കെ എ സോളമന്‍