ന്യൂഡല്‍ഹി: പരിസ്ഥിതി അനുമതിയില്ലാത്ത എല്ലാ ഖനനലൈസന്‍സുകളും റദ്ദാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം ഹര്‍ജി നല്‍കി. പാറമടകള്‍ക്കുംമറ്റും പരിസ്ഥിതി അനുമതി തേടുന്നതിന് ഒരു കൊല്ലത്തെ സാവകാശം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും പരിസ്ഥിതി ആഘാതം പഠിക്കുന്നതിനുള്ള സംസ്ഥാന അതോറിറ്റിയുടെയും അനുമതിയില്ലാതെ അനുവദിച്ച പാറമട, മണല്‍വാരല്‍ ലൈസന്‍സുകള്‍ റദ്ദാക്കാനാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചത്.
ഒരു കൊല്ലത്തെയെങ്കിലും സാവകാശം നല്‍കാതെ ലൈസന്‍സുകള്‍ റദ്ദാക്കുന്നത് സംസ്ഥാനത്തെ നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും. പൊതു-സ്വകാര്യ മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും. കേരളത്തില്‍ അഞ്ചു ഹെക്ടറില്‍ താഴെയാണ് പാറഖനനം നടക്കുന്നത്. ഇവയ്ക്ക് പരിസ്ഥിതി അനുമതി ലഭിക്കുന്നതിന് സാവകാശം വേണമെന്ന് കേരളം അറിയിച്ചു.
Comment:
ഒരുവര്‍ഷം ധാരാളം മതി, അതിനുള്ളില്‍ മടയെല്ലാം തോടാക്കാം
-കെ എ സോളമന്‍
No comments:
Post a Comment