Friday, 11 July 2014

കേളേജ് ജീവനക്കാരുടെ സഹകരണ സംഘത്തില്‍ ഒരു കോടിയുടെ ക്രമക്കേട്; സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തു




ചേര്‍ത്തല: കോളേജ് ജീവനക്കാരുടെയും അധ്യാപകരുടെയും സഹകരണ സംഘത്തില്‍ ഒരു കോടിയില്‍പ്പരം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി ആക്ഷേപം. സഹകരണവകുപ്പു ജീവനക്കാര്‍ നടത്തിയ സ്വാഭാവിക പരിശോധനയിലാണ് ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്കു കൈമാറിയതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുകയാണ്. സഹകരണവകുപ്പിലെ കഞ്ഞിക്കുഴി യൂണിറ്റ് ഇന്‍സ്െപക്ടര്‍ക്കാണ് അന്വേഷണച്ചുമതല.
65-ാം വകുപ്പു പ്രകാരമുള്ള വിശദമായ പരിശോധനയിലും കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തു. തിരിമറി സംബന്ധിച്ച് നിക്ഷേപകരും മാരാരിക്കുളം പോലീസിനെ സമീപിച്ചിട്ടുണ്ട്. സംഘത്തിലെ ജീവനക്കാരി പോലീസിന്റെ നിരീക്ഷണത്തിലാണ്. സഹകരണ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമേ പരാതിയില്‍ പോലീസ് ഇടപെടുകയുള്ളൂ എന്നാണ് വിവരം.
ക്രമക്കേടുകള്‍ക്കു പിന്നില്‍ ബ്ലേഡു മാഫിയയുടെ ഇടപെടലുണ്ടോ എന്ന അന്വേഷണങ്ങളും നടക്കുന്നുണ്ട്. ആരോപണ വിധേയയായ ജീവനക്കാരിക്ക് ബ്ലേഡു സംഘങ്ങളുമായുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി നിക്ഷേപകരുടെയും അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്

Comment: പ്രമുഖ പത്രങ്ങളിലെ വാര്‍ത്തയാണിത്. ഏതുകോളേജിലെ സംഘമെന്ന് പറഞ്ഞാല്‍ ആകാശം ഇടിഞ്ഞുവീഴും, പത്രധര്‍മത്തിന് എതിരാവും?.

സഹകരണവകുപ്പു ജീവനക്കാര്‍ നടത്തിയ സ്വാഭാവിക പരിശോധനയിലാണ് ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത് എന്നു പറയുന്നു. ഈ നാട് വെള്ളരിക്കാപ്പട്ടണ മായത് കൊണ്ട് ഒരുകോടി മോഷ്ടിച്ചു കഴിയുമ്പോഴാണ് സഹകരണ പരിശോധകര്‍ക്ക് ക്രമക്കേട് ശ്രദ്ധയില്‍ പെടുക !

-കെ എ സോളമന്‍ 

No comments:

Post a Comment