Friday 31 October 2014

സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ; ബാറുകള്‍ തുറക്കും


കൊച്ചി: ഫോര്‍ സ്റ്റാറിനു കീഴിലുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ബാറുകള്‍ക്ക് ഒരു മാസത്തേക്ക് കൂടി പ്രവര്‍ത്തനം തുടരാന്‍ കോടതി അനുമതി നല്‍കി.

ഇന്നലെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

സിംഗിള്‍ ബെഞ്ച് വിധിയെ തുടര്‍ന്ന് സീല്‍ ചെയ്ത 251 ബാറുകളും തുറക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ചിന്റെ വിവേചനം ശരിയല്ലെന്നായിരുന്നു ബാറുടമകളുടെ പ്രധാന വാദം. ഫോര്‍ സ്റ്റാറിന് അനുമതി നല്‍കിയതിനെതിരെ സര്‍ക്കാരും അപ്പീല്‍ നല്‍കാനിരിക്കുകയാണ്.

ഇന്നലെത്തെ വിധി വന്നശേഷം 2014 ഏപ്രില്‍ മുതല്‍ പ്രവര്‍ത്തിച്ചുവന്ന 312 ബാറുകളില്‍ 250 എണ്ണത്തിന് താഴ് വീണിരുന്നു. ഇവയാണ് ഇന്നത്തെ വിധിയെ തുടര്‍ന്ന് വീണ്ടും തുറന്നത്. 

കമെന്‍റ്: ചുരുക്കത്തില്‍ ഒരു ബാറും കേരളത്തില്‍ പൂട്ടാന്‍ പോകുന്നില്ല. കുറെ ബഹളം വെച്ചത് മിച്ചം 
-കെ എ സോളമന്‍ 

Thursday 30 October 2014

ചുംബന സമരത്തെ അനുകൂലിച്ച് യുവ നേതാക്കള്‍ രംഗത്ത്

+
തിരുവനന്തപുരം: ഞായറാഴ്ച എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കാനിരിക്കുന്ന ചുംബന സമരത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമും സിപിഎം പാര്‍ലമെന്റ് അംഗം എം ബി രാജേഷും രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇരുവരും സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

'കിസ് ഓഫ് ലവ്' എന്ന പരിപാടിയോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നു പറയുന്ന വി ടി ബല്‍റാം എംഎല്‍എയുടെ പോസ്റ്റില്‍ ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ചോ സദാചാര ഗുണ്ടകളെ കയറൂരി വിട്ടോ സമാധാനപരമായ സമരത്തെ അടിച്ചമര്‍ത്തരുതെന്നും വ്യക്തമാക്കുന്നു.

കമെന്‍റ്: അപ്പോള്‍  യുവനേതാക്കള്‍ ചുംബിക്കാന്‍ തന്നെ തീരുമാനിച്ചു. വൃദ്ധ നേതാക്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്, വെറ്റില തിന്നാന്‍ ഇടിച്ചിടിച്ചുകൊടുക്കാനോ അതോ പുറം തടവാനോ?
-കെ എ സോളമന്‍ 

Wednesday 29 October 2014

വി സി മാരുടെ യോഗം ഗവര്‍ണര്‍ വിളിച്ചതിനെതിരെ എം എം ഹസന്‍


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്‌ലര്‍മാരുടെ യോഗം ചാന്‍സ്‌ലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവം വിളിച്ചുചേര്‍ത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് ഹസന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. വി സിമാരുടെ യോഗത്തില്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ച ചാന്‍സ്‌ലേഴ്‌സ് കൗണ്‍സിലിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പി സദാശിവം വി സിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സ്‌ലേഴ്‌സ് കൗണ്‍സില്‍ രൂപവത്കരിക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് യോഗത്തിനുശേഷം ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, വി സിമാരുടെ യോഗം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

കമെന്‍റ്: ഹസ്സന് നിയമമറിയാം. ഹര്‍ത്താല്‍ വേണ്ടെന്ന് പ്രസം ഗിക്കുകയും കോണ്‍ഗ്രസ്സ് ഹര്‍ത്താലെങ്കില്‍ വിജയിപ്പിക്കുകയും ചെയ്യുന്ന ആളാണദ്ദേഹം
-കെ എ സോളമന്‍ 

Tuesday 28 October 2014

Greetings!

ആശംസകള്‍- പ്രീതാ ആന്ഡ് ലിജു





മാര്യേജ് ഓണ്‍ 26-10-2014

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ നാളെ കൈമാറുമെന്ന് ജെയ്റ്റ്ലി

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ നാളെ കൈമാറുമെന്ന് ജെയ്റ്റ്ലി
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിക്ഷേപമുള്ള മുഴുവന്‍ കള്ളപ്പണക്കാരുടെയും പേരുവിവരങ്ങള്‍ നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി. കള്ളപ്പണക്കാരെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കില്ല. ഏത് ഏജന്‍സിയെ കൊണ്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും സര്‍ക്കാരിനില്ല. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ തന്നെ പേരുകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
കമെന്‍റ്: നല്ലകാര്യം- പക്ഷേ അത് പറയാന്‍ കോടതി ആവശ്യപ്പെടേണ്ടി വന്നു.
-കെ എ സോളമന്‍ 

Thursday 23 October 2014

തൊഴിലുറപ്പ് പദ്ധതി സ്ത്രീകളുടെ ജീവിത നിലവാരമുയര്‍ത്തിയെന്ന് പഠന റിപ്പോര്‍ട്ട്

-

പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതുമൂലം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദം കുറഞ്ഞിട്ടുണ്ട് 
കൊച്ചി: തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക നിലവാരം ഉയര്‍ത്തിയെന്ന് പഠനറിപ്പോര്‍ട്ട്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടത്തെിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുകീഴിലെ തൊഴിലാളികള്‍ 97.3 ശതമാനവും സ്ത്രീകളാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതുമൂലം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദം കുറഞ്ഞിട്ടുണ്ട്. 27 ശതമാനം തൊഴിലാളികള്‍ ഈ പദ്ധതി മൂലം ബാങ്കിടപാടുകള്‍ നടത്താനും പണം മിച്ചം വെക്കാനും കഴിഞ്ഞതായി അഭിപ്രായപ്പെടുന്നു.
പരിസര ശുചീകരണം, കായലുകളും കുളങ്ങളും വൃത്തിയാക്കല്‍ എന്നിവയുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഗണ്യമായി കുറഞ്ഞു. കൃഷി, ഫിഷറീസ്, നിര്‍മാണം, കയര്‍ എന്നീ മേഖലകളില്‍ തൊഴിലാളികളുടെ വേതന വര്‍ധനക്കും തൊഴിലുറപ്പ് പദ്ധതി കാരണമായി. കൂടാതെ, ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ തൊഴിലുറപ്പ് പദ്ധതി മുഖ്യപങ്കുവഹിക്കുന്നതായും പഠനം തെളിയിക്കുന്നു. 60 ശതമാനം ആളുകള്‍ക്കും ഈ പദ്ധതി ദൈനംദിന ഭക്ഷണത്തിനുള്ള മാര്‍ഗമാണ്. 40 ശതമാനം തൊഴിലാളികള്‍ക്ക് അവരുടെ ജീവിതശാക്തീകരണത്തിനും പദ്ധതി സഹായകരമാണെന്ന് പഠനം പറയുന്നു.
കമന്‍റ് :
ചുരിദാറും ലേഗ്ഗിന്‍സ് ധരിച്ചു കറങ്ങി നടക്കുന്നതിനു പകരം പുരുഷന്മാരേ പ്പോലെ ഷര്‍ട്ടുംമുണ്ട് ധരിച്ചു പണിക്കെത്തുന്നതാണ് നിലവാരത്തിന്റെ അടിസ്ഥാനമെങ്കില്‍  കുഫോസിന്‍റെ  പഠനത്തോട് പൂര്‍ണമായും യോജിക്കുന്നു . കുഫോസ്-അതെന്തു കടല്‍ ജീവി? ഇതെങ്ങനെയാണ് മാനസിക സമ്മര്‍ദ്ദം അളന്നത്? ഓരോന്നിന് പഠിക്കാന്‍ ഓരോരോ വിഷയം !
-കെ എ സോളമന്‍ 

Wednesday 22 October 2014

മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍കലാം ആശുപത്രിയില്‍..




മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍കലാം(82) ആശുപത്രിയില്‍. രാജാജി മാര്‍ഗിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചു സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണ് ഡെല്‍ഹിയിലെ ആര്‍മി ആന്ഡ് റെഫറല്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്.  സുഖം പ്രാപിച്ചു വരുന്നു.

"അദ്ദേഹത്തിന്റെ നില തികച്ചും തൃപ്തികരം.ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്യും" ആശുപത്രി അധികൃതര്‍ വ്യെക്തമാക്കി.

( N D T V വാര്‍ത്ത )
കമെന്‍റ് : I pray for  his speedy recovery
-കെ എ സോളമന്‍ 

പാകിസ്ഥാന്‍ വേദനിക്കേണ്ടി വരുമെന്ന് ജയ്റ്റ്‌ലി

arun-jaitly1












ന്യൂദല്‍ഹി:പാകിസ്ഥാന്‍ തുടര്‍ച്ചയായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചു വരികയാണ്. ഇത് തുടര്‍ന്നാല്‍ തീര്‍ച്ചയായും പാക്കിസ്ഥാന്‍ വേദനിക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.
2003ലെ സമാധാന കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ പുനസ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്‍ ആണെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. ഇന്ത്യയുടെ ഐക്യവും ശക്തിയും പാക്കിസ്ഥാനേക്കാള്‍ ഏറെ കൂടുതലാണ്.
സാധാരണ ഗതിയില്‍ പാകിസ്താന്‍ വെടിയുതിര്‍ക്കുമ്പോള്‍ നമ്മള്‍ രക്ഷാകവചവുമായി നില്‍ക്കാറാണ് പതിവ്. എന്നാല്‍ ഇനി ഇന്ത്യയും വാളെടുക്കും, ശക്തമായി തിരിച്ചടിക്കുമെന്നും ജയ്റ്റലി വ്യക്തമാക്കി.
Comment ; ജയ്റ്റലിയും കൂട്ടരും ഒരു യുദ്ധത്തിനുള്ള വാചകക്കസര്‍ത്ത് നടത്തുന്നത് കാണുമ്പോഴാണു മുന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ എ കെ ആന്റണിയെ പ്രകീര്‍ത്തിച്ചു പോകുന്നത്. പത്തുവര്ഷം  ജനങ്ങള്‍ക്ക് യുദ്ധസംബന്ധമായ യാതൊരു ടെന്‍ഷനും ഇല്ലായിരുന്നു..
-കെ എ സോളമന്‍ 

Sunday 19 October 2014

ജീവനൊടുക്കിയ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ജയലളിത ധനസഹായം പ്രഖ്യാപിച്ചു

jayalalitha










ചെന്നൈ: ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എല്ലാറ്റില്‍ നിന്നും വിജയകരമായി പുറത്തുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിത സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടി ഇന്നലെയാണ് ചെന്നൈയില്‍ എത്തിയത്. ജാമ്യം ലഭിച്ച ശേഷം ആദ്യം നടത്തിയ പ്രസ്താവനയിലാണ് ജയ ഇക്കാര്യം പറഞ്ഞത്.
ജയലളിതയുടെ അറസ്റ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധങ്ങളില്‍ ജീവനൊടുക്കിയ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്കുമെന്നും ജയലളിത അറിയിച്ചു.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിത ജയിലിലായതിനു പിന്നാലെ തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും പ്രതിഷേധം ആളിക്കത്തിയിരുന്നു.
തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിലായി 16 പേരാണ് ജീവനൊടുക്കിയത്. ഇവരില്‍ വിദ്യാര്‍ഥിനികള്‍ അടക്കം ആറോളം പേര്‍ സ്വയം തീകൊളുത്തിയാണ് മരിച്ചത്. പത്തുപേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
കമെന്‍റ് :കൂടുതല്‍ പേര്‍ ജീവന്‍ ഒടുക്കിക്കോട്ടെ എന്നാവും അമ്മയുടെ ആഗ്രഹം.:
-കെ എ സോളമന്‍

Saturday 18 October 2014

സര്‍വകലാശാലകളിലെ പ്രതിസന്ധി: ഗവര്‍ണര്‍ നേരിട്ട് ഇടപെടുന്നു


ചാന്‍സലര്‍ എന്ന നിലയില്‍ നടപടി
ആദ്യപടിയായി വി.സി.മാരുടെ യോഗം
ഈ രീതിയില്‍ യോഗം ആദ്യം

തിരുവനന്തപുരം:
 കേരളത്തിലെ സര്‍വകലാശാലകളിലെ ദുര്‍ഭരണത്തിനും അരാജകത്വത്തിനും അറുതി വരുത്താന്‍ ഗവര്‍ണര്‍ പി. സദാശിവം നേരിട്ട് ഇടപെടുന്നു. ചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചാണ് നടപടി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ അദ്ദേഹം വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു. 27ന് രാവിലെ 10ന് കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ എത്താനാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ചാന്‍സലറുടെ നിര്‍ദേശം. ഈ ചര്‍ച്ചയ്ക്കുള്ള വിശദമായ അജണ്ടയും വി.സി.മാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ രീതിയില്‍ ഗവര്‍ണര്‍ നേരിട്ട് വി.സി.മാരുടെ യോഗം വിളിക്കുന്നത് ആദ്യമാണ്.

അജണ്ടയില്‍ മാത്രം ഊന്നി വി.സി.മാര്‍ വിഷയം അവതരിപ്പിക്കണമെന്നും ഇതുസംബന്ധിച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണവുമായി ബന്ധപ്പെട്ടും അക്കാദമിക് കാര്യങ്ങളിലും കേരളത്തിലെ സര്‍വകലാശാലകളില്‍ ഉരുണ്ടുകൂടിയിരിക്കുന്ന പ്രശ്‌നങ്ങള്‍ പലയിടത്തും പ്രതിസന്ധിയായി മാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍. ഗവര്‍ണറുടെയും ചാന്‍സലറുടെയും പദവികള്‍ രണ്ടായിത്തന്നെ കാണുമെന്ന തന്റെ കാഴ്ചപ്പാട് ഇതിനകംതന്നെ ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചാന്‍സലര്‍ക്ക് എന്ന് രേഖപ്പെടുത്തിയാണ് ഇനി അയയ്‌ക്കേണ്ടത്.

സര്‍വകലാശാല പ്രശ്‌നങ്ങളില്‍ ഇടപെടാനും തിരുത്താനും നിലവിലുള്ള ചട്ടങ്ങള്‍പ്രകാരം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് കഴിയും. എന്നാല്‍ പലപ്പോഴും ഗവര്‍ണര്‍മാര്‍ ഈ അധികാരം ഫലപ്രദമായി ഉപയോഗിച്ചിരുന്നില്ല. ഇതിന് മാറ്റംവരികയാണ്. സര്‍വകലാശാലകളുടെ പ്രശ്‌നങ്ങള്‍ അന്തര്‍ സര്‍വകലാശാല കൂടിയാലോചന സമിതി (ഐ.യു.സി.സി.)യുടെ യോഗം വിളിച്ച് അവലോകനം ചെയ്യുന്ന രീതിയാണ് നേരത്തെ ഉണ്ടായിരുന്നത്. ഒരധികാരവുമില്ലാത്ത ഈ സമിതിയുെട തീരുമാനങ്ങള്‍ പലപ്പോഴും കടലാസില്‍മാത്രം ഒതുങ്ങി.
ഇതിന് പകരമുള്ള വഴിയാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്. അന്തര്‍ സര്‍വകലാശാല കൂടിയാലോചനസമിതി യോഗങ്ങളില്‍ വൈസ് ചാന്‍സലര്‍, പ്രൊ-വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവരെയൊക്കെ വിളിച്ചിരുന്നു.

എന്നാല്‍ ചാന്‍സലര്‍ വിളിക്കുന്നത് വൈസ് ചാന്‍സലര്‍മാരെ മാത്രമാണ്. ഇതിനുപുറമെ, സര്‍വകലാശാലകളുടെ പ്രൊ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രിയെയും കൂടി ക്ഷണിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലെ അച്ചടക്ക പ്രശ്‌നത്തില്‍ തുടങ്ങി ഓണ്‍ലൈന്‍ അധ്യാപനത്തിന്റെ സാധ്യതകള്‍ വരെ ആരായുന്ന അജണ്ടയാണ് ചാന്‍സലറുടെ ഓഫീസ് വൈസ്ചാന്‍സലര്‍മാര്‍ക്ക് അയച്ചുകൊടുത്തിരിക്കുന്നത്.
സര്‍വകലാശാലകളില്‍ നിലവിലുള്ള രീതികളില്‍നിന്ന് എന്തൊക്കെ മാറ്റങ്ങളാണ് നിര്‍ദേശിക്കാനുള്ളതെന്നും ഗവര്‍ണര്‍ ആരാഞ്ഞിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കണം.

യു.ജി.സി. ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ഏജന്‍സികളില്‍നിന്നുള്ള സഹായം കേരളത്തിലെ സര്‍വകലാശാലകള്‍ യഥാവിധി ഉറപ്പാക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട്. പേറ്റന്റ് അധിഷ്ഠിതമായ ഗവേഷണം, ഫാക്കല്‍റ്റിയുടെ നിലവാരം ഉയര്‍ത്തല്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഫെലോഷിപ്പ്-സ്‌കോളര്‍ഷിപ്പ് സാധ്യതകള്‍ എന്നിവയിലേക്ക് ചാന്‍സലര്‍ വൈസ് ചാന്‍സലര്‍മാരുടെ ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും നൈപുണ്യ വികസനവും വ്യവസായങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്തണമെന്ന് ചര്‍ച്ച ചെയ്യണമെന്നും ഗവര്‍ണര്‍ നിര്‍ദേശിക്കുന്നു.
Comment: നല്ല തുടക്കം, മാറ്റം ഉണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കാം.
-കെ എ സോളമന്‍ 

Friday 17 October 2014

'മൃദുല കാത്തിരിക്കുന്നു' , പുസ്തക പ്രകാശനം




ചേര്‍ത്തല: വെള്ളിയാകുളം സാഹിതിയുടെ സാഹിത്യസംഗമം 22ന് പകല്‍ 2.30ന് ചേര്‍ത്തല വുഡ്‌ലാന്‍ഡ്‌സ് ഓഡിറ്റോറിയത്തില്‍ നടത്തും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, സാഹിത്യസംഗമം ഉദ്ഘാടനം ചെയ്യും.  ബാലസാഹിത്യകാരന്‍ ഉല്ലല ബാബു അധ്യക്ഷത വഹിക്കും. 

എം.ഡി. വിശ്വംഭരന്റെ 'മൃദുല കാത്തിരിക്കുന്നു' എന്ന കഥാ സമാഹാരം ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ പ്രകാശനം ചെയ്യും. പൂച്ചാക്കല്‍ ഷാഹുല്‍ പുസ്തകം ഏറ്റുവാങ്ങും. വിദ്വാന്‍ കെ. രാമകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തും. പ്രൊഫ. കെ.എ.സോളമന്‍ മുഖ്യപ്രഭാഷണം നടത്തും.

Thursday 16 October 2014

ജാതകദോഷം ചര്‍ച്ചചെയ്യുന്ന 'നക്ഷത്രങ്ങള്‍' തിയേറ്ററില്‍















കൊച്ചി: ഒരു പെണ്‍കുട്ടിയുടെ ജാതകദോഷത്തിന്റെ പേരില്‍ കുടുംബം മുഴുവന്‍ അനുഭവിക്കുന്ന വേദനാജനകമായ കഥ പറയുന്ന 'നക്ഷത്രങ്ങള്‍' വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ആര്‍.എസ്. ഫിലിംസിന്റെ ബാനറില്‍ രമേഷ്ചങ്ങനാശേരി നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ രാജു ചമ്പക്കര നിര്‍വ്വഹിച്ചിരിക്കുന്നു. 

സച്ചിന്‍ആനന്ദ്, പിങ്കി അല്‍ഫോണ്‍സ, കല്യാണി, സായ്കുമാര്‍, മണിയന്‍പിള്ള രാജു, കോഴിക്കോട് നാരായണന്‍ നായര്‍, രമേഷ് പിഷാരടി, നിയാസ്, നാരായണന്‍കുട്ടി, രാജീവ് കുടപ്പനക്കുന്ന്, സിറിള്‍, പൊന്നമ്മ ബാബു, സുബ്ബലക്ഷ്മി, ശ്രീകല, അയലിന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

കെ.പി.നമ്പ്യാതിരി ഛായാഗ്രാഹണവും ഹരിഹരപുത്രന്‍ എഡിറ്റിങ്ങുംതമ്പി ആര്യനാട് വസ്ത്രാലങ്കാരവും വര്‍ക്കല സജീവ് കലാസംവിധാനവുംഅജി പുളിയറക്കോണം ചമയവുംഷാലു പേയാട് നിശ്ചലഛായാഗ്രാഹണവും കൈകാര്യം ചെയ്യുന്നു.വയലാര്‍ ഗോപാലകൃഷ്ണന്‍, കടനാട് വിജയകുമാര്‍ എന്നിവരുടെ വരികള്‍ക്ക് എം. ജി. ശ്രീകുമാര്‍ സംഗീതം പകര്‍ന്നു. പ്രശസ്ത സംഗീതസംവിധായകന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനഥ് ഈ ചിത്രത്തില്‍ ഒരു സോപാന സംഗീതം ആലപിക്കുന്നു.

എം. ജി. ശ്രീകുമാര്‍, വര്‍ഷ എന്നിവരാണ് ഗായകര്‍. പശ്ചാത്തലസംഗീതം അലക്‌സ് പോള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് രാജേഷ് മണക്കാട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയകൃഷ്ണന്‍ തൊടുപുഴ. ക്യാമറ അസിസ്റ്റന്റ് ശ്രീകുമാര്‍ വെഞ്ഞാറമൂട്. 

കമെന്‍റ്: ഈ സിനിമയോട് രാമന്‍ നായര്‍ക്കുള്ള താല്പര്യമെന്തെന്ന് വെച്ചാല്‍  നായരുടെ സുഹൃത്തു വയലാര്‍ ഗോപാലകൃഷ്ണന്‍ (നായര്‍) ഇതില്‍ പാട്ടെഴുതുന്നു എന്നതാണ്.
കെ എ സോളമന്‍ 

Monday 13 October 2014

നാടകഗാന സായന്തനം നടത്തി



ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാരയുടെ നേതൃത്വത്തില്‍ നടത്തിയ നാടക സായന്തനം സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്‍ ഉദ്ഘാടനം ചെയ്തു. പൂച്ചാക്കല്‍ ഷാഹുല്‍ രചിച്ച 12 നാടകഗാനങ്ങളടങ്ങിയ സി.ഡി. ഇന്ദുഗോപത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. 

വെട്ടയ്ക്കല്‍ മജീദ്,  ആലപ്പി ഋഷികേശ്, പ്രൊഫ. കെ എ സോളമന്‍, ഇ ഖാലിദ് പുന്നപ്ര , മാത്യു അഗസ്റ്റിന്‍, ചന്തിരൂര്‍ ദിവാകരന്‍, മുതുകുളം സോമനാഥ്, എം ഡി വിശ്വംഭരന്‍  വി കെ ഷേണായി, പ്രസന്നന്‍  അന്ധകാരനഴി, എന്‍ എന്‍ വേലായുധന്‍ , കൊക്കോതമംഗലം എ വി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

NB: വാരനാട് ബാനര്‍ജി, ശക്തീശ്വരം പണിക്കര്‍ തുടങ്ങിയവര്‍ വരാമെന്നേറ്റിട്ടും വരാതിരുന്നതില്‍ അദ്ധ്യക്ഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

Saturday 11 October 2014

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പാകംചെയ്ത് നല്‍കാനാവില്ലെങ്കില്‍ അമ്മയാകേണ്ടെന്ന് മമ്മൂട്ടി

+



തിരുവനന്തപുരം:
 കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാനാവില്ലെങ്കില്‍ അമ്മയാകേണ്ടെന്ന് ചലച്ചിത്രതാരം മമ്മൂട്ടി.
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ആഹാരസാധനങ്ങള്‍ അവര്‍ക്ക് നല്‍കുന്നതിലൂടെ കുഞ്ഞുങ്ങളോട് നാം ക്രൂരത കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ചകിത്സ സൗജന്യമാക്കുന്ന 'സുകൃതം' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മലയാളിയുടെ ജീവിത ശൈലിയും ആഹാര ശൈലിയും മാറാതെ കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഇല്ലാതാക്കാനാവില്ലെന്ന ചലച്ചിത്രതാരത്തിന്റെ മുന്നറിയിപ്പ്.
ഫ്ലൂക്‌സും ബൊക്കെയും എല്ലാം ഒഴിവാക്കി പ്രകൃതി സൗഹൃദമായി അലങ്കരിച്ച ഉദ്ഘാടന വേദിയിലും സദസ്സിലും വിതരണം ചെയ്ത കുപ്പിവെള്ളം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ താക്കീത്.

കുപ്പി ചൂടാവുമ്പോള്‍ വെള്ളത്തില്‍ കലര്‍ന്നേക്കാവുന്ന പ്ലാസ്റ്റിക് കാന്‍സറിന് കാരണമാവുന്നു. കിണര്‍ വെള്ളവും വീട്ടില്‍ പാകം ചെയ്ത ചോറും കറിയും കഴിച്ചപ്പോള്‍ നമുക്ക് ഒരു രോഗവും ഇല്ലായിരുന്നു.

കേട്ടിട്ടില്ലാത്ത രോഗങ്ങളാണ് ഇപ്പോള്‍ നമ്മളെ ആക്രമിക്കുന്നത്. പ്ലാസ്റ്റിക് പൊതിഞ്ഞ ഭക്ഷണമേ നമ്മള്‍ കഴിക്കൂ എന്ന് വന്നു.
വിരുന്നുകാര്‍ക്കായി പണ്ട് വീട്ടില്‍ ഒരു കോഴിയെക്കൊല്ലുമ്പോള്‍ കുടുംബാംഗത്തിലൊരാള്‍ കൊല്ലപ്പെടുന്നതുപോലെയുള്ള വേദന ഉണ്ടായിരുന്നു. ഇന്ന് രണ്ടും മൂന്നും കോഴിയെ കഴിക്കാതെ നമുക്ക് മുന്നോട്ട് പോകാനാവുന്നില്ല.- അദ്ദേഹം പറഞ്ഞു. 
Comment: കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പാകംചെയ്ത് നല്‍കാനാവില്ലെങ്കില്‍ അമ്മയാകേണ്ടെന്നാണു മമ്മൂട്ടിയുടെ ഉപദേശം. അങ്ങനെയെങ്കില്‍  അച്ഛനെന്താണ് പണിയിഷ്ടാ ? ആസ്ഥാന ഗായകന്‍ ഉപദേശിച്ചതിനുശേഷം വായ് പൂട്ടിയതേയുള്ളൂ. ഇപ്പോഴിതാ കിലോയ്ക്ക് 150 രൂപ വിലയുള്ള ചെട്ടുവിരുപ്പ് അരിഭക്ഷിക്കുന്ന മെഗായുടെ ഉപ്ദേശം. നാട്ടിലെ സ്ത്രീകള്‍ .എത്രയും പെട്ടെന്നു നാടുവിടുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഈ ഉപദേശികളെല്ലാം കൂടി ഉപദേശിച്ചു നാട് ഒരു പരുവത്തിലാക്കും.
-കെ എ സോളമന്‍

Wednesday 8 October 2014

കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന നിയമം


mangalam malayalam online newspaper










തിരുവനന്തപുരം : മോട്ടോര്‍ വാഹന നിയമലംഘകര്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള നിയമം നാളെ മുതല്‍ സംസ്‌ഥാനത്ത്‌ നിലവില്‍ വരും. പുതിയ നിയമ പ്രകാരം ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരില്‍ നിന്നും പിഴയായി 100 രൂപ ഈടാക്കിയിരുന്ന സ്‌ഥാനത്ത്‌ 500 രൂപ നല്‍കേണ്ടി വരും. ഇരുചക്ര വാഹനങ്ങളില്‍ രണ്ടില്‍ അധികം പേര്‍ യാത്ര ചെയ്‌താല്‍ 1,000 രൂപ ഈടാക്കും. ആവശ്യമായ രേഖകള്‍ കൈവശമില്ലാത്ത ഇരുചക്ര വാഹനം ഓടിക്കുന്നവരില്‍ നിന്നും 500 രൂപ ഈടാക്കും. ഇന്‍ഷുറന്‍ ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയാന്‍ 1,000 രൂപയും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലെങ്കില്‍ 500 രൂപയും പിഴ നല്‍കേണ്ടിവരും.
ഇന്‍ഷുറന്‍സ്‌ ഇല്ലാത്ത കാറുടമകളില്‍ നിന്നും 10,000 രൂപ പിഴയൊടുക്കും. സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്ത കാര്‍ യാത്രികരില്‍ നിന്നും 1,000 രൂപ ഈടാക്കും. മതിയായ രേഖകളില്ലാത്ത കാറുടമകള്‍ 5,000 രൂപ പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
ലൈസന്‍സ്‌ ഇല്ലാതെ കാര്‍ ഓടിക്കുന്നവരില്‍ നിന്നും 10,000 രൂപയാകും പിഴയൊടുക്കുക. പുതിയ നിയമം നടപ്പാകുന്നതോടെ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ 5,000 രൂപ കൈയില്‍ കരുതണം എന്നതാണ്‌ ഏറ്റവും ശ്രദ്ദേയം.
രണ്ടിലധികം തവണ ട്രാഫിക്ക്‌ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ്‌ പിടിച്ചെടുക്കാനും പുതിയ നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.
കമന്‍റ് : ജനത്തെ പിഴിയാന്‍ ഇതാണ് ഏറ്റവും നല്ല വഴി .
-കെ എ സോളമന്‍ 

Monday 6 October 2014

ജയലളിത വാങ്ങിക്കൂട്ടിയ 10000 സാരികള്‍ ലേലത്തിന്



















ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അകത്തായ ജയലളിതയുടെ പതിനായിരത്തില്‍പ്പരം സാരികള്‍ ലേലത്തിന് വെച്ചേക്കുമെന്നു റിപ്പോര്‍ട്ട്. 10050 ആഡംബര സാരികള്‍ (ഇതില്‍ 750 എണ്ണം തനി പട്ടുസാരികളാണ്), 750 ജോഡി ചെരുപ്പുകള്‍, കിലോക്കണക്കിന് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, വെള്ളി വാള്‍, പാദസരങ്ങള്‍ തുടങ്ങിയവ കേസിലെ പ്രധാന തോണ്ടി സാധനങ്ങളായിരുന്നു . വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്യാത്തപക്ഷം ജയലളിതയുടെ ഈ വസ്തുവകകള്‍ ലേലത്തിന് വെക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷത്തെ തടവിനും നൂറ് കോടി രൂപ പിഴയടക്കാനുമാണ് ബാംഗ്ലൂരിലെ വിചാരണ കോടതി ജഡ്ജി മൈക്കേല്‍ ഡി കന്‍ഹ വിധിച്ചത്. ജയലളിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി നിരസിച്ചിരുന്നു.

അതിനിടെ, തടവുകാരുടെ ജയില്‍ യൂണിഫോമായ വെള്ള സാരിയുമായി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജയലളിത ശകാരിച്ചു. കഠിനതടവിനോ ജീവപര്യന്തം തടവിനോ അല്ല തന്നെ ശിക്ഷിച്ചിരിക്കുന്നത് എന്നും സാദാ തടവാണ് എന്നും പറഞ്ഞാണ് മുന്‍ മുഖ്യമന്ത്രി ജയില്‍ യൂണിഫോം ധരിക്കാന്‍ വിസമ്മതിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് ജയലളിത കഴിയുന്നത്. ജയലളിത മാത്രമല്ല സഹ തടവുകാരായ ശശികല, ഇളവരശി, സുധാകരന്‍ എന്നിവരും ജയില്‍ യൂണിഫോം ധരിക്കാന്‍ വിസമ്മതിച്ചു. തന്റെ സെല്ലിന് അടുത്തുള്ള സി സി ടി വി ക്യാമറയെയും ജയലളിത ചോദ്യം ചെയ്തു. ജയില്‍ യൂണിഫോം നിര്‍ബന്ധമില്ല എന്ന് പറഞ്ഞ് ജയലളിതയ്ക്ക് ഇളവ് കൊടുത്ത ജയില്‍ അധികൃതര്‍ സി സി ടി വി ക്യാമറ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ കഴിയില്ല എന്ന് തീര്‍ത്തുപറഞ്ഞു.

Comment: സാരിമാത്രം ലേലം ചെയ്താല്‍ എത്രകോടി കിട്ടും, പിഴയ്ക്കുള്ളത് തികയുമോ?

-കെ എ സോളമന്‍ 



Saturday 4 October 2014

എഴുപത്തൊന്നായാല്‍ നേരെ ചൊവ്വെ ! യേശുദാസിനെകുറിച്ചു 2011ല്‍

Saturday, 17 September 2011


എഴുപത്തൊന്നായാല്‍ നേരെ ചൊവ്വെ !









മനോരമ ന്യൂസിന്റെ ‘നേരെചൊവ്വെ‘യില്‍ ഇക്കുറി നേരെ വന്നത് സംസ്ഥാനത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ്. ഗുരുവായൂരപ്പന്‍ തന്റെ അപ്പനാണെന്ന് അവകാശപ്പെടുകയുകയും, യേശുക്രിസ്തു അപ്പോള്‍ തന്റെ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കുകയും ചെയ്തതിനു ശേഷമുള്ള ആദ്യ ഇന്റര്‍വ്യൂ. കൈരളിയിലെ ജോണ്‍ ബ്രിട്ടാസിനെപ്പോലെ അത്രക്ക് വെളച്ചില്‍ ഇല്ലെങ്കിലും ആളെ കുപ്പിയിലറക്കാന്‍ ജോണി ലൂക്കാച്ചനും ഒട്ടും മോശമല്ല. കറുത്തതൊലിയുള്ള യേശുദാസ് തീരെ കറുത്തും ആത്രക്കങ്ങു വെളുത്ത തൊലിയില്ലാത്ത ജോണി ലൂക്കാച്ചന്‍ ഏറെ വെളുത്തും കാണുന്ന രീതിയിലായിരുന്നു അച്ചായന്‍ചാനെലിന്റെ ലൈറ്റ് അറേഞ്ച്മെന്റ് . യേശുദാസുമായുള്ള അഭിമുഖം ഇതേ മാതിരി ഒന്ന് രണ്ടെണ്ണം കൂടി വെളിച്ചം കണ്ടാല്‍ ഗയാകനെ നെഞ്ചിലേറ്റി നടക്കുന്നവരുടെ ഇപ്പോഴുള്ള അഭിപ്രായം താനേ മാറിക്കൊള്ളും.


യേശുദാസ് സംസാരിക്കുമ്പോള്‍ ആരും ശ്രദ്ധിച്ചുപോകും. ഇടയ്ക്കെങ്ങാനും ഒരു പാട്ടുപാടിയാല്‍ എന്നതുകൊണ്ട് മാത്രമല്ല, ആരെയും വെറുപ്പിക്കാതെ, ആരോടും പകയില്ലാതെ സത്യങ്ങള്‍ തുറന്നു പറയുന്ന ആളാണ് അദ്ദേഹം. എന്നാല്‍ ഇക്കുറി അദ്ദേഹം പറഞ്ഞ സത്യങ്ങള്‍ കേട്ടാല്‍ തോന്നുക എല്ലാവരോടും അദ്ദേഹത്തിനു വെറുപ്പുള്ളതുപോലെ.

ഏതൊരു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്‍ കുടുംബകാര്യങ്ങള്‍ ഒക്കെ ചോദിക്കുന്ന പതിവ് ഇവിടെയും ലൂക്കാച്ചന്‍ തെറ്റിച്ചില്ല. ആദ്യ കുട്ടി ജനിക്കാന്‍ താമസിച്ചപ്പോള്‍ ആള്‍ ദൈവത്തെ കാണാന്‍ താന്‍ പോയില്ല എന്നാണു യേശുദാസ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞത് . അതിനു അദ്ദേഹത്തിനു കാരണവുമുണ്ട് . ആള്‍ ദൈവത്തിന്റെ കരുണകൊണ്ടു കുട്ടിജനിച്ചാല്‍ കുട്ടിയെ കൈകളില്‍ എടുക്കുമ്പോള്‍ ആള്‍ ദൈവത്തെ ക്കുറിച്ചു ഓര്മ വരും, അതിനു അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നില്ല . ആള്‍ ദൈവങ്ങളുടെ പുറകെ നടക്കുന്ന ലക്ഷക്കണക്കിനു ഭക്തരുടെ മുഖത്തടിച്ചുള്ള ആക്ഷേപമായിപോയി അത്. നൂറു കണക്കിനു ക്ഷേത്രങ്ങളിലും പള്ളികളിലും നടന്നു അവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലുകളിലും പ്ളാസ്റെര്‍ ഓഫ് പാരിസിലും നിര്‍മിച്ചിട്ടുള്ള ബിംബങ്ങളുടെ മുന്നില്‍ ഉരുളുനേര്‍ച്ചയും തുലാഭാരവും നടത്തുന്ന ഭക്തനാണോ ചോരയും നീരുമുള്ള ആള്‍ ദൈവങ്ങളെ കുറിച്ച് ഇങ്ങനെ പറയുന്നത്? തന്റെ ഉല്പന്നം വിറ്റുപോകാന്‍ വേണ്ടി മാത്രമായിരുന്നോ ഈ കപട ഭക്തി ? 

എഴുത്തുകാരന്‍ സക്കറിയായ്ക്കും കിട്ടി ഇടയ്ക്കൊരു കൊട്ട്. എന്തിനെയും ഏതിനെയും എതിര്‍ക്കുന്ന ആളാണ് സക്കറിയ. അമൃതാനന്ദമയി എന്നു കേട്ടാല്‍ സക്കറിയായ്ക് ഹാലിളകും. സംഘപരിവാര്‍ എന്നതും സഹിക്കില്ല. ആദ്വാനിയെക്കുറിചചെന്നല്ല ആരെ ക്കുറിച്ചും സക്കറിയായ്കു നല്ല അഭിപ്രായമില്ല. ഇതിനു ഒരു മാറ്റം വന്നത് ഏതോ വേദിയില്‍വെച്ചു ഡിഫി യുത്തന്മാര്‍ ഒന്നു തോണ്ടിയപ്പോഴാണ്. 

പരക്കെ പലരെയും ചീത്ത പറഞ്ഞു നടന്ന കാലത്ത് യേശുദാസിനെയും വിട്ടില്ല . മറ്റൊന്നും പറഞ്ഞില്ല, യേശുദാസിനു പാടാന്‍ അറിഞ്ഞു കൂടെന്നെ പറഞ്ഞുള്ളൂ. ഇപ്പോള്‍ സക്കറിയ തിരുത്തിയിരിക്കുന്നു, യേശുദാസിനെ ക്കുറിച്ച് അന്ന് പറഞ്ഞത് തെറ്റായി പ്പോയെന്ന്. " സക്കറിയയെ നാലാള് അറിയുന്നത് തന്നെ വിമര്‍ശിച്ചത് കൊണ്ടല്ലേ ?" എന്ന് ഗായകന്‍ ലൂക്കാച്ചനോടു ചോദിക്കുന്നു. ഇതല്പം കടന്ന കൈ ആയിപ്പോയ് എന്നു ഗായകനോട് പറയാതെ നിര്‍വാഹമില്ല. യേശുദാസിനെ വിമര്‍ശിക്കാതെ തന്നെ ആര്‍ത്തവരക്തത്തിന്റെയും ആസനത്തിന്റെയു മൊക്കെ കഥകളെഴുതി കറിയാച്ചന്‍ അല്പം പ്രസിദ്ധനായിരുന്നുവെന്നതാണ്‌ വാസ്തവം.

അഭിമുഖത്തിലെ മറ്റൊരു ഇനം തന്റെ തൂവെള്ള വസ്ത്രങ്ങളുടെ കുറിച്ചുള്ള രഹസ്യമാണ്. രഹസ്യം വെളിവാകണമെങ്കില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ലൂക്കാ സുവിശേഷത്തിനായി കാണികള്‍ കാത്തിരിക്കണം. മുടിയും താടിയും കറുപ്പിക്കുന്നത് എഴുപത്തൊന്നാം വയസ്സില്‍ നിര്‍ത്തിയതു ഭാര്യയുടെ അനുവാദത്തോടെ എന്നും ഗായകന്‍ . എന്പതാം വയസ്സില്‍ ഭാര്യ എന്താണാവോ ഇനി പറയുക ? ഒരു കാര്യം ഗായകനോട് പറയാതെ വയ്യ. അതു പ്ളസ് ടു ക്ളാസ്സില്‍ പഠിപ്പിച്ച ഒരു മലയാളംഅധ്യാപകന്റെ കഥയാണ്. അമ്പതു എത്തിയതോടെഅധ്യാപകന്‍ പൂര്‍ണമായും നരച്ചു, മുടിയും താടിയും അപ്പുപ്പന്‍താടി പോലെ. പഠിപ്പിക്കാന്‍ കളാസില്‍ എത്തുമ്പോള്‍ കുട്ടികള്‍ വലിയ വില കല്പിച്ചില്ല. "കെളവന്‍ എന്തെങ്കിലും കാട്ടിയിട്ട് പോട്ടെ " എന്നതായിരുന്നു കുട്ടികളുടെ നിലപാട്. ഇതോടെ അധ്യാപകന് വലിയ വിഷമമായി. ഏറ്റവും അടുത്ത സ്നേഹിതന്റെ ഉപദേശ പ്രകാരമാണ് മുടിയിലും താടിയിലും ചായം അടിച്ചു തുടങ്ങിയത്. ഫലം അത്ഭുതാവഹമായിരുന്നു, ക്ളാസ്സില്‍ പൂര്‍ണ അച്ചടക്കം. " എടാ സാറു പയ്യനാണ്, അനങ്ങാതിരുന്നില്ലേല്‍ നീ അവുട്ട് " .ക്ളാസ്സില്‍ ഒരുത്തന്‍ അവന്റെ കൂട്ടുകാരനോട് പറയുന്നതു കേട്ടു. മുടിയില്‍ തേച്ച ചായത്തിന്റെ മേന്മ അങ്ങനെയാണ് സാറു മനസ്സിലാക്കിയത്.

അതുകൊണ്ടു ഗായകനും ഭാര്യയും ഒരു കാര്യം ഓര്‍ക്കുന്നതു നന്ന്. ചെത്തു പിള്ളാരുടെ സിനിമയില്‍ പാടാന്‍ വിളിക്കില്ല എന്നു മാത്രമല്ല, കെളവനല്ലേ , വണ്ടിചെക്കു പ്രതിഫലമായി കൊടുത്തുകളയാമെന്നു ചില നിര്‍മാതാക്കള്‍ കരുതുകയും ചെയ്യും. അതുകൊണ്ടു മുടിയും താടിയും കറുപ്പിക്കേണ്ടയെന്ന തീരുമാനം പുന പരിശോധിക്കുന്നതായിരിക്കും നല്ലത്.
മനോഹര ഗാനാലാപനത്തിന്റെ ഒരുന്നൂറു വര്‍ഷങ്ങള്‍ നേര്‍ന്നു കൊണ്ട് !

-കെ എ സോളമന്‍

കുറിപ്പ് : 2011 -ല്‍ യേശുദാസിന് 71 വയസ്. ഇപ്പോള്‍ 74. പ്രായം കൂടുംതോറും വിവരാദോഷവും കൂടും എന്ന്പെങ്കുട്ടികളുടെ ജീന്‍സ് വേഷം പരാമര്‍ശത്തിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നു.

യേശുദാസിന്‍െറ പരാമര്‍ശം ദൗര്‍ഭാഗ്യകരം ^വനിതാ കമ്മീഷന്‍ അധ്യക്ഷ

യേശുദാസിന്‍െറ പരാമര്‍ശം ദൗര്‍ഭാഗ്യകരം ^വനിതാ കമ്മീഷന്‍ അധ്യക്ഷ
തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ കെ.ജെ യേശുദാസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് അദ്ദേഹം നല്ലപോലെ ആലോചിക്കേണ്ടതായിരുന്നു. ധാര്‍മികതക്ക് നിരക്കുന്ന വാക്കുകളല്ല അദ്ദേഹത്തില്‍ നിന്നുണ്ടായത്. വലിയ ഗായകനായ അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തരുതായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പാള്‍ അതിനപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചു വെക്കേണ്ടത് മറച്ചു തന്നെ വെക്കണമെന്നുമായിരുന്നു യേശുദാസിന്‍െറ പരാമര്‍ശം. വ്യാഴാഴ്ച തിരുവനന്തപുരത്ത് 'ശുചിത്വ കേരളം സുന്ദര കേരളം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കമന്‍റ് : പാട്ടുകാരന്‍ സാമൂഹ്യ പരിഷ്കര്‍ത്താവാകുന്നതും ദുരന്തമാണ്.
-കെ എ സോളമന്‍ 

Friday 3 October 2014

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച് യേശുദാസ്‌


തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച് ഗായകന്‍ യേശുദാസ്. സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. 

ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യമെന്നും യേശുദാസ് പറഞ്ഞു. സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

യേശുദാസിന്റെ അഭിപ്രായങ്ങളെ ചടങ്ങില്‍ പങ്കെടുത്ത ആണ്‍കുട്ടികള്‍ കരഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ചയുണ്ടായി.

കമന്‍റ്: പാടാനൊഴികെ മറ്റൊന്നിനും വാപൊളിക്കാതിരിക്കുന്നതാണ് നല്ലത്.:
-കെ എ സോളമന്‍