Friday, 31 October 2014

സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ; ബാറുകള്‍ തുറക്കും


കൊച്ചി: ഫോര്‍ സ്റ്റാറിനു കീഴിലുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ബാറുകള്‍ക്ക് ഒരു മാസത്തേക്ക് കൂടി പ്രവര്‍ത്തനം തുടരാന്‍ കോടതി അനുമതി നല്‍കി.

ഇന്നലെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

സിംഗിള്‍ ബെഞ്ച് വിധിയെ തുടര്‍ന്ന് സീല്‍ ചെയ്ത 251 ബാറുകളും തുറക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ചിന്റെ വിവേചനം ശരിയല്ലെന്നായിരുന്നു ബാറുടമകളുടെ പ്രധാന വാദം. ഫോര്‍ സ്റ്റാറിന് അനുമതി നല്‍കിയതിനെതിരെ സര്‍ക്കാരും അപ്പീല്‍ നല്‍കാനിരിക്കുകയാണ്.

ഇന്നലെത്തെ വിധി വന്നശേഷം 2014 ഏപ്രില്‍ മുതല്‍ പ്രവര്‍ത്തിച്ചുവന്ന 312 ബാറുകളില്‍ 250 എണ്ണത്തിന് താഴ് വീണിരുന്നു. ഇവയാണ് ഇന്നത്തെ വിധിയെ തുടര്‍ന്ന് വീണ്ടും തുറന്നത്. 

കമെന്‍റ്: ചുരുക്കത്തില്‍ ഒരു ബാറും കേരളത്തില്‍ പൂട്ടാന്‍ പോകുന്നില്ല. കുറെ ബഹളം വെച്ചത് മിച്ചം 
-കെ എ സോളമന്‍ 

No comments:

Post a Comment