Wednesday, 29 October 2014

വി സി മാരുടെ യോഗം ഗവര്‍ണര്‍ വിളിച്ചതിനെതിരെ എം എം ഹസന്‍


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്‌ലര്‍മാരുടെ യോഗം ചാന്‍സ്‌ലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവം വിളിച്ചുചേര്‍ത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് ഹസന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. വി സിമാരുടെ യോഗത്തില്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ച ചാന്‍സ്‌ലേഴ്‌സ് കൗണ്‍സിലിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പി സദാശിവം വി സിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സ്‌ലേഴ്‌സ് കൗണ്‍സില്‍ രൂപവത്കരിക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് യോഗത്തിനുശേഷം ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, വി സിമാരുടെ യോഗം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

കമെന്‍റ്: ഹസ്സന് നിയമമറിയാം. ഹര്‍ത്താല്‍ വേണ്ടെന്ന് പ്രസം ഗിക്കുകയും കോണ്‍ഗ്രസ്സ് ഹര്‍ത്താലെങ്കില്‍ വിജയിപ്പിക്കുകയും ചെയ്യുന്ന ആളാണദ്ദേഹം
-കെ എ സോളമന്‍ 

No comments:

Post a Comment