Friday, 17 October 2014

'മൃദുല കാത്തിരിക്കുന്നു' , പുസ്തക പ്രകാശനം




ചേര്‍ത്തല: വെള്ളിയാകുളം സാഹിതിയുടെ സാഹിത്യസംഗമം 22ന് പകല്‍ 2.30ന് ചേര്‍ത്തല വുഡ്‌ലാന്‍ഡ്‌സ് ഓഡിറ്റോറിയത്തില്‍ നടത്തും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, സാഹിത്യസംഗമം ഉദ്ഘാടനം ചെയ്യും.  ബാലസാഹിത്യകാരന്‍ ഉല്ലല ബാബു അധ്യക്ഷത വഹിക്കും. 

എം.ഡി. വിശ്വംഭരന്റെ 'മൃദുല കാത്തിരിക്കുന്നു' എന്ന കഥാ സമാഹാരം ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ പ്രകാശനം ചെയ്യും. പൂച്ചാക്കല്‍ ഷാഹുല്‍ പുസ്തകം ഏറ്റുവാങ്ങും. വിദ്വാന്‍ കെ. രാമകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തും. പ്രൊഫ. കെ.എ.സോളമന്‍ മുഖ്യപ്രഭാഷണം നടത്തും.

1 comment:

  1. പി.പി. പ്രകാശന്‍ സ്വാഗതം ആശംസിക്കും, എ.വി. നായര്‍ കൃതജ്ഞതയും

    ReplyDelete