തിരുവനന്തപുരം : മോട്ടോര്‍ വാഹന നിയമലംഘകര്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള നിയമം നാളെ മുതല്‍ സംസ്‌ഥാനത്ത് നിലവില്‍ വരും. പുതിയ നിയമ പ്രകാരം ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരില്‍ നിന്നും പിഴയായി 100 രൂപ ഈടാക്കിയിരുന്ന സ്‌ഥാനത്ത് 500 രൂപ നല്‍കേണ്ടി വരും. ഇരുചക്ര വാഹനങ്ങളില്‍ രണ്ടില്‍ അധികം പേര്‍ യാത്ര ചെയ്‌താല്‍ 1,000 രൂപ ഈടാക്കും. ആവശ്യമായ രേഖകള്‍ കൈവശമില്ലാത്ത ഇരുചക്ര വാഹനം ഓടിക്കുന്നവരില്‍ നിന്നും 500 രൂപ ഈടാക്കും. ഇന്‍ഷുറന്‍ ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയാന്‍ 1,000 രൂപയും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 500 രൂപയും പിഴ നല്‍കേണ്ടിവരും.
ഇന്‍ഷുറന്‍സ് ഇല്ലാത്ത കാറുടമകളില്‍ നിന്നും 10,000 രൂപ പിഴയൊടുക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത കാര്‍ യാത്രികരില്‍ നിന്നും 1,000 രൂപ ഈടാക്കും. മതിയായ രേഖകളില്ലാത്ത കാറുടമകള്‍ 5,000 രൂപ പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
ലൈസന്‍സ് ഇല്ലാതെ കാര്‍ ഓടിക്കുന്നവരില്‍ നിന്നും 10,000 രൂപയാകും പിഴയൊടുക്കുക. പുതിയ നിയമം നടപ്പാകുന്നതോടെ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ 5,000 രൂപ കൈയില്‍ കരുതണം എന്നതാണ് ഏറ്റവും ശ്രദ്ദേയം.
രണ്ടിലധികം തവണ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് പിടിച്ചെടുക്കാനും പുതിയ നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കമന്‍റ് : ജനത്തെ പിഴിയാന്‍ ഇതാണ് ഏറ്റവും നല്ല വഴി .
-കെ എ സോളമന്‍
No comments:
Post a Comment