Sunday 29 September 2013

മൂല്യാധിഷ്ഠിത പഠന പ്രക്രിയയ്ക്ക് പ്രഥമാധ്യാപകര്‍ നേതൃത്വം നല്‍കണം




ആലപ്പുഴ:മൂല്യാധിഷ്ഠിത പഠന പ്രക്രിയയ്ക്ക് പ്രഥമാധ്യാപകര്‍ നേതൃത്വം നല്‍കണമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് എല്‍.പി.സ്‌കൂളില്‍ നടന്നുവരുന്ന കെ.പി.പി.എച്ച്.എ. ത്രിദിന പഠന ക്യാമ്പില്‍ ഹെഡ്മാസ്റ്റര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍നിന്ന് സാമൂഹിക പ്രതിബദ്ധത, സത്യസന്ധത തുടങ്ങിയ മനോഭാവങ്ങളുമായി പുറത്തുവരുന്നവര്‍ക്ക് മാത്രമേ നല്ല സാമൂഹികക്രമത്തിന് നേതൃത്വം നല്‍കാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തില്‍ വരുത്താന്‍ ഉണ്ടാകുന്ന കാലതാമസം നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.
കമെന്‍റ്: മൂല്യാധിഷ്ഠിത പഠന പ്രക്രിയയ്ക്ക് പ്രഥമാധ്യാപകര്‍ നേതൃത്വം നല്‍കണം-ഇപ്പോ അങ്ങനെയൊന്ന് നടക്കുന്നിലെ ഈശ്വരാ !
-കെ എ സോളമന്‍ 

കവിത: മഴക്കിലുക്കം- പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി


തലകുലുക്കീടുന്ന
വന്‍ മരച്ചില്ലയില്‍
നിന്നുതിര്‍ന്നീടുന്ന
തേന്‍മഴത്തുള്ളികള്‍
മഴകാത്തിരുന്നൊരെന്‍
ഹൃത്തടത്തില്‍ വന്നു
മധുരമായ്‌ മൊഴിയുന്നു
ഇഷ്ടമായോ
ഇന്നലെയോളവും മാനത്തു-
ലാത്തിയ കാര്‍മുകില്‍ കണ്ടിട്ടു
നീ കൊതി പൂണ്ടതും
ഇത്തിരിക്കുടിനീര്‍ തിരക്കി
നിന്നാര്‍ദ്രമാം മനസ്സിന്റെ
തേങ്ങലും കണ്ടിരുന്നു
മാനത്തുവെള്ളിടികള്‍
തീര്‍ക്കുന്ന നാദവും
വെള്ളി സര്‍പ്പങ്ങള്‍
പുളയുന്നരൂപവും
ഒന്നുമില്ലൊന്നുമില്ലീമഴ
പൊന്‍മഴ ഇടവമാസ-
ത്തിന്റെ വരദാനമീമഴ
ഇടവഴികള്‍ നിറയുന്നു
കുളിരരുവി പുളയുന്നു
മഴപക്ഷി ഉള്ളം നിറച്ചങ്ങു
പാടുന്നു
താരും തളിരും മാമര-
മൊക്കെയും ആനന്ദ
നിറവില്‍ ചാഞ്ചാടിടുന്നു
വെള്ളിക്കൊലുസിട്ടു
തുള്ളിതോരാതെ
തലോടുന്ന പൊന്‍മഴ
എന്നോടുമൊഴിയുന്നു
ഇഷ്ടമായോ മഴ
പെയ്യുവിന്‍ പെയ്യുവിന്‍
എന്നുമീധരണിയില്‍
മൃത്യുവിന്‍ പ്രളയമായ്‌
മാറിടാതെ
അമൃതായി കുളിരായി ജീവനായ്‌
വെളിച്ചമായ്‌ കാതരസംഗീതമായ്‌
പെയ്യുമോ തേന്‍മഴ
- പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി

Saturday 28 September 2013

ഡീസല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടണമന്ന് ശുപാര്‍ശ








ന്യൂഡല്‍ഹി: ഡീസല്‍ വില ലിറ്ററിന് നാല് രൂപ ഉടനെ വര്‍ധിപ്പിക്കണമെന്ന് കിരീട് പരീഖ് കമ്മറ്റി ശുപാര്‍ശ ചെയ്തു. അടുത്ത ഏപ്രില്‍ മാസത്തോടെ മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിക്കണം. മാര്‍ച്ച് മാസത്തില്‍ പാചകവാതകം സിലിണ്ടറിന് 100 രൂപ വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തിനകം പാചക വാതകത്തിന്റെ സബ്‌സിഡി പൂര്‍ണമായും നീക്കണം. ഇതിനുവേണ്ടി ഓരോ വര്‍ഷവും 25 ശതമാനം വിലവര്‍ധിപ്പിക്കണം. ഇപ്പോള്‍ നല്‍കുന്ന ഒമ്പത് സിലിണ്ടറുകള്‍ ആറാക്കുന്നതോടൊപ്പം സബ്‌സിഡി സിലിണ്ടറുകല്‍ ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് മാത്രമാക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

മാസംതോറും ഡീസല്‍ വില ഒരു രൂപ വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. വിപണി വിലയ്ക്കു തല്യമാകുമ്പോള്‍ മാത്രം ഈ വര്‍ധന നിര്‍ത്തിയാല്‍ മതിയെന്നാണ് കമ്മീഷന്റെ നിലപാട്. 

കമന്‍റ്  : ഇത് സംബന്ധിച്ചു ഹര്‍ത്താല്‍ എന്നാണെന്ന് ബന്ധപ്പെട്ടവര്‍ മുന്‍ കൂട്ടി പറയണേ, ഒത്തിരി നേരം ക്യൂ നില്‍കാന്‍ മേല.

കെ എ സോളമന്‍  

Thursday 26 September 2013

ആന്റണിയെ ജയിപ്പിച്ചത്‌ ലീഗ്‌ : കെ.പി.എ മജീദ്‌


mangalam malayalam online newspaper

മലപ്പുറം : മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം തിരൂരങ്ങാടിയില്‍ എ.കെ ആന്റണിയെ വിജയിപ്പിച്ചത്‌ ലീഗാണെന്ന്‌ കെ.പി.എ മജീദ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തൊട്ടടുത്ത്‌ നില്‍ക്കേ യുഡിഎഫിലെ പ്രധാനകക്ഷികളായ കോണ്‍ഗ്രസും മുസ്‌ളീംലീഗും തമ്മിലുള്ള പോര്‌ മുര്‍ഛിക്കുന്നതിന്റെ ഭാഗമായി വാക്‌പോര്‌ തുടരുകയാണ്‌. മുസ്‌ളീംലീഗ്‌ നേതാവ്‌ ഇ.ടി മുഹമ്മദ്‌ബഷീറിനെ വിമര്‍ശിച്ചു കൊണ്ട്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നടത്തിയ പ്രസ്‌താവനകള്‍ക്ക്‌ മറുപടിയുമായും മുസ്‌ളീംലീഗും രംഗത്ത്‌ വന്നു.
ആന്റണിയുടെ സമുദായത്തിന്‌ തിരൂരങ്ങാടിയില്‍ നൂറ്‌ വോട്ട്‌ പോലും തികച്ച്‌ ലഭിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ആന്റണിയ്‌ക്കുവേണ്ടി പ്രവര്‍ത്തിച്ചതും വോട്ട്‌ ചെയ്‌ത് ചരിത്ര വിജയം നേടിക്കൊടുത്തതും തിരൂരങ്ങാടിയിലെ ലീഗ്‌ പ്രവര്‍ത്തകരാണെന്നും മജീദ്‌ പറഞ്ഞു. കൂടെ നിന്നവരെ ലീഗ്‌ കൈവിടാറില്ല. ലീഗിന്റെ പൊന്നാപുരം കോട്ടയായ തിരൂരങ്ങാടിയില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥികള്‍ ചരിത്രവിജയം നേടിയത്‌ തന്നെ ഇതിന്‌ തെളിവാണ്‌.

കമന്‍റ്:  എട്ടുകാലി  മമ്മൂഞ്ഞി മജീദ് !

-കെ എ സോളമന്‍ 

ഓര്ത്തി്ടും നിന്നെ- കവിത -കെ എ സോളമന്‍

Photo: Make the people around you feel their worth. Appreciate their presence in your life, for one day when you go different ways they'll always find time to remember you.


വര്ണ്ണ രാജികള്‍ വിരിച്ച് നീ എന്റെ
സുന്ദരോദ്യാനത്തില്‍ വന്നു സാമോദം.
തന്നു നീ എനിക്കാമോദവേളകള്‍
ചൊല്ലി ചേലെഴും പഴയപാട്ടുകള്‍                                       
                                   
നിന്റെ കാലടിതാളത്തിനൊത്തപോല്‍
പാടി രാക്കിളി നവ്യരാഗങ്ങള്‍
എന്റെ സ്വപ്നകുസുമങ്ങളൊക്കവേ                                      
നീല നിലാവില്‍കുളിച്ചു നിന്നുപോയ്

ഉണ്ട് നീലനിലാവിനും രാവിനും
ചൊല്ലുവാന്‍ കഥകളേറെപ്രിയംകരം
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും
നമ്മെ രസിപ്പിച്ചതോര്ക്കുമോ പ്രിയേ.

നിന്റെ മനസ്സിന്‍കോണിലെവിടെയോ 
വര്ണവിളക്ക് തെളിച്ചുവെച്ചു നീ
കാത്തിരുപ്പുണ്ടറിയുന്നു ഞാന്‍ സഖേ
ഓര്ത്തിടുംഓരോനിമിഷവും നിന്‍സ്മിതം  

Tuesday 24 September 2013

എംജി സര്‍വ്വകലാശാലയില്‍ വ്യാപക അനധികൃത നിയമനം


കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ അനധികൃതനിയമനം വ്യാപകമാകുന്നു. ഇതുവരെ 694 പേരെ വിവിധ തസ്തികകളില്‍ നിയമിച്ചുകഴിഞ്ഞു. ഡ്രൈവര്‍ തസ്തികയില്‍ 5 പേരെയും ടൈപ്പിസ്റ്റ്‌ തസ്തികയില്‍ 65 പേരെയും മറ്റു വിവിധ തസ്തികകളിലായി 82 പേരെയും ഹെല്‍പ്പര്‍ തസ്തികയില്‍ 15 പേരെയും സ്വീപ്പര്‍ തസ്തികയില്‍ 480 പേരെയും ലൈബ്രറി അസിസ്റ്റന്റ്‌ തസ്തികയില്‍ 6 പേരെയുമാണ്‌ നിയമിച്ചത്‌. വൈസ്‌ ചാന്‍സിലറായി ഡോ.എ.വി.ജോര്‍ജ്ജ്‌ ചുമതലയേറ്റതിനു ശേഷം 328 പേരെയാണ്‌ വിവിധ തസ്തികകളില്‍ നിയമിച്ചത്‌. അടുത്ത കാലത്ത്‌ 52 പേരെ വിവിധ തസ്തികകളില്‍ നിയമിച്ചിട്ടുണ്ട്‌.

ഒഴിവുകള്‍ യഥാസമയത്ത്‌ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നാണ്‌ നിര്‍ദ്ദേശം. ഇതനുസരിച്ച്‌ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കണമെന്നാണ്‌ വ്യവസ്ഥ. എന്നാല്‍ സര്‍വ്വകലാശാലയുടെ പ്രത്യേക അധികാരം മറയാക്കിയാണ്‌ വ്യാപകമായി നിയമനം നടത്തുന്നത്‌.
കഴിഞ്ഞവര്‍ഷം വരെ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചില്‍ നിന്നും നല്‍കുന്ന പട്ടികയില്‍ നിന്നും കുറച്ചുപേരെ എങ്കിലും സര്‍വ്വകലാശാലയില്‍ നിയമിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം 35 പേരുടെ പട്ടിക സര്‍വ്വകലാശാലയ്ക്ക്‌ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചില്‍ നിന്നും നല്‍കിയെങ്കിലും ഒരാളെ പോലും നിയമിക്കാന്‍ തയ്യാറായില്ല. ഈ പട്ടിക മറികടന്നാണ്‌ സര്‍വ്വകലാശാല അനധികൃതനിയമനം നടത്തിയത്‌.
Comment അനധികൃതനിയമനം നടത്തിയവരെയും നിയമനം കിട്ടിയവരെയും ഉടന്‍ പിരിച്ചുവിടണം
- K A Solaman

Monday 23 September 2013

വിലകൂടി, മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ഇനി 10 രൂപ!

mangalam malayalam online newspaper

ബംഗലൂരു: ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പ്രസംഗം കേള്‍ക്കണമെങ്കില്‍ ഇനി 10 രൂപ നല്‍കണം! അടുത്ത മാസം പകുതിയോടെ ബംഗലൂരുവില്‍ നടക്കുന്ന മോഡിയുടെ റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരില്‍ നിന്ന്‌ 10 രൂപ വീതം പ്രവേശന ഫീസ്‌ ഈടാക്കാനാണ്‌ പാര്‍ട്ടിയുടെ തീരുമാനം.
നേരത്തെ ഹൈദരാബാദില്‍ മോഡിയുടെ റാലിയില്‍ പങ്കെടുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ അഞ്ച്‌ രൂപ ടിക്കറ്റ്‌ ഏര്‍പ്പെടുത്തിയിരുന്നു. സെപ്‌തംബര്‍ 25 ന്‌ ഭോപ്പാലില്‍ നടക്കുന്ന മോഡിയുടെ റാലിയിലും അഞ്ച്‌ രൂപയുടെ ടിക്കറ്റ്‌ ഏര്‍പ്പെടുത്തും.
പ്രവര്‍ത്തകര്‍ക്ക്‌ മോഡിയോടും പാര്‍ട്ടിയോടുമുളള ആത്മാര്‍ഥത അളക്കാനാണ്‌ ബംഗലൂരു റാലിക്ക്‌ 10 രൂപയുടെ ടിക്കറ്റ്‌ ഏര്‍പ്പെടുത്തുന്നതെന്നാണ്‌ പാര്‍ട്ടിയുടെ വിശദീകരണം. അഞ്ച്‌ ലക്ഷം പേര്‍ ബംഗലൂരു റാലിയില്‍ പങ്കെടുക്കുമെന്നാണ്‌ കരുതുന്നത്‌. ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്‌.

കമെന്‍റ്:   രൂപയുടെ  വിലകുറഞ്ഞു !

-കെ എ സോളമന്‍ 

Friday 20 September 2013

KAS Leaf blog: ലാസ്റ്റ് റിസര്‍ട് –കഥ -കെ എ സോളമന്‍

KAS Leaf blog: ലാസ്റ്റ് റിസര്‍ട് –കഥ -കെ എ സോളമന്‍: കോംപ്ലക്സ് പരിഹരിക്കാന്‍ ഉപായങ്ങള്‍ പലതു പറഞ്ഞുകൊടുത്തെങ്കിലും അവന് അതൊന്നും സ്വീകാര്യമായി തോന്നി യില്ല. ബി കോം ക്ലാസ...

ലാസ്റ്റ് റിസര്‍ട് –കഥ -കെ എ സോളമന്‍


Photo: GOOD MORNING
F.R.I.E.N.D.S.......

കോംപ്ലക്സ് പരിഹരിക്കാന്‍ ഉപായങ്ങള്‍ പലതു പറഞ്ഞുകൊടുത്തെങ്കിലും അവന് അതൊന്നും സ്വീകാര്യമായി തോന്നി യില്ല. ബി കോം ക്ലാസിലുള്ള നാല്‍പ്പത്തഞ്ചു പെങ്കുട്ടികള്‍ക്കും അവനോടു കൂട്ടില്ല. അവന്റെ തൊലിക്ക് അത്രകറുപ്പാണ്.

“ നീ  കാര്‍വര്‍ണ്ണനെക്കുറിച്ച് കേട്ടിട്ടില്ലേ? വെളുത്തിരുന്നിട്ടാണോ 16008 ഭാര്യമാര്‍ അദ്ദേഹത്തെ മല്‍സരിച്ച് ആരാധിച്ചത്? ഹോളിവുഡ് നടന്‍ വില്‍സ്സ്മിത്തിന് ലോകമെമ്പാടും ആരാധികമാരുള്ളത് വെളുത്തതൊലി യുള്ളതുകൊണ്ടാണോ?, ബറാക്ക് ഒബാമകേട്ടിട്ടുണ്ടോ നീ അദ്ദേ ഹത്തേക്കുറിച്ച്

“ ഒബാമയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആരാണ് നീ ഒബാമ’ എന്ന മഹാകവി ജിയുടെ കവിതയും വായിച്ചിട്ടുണ്ട്. അവരൊക്കെ  വല്യവല്യ ആളുകളല്ലെ രാമേട്ടാ, എന്നെപ്പോലുള്ളവരുടെ കാര്യം വലിയ കഷ്ടമാ. ഒരുത്തിപോ ലും തിരിഞു നോക്കില്ല.”

“ നിനക്കു ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടോ?” ലാസ്റ്റ് റീസര്‍ട്- അവസാനത്തെ ആശ്രയമെന്ന നിലയ്ക്കാണ്  ഞാന്‍ അത്രയും ചോദിച്ചത്.

“ഇല്ല ചേട്ടാ.”

ഞാനവനു ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു കൊടുത്തു. അവന്റെ മൊബയിലില്‍ ഫേസ്ബുക്ക് കിട്ടും.

കൃത്യം രണ്ടു മാസം കഴിഞ്ഞപ്പോള്‍ പ്രകടമായ മാറ്റമാണ് അവനില്‍  കണ്ടത്. അവന്റെ കോംപ്ലക്സ് എല്ലാം മാറിയിരിക്കുന്നു

“എങ്ങനെയുണ്ടു ഇപ്പോ?"  ഞാന്‍ ചോദിച്ചു.

“സംഗതി ഗംഭീരമാണ് ചേട്ടാ. നോക്കൂ എനിക്കു 1667 ഫേസുബുക്ക് ഫ്രെന്‍ഡ്സ് ഉണ്ട്. എല്ലാം ഒന്നിനൊന്നു വെളുത്തസുന്ദരികള്‍.  അമേരിക്കയില്‍നിന്ന് തന്നെ നൂറ്റിയന്‍പത് എണ്ണമുണ്ട്. അവ്ര്‍ക്കെല്ലാം എന്റെ കറുപ്പുനിറം നന്നേ പിടിച്ചിരിക്കുന്നു. നാലു കാമെറായ്ക്കുമുന്‍പില്‍ പ്രസവിച്ച സിനിമാനടി വരെ എന്റെ ഫ്രെന്‍ഡ് ആണ്, എന്റെ മാത്രമല്ല, ഞങ്ങളുടെ പ്രിന്‍സിപ്പാളിന്റെയും ഫ്രെണ്ടാണ് അവര്‍ .”

“എന്നെ എന്തേ നീ ഫ്രണ്ട് ആക്കിയില്ലഅതിരിക്കട്ടെ നിന്റെ വിഷമം മാറിയോ? “
“ എന്തു വിഷമം ചേട്ടാ. തൊലി വെളുത്തിട്ടായിരുന്നേല്‍ കഷ്ടമായിപ്പോയെനെ”


-കെ എ സോളമന്‍ 

Wednesday 18 September 2013

വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു





തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

മരണസമയത്ത് സി.പി.ഐയുടെ മുതിര്‍ന്ന നേതാക്കള്‍ ആസ്പത്രിയിലുണ്ടായിരുന്നു. മരണവാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആസ്പത്രിയിലെത്തി. ഭൗതികശരീരം രണ്ടരയോടെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിന്ന് പട്ടത്തെ അദ്ദേഹത്തിന്റെ മകളുടെ വീടായ വൃന്ദാവനത്തിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ മൃതദേഹം സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എന്‍ സ്മാരകത്തിലേക്ക് കൊണ്ടുവരും. അവിടെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കും.







       Comment : An ace politician of razor-sharp comments. My         heartfelt condolence.
       -K A Solaman 

Sunday 15 September 2013

ഓണമേ നീ എനിക്കെന്ത്? - കവിത -കെ എ സോളമന്‍

Photo


ഓണമേ നീ എനിക്കെന്ത്?
പോയ്മറഞ്ഞ നല്ല ദിനങ്ങളുടെഓര്മ്മ 
പ്രതീക്ഷയുടെ ഓര്മ്മ 
വെളിച്ചത്തിന്റെ ഓർമ്മ
പൊരിഞ്ഞ വയര്‍
ഒരിക്കലെങ്കിലും 
നിറയുന്നതിന്റെ ഓര്മ .


മറഞ്ഞു പോയ പുഞ്ചിരി 
ചുണ്ടിൽ തിരികേവരും ഓര്മ്മ 
പാറിപ്പറക്കും തുമ്പികൾ
കൂടെ നൃത്തം വെക്കുന്ന- 
ചുറ്റിനുംപൂക്കളം തീര്ക്കുന്ന ഓര്മ്മ. 


വിളവെടുപ്പിന്റെആർപ്പുവിളികൾ
ആരാണ് കേള്‍ക്കുന്നത്? 
വിതയും വിളയുമില്ലാത്തവന് 
എന്തു വിളവെടുപ്പ്?

കാണംവിറ്റും ഓണംഉണ്ണണം
പാലത്തിന്‍ കീഴെ ഉറങ്ങുംപാണന്
വിൽക്കാൻ കാണം എവിടെ?
ഓണത്തുമ്പികള്‍ക്ക് പറക്കാന്‍
പൂക്കളെവിടെ 
കിളികള്‍ക്ക്  ചേക്കാറാന്‍
മരങ്ങളെവിടെ?

എങ്കിലും സ്വപ്നമുണ്ട്
എന്നമ്മ വരും
വട്ടി നിറയെ മധുരവുമായ്
പലഹാരപ്പൊട്ടുമായി
എന്നമ്മയുടെ ഓര്‍മ്മയാണ്
എനിക്കെന്നുമോണം

-കെ എ സോളമന്‍ 

Saturday 14 September 2013

പാന്റുകളില്‍ നിറങ്ങളുടെ ഉത്സവം




വസ്ത്രങ്ങളിലെ നിറഭേദങ്ങള്‍ പെണ്‍ വസ്ത്രങ്ങളുടെ കുത്തകയായിരുന്നു ഒരു കാലത്ത്.പുരുഷ ഫാഷനുകള്‍ അന്ന് ഷര്‍ട്ടുകളില്‍ ഒതുങ്ങി. പാന്റുകളില്‍ വ്യത്യസ്ത മോഡലുകള്‍ വന്നിരുന്നെങ്കിലും നിറങ്ങളുടെ കാര്യത്തില്‍ ഏറെയൊന്നും വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് കഥ മാറി. രണ്ടോ മൂന്നോ നിറങ്ങളില്‍ ഒതുങ്ങിയിരുന്ന പാന്റുകളില്‍ നിറങ്ങളുടെ പെരുമഴക്കാലമാണിന്ന്.

കറുപ്പ്, നീല, വെള്ള നിറങ്ങളില്‍ ജെന്റ്‌സിന്റെ പാന്റുകള്‍ ഫാഷന്‍ ലോകത്ത് ചുവടു വച്ചകാലം. ഒരു കാലത്ത് ജീന്‍സുകള്‍ മാത്രമായിരുന്നു മെന്‍സ് വെയറുകളില്‍ ഇടംപിടിച്ചിരുന്നത്. പിന്നീട് പാന്റുകള്‍ പോളി കോട്ടണുകളിലേക്ക് മാറി.

കുറച്ചു കാലങ്ങള്‍ക്കുശേഷം അത് പ്യുവര്‍ കോട്ടണുകളിലേക്ക് മാറിയപ്പോള്‍ അതും യുവ മനസ്സുകളെ കീഴടക്കി. പിന്നീട് പാന്റുകളിലേക്ക് പല തരം വെറൈറ്റികള്‍ വന്നുതുടങ്ങി. എണ്‍പതുകളില്‍ ബെല്‍ ബോട്ടവും ജയന്‍ പാന്റും കാമ്പസിന്റെ ഹരമായി മാറി. ഒരിക്കല്‍ മറവിയിലേക്ക് മാഞ്ഞുപോയ ഇത്തരം പാന്റുകള്‍ വീണ്ടും യൂത്തിന്റെ ഇടയിലേക്ക് കടന്നു വന്നതും നമ്മള്‍ കണ്ടു. ഷര്‍ട്ടിനൊപ്പം പാന്റുകളിലേക്കും ട്രെന്‍ഡുകള്‍ മാറി തുടങ്ങിയപ്പോള്‍ അത് ആദ്യം പ്രതിഫലിച്ചത് കാമ്പസുകളില്‍ തന്നെയായിരുന്നു.

കാലത്തിനനുസരിച്ച് ഫാഷനില്‍ വന്ന മാറ്റങ്ങള്‍ പാന്റുകളിലേക്കും ചുവടുവച്ചു. യൂത്ത് കൂടുതല്‍ കളര്‍ ഫുള്‍ ആകാന്‍ തുടങ്ങി. മള്‍ട്ടി കളര്‍ പാന്റുകള്‍ യൂത്തിനിടയിലേക്ക് കടന്നുവരുന്നതിങ്ങനെയാണ്. കളര്‍ ഫുള്‍ പാന്റുകള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ യുവത്വത്തിന് ചേരുമെന്ന് തെളിയിച്ചു കഴിഞ്ഞു.

റോയല്‍ ബ്ലൂ, ചുവപ്പ്, മഞ്ഞ, പിങ്ക് എന്നീ കളറുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. സ്ത്രീകള്‍ കൂടുതലായി ഉപയോഗിച്ചിരുന്ന നിറമായിരുന്നു പിങ്ക്. എന്നാല്‍ മെന്‍സ് വെയറില്‍ ഏറ്റവും കൂടുതല്‍ മൂവ്‌മെന്റുള്ള നിറമായി പിങ്ക് മാറിയിരിക്കുകയാണ്.

എക്‌സ്ട്രാ ലുക്കും ഔട്ട് സ്റ്റാന്‍ഡിങ്ങും ആകുമെന്നതിനാലാണ് മള്‍ട്ടി കളര്‍ പാന്റുകള്‍ക്ക് പ്രിയമേറുന്നത്. ചെറുപ്പക്കാര്‍ക്കിടയിലാണ് മള്‍ട്ടി കളര്‍ പാന്റുകള്‍ കൂടുതല്‍ എത്തുന്നത്. പല നിറങ്ങളില്‍ എത്തുന്ന പാന്റുകള്‍ക്ക് 800 രൂപ മുതല്‍ മുകളിലോട്ടാണ് വില വരുന്നത്.

ബ്രാന്‍ഡഡ് പാന്റുകള്‍ക്ക് ഇത് 2000 മുതല്‍ 3000 രൂപ വരെയാണ് വില. മള്‍ട്ടി കളര്‍ പാന്റുകള്‍ക്കൊപ്പം കോണ്‍ട്രാസ്റ്റ് കളര്‍ വരുന്ന ഷര്‍ട്ടുകള്‍ ഉപയോഗിക്കുന്നു.

കമന്‍റ്:  പാന്റുകളില്‍ നിറങ്ങളുടെ ഉത്സവം-നന്നായി, ആണിനും പെണ്ണിനും മാറിമാറി ഇടാമല്ലോ?
-കെ എ സോളമന്‍ 

സ്വകാര്യ കമ്പനികളുടെ 70,459 കോടി വായ്‌പ എഴുതിത്തള്ളി




















ന്യൂഡല്‍ഹി: വിവിധ സ്വകാര്യ കമ്പനികള്‍ക്ക് നല്കിയ 70,459 കോടി രൂപയുടെ വായ്പ പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളി. കഴിഞ്ഞ നാലുവര്‍ഷത്തിനിടയിലാണ് ബാങ്കുകള്‍ ഇത്രയും തുക എഴുതിത്തള്ളിയത്. 

അതേസമയം മൂന്നുവര്‍ഷത്തിനകം 60,997 കോടി രൂപയുടെ വായ്പ ബാങ്കുകള്‍ തിരിച്ചുപിടിച്ചു. ധനമന്ത്രാലയത്തിന്റെ ഉപദേശകസമിതി മുമ്പാകെ റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച കണക്കിലാണ് കിട്ടാക്കടം എഴുതിത്തള്ളിയ കാര്യം വിശദീകരിച്ചത്.

തിരിച്ചുപിടിക്കുന്ന വായ്പയെക്കാളും ഉയര്‍ന്ന തുക എഴുതിത്തള്ളാന്‍ പാടില്ലെന്നാണ് സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. എന്നാല്‍ അതു ലംഘിച്ചാണ് എഴുതിത്തള്ളല്‍ നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് 2012-13 ല്‍ ബാങ്കുകള്‍ക്ക് തിരികെ ലഭിച്ച വായ്പ 20,288 കോടി രൂപയായിരുന്നു. അതേസമയം 26,777 കോടി രൂപ ആ വര്‍ഷം എഴുതിത്തള്ളി. 2010-ല്‍ 11,008 കോടി രൂപ, 2011-ല്‍ 17,593 കോടി രൂപ, 2012-ല്‍ 15,081 കോടി രൂപ എന്നിങ്ങനെയാണ് തിരിച്ചുപിടിക്കാനാവാതെ ഒഴിവാക്കപ്പെട്ടത്.

ബാങ്കുകളുടെ മൊത്തം കിട്ടാക്കടം (നോണ്‍ പെര്‍ഫോമിങ് അസറ്റ്‌സ്) വര്‍ഷംതോറും കൂടിവരികയാണ്. 2013 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 1.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടം. 2013 മാര്‍ച്ച് വരെ അത് 1.55 ലക്ഷം കോടി രൂപയായിരുന്നു.
Comment: രാഷ്ട്രീയ നേതാക്കളും, സ്വകാര്യ ക്കന്പനികളും ബാങ്ക് മേലാളന്മാരും തമ്മിലുള്ള ഒത്തുകളിയാണ് വായ്പ എഴുതിത്തള്ളുന്നതിന് പിന്നില്‍  നഷ്ടം നി കത്താന്‍ ബാങ്ക് മേലളന്‍മാരുടെ സ്വകാര്യ സ്വത്ത് പിടിച്ചെടുക്കയാണ് വേണ്ടത്.
-കെ എ സോളമന്‍ 

Friday 13 September 2013

ദലേര്‍ മെഹന്തി കോണ്‍ഗ്രസ്സിലേക്ക്










ന്യൂഡല്‍ഹി: സിരകളില്‍ ലഹരി തുടിപ്പിക്കുന്ന സംഗീതവും നൃത്തച്ചുവടുകളുമായി വേദികള്‍ കീഴടക്കിയ പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്തി വെള്ളിയാഴ്ച രാഷ്ട്രീയജീവിതത്തിലേക്ക് പ്രവേശിക്കുന്നു. കോണ്‍ഗ്രസ്സിനൊപ്പം അണിചേരാനാണ് ഗായകന്റെ തീരുമാനം. ഈ ആഗ്രഹം കഴിഞ്ഞയാഴ്ച അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം പാര്‍ട്ടിഅംഗത്വം സ്വീകരിക്കും. മുഖ്യമന്ത്രി ഷീലാദീക്ഷിതും ഡി.പി.സി.സി. അധ്യക്ഷന്‍ ജെ.പി. അഗര്‍വാളും ഗായകനെ ഔദ്യോഗികമായി കോണ്‍ഗ്രസ്സിലേക്ക് സ്വീകരിക്കും. 

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദലേര്‍ മെഹന്തിയെപ്പോലുള്ളവര്‍ പാര്‍ട്ടിയില്‍ ചേരുന്നത് കോണ്‍ഗ്രസ്സിന് ഏറെ ഗുണകരമാവും. മറ്റു പാര്‍ട്ടികളിലെ നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടിയില്‍ ചേരുമെന്ന് ഡി.പി.സി.സി അധ്യക്ഷന്‍ ജെ.പി. അഗര്‍വാള്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ദലേര്‍ മെഹന്തിക്കൊപ്പം ബദര്‍പ്പുര്‍ എം.എല്‍.എ. നേതാജി റാം സിങ്, ഓഖ്‌ല എം.എല്‍.എ ആസിഫ് മുഹമ്മദ് ഖാന്‍, മുന്‍ എം.എല്‍.എ. രാംവീര്‍ സിങ് ബിധുരി, മുന്‍കൗണ്‍സിലര്‍ ഡോ. വി.കെ. മോംഗ എന്നിവരും കോണ്‍ഗ്രസ്സില്‍ ചേരും.
കമന്‍റ്: ദലേര്‍ മെഹന്തി കോണ്‍ഗ്രസ്സിലേക്ക്-അവിടെന്താ തുള്ളിക്കളിയുണ്ടോ?
-കെ എ സോളമന്‍ 

വെണ്ണകൊണ്ട് രണ്ടുതവണ നടന്‍ ദിലീപിന് തുലാഭാരം വഴിപാട്‌














ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ നടന്‍ ദിലീപ് വെണ്ണകൊണ്ട് രണ്ടുതവണ വ്യാഴാഴ്ച തുലാഭാരം വഴിപാട് നടത്തി. ഇതിനുപുറമെ കദളിപ്പഴംകൊണ്ടും പഞ്ചസാരകൊണ്ടും തുലാഭാരം നടത്തി. മകള്‍ മീനാക്ഷിക്കും പഞ്ചസാര തുലാഭാരം വഴിപാടുണ്ടായിരുന്നു. 38,525 രൂപ ദിലീപ് കൗണ്ടറില്‍ അടച്ചു. 
രാവിലെ പന്തീരടിപൂജയ്ക്കുശേഷമാണ് ദര്‍ശനം കഴിഞ്ഞ് തുലാഭാരം നടത്തിയത്
കമന്‍റ്  അച്ഛനും മകള്‍ക്കും മാത്രമേ തുലാഭാരമുള്ളോ, അമ്മയ്ക്കില്ലേ?
-കെ എ സോളമന്‍ 

Thursday 12 September 2013

പൂക്കളം !









പെട്രോള്‍വില ഒന്നര രൂപ കുറഞ്ഞേക്കും


mangalam malayalam online newspaper
ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര തലത്തില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന്‌ പെട്രോളിന്‌ ഒന്നര രൂപ കുറഞ്ഞേക്കാന്‍ സാധ്യത. എണ്ണവില കുറഞ്ഞതും രൂപ അല്‍പ്പം ജീവന്‍ വെച്ചതുമാണ്‌ തുണയാകുന്നത്‌. പെട്രോള്‍ വിലയില്‍ കുറവ്‌ വരുത്താനുള്ള തീരുമാനം മിക്കവാറും അടുത്തയാഴ്‌ചയോടെ തീരുമാനമാകുമെന്നാണ്‌ സൂചന. അതേസമയം എല്‍പിജിയുടെ വില മാറ്റമില്ലാതെ തുടരാനാണ്‌ സാധ്യത.
ഡീസലിനും പാചകവാതകത്തിനും വില കൂട്ടിയ നടപടി രാഷ്‌ട്രീയമായും സാമ്പത്തികമായും വെല്ലുവിളിയാണ്‌ എന്നാല്‍ അതില്‍ നിന്നും ഓടിയൊളിക്കാനില്ലെന്ന്‌ ഓയില്‍ സെക്രട്ടറി വിവേക്‌ റായി വ്യക്‌തമാക്കി. ഇന്ധന സബ്‌സീഡി കഴിഞ്ഞ രണ്ടു മാസം മാത്രം 20,000 കോടിയായി ഉയര്‍ന്നിരുന്നു. രൂപയുടെ വിലയിടിയല്‍ ഇറക്കുമതി കൂടുതല്‍ ചെലവേറിയതാക്കുകയും ചെയ്‌തെന്ന്‌ വിവേക്‌ റായി

Comment: ഒന്നര രൂപ കുറക്കുന്നത് 15 രൂപ് ഒറ്റയടിക്ക് കൂട്ടുന്നതിന്റെ മുന്നോടിയായിട്ടാണ്. അതിരിക്കട്ടെ, പെട്രോളിയം കമ്പനികള്‍  സമാന്തരഭരണം നടുത്തുന്ന രാജ്യത്തു മന്ത്രിക്കും ഓയില്‍ സെക്രട്ടറിക്കുമെന്തു കാര്യം? 
-കെ എ സോളമന്‍ 

ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പലരും യോഗ്യതയില്ലാത്തവര്‍: ഇന്നസെന്റ്

 
കൊച്ചി:ഡോക്ടര്‍മാരോ അധ്യാപകരോ ആവാന്‍ യോഗ്യതയുള്ളവരല്ല അത്തരംസ്ഥാനങ്ങളിലിരിക്കുന്ന പലയാളുകളുമെന്ന് സിനിമാതാരം ഇന്നസെന്റ്. രക്ഷിതാക്കളുടെ കയ്യില്‍ പണമുള്ളതുകൊണ്ടാണ് അവര്‍ പഠിക്കുകയും ജോലിനേടുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലബ് രൂപീകരണ സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
ഒരോ വിദ്യര്‍ഥികള്‍ക്കും വ്യക്തമായ ലക്ഷ്യബോധവും സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള കഴിവുമുണ്ടാവണം. എന്നാല്‍ മാത്രമേ ഉയരങ്ങളില്‍ എത്താന്‍ കഴിയുകയുള്ളു.തന്റെ മനസില്‍ ഒരു ലക്ഷ്യമുള്ളത് കൊണ്ടാണ് പഠിക്കാന്‍ മോശമായിട്ടും തനിക്കു സിനിമാതാരമാവാനും അറിയപ്പെടാനും കഴിഞ്ഞത്. പഠനകാലത്ത് മനസില്‍ നാടകവും സിനിമയും മാത്രമേ ഉണ്ടായിരുന്നുള്ളു.അതുകൊണ്ട് പല ബിസിനസുകള്‍ നടത്തിയിട്ടും പരാജയപ്പെട്ടു. ഒടുവിലാണ് സിനിമയിലെത്തിചേര്‍ന്നത്.

കമന്‍റ് : "ഇന്നസെന്‍റ്" എന്നുവെച്ചാല്‍ വിവരമില്ലാത്തത്,  വിവരമില്ലാത്തവന്‍ എന്നൊക്കെ ഡോ. സുകുമാര്‍ അഴിക്കോടു പറഞ്ഞിട്ടുണ്ട്. അത് പോട്ടെ, പക്ഷേ ഡോക്ടര്‍മാരോ അധ്യാപകരോ ആവാന്‍ യോഗ്യതയുള്ളവരല്ല അത്തരംസ്ഥാനങ്ങളിലിരിക്കുന്നത് എന്ന നിരീക്ഷണം വിവരക്കേടാണ്. പണമുള്ളതുകൊണ്ടു മാത്രം എം എയും എം എസ് സി യും എം ടെക്കും പി എച്ച് ഡി യും കിട്ടുമെന്ന് പറയാനാവില്ല. ഇന്നസെന്‍റ് തന്നെ ഉദാഹരണം. നാട്ടിലെ കാര്യങ്ങളെല്ലാം സിനിമാതാരങ്ങള്‍ തീരുമാനിക്കുന്നതാണ്  വലിയ അധ:പതനം

കെ എ സോളമന്‍ 

-

Wednesday 11 September 2013

തിരിച്ചുപോക്ക്

ഗ്യാ സ് ആകെ പ്രശ്നം തന്നെ. ഒരു തിരികെപ്പോക്ക് ആയാലോ?

Tuesday 10 September 2013

വൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജിക്കാമെന്ന് കേരളം










ന്യൂദല്‍ഹി: വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ദല്‍ഹിയില്‍ നടക്കുന്ന വൈദ്യുതി മന്ത്രിമാരുടെ ദേശീയ സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്പാദനം,​ വിതരണം,​ പ്രസരണം എന്നിങ്ങനെ മൂന്നായി വിഭജിക്കാനാണ് തീരുമാനം.
കേന്ദ്ര സഹായം ലഭിക്കുണമെങ്കില്‍ വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്പനിയാക്കുന്നത് സ്വകാര്യവത്കരണത്തിനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വൈദ്യുത ബോര്‍ഡ് സ്വകാര്യവല്‍ക്കരിച്ച സംസ്ഥാനങ്ങളില്‍ വൈദ്യുതബില്‍ ക്രമാതീതമായി വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് എതിര്‍പ്പ് ഉയര്‍ന്നത്.
Comment : ഈ വായ്ത്താരി കേള്‍ക്കാന്‍ തുടങ്ങിയിട്ടു കുറെ നാളായല്ലോ?
K A Solaman 

Monday 9 September 2013

മൃദുസ്പര്ശങ്ങള്‍ ! കവിത -കെ എ സോളമന്‍

Photo

മനസ്സിന്‍ ചില്ലുജാലകങ്ങളില്‍  
നക്ഷത്രപൂക്കള്‍ ഏറെ വിതറി നീ
ഒരു നനുത്തമഴയുടെ കളിരുമായി
വന്നതോര്ക്കുന്നു ഞാന്‍ പ്രിയസഖേ

ഒരു കുളിര്‍ മഴയുടെ കൈപിടിച്ചേറ്റം
സൌമ്യമായി നീ വന്നുവെങ്കിലും 
തപ്തചിന്തകള്‍ ഉള്ളില്‍ നിറച്ചന്റെ  
ഹൃദയവീണ നീ തകര്ത്തെ്ന്തിന്?

ഒരു ചെറുകനലായി വീണുര്ന്ന് നീ
എന്‍ ഹൃദയധമനിയെ പൊള്ളിച്ചതെന്തിന്?
കണ്ണിന്മുമ്പിലെ മൂടല് മഞ്ഞിലേക്ക്-
ഒഴുകിയോടിമറഞ്ഞെത്തിന്തിന്? 

ചിതറിവീണോരാ ഓര്മ്മപ്പൂക്കളില്‍
കരിഞ്ഞതാകുമോ സ്വപ്നങ്ങളത്രയും
മറന്നുപോകുമോ സിന്ദൂരരേഖയില്‍
പതിഞ്ഞനിശ്വാസ മൃദുസ്പര്ശങ്ങള്‍.  

-കെ എ സോളമന്‍

പരല്‍മീന്‍ -മിനിക്കഥ -കെ എ സോളമന്‍


Photo: Like > Beautiful Garden
Like > Lovely Roses

ഹൌസ് ബോട്ടിലെ ശീതീകരിക്കാത്ത മുറിയില്‍ ഇരുന്നു അയാള്‍ കായല്‍പ്പരപ്പിലേക്ക് നോക്കി. പോക്കുവെയില്‍ തിളക്കത്തില്‍ പരല്‍മീനുകള്‍ നീന്തിത്തുടിക്കുന്നത് യാള്‍ക്ക് കൌതുകകാഴ്ചയായി. തനിക്കും ഒരു പരല്‍മീന്‍  ആകാന്‍ കഴിഞ്ഞെങ്കില്‍ ........ അയാള്‍ ആഗ്രഹിച്ചു.

കയ്യിലെ ഗ്ലാസും ടീപ്പോയിലെ ഒഴിഞ്ഞകുപ്പിയും അയാളെ പ്രോല്‍സാഹിപ്പിച്ചു.പിന്നോന്നും ആലോചിച്ചില്ല. അയാള്‍ കായലിലേക്ക് എടുത്തുചാടി.അങ്ങനെ അയാളും കായലിലെ ഒരു പരല്‍ മീനായി മാറി,എന്നേക്കുമായി.


കെ എ സോളമന്‍

Sunday 8 September 2013

സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്‌ 4 ബെസ്റ്റ്‌ ബാങ്കര്‍ പുരസ്കാരങ്ങള്‍

ന്യൂദല്‍ഹി: തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത്‌ ഇന്ത്യന്‍ ബെസ്റ്റ്‌ ബാങ്കേഴ്സ്‌ 2013 അവാര്‍ഡ്‌ ചടങ്ങില്‍ നാല്‌ പുരസ്കാരങ്ങള്‍ നേടി. ബാങ്കിന്റെ എംഡിയും ചീഫ്‌ എക്സിക്യൂട്ടിവ്‌ ഓഫീസറുമായ ഡോ.വി.എ ജോസഫ്‌ മധ്യ നിര ബാങ്കുകളിലെ ഏറ്റവും മികച്ച ബാങ്കര്‍ക്കുള്ള പുരസ്കാരം കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥില്‍ നിന്നും ഏറ്റുവാങ്ങി. ഇത്‌ കൂടാതെ മികച്ച സ്വകാര്യ മേഖലാ ബാങ്കര്‍ അവാര്‍ഡ്‌, ബെസ്റ്റ്‌ ബാങ്കര്‍ ആള്‍ റൗണ്ട്‌ എക്സ്പാന്‍ഷന്‍ അവാര്‍ഡ്‌, കാര്യക്ഷമതയ്ക്കും ലാഭത്തിനുമുള്ള മികച്ച ബാങ്കര്‍ അവാര്‍ഡ്‌ എന്നിവയും സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ സ്വന്തമാക്കി.
കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മ്മ, ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌, ആര്‍ ബി ഐ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബിര്‍ ഗോകാണ്‍ തുടങ്ങിയവരും ഇന്ത്യയിലെ മുന്‍നിര ബാങ്കര്‍മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഈ വിശിഷ്ടമായ പുരസ്കാരങ്ങള്‍ നേടാനായതില്‍ ഞങ്ങള്‍ക്ക്‌ ഏറെ സന്തോഷമുണ്ട്‌. ഉപഭോക്തളോടുള്ള ഞങ്ങളുടെ പ്ര തിബദ്ധതയുടെ സാക്ഷ്യപത്രമായാണ്‌ ഈ നേട്ടത്തെ കാണുന്നതെന്ന്‌ ഡോ.വി.എ ജോസഫ്‌ പറഞ്ഞു. ഇന്ത്യയിലെ എല്ലാ ഷെഡ്യൂള്‍ഡ്‌ കമേഴ്സ്യല്‍ ബാങ്കുകളിലേയും സിഇഒമാരില്‍ നിന്നാണ്‌ മികച്ച ബാങ്കറെ കണ്ടെത്തുന്നത്‌.
Comment : സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്‌ 4 ബെസ്റ്റ്‌ ബാങ്കര്‍ പുരസ്കാരങ്ങള്‍ !  ബാങ്കിന്റെ ഷെയറുകള്‍ ആക്ക്രി വിലയ്ക്ക് കിട്ടാന്‍ അതാണ് കാരണം 
-കെ എ സോളമന്‍ 

Saturday 7 September 2013

കാമില്ലാ പാക്കര്‍! -- -കഥ

Photo: IKE ♠♠♠♠ → Sweetest Homes

കരള്‍വീക്ക രോഗം ചികിത്സിക്കാനുള്ള ദിവ്യൗഷധം കണ്ടുപിടിച്ചത്‌ വൈദ്യകലാനിധി കേശവന്‍ വൈദ്യരാണ്‌. ആയുര്‍വേദത്തിന്റെ താളിയോല ഗ്രന്ഥങ്ങള്‍ സമഗ്രമായി പരിശോധിച്ചതിന്‌ ശേഷമാണ്‌ ദിവ്യൗഷധക്കൂട്ട്‌ തയ്യാറാക്കിയത്‌. അരിഷ്ടമെന്നോ ആസവമെന്നോ പറയുന്നതിന്‌ പകരം ‘കാമില്ലാപാക്കര്‍’ എന്നാണ്‌ ഔഷധത്തിന്‌ വൈദ്യര്‍ പേരു നല്‍കിയത്‌. കാമില്ലാ പാക്കറുടെ ചേരുവ വൈദ്യര്‍ അല്ലാതെ ലോകത്ത്‌ മറ്റൊരാള്‍ക്കും അറിയില്ല. ഔഷധ ഫോര്‍മുല എഴുതിയ കുറിപ്പടി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ മെയിന്‍ ബ്രാഞ്ച്‌ ലോക്കറിലാണ്‌ സൂക്ഷിക്കുന്നത്‌. ഇത്തരത്തിലൊരു ലോക്കര്‍ സംരക്ഷണമുള്ളത്‌ കൊക്കകോളയുടെ കോണ്‍സന്‍ട്രേറ്റിന്‌ മാത്രമാണ്‌. കൊക്കകോളയുടെ ഫോര്‍മുല ലോകത്ത്‌ നാലുപേര്‍ക്ക്‌ അറിവുണ്ടെങ്കില്‍ കാമില്ലാപാക്കറിന്റെ ഫോര്‍മുല കേശവന്‍ വൈദ്യര്‍ക്ക്‌ മാത്രമേ അറിയൂ. സ്വന്തം മകനുപോലും വൈദ്യര്‍ ഫോര്‍മുല പറഞ്ഞുകൊടുത്തിട്ടില്ല.

നാട്ടില്‍ ഏറെ കുടിയന്മാരുള്ളതും ഒട്ടുമിക്ക കുടിയന്മാര്‍ക്ക്‌ കരള്‍വീക്കമുള്ളതും വന്‍ ഡിമാന്റാണ്‌ കാമില്ലാപാക്കറിന്‌ നേടിക്കൊടുത്തത്‌. അരവണ ടിന്നിന്റെ വലിപ്പമുള്ള ഒരു പാക്കിന്‌ വില 3000 രൂപ. ഇങ്ങനെയൊരു മുന്തിയ വില കാമില്ലാപാക്കര്‍ കഴിഞ്ഞാല്‍ എയിഡ്സിന്റെ പ്രതിവിധിയായി ഇറക്കുന്ന ഒരു കൂതപ്പള്ളി പ്രോഡക്ടിന്‌ മാത്രമാണ്‌.

മരുന്നിന്‌ വന്‍ ഡിമാന്റായതോടെ ബിവറേജസ്‌ ഷോപ്പിന്‌ മുന്നില്‍ കാണുന്നതിനേക്കാള്‍ വന്‍തിരക്കാണ്‌ വൈദ്യശാലയില്‍.  ഔഷധത്തിന്റെ വര്‍ധിത ഡിമാന്റ്‌ കണക്കിലെടുത്ത്‌ വൈദ്യശാല മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയാക്കി വിപുലീകരിക്കുകയും 2000 പേര്‍ക്ക്‌ താമസിച്ചു ചികിത്സ നേടാനുമുള്ള സൗകര്യം ഏര്‍പ്പാടാക്കുകയും ചെയ്തു. ഇപ്പോള്‍ ഔഷധനിര്‍മ്മാണവും പാക്കിംഗും യന്ത്രവല്‍കൃത ഫാക്ടറിയിലാണ്‌.  ഡിസ്ട്രിബ്യൂഷനു മാത്രം 2 ഡസന്‍ ബി.ടെക്‌-എംബിഎക്കാരാണ്‌ മേല്‍നോട്ടം വഹിക്കുന്നത്‌.  പരസ്യം വെബ്സൈറ്റില്‍ അപ്ലോഡ്‌ ചെയ്തതോടെ വിദേശത്തുനിന്നും ഓര്‍ഡറുകള്‍ ഒത്തിരി. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വിദേശികള്‍ക്ക്‌ വൈദ്യരുപായി നേരിട്ട്‌ സംസാരിക്കാനുള്ള അവസരവുമുണ്ട്‌. ബ്രിട്ടണില്‍നിന്നാണ്‌ കൂടുതലും എന്‍ക്വയറി. അവിടത്തെ ഭാവിരാജാവിന്റെ രണ്ടാം ഭാര്യയുടെ പേരുമായി ഔഷധത്തിന്‌ സാമ്യതയുള്ളതുകൊണ്ടാണ്‌ കൂടുതല്‍ പേര്‍ അവിടെനിന്ന്‌ ഇതേക്കുറിച്ച്‌ അന്വേഷിക്കുന്നത്‌.

വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക്‌ ഫെയ്സ്ബുക്കിലൂടെയും ട്വിറ്റര്‍-മൈസ്പേസിലൂടെയും വിവരങ്ങള്‍ ശേഖരിക്കാം.
ഫേസ്ബുക്ക്‌/\കാമില്ലാപാക്കര്‍/ \കേശവന്‍ വൈദ്യര്‍ എന്നതാണ്‌ ഫേസ്ബുക്ക്‌ ടൈംലൈന്‍. ട്വിറ്റര്‍ സ്ലാഷ്‌ കാമില്ലാപാക്കര്‍ സ്ലാഷ്‌ കേശവന്‍ വൈദ്യര്‍ എന്ന അഡ്രസിലും ബന്ധപ്പെടാം.

രസകരമാണ്‌ കരള്‍ വിങ്ങിയവരുടെയും അവരുടെ ബന്ധുക്കളുടെയും ചോദ്യങ്ങള്‍. അതീവ ക്ഷമയോടെ എല്ലാറ്റിനും വൈദ്യര്‍ മറുപടി കൊടുക്കും. കരള്‍വീക്കം മാറാന്‍ കാമില്ലാപാക്കര്‍ എത്ര ഡപ്പി കഴിക്കണമെന്ന്‌ ചോദിച്ചതിന്‌ എത്ര വേണമെങ്കിലും കഴിക്കാമെന്നതായിരുന്നു മറുപടി. ഒരാള്‍ക്ക്‌ ജീവിതത്തില്‍ എത്ര മദ്യം കഴിക്കാമെന്ന് ചോദിച്ചാല്‍  എന്തു മറുപടിയാണ്‌ കൊടുക്കാന്‍പറ്റുക?

കള്ളുകുടിച്ച്‌ കരള്‍വീങ്ങിയവര്‍ക്കും വിസ്കി സിപ്പ്‌ ചെയ്ത്‌ സിറോസിസ്‌ ബാധിച്ചവര്‍ക്കും ഒരേ മരുന്ന്‌ തന്നെ മതിയോ എന്ന ഒരു ക്ലയിന്റിന്റെ ചോദ്യം കേട്ട്‌ വൈദ്യര്‍ കുലുങ്ങിച്ചിരിച്ചുപോയി.

ചിരിയുടെ ആഘാതത്തില്‍ വൈദ്യര്‍ ഹൃദയം സ്തംഭിച്ച്‌ മരിച്ചു. കലശലായ കരള്‍വീക്കമുള്ളവര്‍ കുലുങ്ങിച്ചിരിച്ചാല്‍ ഹൃദയസ്തംഭനമുണ്ടാകുമത്രേ!

കെ.എ. സോളമന്‍

The Teachers' Day at St Michael's College, Cherthala

Photo: WE SALUTE OUR BELOVED TEACHERS
St.Michael's College,Cherthala

The man in the hind row is a familiar face.
-K A Solaman

Thursday 5 September 2013

ഇനി നമുക്ക്‌ ‘ആശ്വാസ്‌’- കെ എ സോളമന്‍


Photo

‘ആശ്വാസം’ എന്നു പറഞ്ഞാല്‍ തെറ്റി അത്‌ ശ്രേഷ്ഠ മലയാളത്തോടുള്ള അവഹേളനമാവും. അതുകൊണ്ട്‌ ‘ആശ്വാസ്‌’ എന്നുതന്നെ വിളിക്കണം. പഴയ കംഫര്‍ട്ട്‌ സ്റ്റേഷനുകള്‍ പേരുമാറ്റി വരുന്നു- ‘ആശ്വാസ്‌ കേന്ദ്ര’ങ്ങളായി.

കേരളത്തില്‍ ഒരു പൊതുമരാമത്ത്‌ വകുപ്പുണ്ടോയെന്ന്‌ ചോദിച്ചാല്‍ ഉണ്ടെന്ന്‌ ഏവര്‍ക്കുമറിയാം. റോഡിലെ ഗട്ടറുകളും കയങ്ങളും നികത്തേണ്ട ചുമതല ഇവര്‍ക്കാണെങ്കിലും അതു ചെയ്യാത്തതുകൊണ്ടാണ്‌ ഈ വകുപ്പുണ്ടെന്ന്‌ ജനം മനസ്സിലാക്കുന്നത്‌.  ഈ വകുപ്പിന്റെ മന്ത്രിയാരെന്ന്‌ ചോദിച്ചാല്‍ ആര്‍ക്കും വലിയ നിശ്ചയം പോരാ. റോഡ്‌ മെയിന്റനന്‍സിന്‌ വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ വകുപ്പ്‌ തികഞ്ഞ പരാജയമാണെങ്കിലും മന്ത്രിയോട്‌ ജനത്തിന്‌ വലിയ വെറുപ്പില്ല.

അതിന്‌ കാരണം ഈ മന്ത്രിയുടേതായിട്ടുള്ള ചാനല്‍ കയ്യേറ്റം തീരെ കുറവ്‌ എന്നതാണ്‌. പക്ഷെ അങ്ങനെയാണോ മന്ത്രി തിരുവഞ്ചൂരിന്റെ കാര്യം. പാലു കുടിച്ചു, കുടിച്ചില്ല, കരിക്കു കുടിച്ചു കുടിച്ചില്ല എന്നിങ്ങനെ ചാനലില്‍ കേറിയിരുന്നു തിരുവഞ്ചൂര്‍ ദീര്‍ഘ സമയം വായ്പ്പാട്ടു നടത്തുന്നതാണ്‌, വകുപ്പ്‌ മോശമല്ലെങ്കിലും ജനം അദ്ദേഹത്തെ വെറുക്കുന്നതിന്‌ കാരണം. ഇബ്രാഹിം കുഞ്ഞിന്‌ ചാനല്‍ പൂതി തീരെയില്ല. ആകെ അദ്ദേഹത്തിന്റെതായി ഈയിടെ വന്ന ഒരു വാര്‍ത്താ ചിത്രം ആലുവാപ്പുഴയില്‍ വെള്ളം പൊങ്ങി സ്വന്തം വീടും വീട്ടുകാരും മുങ്ങിപ്പോയപ്പോഴാണ്‌.

ഇങ്ങനെ ചാനലില്‍നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും ജനത്തെ വെറുതെ വിടാന്‍ മന്ത്രിക്ക്‌ ഉദ്ദേശ്യമില്ല. റോഡുകളിലെ ആനയക്കയങ്ങള്‍ വിനോദ സഞ്ചാരത്തിന്‌ വിട്ടുകൊടുക്കാനാണ്‌ മന്ത്രിയുടെ പദ്ധതി.

പൊതുമരാമത്ത്‌ വകുപ്പിന്റെ റോഡുകള്‍ ഇതിനകം തന്നെ വിനോദ സഞ്ചാരത്തിന്‌ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്‌.  ഒരു കൂട്ടര്‍ റോഡു കുഴികളില്‍ വാഴ നട്ടു വിളവെടുപ്പു നടത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ വല വീശി മീന്‍ പിടിക്കുന്നു. കാണാതെ പോയ സ്കൂട്ടര്‍ റോഡിലെ കുളത്തില്‍ മുങ്ങിത്തപ്പി വിനോദിക്കുന്നവരുമുണ്ട്‌.  ആക്സിലൊടിഞ്ഞ വണ്ടികളിലെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ചുമ്മാതിരുന്നു വല്ലപ്പോഴും കിട്ടുന്ന ശമ്പളം വാങ്ങുന്നതും ഈ വിനോദത്തിന്റെ ഭാഗമായാണ്‌.   ഇതൊന്നും പോരാഞ്ഞിട്ടാണ്‌ ദീര്‍ഘദൂര യാത്രക്കാര്‍ക്ക്‌ വിശ്രമിക്കാനും വിനോദിക്കാനും ‘ആശ്വാസ്‌’ വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്‌.

35 ലക്ഷം രൂപ, അതായത്‌ ഉപയോഗ ശൂന്യമായ 5-ഇ-ടോയിലറ്റിന്റെ വില കൊണ്ട്‌ നിര്‍മിക്കുന്ന ‘ആശ്വാസ്‌’ കേന്ദ്രത്തില്‍ ഒട്ടനവധിയാണ്‌ സൗകര്യങ്ങള്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ടോയ്‌ലറ്റ്‌, ടോയ്‌ലറ്റില്‍ മ്യൂസിക്‌, ലഘുഭക്ഷണ ശാല, മെമെന്റോ ഷോപ്പ്‌, ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ്‌, ടൂറിസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഗാര്‍ഡന്‍, കാര്‍വാഷ്‌ തുടങ്ങിയവ. ഇവയ്ക്കെല്ലാം കൂടി 35 ലക്ഷം മതിയോയെന്നാണ്‌ സംശയമെങ്കില്‍ കടലില്‍ കായം കലക്കുന്നതിന്‌ ആരെങ്കിലും കണക്കു നോക്കുമോ?  ഇ-ടോയിലറ്റിന്‌ വേണ്ടി വേസ്റ്റാക്കിയ കോടിക്കണക്കിന്‌ രൂപയുടെ കണക്ക്‌ ഏതെങ്കിലും വിവരാവകാശ പ്രവര്‍ത്തകര്‍ അന്വേഷിച്ചിട്ടുണ്ടോ?

മലയാള ഭാഷാ പ്രേമം മൂത്ത്‌ ‘ആശ്വാസ്‌ കേന്ദ്ര’യ്ക്ക്‌ ‘കംഫര്‍ട്ട്‌ സ്റ്റേഷന്‍’ എന്നു പേരു വിളിക്കാത്തത്‌ നന്നായി. കംഫര്‍ട്ടിന്‌ കൊനൗട്ടേഷന്‍ വേറെയാണ്‌.
റോഡിലെ കുഴികള്‍ അടച്ചിട്ടുപോരെ ഈ 35-ലക്ഷം വെച്ചുള്ള ധൂര്‍ത്തടി എന്നാണഭിപ്രായമെങ്കില്‍ റോഡിലെ ഗട്ടറില്‍ വീണ്‌ നടുവൊടിയുന്നവരെ എടുത്തു കിടത്താന്‍  കൂടിയാണ്‌ ‘ആശ്വാസ്‌ കേന്ദ്ര’കള്‍.   മലയാളമറിയാത്തവരും ദീര്‍ഘദൂര യാത്രക്കാരായി കേരളത്തില്‍ എത്തുന്നതിനാല്‍ അവരെക്കൂടി ഉദ്ദേശിച്ചാണ്‌ ‘ആശ്വാസം’ എന്നതിനു പകരം ‘ആശ്വാസ്‌’ എന്ന്‌ പേരിട്ടത്‌!

കെ.എ.സോളമന്‍

Wednesday 4 September 2013

Happy teacher's day!



-K A Solaman

വിലക്കയറ്റം : ചെന്നിത്തലയ്‌ക്ക് മറുപടിയുമായി കെ.എം മാണി


mangalam malayalam online newspaper

തിരുവനന്തപുരം : വിലക്കയറ്റം ഒരു ആഗോള പ്രതിഭാസമാണെന്ന്‌ ധനമന്ത്രി കെ.എം മാണി. ഇക്കാര്യത്തില്‍ കേരളത്തിന്‌ മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ ആവുന്നന്നെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ധനമന്ത്രി കെ.എം മാണി.
ഓണക്കാലത്ത്‌ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോള്‍ ആളുകള്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ട്‌ ലഘൂകരിക്കേണ്ടത്‌ ആവശ്യമാണ്‌. നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വന്‍തോതില്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിനു മാത്രമായി ഒന്നും ചെയ്യാനാവില്ല. അതേസമയം, വില നിയന്ത്രിക്കാനുള്ള ഫലപ്രദമായ ശ്രമങ്ങള്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആവുന്നരീതിയില്‍ ഉണ്ടാവുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
വിലക്കയറ്റം ദുസ്സഹമാകുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചിരുന്നു

കമന്‍റ്:  ഈ മറുപടി അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്ത'ത്തിന്റെ ഒടുക്കത്തെ അദ്ധ്യായമായി എഴുതിച്ചേര്‍ക്കും, വായിക്കാന്‍ വേണ്ടികോപ്പി  എല്ലാ ബി പി എല്‍ കാര്‍ക്കും റേഷന്‍ കടവഴി ഓണത്തിന് തന്നെ നല്കും. 
-കെ എ സോളമന്‍ 

പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നാലര വര്‍ഷമാക്കും


mangalam malayalam online newspaper

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷമാക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. അല്ലെങ്കില്‍ പുതിയ റാങ്ക് ലിസ്റ്റ് വരുന്നതുവരെ കാക്കണം. സര്‍വകലാശാല അധ്യാപക നിയമനം പി.എസ്.സിക്ക് വിടുന്നതില്‍ ബില്‍ നിയമസഭയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
കാന്‍സര്‍ രോഗികളായ സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ അവധി 45 ദിവസത്തില്‍ നിന്നും ഉയര്‍ത്തി. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അവധി വര്‍ധിപ്പിക്കും. സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ മരിച്ച മലയാളികളായ മൂന്ന് നാവികരുടെ കുടുംബങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് നല്‍കുന്ന ധനസഹായത്തിനു പുറമേ സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കും. തൃശൂര്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയമായി കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. രണ്ടു പേര്‍ക്ക് തുടര്‍ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വീതം നല്‍കും. താനൂര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം ധനസഹായം നല്‍കും. അപകടത്തില്‍മരിച്ച ഒരാളുടെ ഭാര്യ റുബീന ബീവിയ്ക്ക് സര്‍ക്കാര്‍ ജോലിയും വീടുവയ്ക്കാന്‍ സര്‍ക്കാര്‍ സ്ഥലവും അനുവദിക്കും.

കമെന്‍റ് : പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷമമോ പത്തര വര്‍ഷമോ ആക്കിക്കോളു. നിയമനം മരവിപ്പിച്ച സ്ഥിതിക്കു എത്രയാക്കിയാലും കുഴപ്പമില്ല . മനുഷ്യന്റെ ആയുസ്സ് നീട്ടിക്കൊടുക്കാന്‍ എന്തെങ്കിലും വിദ്യ കയ്യിലുണ്ടോ മുഖ്യമന്ത്രിജി.
കെ എ സോളമന്‍