Saturday, 28 September 2013

ഡീസല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടണമന്ന് ശുപാര്‍ശ








ന്യൂഡല്‍ഹി: ഡീസല്‍ വില ലിറ്ററിന് നാല് രൂപ ഉടനെ വര്‍ധിപ്പിക്കണമെന്ന് കിരീട് പരീഖ് കമ്മറ്റി ശുപാര്‍ശ ചെയ്തു. അടുത്ത ഏപ്രില്‍ മാസത്തോടെ മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിക്കണം. മാര്‍ച്ച് മാസത്തില്‍ പാചകവാതകം സിലിണ്ടറിന് 100 രൂപ വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തിനകം പാചക വാതകത്തിന്റെ സബ്‌സിഡി പൂര്‍ണമായും നീക്കണം. ഇതിനുവേണ്ടി ഓരോ വര്‍ഷവും 25 ശതമാനം വിലവര്‍ധിപ്പിക്കണം. ഇപ്പോള്‍ നല്‍കുന്ന ഒമ്പത് സിലിണ്ടറുകള്‍ ആറാക്കുന്നതോടൊപ്പം സബ്‌സിഡി സിലിണ്ടറുകല്‍ ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് മാത്രമാക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

മാസംതോറും ഡീസല്‍ വില ഒരു രൂപ വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. വിപണി വിലയ്ക്കു തല്യമാകുമ്പോള്‍ മാത്രം ഈ വര്‍ധന നിര്‍ത്തിയാല്‍ മതിയെന്നാണ് കമ്മീഷന്റെ നിലപാട്. 

കമന്‍റ്  : ഇത് സംബന്ധിച്ചു ഹര്‍ത്താല്‍ എന്നാണെന്ന് ബന്ധപ്പെട്ടവര്‍ മുന്‍ കൂട്ടി പറയണേ, ഒത്തിരി നേരം ക്യൂ നില്‍കാന്‍ മേല.

കെ എ സോളമന്‍  

No comments:

Post a Comment