വസ്ത്രങ്ങളിലെ നിറഭേദങ്ങള്‍ പെണ്‍ വസ്ത്രങ്ങളുടെ കുത്തകയായിരുന്നു ഒരു കാലത്ത്.പുരുഷ ഫാഷനുകള്‍ അന്ന് ഷര്‍ട്ടുകളില്‍ ഒതുങ്ങി. പാന്റുകളില്‍ വ്യത്യസ്ത മോഡലുകള്‍ വന്നിരുന്നെങ്കിലും നിറങ്ങളുടെ കാര്യത്തില്‍ ഏറെയൊന്നും വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് കഥ മാറി. രണ്ടോ മൂന്നോ നിറങ്ങളില്‍ ഒതുങ്ങിയിരുന്ന പാന്റുകളില്‍ നിറങ്ങളുടെ പെരുമഴക്കാലമാണിന്ന്.
കറുപ്പ്, നീല, വെള്ള നിറങ്ങളില്‍ ജെന്റ്‌സിന്റെ പാന്റുകള്‍ ഫാഷന്‍ ലോകത്ത് ചുവടു വച്ചകാലം. ഒരു കാലത്ത് ജീന്‍സുകള്‍ മാത്രമായിരുന്നു മെന്‍സ് വെയറുകളില്‍ ഇടംപിടിച്ചിരുന്നത്. പിന്നീട് പാന്റുകള്‍ പോളി കോട്ടണുകളിലേക്ക് മാറി.
കുറച്ചു കാലങ്ങള്‍ക്കുശേഷം അത് പ്യുവര്‍ കോട്ടണുകളിലേക്ക് മാറിയപ്പോള്‍ അതും യുവ മനസ്സുകളെ കീഴടക്കി. പിന്നീട് പാന്റുകളിലേക്ക് പല തരം വെറൈറ്റികള്‍ വന്നുതുടങ്ങി. എണ്‍പതുകളില്‍ ബെല്‍ ബോട്ടവും ജയന്‍ പാന്റും കാമ്പസിന്റെ ഹരമായി മാറി. ഒരിക്കല്‍ മറവിയിലേക്ക് മാഞ്ഞുപോയ ഇത്തരം പാന്റുകള്‍ വീണ്ടും യൂത്തിന്റെ ഇടയിലേക്ക് കടന്നു വന്നതും നമ്മള്‍ കണ്ടു. ഷര്‍ട്ടിനൊപ്പം പാന്റുകളിലേക്കും ട്രെന്‍ഡുകള്‍ മാറി തുടങ്ങിയപ്പോള്‍ അത് ആദ്യം പ്രതിഫലിച്ചത് കാമ്പസുകളില്‍ തന്നെയായിരുന്നു.
കാലത്തിനനുസരിച്ച് ഫാഷനില്‍ വന്ന മാറ്റങ്ങള്‍ പാന്റുകളിലേക്കും ചുവടുവച്ചു. യൂത്ത് കൂടുതല്‍ കളര്‍ ഫുള്‍ ആകാന്‍ തുടങ്ങി. മള്‍ട്ടി കളര്‍ പാന്റുകള്‍ യൂത്തിനിടയിലേക്ക് കടന്നുവരുന്നതിങ്ങനെയാണ്. കളര്‍ ഫുള്‍ പാന്റുകള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ യുവത്വത്തിന് ചേരുമെന്ന് തെളിയിച്ചു കഴിഞ്ഞു.
റോയല്‍ ബ്ലൂ, ചുവപ്പ്, മഞ്ഞ, പിങ്ക് എന്നീ കളറുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. സ്ത്രീകള്‍ കൂടുതലായി ഉപയോഗിച്ചിരുന്ന നിറമായിരുന്നു പിങ്ക്. എന്നാല്‍ മെന്‍സ് വെയറില്‍ ഏറ്റവും കൂടുതല്‍ മൂവ്‌മെന്റുള്ള നിറമായി പിങ്ക് മാറിയിരിക്കുകയാണ്.
എക്‌സ്ട്രാ ലുക്കും ഔട്ട് സ്റ്റാന്‍ഡിങ്ങും ആകുമെന്നതിനാലാണ് മള്‍ട്ടി കളര്‍ പാന്റുകള്‍ക്ക് പ്രിയമേറുന്നത്. ചെറുപ്പക്കാര്‍ക്കിടയിലാണ് മള്‍ട്ടി കളര്‍ പാന്റുകള്‍ കൂടുതല്‍ എത്തുന്നത്. പല നിറങ്ങളില്‍ എത്തുന്ന പാന്റുകള്‍ക്ക് 800 രൂപ മുതല്‍ മുകളിലോട്ടാണ് വില വരുന്നത്.
ബ്രാന്‍ഡഡ് പാന്റുകള്‍ക്ക് ഇത് 2000 മുതല്‍ 3000 രൂപ വരെയാണ് വില. മള്‍ട്ടി കളര്‍ പാന്റുകള്‍ക്കൊപ്പം കോണ്‍ട്രാസ്റ്റ് കളര്‍ വരുന്ന ഷര്‍ട്ടുകള്‍ ഉപയോഗിക്കുന്നു.
കമന്‍റ്: പാന്റുകളില്‍ നിറങ്ങളുടെ ഉത്സവം-നന്നായി, ആണിനും പെണ്ണിനും മാറിമാറി ഇടാമല്ലോ?
-കെ എ സോളമന്‍
No comments:
Post a Comment