തുറവൂര്‍: തുറവൂര്‍ പഞ്ചായത്ത് പബ്ലിക്ക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം കലാ-സാംസ്‌കാരിക- സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ശ്രേഷ്ഠഭാഷാ പദവിയും മലയാള ഭാഷയും എന്നവിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. പ്രൊഫ.കെ.എ.സോളമന്‍ പ്രബന്ധം അവതരിപ്പിച്ചു. വിദ്വാന്‍ കെ. രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. തുറവൂര്‍ ഗൗതമന്‍, പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി, വാരനാട് ബാനര്‍ജി, അഖിലശ്രീ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.രാജേനേശ്വരിയേയും വൈസ് പ്രസിഡന്റ് എം.എസ്.സന്തോഷിനേയും എന്‍.എം. രവീന്ദ്രനാഥ് പൊന്നാട അണിയിച്ച് ആദരിച്ചു. ലൈബ്രേറിയന്‍ എച്ച്.ബീന നന്ദി പറഞ്ഞു.
No comments:
Post a Comment