Saturday, 14 September 2013

സ്വകാര്യ കമ്പനികളുടെ 70,459 കോടി വായ്‌പ എഴുതിത്തള്ളി




















ന്യൂഡല്‍ഹി: വിവിധ സ്വകാര്യ കമ്പനികള്‍ക്ക് നല്കിയ 70,459 കോടി രൂപയുടെ വായ്പ പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളി. കഴിഞ്ഞ നാലുവര്‍ഷത്തിനിടയിലാണ് ബാങ്കുകള്‍ ഇത്രയും തുക എഴുതിത്തള്ളിയത്. 

അതേസമയം മൂന്നുവര്‍ഷത്തിനകം 60,997 കോടി രൂപയുടെ വായ്പ ബാങ്കുകള്‍ തിരിച്ചുപിടിച്ചു. ധനമന്ത്രാലയത്തിന്റെ ഉപദേശകസമിതി മുമ്പാകെ റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച കണക്കിലാണ് കിട്ടാക്കടം എഴുതിത്തള്ളിയ കാര്യം വിശദീകരിച്ചത്.

തിരിച്ചുപിടിക്കുന്ന വായ്പയെക്കാളും ഉയര്‍ന്ന തുക എഴുതിത്തള്ളാന്‍ പാടില്ലെന്നാണ് സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. എന്നാല്‍ അതു ലംഘിച്ചാണ് എഴുതിത്തള്ളല്‍ നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് 2012-13 ല്‍ ബാങ്കുകള്‍ക്ക് തിരികെ ലഭിച്ച വായ്പ 20,288 കോടി രൂപയായിരുന്നു. അതേസമയം 26,777 കോടി രൂപ ആ വര്‍ഷം എഴുതിത്തള്ളി. 2010-ല്‍ 11,008 കോടി രൂപ, 2011-ല്‍ 17,593 കോടി രൂപ, 2012-ല്‍ 15,081 കോടി രൂപ എന്നിങ്ങനെയാണ് തിരിച്ചുപിടിക്കാനാവാതെ ഒഴിവാക്കപ്പെട്ടത്.

ബാങ്കുകളുടെ മൊത്തം കിട്ടാക്കടം (നോണ്‍ പെര്‍ഫോമിങ് അസറ്റ്‌സ്) വര്‍ഷംതോറും കൂടിവരികയാണ്. 2013 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 1.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടം. 2013 മാര്‍ച്ച് വരെ അത് 1.55 ലക്ഷം കോടി രൂപയായിരുന്നു.
Comment: രാഷ്ട്രീയ നേതാക്കളും, സ്വകാര്യ ക്കന്പനികളും ബാങ്ക് മേലാളന്മാരും തമ്മിലുള്ള ഒത്തുകളിയാണ് വായ്പ എഴുതിത്തള്ളുന്നതിന് പിന്നില്‍  നഷ്ടം നി കത്താന്‍ ബാങ്ക് മേലളന്‍മാരുടെ സ്വകാര്യ സ്വത്ത് പിടിച്ചെടുക്കയാണ് വേണ്ടത്.
-കെ എ സോളമന്‍ 

No comments:

Post a Comment