Wednesday 29 January 2014

ലാവ്‌ലിന്‍: ഒരു ജഡ്ജി കൂടി പിന്മാറി







കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒരു ഹൈക്കോടതി ജഡ്ജി കൂടി പിന്മാറി. ജസ്റ്റിസ് എം.എല്‍ .ജോസഫ് ഫ്രാന്‍സിസ് ആണ് പിന്മാറിയത്.
കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറുന്ന നാലാമത്തെ ജഡ്ജിയാണ് ജോസഫ് ഫ്രാന്‍സിസ്. പിണറായി വിജയന്‍ ഉള്‍പ്പടെ നാലു പേരെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി വിധിയെ ചോദ്യം ചെയ്ത് ക്രൈം നന്ദകുമാറാണ് ഹര്‍ജി നല്‍കിയത്.
കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് സി.ബി.ഐ കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയത്. കേസിലെ ഗൂഢാലോചന തെളിയിക്കാനായിട്ടില്ല. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവഗണിച്ചത് ദുഷ്ടലാക്കോടെ അല്ലെന്നും സംസ്ഥാന സര്‍ക്കാരിനും കെഎസ്ഇബിക്കും ഇതുമൂലം നഷ്ടമുണ്ടായില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.
കമെന്‍റ് : ജഡ്ജിമാരെ തിരശ്ശീലക്ക് പിന്നിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്, ഐഡെന്‍റിറ്റി പുറത്തറിയരുത് 
-കെ എ സോളമന്‍ 

Wednesday 22 January 2014

കെജ്‌രിവാള്‍ ഭ്രാന്തനായ മുഖ്യമന്ത്രി: ഷിന്‍ഡെ








ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ രംഗത്ത്. കെജ്‌രിവാള്‍  ഭ്രാന്തനായ മുഖ്യമന്ത്രിയെന്ന പ്രസ്താവനയോടെയാണ് ഷിന്‍ഡെ രംഗത്ത് വന്നിരിക്കുന്നത്.
കെജ്‌രിവാള്‍ ദല്‍ഹിയില്‍ നടത്തിയ പ്രതിഷേധം കാരണം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച്ച വൈകി പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ഹിങ്‌ഗോളിയിലെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘താന്‍ ഖെര്‍വാഡിയിലായിരുന്നപ്പോള്‍ വിവാഹത്തിന് ശേഷം തന്നെ തനിക്ക് അവധി ഒഴിവാക്കേണ്ടി വന്നു.
ഇന്നാകട്ടെ ഈ ഭ്രാന്തന്‍ മുഖ്യമന്ത്രി നടത്തുന്ന ധരണയെ കോണ്ട് പോലീസുകാര്‍ക്കുള്ള അവധി നിഷേധിക്കേണ്ടി വന്നു’- ഷിന്‍ഡെ പറഞ്ഞു. നിലവില്‍ കേന്ദ്രത്തിന്റെ കീഴിലുള്ള ദല്‍ഹി പോലീസിന്റെ അധികാരം ദല്‍ഹി സര്‍ക്കാരിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാള്‍ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയത്.
നഗരത്ത് വര്‍ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം കണക്കിലെടുത്തായിരുന്നു കെജ്‌രിവാളിന്റെ ഈ ആവശ്യം
Comment: കെജ്‌രിവാള്‍ ഭ്രാന്തനായ മുഖ്യമന്ത്രി: ഷിന്‍ഡെ. ഏവനും അതെ, എത്ര ശതമാനം എന്നുമാത്രം  നോക്കിയാല്‍ മതി .
-കെ എ സോളമന്‍ 

Tuesday 21 January 2014

കേശദാനം മഹാദാനം

Photo

രക്തദാനം മഹാദാനം എന്നതായിരുന്നു പഴയ മുദ്രാവാക്യം. നിലവില്‍ അത് കേശദാനം മഹാദാനം എന്നായി മാറി. കേശാലങ്കാര മേഖലയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ഏതാണ്ട് ഈ ഡയറക്ഷനിലാണ്.
കാന്‍സര്‍ രോഗം എപ്പോള്‍, എങ്ങനെ പിടിപെടുമെന്ന് ആര്‍ക്കും നിശ്ചയം പോരാ. പുകവലി, മദ്യപാനം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ബേക്കറി പലഹാരങ്ങള്‍ ഇവയെല്ലാം കാന്‍സറിന്  കാരണമാകുമെന്ന് പറയപ്പെടുന്നു. പാരമ്പര്യ രോഗമാണ് കാന്‍സറെന്ന് മറ്റു ചിലര്‍. ഹോളിവുഡു നടി എഞ്ചലീന ജോളി മുല മുറിച്ചു കളഞ്ഞത് പാരമ്പര്യ  കാന്‍സര്‍ ഭയന്നിട്ടാണ്. തണ്ണീര്‍മുക്കത്തും വാരനാട്ടും വ്യാപകമായി കാണുന്ന കാന്‍സര്‍ അവിടെ ഒരു മദ്യക്കമ്പനി വേമ്പനാട്ടു കായല്‍ 

മലിനീകരിക്കുന്നതുകൊണ്ടാണെന്ന് പഠനങ്ങള്‍ പറയുന്നു. വ്യാപകമായിട്ടുള്ള മൊബൈല്‍ ടവറുകളും സെല്‍ഫോണുകളും കാന്‍സറിനു കാരണമല്ലെന്ന് പറയുന്നത് മൊബൈല്‍ കമ്പനിക്കാരുടെ പണം കൈപ്പറ്റി പ്രസ്താവന ഇറക്കുന്ന ചില അലോപ്പതി ഡോക്ടര്‍മാര്‍ മാത്രമാണ്. മൊബൈല്‍ റേഡിയേഷന്‍ ഹസാര്‍ഡ്‌സിനെക്കുറിച്ച് ഒത്തിരി ലിറ്ററേച്ചര്‍ ഇന്റര്‍സെറ്റില്‍ ലഭ്യം. ഇവയെല്ലാം റേഡിയേഷന്‍ മൂലമുള്ള കാന്‍സര്‍ സാധ്യതയ്ക്ക് അടിവരയിടുന്നു.

കേരള സംസ്ഥാനത്ത് കാന്‍സര്‍ രോഗം വന്‍ ഭീഷണിയാണ്. അതുകൊണ്ടുതന്നെ കാന്‍സര്‍ ചികിത്സയ്ക്കുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും ‘പിഴിച്ചില്‍’ സെന്ററുകളും പെരുകിക്കൊണ്ടിരിക്കുന്നു. കാന്‍സറിനെതിരെയുള്ള രണ്ടു ചികിത്സാ രീതികളാണ് റേഡിയേഷന്‍ ചികിത്സയും കീമോ തെറാപ്പിയും. രണ്ടും കൃത്യമായ ഡോസില്‍ ചെയ്തില്ലെങ്കില്‍ രോഗി നേരത്തെ തന്നെ വിടപറയും. അത്രയ്ക്ക് ശക്തമാണ് ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍. രോഗിയുടെ ഭാരം കുറയുന്നത് സൈഡ് എഫക്ടിന്റെ ഭാഗമാണ്, മുടിയുടെ നിറം മാറാം, കൊഴിയാം, അങ്ങനെയൊരു കാഴ്ച മമ്മൂട്ടി സിനിമ ‘ഇമ്മാനുവേലി’ലുണ്ട്. മുടി നഷ്ടപ്പെട്ടു പോകുകയെന്നത് കാന്‍സര്‍ ചികിത്സയുടെ ഭാഗമാണ്.

ഇങ്ങനെ മുടി നഷ്ടപ്പെടുന്നവര്‍ക്കുള്ള സാന്ത്വനമായാണ് കേശദാനം. മുടിയുള്ളവര്‍ക്കെല്ലാം ദാനം ചെയ്യാം. കാന്‍സര്‍ രോഗിക്കാണ് ഇത് നല്‍കുന്നതെന്നതുകൊണ്ട് മഹാദാനവുമാണ്. ഈ മഹാദൗത്യത്തില്‍ ഇപ്പോള്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ്. തലയിലെ ആല്‍മരമാണ് പന്ന്യന് മുടി.

വയലാര്‍ സ്റ്റാലിന്റെ പുത്രന്‍ സി.കെ.ചന്ദ്രപ്പന്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ട്ടിക്ക് ഒരു ആര്‍ജവം-ഗര്‍വ് ഉണ്ടായിരുന്നു. എന്നുവെച്ചാല്‍ ഒരു മമ്മൂട്ടി സ്റ്റൈല്‍. ചന്ദ്രപ്പന്‍ പോയി, പന്ന്യന്‍ വന്നതോടെ അത് മാമുക്കോയ സ്റ്റൈലായി, എല്ലാം ഒരു തമാശ. മുടി വകഞ്ഞു മുന്നിലോട്ടിട്ട് പന്ന്യന്‍ സമരമുഖത്തുനിന്നാല്‍ ലാത്തിച്ചാര്‍ജ്ജിനെത്തിയ പോലീസ് ലാത്തി മറന്നു ചിരിക്കും. പണ്ടെങ്ങോ പുലിക്കോടന്‍ നാരായണന്‍ എന്ന നക്‌സലൈറ്റ് വിരുദ്ധ പോലീസുകാരന്‍ ഓടിച്ചിട്ടു മുടിവെട്ടാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് പന്ന്യന്റെ മുടി. ഒരിക്കലും ഒടുങ്ങാത്ത വൈരാഗ്യമുണ്ടോ മനുഷ്യന്? പുലിക്കോടന്‍ ഇന്ന് സന്ന്യാസത്തിലാണ്.

തന്റെ മുടിക്ക് നാലുലക്ഷം രൂപാ തരാമെന്ന് ഒരിക്കല്‍ ദക്ഷിണാഫ്രിക്കന്‍ സ്ഥാനപതി വാഗ്ദാനം ചെയ്‌തെന്നാണ് പന്ന്യന്‍  പറയുന്നത്. വിസ്‌കി മൂക്കുമുട്ടെ കുടിച്ചാല്‍ തമാശ പറയുന്നതും, വാളെടുക്കുന്നതും ചില സായിപ്പന്മാരുടെ സ്വഭാവമാണ്. എടുത്ത വാളു (താഴെ)വെയ്ക്കാതിരിക്കാന്‍ മുടി മണക്കുന്ന ശീലം സൗത്ത് ആഫ്രിക്കയിലും സാന്‍ഫ്രാന്‍സിസ്‌കോയിലുമുണ്ട്. അതുകൊണ്ടാണ് സൗത്ത് ആഫ്രിക്കന്‍ സായിപ്പ് നാലുലക്ഷം വില പറഞ്ഞത്.

പന്ന്യന്റെ കേശദാനത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചത് തനി ബൂര്‍ഷ്വാ ഏജന്‍സികളാണ്. മുടി മുറി സ്റ്റൈലിസ്റ്റുകളായ അംബികാ പിള്ളയുടേയും മറ്റേ പിള്ളയുടേയും മുടി സ്റ്റൈല്‍ കണ്ടാല്‍ , മുടി തന്നെ വേണ്ടെന്ന് വയ്ക്കും കാന്‍സര്‍ രോഗികള്‍. കൂട്ടത്തില്‍ നിഷാ കെ.മാണിയുമുണ്ട്. ജോസ് കെ.മാണിയെ ഒരിക്കല്‍ മീനച്ചിലാറ് നീന്തിക്കേറ്റി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിക്കാന്‍ തന്നാലായത്, അത്രേയുള്ളൂ നിഷയ്ക്ക്.

മനുഷ്യശരീരം, ഏതു ഫോറിന്‍ വസ്തുവിനെതിരേയും പ്രതികരിക്കും, അതു വെപ്പു പല്ലായാലും പന്ന്യന്റെ മുടികൊണ്ടുള്ള വിഗ്ഗായാലും കാന്‍സര്‍ രോഗികള്‍ അതുകൊണ്ട് ദാനം കിട്ടുന്ന വിഗ് വേണ്ടെന്ന് വയ്ക്കണം. മുടിയില്ലെങ്കില്‍ സൗന്ദര്യമില്ലെന്ന് ആരു പറഞ്ഞു. ബ്രൂസ് വില്ലിസ്, ജാസണ്‍ സാന്റം, ഡി ജോണ്‍സണ്‍ എന്നീ ഹോളിവുഡ് സൂപ്പര്‍ സ്റ്റാറുകള്‍ മുടിയില്ലാത്തതു കൊണ്ടു സുന്ദരന്മാര്‍ക്കല്ലെന്ന് പറയാന്‍ കഴിയുമോ? 72000കോടി രൂപയായിരുന്നു ജോണ്‍സന്റെ 2013 ലെ മാത്രം വരുമാനം.

കെ. എ. സോളമന്‍

Saturday 18 January 2014

പെണ്‍സുരക്ഷയ്ക്ക് പ്രത്യേക പരിശീലനം: മൈക്കിള്‍സ് കോളേജില്‍ സ്ഥിരം സംവിധാനം

2014 Australian Open - Day 5


ചേര്‍ത്തല: അതിക്രമങ്ങളില്‍നിന്ന് സ്വയരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ സ്ഥിരം പരിശീലന സംവിധാനം ഒരുക്കുന്നു. 'ആക്ഷന്‍ ബ്രേക്ക് സൈലന്‍സ്' എന്ന സുരക്ഷാ പരിശീലനത്തിന്റെ ആദ്യഘട്ടത്തിന് ബ്രിട്ടീഷ് വനിത ഡെബി സ്റ്റീവിന്റെ നേതൃത്വത്തില്‍ കോളേജില്‍ തുടക്കം കുറിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും വുമണ്‍ സെല്ലിന്റെയും നേതൃത്വത്തിലാണ് പദ്ധതി.

പെണ്‍കുട്ടികള്‍ക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ബോധവത്കരണത്തിനും സ്വയരക്ഷാ പരിശീലനത്തിനുമാണ് സ്ഥിരം സംവിധാനം ഉണ്ടാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.ബി. ജോണ്‍ ജോസഫ് പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഡെബി സ്റ്റീഫന്റെ നേതൃത്വത്തില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ് ബ്രിഗേഡ് എന്ന സംഘടനയുടെയും ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെയും പാല സി.എസ്.കെ. കളരിയുടെയും അംഗങ്ങള്‍ പരിശീലനം നല്‍കി.

  • Comment:  ബ്രിട്ടീഷ് വനിത ഡെബി സ്റ്റീവിനെപോലെ കേരള വനിത കത്രീനയ്ക്ക് ബ്രിട്ടനില്‍ പോയി തെങ്ങുകയറ്റം പഠിപ്പിക്കണമെന്നുണ്ട്. അനുവദിക്കുമോ ലണ്ടന്‍ പ്രിപ്പറേറ്ററി സ്കൂളിലെ മാനേജര്‍ ? ഓടിച്ചിട്ടുകടിക്കാന്‍ വരുന്ന പട്ടിയില്‍ നിന്നു രക്ഷപെടാന്‍ എളുപ്പമാര്‍ഗ്ഗമാണ് തെങ്ങുകേറ്റം -K A Solaman

Friday 17 January 2014

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തും: പെട്രോളിയം മന്ത്രി


ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍നിന്ന് 12 ആക്കി ഉയര്‍ത്തുമെന്ന് പെട്രോളിയംമന്ത്രി വീരപ്പ മൊയ്‌ലി. മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെയെണ്ണം 12 ആക്കി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എ ഐ സി സി സമ്മേളനത്തിന് മുന്നോടിയായി നടന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗമാണ് ശുപാര്‍ശ നല്‍കിയത്. എ ഐ സി സി സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഈ ആവശ്യം ഉന്നയിച്ചു. തൊട്ടുപിന്നാലെയാണ് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം വന്നത്.

കമന്‍റ്: ഇതിന് പെട്രോളിയം കമ്പനി മൊതലാളിമാരുടെ അനുവാദം വാങ്ങിയോ ?
-കെ എ സോളമന്‍ 

Thursday 16 January 2014

വേര്‍പിരിയില്ലെന്ന് തരൂരും സുനന്ദയും



Mehr Tarar ^
തിരുവനന്തപുരം : പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ക്കിടയാക്കിയ ട്വീറ്റുകള്‍ തങ്ങളുടെ അറിവോടയല്ലെന്ന് ശശി തരൂരും സുനന്ദ പുഷ്‌കരും അറിയിച്ചു.

തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും അനുവാദമില്ലാതെ നടത്തിയ ട്വീറ്റുകളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ അസ്വസ്ഥരാണെന്നും ഫേസ് ബുക്കില്‍ നല്‍കിയ സംയുക്ത പ്രസ്താവനയില്‍ ഇരുവരും പറഞ്ഞു.

തങ്ങള്‍ സന്തോഷകരമായ വൈവാഹിക ജീവിതം നയിക്കുന്നവരാണെന്നും ഒരുമിച്ച് ജീവിതം തുടരുമെന്നും പ്രസ്താവന പറയുന്നു. സുനന്ദ പുഷ്‌കര്‍ അസുഖബാധിതയായി ആസ്പത്രിയിലായിരുന്നു. ഇപ്പോള്‍ വിശ്രമത്തിലുമാണ്. മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ശശി തരൂരിന്റെ ഫേസ് ബുക്കില്‍ നല്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്രമന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറും അകലുന്നതായി ബുധനാഴ്ച മുതല്‍ വാര്‍ത്തകലുണ്ടായിരുന്നു. സുനന്ദയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റുകളാണ് വാര്‍ത്തകള്‍ക്ക് തുടക്കമിട്ടത്. പാക് മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹര്‍ തരാരുമായി ശശി തരൂരിന് ബന്ധമുണ്ടെന്നും മെഹര്‍ പാകിസ്താന്‍ ഏജന്റാണെന്നും സുനന്ദപുഷ്‌കറിന്റെ ട്വീറ്റുകളിലുണ്ടായിരുന്നത്. 


ഇരുവരും ബ്ലാക്ക് ബെറി മെസഞ്ചറിലൂടെ സന്ദേശങ്ങള്‍ സ്ഥിരമായി കൈമാറുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ തകര്‍ന്നതായും സുനന്ദ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തിനു നല്‍കിയ നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബുധനാഴ്ച ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പാക് മാധ്യമപ്രവര്‍ത്തകയ്ക്ക് സന്ദേശങ്ങള്‍ പോയിരുന്നു. ഇതിനു പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശശിതരൂര്‍ വെളിപ്പെടുത്തി. 2010 ലാണ് ഇരുവരും വിവാഹിതരായത്. 
കമെന്‍റ്: വേര്‍പിരിഞ്ഞാലും കുഴപ്പമില്ല, മൂന്നു വേളി കഴിഞ്ഞവന് നാലാമതും ആവാം.
-കെ എ സോളമന്‍ 

Tuesday 14 January 2014

ചൂലേ ചൂല്‍!



ആംആദ്മിയെന്ന തൊപ്പിപ്പാര്‍ട്ടി ദല്‍ഹിയില്‍ ഏതാനും സീറ്റു പിടിച്ചതോടെ സകലരും ചൂലുമായി ഇറങ്ങിയിരിക്കുകയാണ്‌. ചൂലാണ്‌ ആം ആദ്മിയുടെ ചിഹ്നം. ചൂലും പിടിച്ചു നില്‍ക്കുന്നവനെ കണി കണ്ടാല്‍ അന്നു യാത്ര മുടക്കുന്നവര്‍ പോലും ചൂലേ, ചൂല്‍! എന്നു വിളിച്ചുകൂവുകയാണ്‌. പ്ലാസ്റ്റിക്‌ ചൂല്‍, പുല്‍ച്ചൂല്‍ ഇവയ്ക്ക്‌ ഡിമാന്റ്‌ കുറവ്‌, ഈര്‍ക്കില്‍ ചൂലിനാണ്‌ കേരളത്തില്‍ ഡിമാന്റ്‌. എല്ലാവരും ചൂലെടുക്കണമെന്നാണ്‌ തൊണ്ണൂറു പിന്നിട്ട മുതിര്‍ന്ന സഖാവ്‌ മുതല്‍ ഫേസ്ബുക്ക്‌ കുട്ടന്മാര്‍ വരെ പറയുന്നത്‌. അരിവാള്‍ ചുറ്റികയെന്നത്‌ അരിവാള്‍ ചൂല്‍ എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശവും വാര്‍ഡുതല യോഗങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്‌. പൂഴ്ത്തിവെയ്പുകാരും, കരിഞ്ചന്തക്കാരും തൊട്ടു കള്ളവാറ്റുകാര്‍വരെ കേരളത്തില്‍ ‘ആം ആദ്മി’യുടെ ആവശ്യക്കാരായി മാറി.

ചൂല്‍ പ്രേമക്കാരില്‍ ഒടുക്കം വാചകമേളയില്‍ വന്നുപെട്ടത്‌ നോവലിസ്റ്റ്‌ എം.മുകുന്ദനാണ്‌. ഇടയ്ക്കിടെ വാര്‍ത്തയില്‍ കേറിയില്ലെങ്കില്‍ ഇരിക്കപ്പൊറുതി ഇല്ലാതാകും. കുറച്ചുകാലമായി പ്രസ്താവനകളില്‍നിന്ന്‌ വിട്ടു നില്‍ക്കുകയായിരുന്നു. അതു പറ്റില്ലായെന്നു തോന്നിയതുകൊണ്ടാണ്‌ ചൂല്‍ മേന്മ വാഴ്ത്തി പ്രസ്താവന ഇറക്കിയത്‌.

ഇടതു സഹയാത്രികനെന്നാണ്‌ വയ്പ്‌. സഹയാത്ര നടത്തുമ്പോള്‍, യാത്രയില്‍ കാണുന്ന കാര്യങ്ങള്‍ പറയാതെ വയ്യ. പക്ഷേ ഇപ്പോള്‍ നിക്ഷ്പക്ഷനാകണമെന്ന തോന്നല്‍. അതുകൊണ്ടാണ്‌ വീഴ്ചകളില്‍നിന്നു സിപിഎം പാഠം പഠിച്ചിട്ടില്ലായെന്ന്‌ അദ്ദേഹം പ്രസ്താവിച്ചത്‌.

വല്ലാത്ത തന്റേടം കാണിച്ച ഒരു സ്ത്രീ ക്ലിഫ്‌ ഹൗസിന്‌ പുറകില്‍ താമസമുണ്ട്‌, പേര്‌ സന്ധ്യ. ‘അദൃശ്യചൂല്‍’കയ്യിലേന്തി പ്രതികരിക്കുകയായിരുന്നു സന്ധ്യയെന്നു തിരിച്ചറിഞ്ഞതോടെയാണ്‌ തിരിച്ചടി കളില്‍നിന്ന്‌ സിപിഎം പാഠം പഠിച്ചില്ലായെന്ന്‌ നോവലിസ്റ്റ്‌ കണ്ടെത്തിയത്‌. സന്ധ്യയുടെ കയ്യിലെ ചൂല്‍ സിപിഎം കാണേണ്ടതായിരുന്നു.

‘കേശവന്റെ വിലാപം’എഴുതി പണ്ടേ തന്നെ പാര്‍ട്ടി അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്‌. മുതിര്‍ന്ന സഖാവിനെ വാഴ്ത്തപ്പെട്ട പുണ്യവാളന്‍ എന്നു വിളിച്ച്‌ ആദരിച്ചത്‌ അദ്ദേഹം നന്നേ ആസ്വദിക്കുകയും ഔദ്യോഗിക ലാവ്ലിന്‍ ഗ്രൂപ്പില്‍ അംഗത്വമെടുക്കുകയും ചെയ്തതാണ്‌. ആയതുകൊണ്ട്‌ ഇപ്പോഴത്തെ ‘നിഷ്പക്ഷ വെളിപാട്‌’ ഏവര്‍ക്കും ദുരൂഹമാണ്‌.

സന്ധ്യ വലിയൊരു റിസ്ക്‌ ഏറ്റെടുക്കുകയായിരുന്നു. യുവത്വത്തിന്റെ തിളപ്പോ വിവരക്കുറവോ എന്നു പറയാം. കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളി പോലും കാട്ടാന്‍ മടിക്കുന്ന ധൈര്യം. അഞ്ചുലക്ഷം പോയെങ്കില്‍ എന്ത്‌, പത്തിരുപതു ലക്ഷത്തിന്റെ പരസ്യ മെയിലേജാണ്‌ ചിറ്റിലപ്പിള്ളിയുടെ സ്ഥാപനങ്ങള്‍ക്ക്‌ ലഭിച്ചത്‌.
സന്ധ്യയുടെ നടപടി വന്‍ റിസ്കായിരുന്നുവെന്ന്‌ പറയാന്‍ കാരണമുണ്ട്‌. മാധ്യമങ്ങള്‍ പ്രകീര്‍ത്തിക്കുകയും മുതലാളിമാര്‍ സമ്മാനം നല്‍കുകയും ചെയ്താല്‍ ആരെങ്കിലും തല കുരുക്കിലിടുമോ? പ്രത്യേകിച്ച്‌ ഉപരോധമുണ്ടാകുമ്പോള്‍ വീടുപൂട്ടി നാടുവിടുന്ന മുഖ്യമന്ത്രിയും ദിവസങ്ങള്‍ക്ക്‌ മുമ്പേ സെക്രട്ടറിയേറ്റ്‌ കെട്ടിടത്തില്‍ മാറി താമസിച്ച്‌ ഊണും ഉറക്കവും ശൗചവും നടത്തുന്ന മന്ത്രിമാരും കേരളം ഭരിക്കുമ്പോള്‍ സന്ധ്യയ്ക്കും കുടുംബത്തിനും എന്തു നഷ്ടമുണ്ടായാലും ഭരണ-പ്രതിപക്ഷങ്ങള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി രസിച്ചുകൊണ്ടിരിക്കും.

ഒട്ടനവധി ആക്രോശങ്ങള്‍ നടത്തിയിട്ടുള്ള കടകംപള്ളിയുടെ താടിരോമങ്ങളില്‍ ഒന്നുരണ്ടെണ്ണം കൊഴിച്ചു കളഞ്ഞതായിരുന്നു സന്ധ്യയുടെ പ്രകടനം എന്നു പറയാതെ വയ്യ. അതിന്‌ തെളിവാണ്‌ ആനത്തലയുടെ പൂരപ്പാട്ടും, ഉഴവൂര്‍ വിജയന്റെ ഹരികഥാ കാലക്ഷേപവും.

സന്ധ്യയ്ക്ക്‌ മുമ്പെ ചൂലെടുത്തവരാണ്‌ അജിതയും സാറാ ജോസഫുമെന്നു മുകുന്ദന്‍. സാറാ ജോസഫിനെ വിടൂ, കോംഗ്ങ്ങാട്ടു നാരായണന്‍ നായരെ വെട്ടിക്കൊലപ്പെടുത്തിയതായിരിക്കും അജിതയുടെ ചൂല്‍ പ്രയോഗം?

കെ.എ.സോളമന്‍
Janmabhumi daily 14-1-14

Saturday 11 January 2014

കാവി 'ആം ആദ്മി തൊപ്പി'യുമായി ബിജെപി

കാവി 'ആം ആദ്മി തൊപ്പി'യുമായി ബിജെപി


ആദ്മി പാര്‍ട്ടിയുടെ തൊപ്പി ഹിറ്റായതോടെ ബി ജെ പിയും തൊപ്പി വെക്കുന്നു. ദില്ലിയിലെ ആപ്പ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിന് വേണ്ടിയാണ് ബി ജെ പി തൊപ്പിവെച്ചത്. ആം ആദ്മി പാര്‍ട്ടിക്കാരുടെ തൊപ്പിയുടെ നിറം വെള്ളയാണെങ്കില്‍ ബി ജെ പിയുടെത് കാവിയാണ് എന്ന് മാത്രം. മോഡി ഫോര്‍ പി എം എന്നെഴുതിയ തൊപ്പികളുമായാണ് ബി ജെ പി നേതാക്കളായ ഹര്‍ഷവര്‍ദ്ധന്‍, വിജയ് ഗോയല്‍, വിജേന്ദ്ര ഗുപ്ത, മുഖ്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയ നേതാക്കള്‍ എത്തിയത്. ഷീല ദീക്ഷിതിനും അവരുടെ സഹമന്ത്രിമാര്‍ക്കുമെതിരായ അഴിമതിക്കേസുകളില്‍ ആം ആദ്മി പാര്‍ട്ടി ഒത്തുകളിക്കുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. 

എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ തൊപ്പി കണ്ടാണ് തങ്ങളും തൊപ്പി വെക്കാന്‍ തീരുമാനിച്ചത് എന്നൊന്നും പക്ഷേ ബി ജെ പിക്കാര്‍ അംഗീകരിച്ചുതരില്ല. ആം ആദ്മി പാര്‍ട്ടിക്ക് ഈ തൊപ്പിയില്‍ പേറ്റന്റ് ഒന്നുമില്ല എന്ന് പറഞ്ഞാണ് ബി ജെ പി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്വി മാധ്യമപ്രവര്‍ത്തകരെ നേരിട്ടത്. തങ്ങള്‍ ആരുടെയും ആശയങ്ങളെ കോപ്പിയടിച്ചിട്ടില്ല. ഷീല ദീക്ഷിതിനെതിരായ അഴിമതിക്കേസുകളില്‍ കെജ്രിവാള്‍ മൗനം പാലിക്കുന്നതിനെ ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡണ്ട് വിജേന്ദ്ര ഗുപ്ത ചോദ്യം ചെയ്തു. സി എ ജിയും ലോകായുക്തയും ഷീല ദീക്ഷിതിനും രാജ്കുമാര്‍ ചൗഹാനും എതിരായ തെളിവുകള്‍ നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലെ ജനങ്ങളെ വിഡ്ഡികളാക്കാന്‍ വേണ്ടിയാണ് അഴിമതിക്കെതിരായ ടോള്‍ ഫ്രീ നമ്പര്‍ പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കമെന്‍റ്: തൊപ്പിക്കച്ചോടക്കാരുടെ കാലം തെളിഞ്ഞു !
-കെ എ സോളമന്‍ 

Wednesday 8 January 2014

സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന് ചെന്നിത്തല


തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്.നായരുമായി പുതുപ്പള്ളിയിലൂടെ പോലീസ്‌സംഘം യാത്ര ചെയ്തത് എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. വെള്ളിയാഴ്ച സരിതയെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുതുപ്പള്ളി വഴി പൊലീസ് കൊണ്ടുപോയത് വിവാദമായതിനെത്തുടര്‍ന്നാണ് ചെന്നിത്തല വിശദീകരണം നല്‍കിയത്. 

ഏറ്റുമാനൂര്‍ -പാല -പുതുപ്പള്ളി വഴിയുള്ള പാത തിരഞ്ഞെടുത്തത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മാത്രമായിരുന്നുവെന്നും യാത്രയ്ക്കിടെ മൈലക്കാട് വീടിനോട് ചേര്‍ന്നുള്ള ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ചതല്ലാതെ ആരുമായും സരിത സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

സരിതയെ തിരുവനന്തപുരത്തെ ജയിലില്‍നിന്ന് മൂവാറ്റുപുഴയിലെ കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. എം.സി.റോഡ് വഴി നേരെ തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനം പുതുപ്പള്ളി , തിരുവല്ല വഴിയാണ് തിരുവനന്തപുരത്തേക്ക് പോയത്. 

കമെന്‍റ്: നേതാക്കന്മാരുടെ 'കേരള യാത്രയുടെ റൂട്ടു നിശ്ചയിക്കുന്നത് സംഘടകരാണ്. സരിതയുടെ കേരള യാത്രയും അങ്ങനെ തന്നെയെന്ന് കരുതിയാല്‍ പോരേ
കെ എ സോളമന്‍ 

Tuesday 7 January 2014

മോഹന്‍ലാല്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത്


ചങ്ങനാശ്ശേരി:നടന്‍ മോഹന്‍ലാല്‍ തിങ്കളാഴ്ച പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനം സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ കണ്ട് സൗഹൃദചര്‍ച്ച നടത്തിയ അദ്ദേഹം മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും കഴിഞ്ഞാണ് മടങ്ങിയത്.

ആദ്യമായാണ് മോഹന്‍ലാല്‍ എന്‍.എസ്.എസ്. ആസ്ഥാനത്തെത്തുന്നത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് നേരത്തെ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴാണ് സാധിച്ചതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാവിലെ പത്തരയോടെ എത്തിയ മോഹന്‍ലാല്‍ ഒരുമണിക്കൂറോളം പെരുന്നയില്‍ ചെലവഴിച്ചു. എന്‍.എസ്.എസ്. ഗസ്റ്റ്ഹൗസില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി 40 മിനുട്ടോളം സംസാരിച്ചു. രാഷ്ട്രീയകാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്ന് ജി.സുകുമാരന്‍നായര്‍ പറഞ്ഞു. നടനും സംവിധായകനുമായ പി.ശ്രീകുമാര്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, ചലച്ചിത്ര അക്കാദമിയംഗവും നടനുമായ കൃഷ്ണപ്രസാദ് എന്നിവര്‍ മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.

Comment: മോഹന്‍ലാല്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത്- വൈകിട്ടത്തെ പരിപാടിക്കായിരിക്കും?
-കെ എ സോളമന്‍ 

Monday 6 January 2014

ഓര്‍മ്മകള്‍ ഉറങ്ങട്ടെ

Photo: Malayalam    Kerala

പിറന്നുവീണ ആറുകാല്പ്പുര
ചാണകമെഴുതിയ തിണ്ണ 
പിച്ച നടന്ന മണ്ണ്
തുളസിത്തറയില്ല, തുളസിയും
ഒറ്റപ്പല്‍ കാട്ടി ചിരിക്കു അമ്മൂമ്മ
പാട്ടുപാടിയുറക്കിയ എന്റമ്മ .
കളിപ്പാട്ടങ്ങളില്ല
പുത്തനുടുപ്പില്ല  
കളിയ്ക്കാന്‍ ഒത്തിരികൂട്ടുകാര്‍
ഓര്‍മ്മതന്‍  പച്ചപ്പുകളില്‍
ഇവയെല്ലാം മങ്ങിയകാഴ്ച.
എല്ലാമൊരു പഴങ്കഥ
തിരികെപ്പോകണമെന്നുണ്ട്
എങ്കിലും വേണ്ട,
 ആറുകാല്‍ പുരഎവിടെ?
എവിടെ ചാണകം മെഴുകിയ തിണ്ണ?
വരുമ്മോ എന്നമ്മ തിരികെ.
പാട്ടുപാടിയുറക്കാനായ് 

എന്റെ  കൊച്ചുപള്ളിക്കൂടം
ഓലമേഞ്ഞു തണുപ്പിച്ച ഷെഡ് 
ആദ്യാക്ഷരം കുറിച്ച ഗുരുനാഥന്‍ 
സ്കൂളിന്പിന്നിലെ കളിമുറ്റം
ഒത്തിരി മാമ്പഴം വീഴ്ത്തിയ തേന്മാവ്.
തണലേകിയ ആല്മരം
തിരികെപ്പോകണമെന്നുണ്ട്
എങ്കിലും വേണ്ട
അവടൊത്തിരി കംപുട്ടെറുകള്‍
മൊബൈലില്‍ കളിക്കും സാറന്മാര്‍
പ്രോജക്ടുകള്‍ ചെയ്യും കുട്ടികള്‍  
തെന്നിവീഴ്ത്താന്‍ ടൈലിട്ടതറ
വരുമോ തിരികെ
എന്റെ പ്രിയപ്പെട്ട ടീച്ചര്‍
പേരെഴുതിപഠിപ്പിച്ച ടീച്ചര്‍ ?

നടവഴിയിലെ വയല്‍പ്പരപ്പുകള്‍
ആമ്പല്‍വിരിയും പൂക്കുളങ്ങള്‍
പരല്‍ മീനുകള്‍ തെന്നിയോടുംപാടം
ഒറ്റക്കാലില്‍ തപസ്സുചെയ്യും നീളന്‍കൊക്ക്
കൊയ്ത്തുപാട്ടു പാടുംകിളികള്‍
തിരികെപ്പോകണമെന്നുണ്ട്
എങ്കിലും വേണ്ട
വയലെല്ലാംവറ്റി വരുണ്ടുപോയി
വരുമോയെന്‍ കിളികള്‍
ഇനിയുമൊരിക്കല്‍ക്കൂടി
കൊയ്തുപ്പാട്ട് വീണ്ടും മൂളാന്‍ 

എഴുതാന്‍പഠിച്ച നാള്‍
നിറമുള്ള ഓര്‍മ്മക്കായ്
നീ തന്ന സ്വര്ണമനിറമുള്ളപേന  
ചന്ദന സുഗന്ധം, ആദ്യചുംബനം
തുളസികതിരിന്‍ മണം
പുസ്തകത്താളിനുള്ളിലെ
മയില്പ്പീലിത്തുണ്ട്
എങ്കിലും വേണ്ട
നിന്ടെ കണ്ണു നിറയുന്നതു
കാണാന്‍ എനിക്കാവില്ല
 ഓര്‍മ്മകള്‍ഉറങ്ങട്ടെ, ഇല്ല
തിരികെ ഞാനില്ല
പുസ്തകത്താളിനുള്ളില്‍
ഇനിയുമുണ്ടോ എനിക്കായി
ഒരുമയില്‍പ്പീലിത്തുണ്ടുകൂടി?

-കെ എ സോളമന്‍ 

Sunday 5 January 2014

വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കണം - ടി.എന്‍. പ്രതാപന്‍



തൃശ്ശൂര്‍ : വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷി ചീഫ് വിപ്പ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി എന്നിവര്‍ക്ക് സന്ദേശമയച്ചു.

കേരള രാഷ്ട്രീയത്തിലെ ജനപക്ഷ നേതാവാണ് സുധീരന്‍. അഴിമതിക്കും അനീതിക്കും തിന്മകള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും മത-ജാതി ശക്തികളുടെ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ മതസൗഹാര്‍ദ്ദത്തില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിത്വവുമാണ് സുധീരന്‍ - സന്ദേശത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിഭാഗീയതകള്‍ക്ക് അതീതമായി ഒന്നിച്ച് കൊണ്ടുപോകുന്നതിനുംപാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംഘടനയെ ശക്തമായി നയിക്കുന്നതിനും സുധീരനെപ്പോലെ അനുഭവമുള്ള നേതാവിനെയാണ് കെ.പി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുക്കേണ്ടതെന്ന് ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

കമെന്‍റ്: കര്‍ത്തികേയന്‍ , മുല്ലപ്പള്ളി, വി ഡി സതീശന്‍, ഇപ്പോഴിതാ സുധീരനും! പറ്റിയ ആള്‍  കെ മുരളീധരന്‍ ആണെന്നാണ് രാമന്‍ നായ്ര്‍ക്ക് പറയാനുള്ളത്. എങ്കില്‍, ആ പി സി ജോര്‍ജിന്റെ വായില്‍ കുറച്ചു മണ്ണെങ്കിലും  വാരിയിടും. 
-കെ എ സോളമന്‍ 

Friday 3 January 2014

പ്രധാനമന്ത്രി ആരാകുമെന്ന് ആര്‍ക്കറിയണം: അരവിന്ദ് കെജ്‌രിവാള്‍



ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പിന് ശേഷം ആര് പ്രധാനമന്ത്രിയാകുമെന്ന് ആര്‍ക്കറിയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ .

സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇതൊന്നും ആലോചിക്കാന്‍ സമയമില്ല. അവരെ മറ്റു പല നീറുന്ന പ്രശ്‌നങ്ങളുമാണ് അലട്ടുന്നത്. അടിസ്ഥനപരമായ പ്രശ്‌നങ്ങള്‍ . വെള്ളത്തിന്റെ ഭക്ഷണത്തിന്റെ വസ്ത്രത്തിന്റെ പാര്‍പ്പിടത്തിന്റെ പ്രശ്‌നങ്ങള്‍ .

പാചകവാതക വില 220 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. സാധാരണക്കാര്‍ എങ്ങനെ ജീവിക്കും? ഇത്തരം കാര്യങ്ങളാണ് രാഷ്ട്രീയക്കാരും ഭരണാധികാരകളും ചിന്തിക്കേണ്ടത്. അവയ്ക്കുള്ള പരിഹാരങ്ങളാണ് കണ്ടത്തേണ്ടത്.

അല്ലാതെ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും ആര് തോല്‍ക്കും ആര് പ്രധാനമന്ത്രിയാകും എന്നിങ്ങനെയുള്ള കാര്യങ്ങളല്ല.

മൂന്നാംവട്ടം പ്രധാനമന്ത്രിയാകാനില്ലെന്നും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയായിരിക്കുമെന്ന മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comment: Kejriwal speaks sense.
-K A Solaman