ചേര്‍ത്തല: അതിക്രമങ്ങളില്‍നിന്ന് സ്വയരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ സ്ഥിരം പരിശീലന സംവിധാനം ഒരുക്കുന്നു. 'ആക്ഷന്‍ ബ്രേക്ക് സൈലന്‍സ്' എന്ന സുരക്ഷാ പരിശീലനത്തിന്റെ ആദ്യഘട്ടത്തിന് ബ്രിട്ടീഷ് വനിത ഡെബി സ്റ്റീവിന്റെ നേതൃത്വത്തില്‍ കോളേജില്‍ തുടക്കം കുറിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും വുമണ്‍ സെല്ലിന്റെയും നേതൃത്വത്തിലാണ് പദ്ധതി.
പെണ്‍കുട്ടികള്‍ക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ബോധവത്കരണത്തിനും സ്വയരക്ഷാ പരിശീലനത്തിനുമാണ് സ്ഥിരം സംവിധാനം ഉണ്ടാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.ബി. ജോണ്‍ ജോസഫ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ ഡെബി സ്റ്റീഫന്റെ നേതൃത്വത്തില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ് ബ്രിഗേഡ് എന്ന സംഘടനയുടെയും ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെയും പാല സി.എസ്.കെ. കളരിയുടെയും അംഗങ്ങള്‍ പരിശീലനം നല്‍കി.
No comments:
Post a Comment