ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍നിന്ന് 12 ആക്കി ഉയര്‍ത്തുമെന്ന് പെട്രോളിയംമന്ത്രി വീരപ്പ മൊയ്‌ലി. മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെയെണ്ണം 12 ആക്കി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എ ഐ സി സി സമ്മേളനത്തിന് മുന്നോടിയായി നടന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗമാണ് ശുപാര്‍ശ നല്‍കിയത്. എ ഐ സി സി സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഈ ആവശ്യം ഉന്നയിച്ചു. തൊട്ടുപിന്നാലെയാണ് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം വന്നത്.

കമന്‍റ്: ഇതിന് പെട്രോളിയം കമ്പനി മൊതലാളിമാരുടെ അനുവാദം വാങ്ങിയോ ?
-കെ എ സോളമന്‍
No comments:
Post a Comment