Friday 30 November 2012

ഐ.കെ.ഗുജ്‌റാള്‍ അന്തരിച്ചു



ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍(92) അന്തരിച്ചു. ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന്‌ ഗുഡ്ഗാവിലെ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ഈ മാസം 19നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഒരു വര്‍ഷത്തോളമായി ഡയാലിസിസിന്‌ വിധേയനായി കഴിയുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഗുജ്‌റാളിന്റെ മരണം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായിരുന്നു ഐ.കെ.ഗുജ്‌റാള്‍. എന്നാല്‍ 1997 ഏപ്രില്‍ 21 മുതല്‍ 98 മാര്‍ച്ച്‌ 19 വരെ മാത്രമേ പ്രധാനമന്ത്രിസ്ഥാനത്ത്‌ തുടരാന്‍ ഗുജ്‌റാളിന്‌ കഴിഞ്ഞുള്ളു. ഒന്നാം വാര്‍ഷികത്തിന്‌ ഒരുമാസവും രണ്ട്‌ ദിവസവും മാത്രം അവശേഷിക്കെ ഗുജ്‌റാള്‍ സര്‍ക്കാരിന്‌ രാജി വയ്ക്കേണ്ടി വന്നു. ദേവഗൗഡ സര്‍ക്കാരിന്‌ പുറമേ നിന്ന്‌ പിന്തുണ നല്‍കിയ കോണ്‍ഗ്രസ്‌ പിന്തുണ പിന്‍വലിച്ചതാണ്‌ ഗുജ്‌റാളിന്‌ പ്രധാനമന്ത്രിയാകാന്‍ അവസരമൊരുക്കിയത്‌. രാജ്യത്തെ പെട്ടെന്ന്‌ തെരഞ്ഞെടുപ്പിലേക്ക്‌ തള്ളിയിടാതിരിക്കാന്‍ കോണ്‍ഗ്രസ്‌ ഗുജ്‌റാളിന്റെ നേതൃത്വം അംഗീകരിച്ച്‌ പുതിയ സര്‍ക്കാരിന്‌ പിന്തുണ നല്‍കാന്‍ തയ്യാറാകുകയായിരുന്നു.
Comment: My heartfelt condolence.

Thursday 29 November 2012

ജൈവബോര്‍ഡിന്റെ ദേശാന്തര ഗമനം!

Photo: Like>>>>> MalluLive.com - Kerala Real Estate


ഗവേഷണ പഠനങ്ങളും അവയിലൂടെ ലഭ്യമാകുന്ന കണ്ടെത്തലുകളും പലപ്പോഴും വിജ്ഞാനപ്രദവും അത്ഭുതാവഹവുമാണ്‌. സ്ത്രീകള്‍ക്കാണ്‌ പുരുഷന്മാരെക്കാള്‍ ബുദ്ധിയെന്ന്‌ ആരെങ്കിലും ഗവേഷണംനടത്തി കണ്ടുപിടിച്ചാല്‍ അടുത്ത ഗവേഷണത്തില്‍ ഫലം മറിച്ചാകും. കോഫിയോ അതോ ചായയോ മെച്ചം എന്ന്‌ ചോദിച്ചാല്‍ കോഫി ബോര്‍ഡ്‌ സ്പോണ്‍സര്‍ ചെയ്ത ഗവേഷകന്‍ പറയും, ചായ കുടിക്കാനെ പാടില്ലെന്ന്‌. മുട്ട ആരോഗ്യത്തിന്‌ ഗുണകരമെന്ന്‌ ഒരുകൂട്ടര്‍ പഠനഫലം നിരത്തുമ്പോള്‍ മഞ്ഞക്കുരുവില്‍ ഫൈബറില്ല, അതുകൊണ്ടു കഴിക്കാനെ പാടില്ലെന്ന്‌ വേറൊരു കൂട്ടര്‍. മൊബെയില്‍ റേഡിയേഷന്‍ മനുഷ്യന്റെ തലയോട്ടിക്കകത്ത്‌ കാന്‍സര്‍ ഉണ്ടാക്കുമെന്ന്‌ മൊബെയില്‍ കമ്പനിയില്‍നിന്ന്‌ ഓണറേറിയം കൈപ്പറ്റുന്ന ഒരു ഗവേഷകനും ഇന്നുവരെ കണ്ടെത്തിയിട്ടില്ല.
ഇങ്ങനെ വൈവിധ്യമാര്‍ന്ന ഗവേഷണങ്ങളും കണ്ടെത്തലുകളും ലഭ്യമാണെങ്കിലും ജനം അതൊന്നും കാര്യമാക്കാറില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തില്‍ ഇതിനൊക്കെ എവിടെ നേരം?

കേരള സംസ്ഥാനത്ത്‌ പലവിധ ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ഉണ്ട്‌. ഇവകൊണ്ടുള്ള ഉപദ്രവങ്ങളും ഒട്ടും കുറവല്ല. ഉദാഹരണമായി വിദ്യുച്ഛക്തി ബോര്‍ഡിന്റെ കാര്യംതന്നെ എടുക്കാം. വിദ്യുച്ഛക്തിയെന്ന്‌ കേള്‍ക്കുമ്പോള്‍തന്നെ കിട്ടിയ ഇരുട്ടടിയോര്‍ത്ത്‌ ജനത്തിന്റെ നോട്ടം ആര്യാടന്റേതുപോലെ പതറും. കെഎസ്‌ആര്‍ടിസിയാണെങ്കില്‍ ‘വെള്ളാന’യെന്തെന്ന്‌ കുട്ടികള്‍ക്ക്‌ പറഞ്ഞു മനസിലാക്കിക്കൊടുക്കാനുള്ള ഒരു സ്ഥാപനം. അക്കൂട്ടത്തില്‍പ്പെട്ട മറ്റൊരു ബോര്‍ഡാണ്‌ സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്‌. ഇവര്‍ക്ക്‌ എന്താണ്‌ ആകെക്കൂടി പണിയെന്ന്‌ ചോദിച്ചാല്‍ ആര്‍ക്കും കാര്യമായി വിവരമില്ല. സഖാവ്‌ ഗൗരിയമ്മയോട്‌ ചോദിച്ച്‌ മനസിലാക്കാമെന്ന്‌ വിചാരിച്ചാല്‍ അവര്‍ക്ക്‌ കൊടുക്കാമെന്നേറ്റ 17 ബോര്‍ഡംഗങ്ങളില്‍ മൂന്നെണ്ണമേ കൊടുത്തുള്ളൂ. അതുകൊണ്ട്‌ അറിയില്ലെന്ന്‌ പറയും. ജനത്തിന്റെ വിവരദോഷം മാറ്റാന്‍ ഇതാ ജൈവബോര്‍ഡുതന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു.

ഇടവപ്പാതിക്കാലത്ത്‌ മത്സ്യങ്ങളുടെ പ്രജനനവും ബന്ധപ്പെട്ട്‌ നടക്കുന്ന പ്രതിഭാസമാണ്‌ ‘ഊത്തയിളക്ക’മെന്നും ഇക്കാലത്തുള്ള മത്സ്യബന്ധനം എന്നുവെച്ചാല്‍ ഊത്തപിടുത്തം നിരോധിക്കണമെന്നുമാണ്‌ ശുപാര്‍ശ. ‘ബൂത്തുപിടിത്തം’ എന്നു മാത്രം കേട്ട്‌ ശീലിച്ച ജനത്തിന്‌ പുത്തനറിവാണ്‌ ഊത്തപിടുത്തം.
ഇടവപ്പാതിയില്‍ പുഴകളില്‍നിന്നും ചാലുകളില്‍നിന്നും കൂട്ടത്തോടെ മത്സ്യങ്ങള്‍ അണ്ഡവുമായി നടത്തുന്ന ദേശാന്തരഗമനമാണ്‌ ഊത്തയിളക്കമെന്നും ഈ സമയത്ത്‌ മത്സ്യബന്ധനം നിരോധിക്കണമെന്നും ‘തീസിസ്‌’ എഴുതാന്‍ ജൈവബോര്‍ഡിന്‌ എന്ത്‌ ചെലവായെന്നും വ്യക്തമാക്കി.

ഇടവപ്പാതിയുടെ തുടക്കത്തിലുള്ള പെരുമഴക്കൊടുക്കം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമാണ്‌ ഊത്തയിളക്കമെന്ന്‌ കണ്ടെത്താന്‍ ഗവേഷണത്തിന്റെയോ ശുപാര്‍ശയുടെയോ ആവശ്യമില്ല. കൊടുംമഴയത്ത്‌ തലകീഴ്‌ പുതച്ചുമൂടി കിടക്കേണ്ട സമയത്ത്‌ആരെങ്കിലും മത്സ്യബന്ധനത്തിന്‌ പോകുന്നുണ്ടെങ്കില്‍ അതെന്തായാലും അത്യാഗ്രഹം കൊണ്ടാവില്ല. ജൈവവൈവിധ്യ ബോര്‍ഡിന്റെ വകയായി പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മുതുകത്ത്‌ ഇതുകൂടി ഇരിക്കട്ടെ എന്നുള്ളതാണ്‌ ബോര്‍ഡിന്റെ ശുപാര്‍ശക്ക്‌ പിന്നില്‍.

ഊത്തപിടുത്തം നിരോധിക്കണമെന്നാവശ്യപ്പെട്ട നിലക്ക്‌, പുക നിരോധിച്ച, പുകവലി നിരോധിച്ച, ഹെല്‍മെറ്റില്ലാത്ത തല നിരോധിച്ച, പീഡനം നിരോധിച്ച സര്‍ക്കാര്‍ ഊത്തപിടിത്തവും നിരോധിക്കും. കനത്ത ഇടിമിന്നലിലും മഴയത്തും സംഭവിക്കുന്ന മത്സ്യങ്ങളുടെ ‘ദേശാന്തരഗമന’സമയത്ത്‌ നടത്തുന്ന ഊത്തപിടിത്തം തടയാന്‍ പോലീസിനെ നിയോഗിക്കാമെന്ന്‌ വെച്ചാല്‍ ഏത്‌ പോലീസാണ്‌ ആ സമയത്ത്‌ കിടക്കപ്പായ വിടുക, ബഹു. ജൈവ ബോര്‍ഡേ?

കെ.എ. സോളമന്‍

Sunday 25 November 2012

സര്‍ഗ്ഗോത്സവം



ചേര്‍ത്തല: ചേര്‍ത്തല സര്‍ഗ്ഗത്തിന്റെ പന്ത്രണ്ടാമത് വാര്‍ഷികം 'സര്‍ഗ്ഗോത്സവം' നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി.എസ്സില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ.സി.രമേശന്‍ അധ്യക്ഷത വഹിച്ചു. വിദ്വാന്‍ കെ.രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു.

കഥാസാഹിത്യം സരോജിനി ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.എ.സോളമന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ പുറക്കാട്, സുബൈര്‍ പള്ളുരുത്തി, കെ.വി.ക്ഷമ, ഉല്ലല ബാബു, വെട്ടയ്ക്കല്‍ മജീദ്, എസ്. മുരളീധരന്‍, ഇ. ഖാലിദ്, മാരാരിക്കുളം വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

കവിയരങ്ങ് ഡോ. പള്ളിപ്പുറം മുരളി ഉദ്ഘാടനം ചെയ്തു. വെണ്മണി രാജഗോപാല്‍, ഓമന തിരുവിഴ എന്നിവര്‍ പ്രസംഗിച്ചു. രാജു കഞ്ഞിപ്പാടം, വൈശാഖ് പട്ടണക്കാട്, എന്‍.ചന്ദ്രന്‍ നെടുമ്പ്രക്കാട്, വിമല്‍രാജ്, ആര്‍.സതീശന്‍ ചെറുവാരണം, വൈരം വിശ്വന്‍, വിശ്വന്‍ വെട്ടയ്ക്കല്‍, ഗൗതമന്‍ തുറവൂര്‍, വി.എസ്. പ്രസന്നകുമാരി, പ്രസന്നന്‍ അന്ധകാരനഴി, വാരനാട് ബാനര്‍ജി എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. 

രാഷ്ട്രീയക്കാര്‍ എല്ലാം ചെയ്യുന്നത് പാര്‍ട്ടിക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി മാത്രം- സാറാ ജോസഫ്



ചേര്‍ത്തല: ജനങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് പാര്‍ട്ടിയ്ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ എല്ലാം ചെയ്യുന്നതെന്ന് സാഹിത്യകാരി സാറാ ജോസഫ് പറഞ്ഞു. ചേര്‍ത്തല 'സര്‍ഗ്ഗ'ത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പാര്‍ട്ടിയ്ക്കുവേണ്ടി എന്തു ചെയ്താലും അതെല്ലാം ശരിയാണെന്നാണ് രാഷ്ട്രീയക്കാരുടെ വാദം എന്നാല്‍ ഇത് ശരിയല്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതിയ്ക്കും മറ്റും എതിരാണ് അണികളില്‍ ഭൂരിപക്ഷവും. പ്രത്യേകിച്ചും യുവതലമുറ.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍, ഭരണം നിലനിര്‍ത്താനായി എന്തുവിട്ടുവീഴ്ചയ്ക്കും അഴിമതിയ്ക്കും രാഷ്ട്രീയക്കാര്‍ കൂട്ടുനില്‍ക്കുന്നു. നീതിയ്ക്കും ജനനന്മയ്ക്കും വേണ്ടിയുള്ള അതിശക്തമായ ഇടനിലക്കാരാണ് വേണ്ടത്. എന്നാല്‍ അവര്‍ക്കും അതിന് കഴിയുന്നില്ല സാറാ ജോസഫ് പറഞ്ഞു.

ചേര്‍ത്തല ഗവ. ടൗണ്‍ എന്‍.പി. സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ഗ്ഗം പ്രസിഡന്റ് പി.കെ. മുരളി അധ്യക്ഷത വഹിച്ചു. എന്‍.വി. ബെന്നി, ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, ഡോ, പള്ളിപ്പുറം മുരളി, വെണ്മണി രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ഗ്ഗം സെക്രട്ടറി വി.കെ. സുപ്രന്‍ സ്വാഗതവും പ്രൊഫ. കെ.എ. സോളമന്‍ നന്ദിയും പറഞ്ഞു.

Saturday 24 November 2012

പെന്‍ഷന്‍ വകുപ്പ് രൂപവത്ക്കരണം പരിഗണനയില്‍- മന്ത്രി ബാബു




ചേര്‍ത്തല: പെന്‍ഷന്‍ വകുപ്പ് രൂപവത്ക്കരണവും പെന്‍ഷന്‍ നിയമങ്ങളുടെ പരിഷ്‌ക്കരണവും സംസ്ഥാന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് എക്‌സൈസ് -ഫിഷറീസ് മന്ത്രി കെ. ബാബു പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ (കെ.എസ്.എസ്.പി.എ.) ആലപ്പുഴ ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പെന്‍ഷന്‍ നിയമപരിഷ്‌ക്കരണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കും. പെന്‍ഷന്‍കാരുടെ ചിക്തിസാ ചെലവുകള്‍ അടക്കമുള്ള പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ സര്‍ക്കാര്‍ അവുന്നതെല്ലാം ചെയ്യും. സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നവരുടെ അനുഭവജ്ഞാനവും കാര്യപരിചയവും തുടര്‍ന്നും ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു. 

കമന്‍റ്: പെന്‍ഷന്‍ കാരുടെ കാര്യവും ഇദ്ദേഹത്തെ ഏല്‍പ്പിച്ചോ?  നന്നായി, ഇദ്ദേഹത്തോട് ചോദിച്ചു  നല്ല ബ്രാന്‍ഡ് തെരെഞ്ഞെടുത്ത് അകത്താക്കാമല്ലോ?വിരമിക്കുന്നവരുടെ അനുഭവജ്ഞാനവും കാര്യപരിചയവും  ഫലപ്രദമായി വിനിയോഗിക്കാനുള്ളനീക്കവും കൊള്ളാം, പറഞ്ഞാല്‍ തീരില്ലെന്നേയുള്ളൂ, ഒടുക്കും മന്ത്രിയുടെ പ്രസംഗം പോലെ പറഞ്ഞു തുടങ്ങിയിടത്തു വന്നു നില്‍ക്കും.
-കെ എ സോളമന്‍ 

കഥാസാഹിത്യം – കെ. എ. സോളമന്‍


Photo

“സാഹിത്യം” എന്ന് പറഞ്ഞാല്‍ കഥ, കവിത, നാടകം, ചിത്രകലാസ്വാദനം, രാഷ്ട്രീയലേഖനം, ഭാഷാവിമര്‍ശം, സഞ്ചാര സാഹിത്യം, സാഹിത്യനിരൂപണം, സിനിമാസ്വാദനം, സംഗീതസാഹിത്യം, ശാസ്ത്ര/വൈജ്ഞാനിക ലേഖനങ്ങള്‍, സാംസ്കാരികവിമര്‍ശം, നരവംശവിശകലനം എന്നിവ മുതല്‍ പാചകസാഹിത്യവും വരെയുള്ള വിശാല പ്രപഞ്ചമാണ്.

സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. എന്നാല്‍ സംസ്കൃതപദത്തിന്റെ അതേ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമല്ലത്ത, ഭാവനാ എഴുത്തായ കവിത, കഥ, നോവല്‍, നാടകം തുടങ്ങിയവക്കാണ് ഈ വാക്ക് സാധാരണ മലയാളത്തിലും ഉപയോഗിക്കുന്നത്.

ഇംഗ്ലീഷിലെ Literature എന്ന വാക്കിന് പകരമായി സാഹിത്യം എന്ന വാക്ക് ഉപയോഗിക്കുന്നു. എന്നാല്‍ Literature എന്ന ലാറ്റിന്‍ വാക്കിന് art of written work എന്നര്‍ത്ഥം. സാഹിത്യം കഥയാകുമ്പോള്‍ അത് മനുഷ്യ ജീവിതവുമായി കൂടുതല്‍ ഇഴചേര്ന്ന് നില്ക്കുന്നു.

അച്ചടി സാഹിത്യവും ഇതര സാഹിത്യവും

മലയാള സര്‍ഗവേദി സാഹിത്യവും ബ്ലോഗു സാഹിത്യവും അച്ചടി മാധ്യമ സാഹിത്യത്തിനു സമാന്തരമായി മത്സരിച്ചു സഞ്ചരിക്കുന്ന ഒരുകാലമാണിത്. ശ്രദ്ധിക്കപ്പെടുകയും വിലയിരുത്ത പ്പെടുകയും ചെയ്യാന്‍ പ്രാപ്തമായ ഗൌരവ പൂര്‍ണ്ണമായ മികച്ച രചനകള്‍ ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുകയാണ് . എഴുത്തിലും ശൈലിയിലും ഉള്ള യോഗ്യതക്കുറവല്ല, മറിച്ച് സാങ്കേതികമായ മറ്റു പരിമിതികള്‍ മാത്രമാണ് മുഖ്യ ധാരയിലെത്താന്‍ സര്‍ഗവേദികളിലെയും ഇന്റര്‍ നെറ്റിലെയും പ്രതിഭയുള്ള എഴുത്തുകാര്‍ക്ക് തടസ്സമാകുന്നത് എന്ന് അനുദിനം വരുന്ന ചില രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു .മുഖ്യധാരയില്‍ അനുഭവപ്പെടുന്ന കാല വിളംബം എന്ന കടമ്പ കൂടാതെ തങ്ങളുടെ കൃതികള്‍ ചൂടോടെ വായനക്കാരില്‍ എത്തിക്കാന്‍ കഴിയുന്നു എന്നതും ഈ മേഖലകള്‍ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നു .

ഇതോടൊപ്പം തന്നെ ‘മുഖ്യ ധാരയോ അതോ സര്‍ഗവേദി -ബ്ലോഗു സമാന്തര ധാരയോ മികച്ചത്, എന്ന തരത്തില്‍ ഇരു മേഖലകളിലും ഉള്ളവര്‍ നടത്തുന്ന ഹിത പരിശോധനകളും വാഗ്വാദങ്ങളും അതില്‍ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും കൂടിവരികയാണ്.

ബ്ലോഗില്‍ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു പരിധി വരെ സര്‍ഗവേദികളിലും ഈ സ്വാതന്ത്രിയമുണ്ട്. അതാണ് സാഹിത്യമെഴുതാന്‍ അറിയാമെന്കിലും ഇല്ലെങ്കിലും സര്‍ഗവേദികളില്‍ ന്പങ്കെടുക്കുവാനും ബ്ലോഗു തുടങ്ങാനും അതില്‍ തുടരാനും പ്രേരിപ്പിക്കുന്നത്. ഈ ഗുണം നിലനിര്‍ത്തിയാല്‍ തങ്ങളുടെ കഴിവുകള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും.

ഇന്റെര്‍നെറ്റും ബ്ലോഗ് ബ്ലോഗ് എഴുതും പരിചയമില്ലാത്തവര്‍ക്ക് അവരുടെ കൃതികള്‍ അനുവാചകരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിന് അവസരം നല്‍കുന്നതാണ് കഴിഞ്ഞ 12 കൊല്ലമായി പ്രവര്‍ത്തിക്കുന്ന സര്‍ഗം പോളുള്ള സംഘടനകള്‍. ഇതര സങ്ഘടനകളായ ചേര്‍ത്തല പിറവി, ചേര്‍ത്തല സംസ്കാര, എസ് എല്‍ പുരം ആലോചന, പുന്നപ്രയിലെ മുഖമുദ്ര കമ്മുനികേഷന്‍സ് തുടങ്ങിയവയും എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുന്നു.

സര്‍ഗവേദികളിലും ബ്ലോഗെഴുത്തിലും സാഹിത്യമില്ല എന്ന് ആരോപിക്കുന്ന മുഖ്യധാരക്കാരോട് തര്‍ക്കിച്ചു വായിലെ വെള്ളം വറ്റിക്കുന്ന ഒരാവശ്യവുമില്ല. എഴുത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഫലപ്രദമായി തങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്നതാണു പ്രാധാന്യമര്‍ഹിക്കുന്നത്.

സര്‍ഗസംഗമങ്ങളെ ഇഷ്ടപ്പെടുന്നവര്, ബ്ലോഗെഴുത്തിനെ സ്‌നേഹിക്കുന്നവര്‍ , വായനക്കാര്‍ ഇങ്ങനെ എല്ലാവരും കൂടിച്ചേര്‍ന്ന് നിര്‍വ്വഹിക്കുന്ന ഒരു സര്‍ഗ്ഗ പ്രക്രിയമുഖ്യധാര സാഹിട്യസൃഷിട്ക്ക് ഒട്ടും തന്നെ പിന്നിലല്ല. ഒരുപക്ഷേ എഴുത്തുകാരുടെയും ആസ്വാദരുടെയും പങ്കാളിത്തം കൂടുതല്‍ മുഖ്യധാരയിലെതിനെക്കാള്‍ ഈ മേഖലയിലാണ് കൂടുതല്‍ എന്നു പറയണം.

കഥകളും കവിതകളും ലേഖനങ്ങളും മറ്റിതര കാര്യങ്ങളും എഴുതുന്ന നിരവധിപേര്‍ക്ക് എഴുത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സഞ്ചരിക്കുന്നത് കൃത്യമായ വഴികളിലൂടെയാണോ എന്ന കാര്യത്തില്‍ ഒരു ബോദ്ധ്യം വന്നിട്ടില്ല എന്ന് പലരും സ്വയം വിമര്‍ശനപരമായി തുറന്നു സമ്മതിക്കാറുണ്ട്. തിരുത്തല്‍ വരുത്താനുള്ള ആഗ്രഹം എത്രയോ അധികമായി നിലനില്‍ക്കുന്നുവോ അത്രയും എഴുത്തിന്റെ മേന്മയ്ക്ക് നല്ലത് എന്ന് കരുതാം .

എഴുത്തിന്റെ ലക്ഷ്യം

സര്‍ഗ വേദികളില്‍, ബ്ലോഗില്‍ നൂറുകണക്കിന് എഴുത്തുകാര്‍ ഉണ്ട് . ഓരോ ഓരോ ആഴ്ചയിലും ഇത്തരം വേദികളില്‍ എത്തുന്നവരുടെ ഹാജര്‍ പുസ്തകം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. .യുക്തിഭദ്രമായി യാഥാര്‍ത്ഥ്യ ബോധത്തോടെ ഭംഗിയായി എഴുതുന്നവര്‍ ഉണ്ട് .ഒട്ടും കാമ്പില്ലാതെ കഥയെന്നും കവിതയെന്നും ‘ പേരില്‍ വല്ലതുമൊക്കെ എഴുതി നിറയ്ക്കുന്നവരും കുറവല്ല . നന്നായി എഴുതാന്‍ കഴിയുന്നവരിലും അല്ലാത്തവരിലും പല തരം എഴുത്ത് പൊതുവേ കണ്ടു വരുന്നു . നല്ല ആശയവും നന്മ പകരുന്ന സന്ദേശവും നന്നായി അവതരിപ്പിക്കുന്നഒത്തിരിപേരെ സര്‍ഗാസംഗമങ്ങളില്‍ കാണാം

നാം എഴുതുന്നത് എന്തിനു വേണ്ടിയാണ് എന്ന് കണ്ടെത്തിയാല്‍ ഇവയില്‍ ഒന്നാമത്തെ പ്രശ്‌നം പരിഹരിക്കപ്പെടും . പാശ്ചാത്യം ആയാലും പൌരസ്ത്യം ആയാലും സാഹിത്യത്തില്‍ പണ്ട് മുതലേ നടന്നു വരുന്ന ഒരു വലിയ തര്‍ക്കമാണ് കല അല്ലെങ്കില്‍ സാഹിത്യം എങ്ങിനെ ഉപയോഗിക്കപ്പെടണം എന്നത് .’കല കലയ്ക്ക് വേണ്ടി ‘ എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ , ‘കല ജീവിതത്തിനു വേണ്ടി ‘[ലോക നന്മയ്ക്ക് വേണ്ടി] എന്ന് മറുവാദവുംഉണ്ട്.

1930 കളുടെ ഉത്തരാര്‍ദ്ധത്തില്‍ ലോകമാകമാനം പടര്‍ന്നു പിടിച്ച ജീവല്‍ സാഹിത്യ പ്രസ്ഥാനം സാമൂഹിക ഉച്ചനീചത്വങ്ങള്‍ അനുഭവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മാനവരാശിയുടെ ജീവിത പഥങ്ങളില്‍ പ്രകാശവും പ്രതീക്ഷയും നല്‍കിക്കൊണ്ട് അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്..

മലയാളത്തില്‍ ബഷീര്‍,കേശവദേവ് ,തകഴി ,പൊന്‍ കുന്നം വര്‍ക്കി , വി .ടി .ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ ആയിരുന്നു ജീവല്‍ സാഹിത്യ ശാഖയുടെ പ്രചാരകര്‍ .ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ജീവല്‍ സാഹിത്യം ബഹുദൂരം മുന്നോട്ടു കുതിക്കട്ടെ .നവ ലിബറല്‍ സിദ്ധാന്തങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്ന സമകാലിന ജീവിത സമസ്യകളില്‍പ്പെട്ടുഴലുന്ന ജനകോടികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ഗവേദികള് മുന്നേറട്ടെയെന്നു ആശംസിക്കുന്നു

പന്ത്രണ്ടാം വാര്‍ഷികമാഘോഷിക്കുന്ന ചേര്‍ത്തല സര്‍ഗത്തിന് സര്‍വവിധ മംഗളങ്ങളും!

(25-12-2012-ല്‍ ചേര്‍ത്തല സര്‍ഗം വാര്‍ഷികദിനത്തില്‍ സാഹിത്യ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം.)

Friday 23 November 2012

ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം മരുന്ന് വാങ്ങാനായി മാറ്റിവെയ്ക്കും






കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന് ലഭിക്കുന്ന വരുമാനത്തിന്റെ ലാഭത്തില്‍ നിന്ന് കൂടുതല്‍ തുക മരുന്നുകള്‍ വാങ്ങുന്നതിനായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവില്‍ ഒരു ശതമാനം ഇപ്പോള്‍ ഇതിനായി മാറ്റി വെയ്ക്കുന്നുണ്ട്. വരുന്ന ഏപ്രില്‍ മാസത്തോടെ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ചായ്) സുവര്‍ണ ജൂബിലി സമാപന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആരോഗ്യമേഖല വിവേചനം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നമായി മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായ അസുഖംബാധിച്ച ചെറുപ്പക്കാര്‍ ഫലപ്രദമായ ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന അവസ്ഥയുണ്ട്. അറിഞ്ഞുകൊണ്ട് മരണത്തെ അഭിമുഖീകരിക്കേണ്ട യുവാക്കളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. 
Comment: ജനത്തെ ചിരിപ്പിച്ചേ അടങ്ങൂ എന്നു വിചാരിച്ചാല്‍ എന്താ ചെയ്യുക? ബിവറേജസില്‍ നിന്നു കൊടുക്കുന്നതും മരുന്നാണല്ലോ? യുവാക്കളുടെ മാനസികാവസ്ഥ മനസ്സില്ലാകിയത് നന്നായി. പെന്‍ഷന്‍പ്രായം 65  ആക്കിയാല്‍ യുവാക്കളുടെ മാനസികാവസ്ഥ കുറച്ചുകൂടി നന്നാകും.
ഒടുക്കും 'ചായ' കുടിച്ചു പിരിഞ്ഞു എന്നു പറയാം.
-കെ എ സോളമന്‍ 

KAS Leaf blog: ഇസ്ലാമിക് ബാങ്കിങ് അനുവദിക്കാന്‍ കഴിയില്ല- സുബ്ബറാ...

KAS Leaf blog: ഇസ്ലാമിക് ബാങ്കിങ് അനുവദിക്കാന്‍ കഴിയില്ല- സുബ്ബറാ...: കൊച്ചി: നിലവിലെ നിയമ വ്യവസ്ഥയില്‍ രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് അനുവദിക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി. ഐ) ഗവര...

ഇസ്ലാമിക് ബാങ്കിങ് അനുവദിക്കാന്‍ കഴിയില്ല- സുബ്ബറാവു





കൊച്ചി: നിലവിലെ നിയമ വ്യവസ്ഥയില്‍ രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് അനുവദിക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി. ഐ) ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവു വ്യക്തമാക്കി. ഇസ്ലാമിക് ബാങ്കിങ് തുടങ്ങണമെങ്കില്‍ കേന്ദ്രം പ്രത്യേക നിയമനിര്‍മ്മാണം നടത്തുകയോ നിലവിലെ നിയമം ഭേദഗതി ചെയ്യുകയോ വേണം. അര്‍ത്ഥപൂര്‍ണമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കൈവരിച്ച രാജ്യത്തെ ആദ്യ സമ്പൂര്‍ണ ബാങ്കിങ് ജില്ലയായി എറണാകുളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുബ്ബറാവു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനകാര്യ മന്ത്രി കെ. എം. മാണി,യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ചെയര്‍മാന്‍ നന്ദന്‍ നിലേകനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comment:  ഇസ്ലാമിക് ബാങ്കിങ് വേണമെന്ന നിര്‍ബ്ബന്ധം കേരളത്തില്‍ ഇളമരം കരീമിനും വിജിലിന്‍സ് തോമസ് ഐസക്കിനുമാണ്. ഇളമരത്തെ താങ്ങുന്ന പെരുമരം അങ്ങുകേന്ദ്രത്തിലുണ്ട്, മഹാത്മാ ആന്‍റണിജി, അദ്ദേഹത്തോടു ഒരു വാക്ക് ചോദിക്കരുതായിരുന്നോ, സുബ്ബറാവുജി 
-കെ എ സോളമന്‍ 

Thursday 22 November 2012

വധശിക്ഷ നിര്‍ത്തലാക്കണമെന്ന്‌ ബാന്‍ കി മൂണ്‍












യുണൈറ്റഡ്നേഷന്‍സ്‌: ലോകവ്യാപകമായി വധശിക്ഷ നിര്‍ത്തലാക്കണമെന്ന്‌ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്‌ തൊട്ടുപിറകെയാണ്‌ ബാന്‍ കി മൂണ്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്‌. വധശിക്ഷക്ക്‌ മൊറോട്ടോറിയം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രമേയം പൊതുസഭയില്‍ പാസാക്കിയതിന്‌ നന്ദി പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്‌. 
Comment: ഒരു ദിവസം മുന്പേ പറയാമായിരുന്നു.
-കെ എ സോളമന്‍ 

Wednesday 21 November 2012

സിനിമാനടിയുടെ പ്രസവം


നടിയുടെ പ്രസവം ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതിനെക്കുറിച്ച്  സ്പീക്കര്‍ ജി കാര്‍ത്തികേയനും മുന്‍ മന്ത്രി ജി സുധാകരനും  പ്രതികരിച്ചതിനോട് പൂര്‍ണമായും യോജിക്കുന്നു. തികച്ചും ആഭാസകരവും ഭാരതീയ സംസ്കാരത്തിന് യോജിക്കാത്തതുമായ നടിയുടെയും സംവിധായകന്‍റെയും പ്രവര്‍ത്തികളോടു സ്ത്രീസമൂഹം പ്രതികരിക്കാത്തത് സംയമനം കൊണ്ടാണ്. ഇത്തരം തീരെ തരംതാണ പ്രവര്‍ത്തികള്‍ക്ക് പ്രതികരണമല്ല, കരണത്തടിയാണ് വേണ്ടത്.
പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നും, താന്‍ ഇത് രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നുവെന്നും നടി പറയുന്നതു അവിവേകം കൊണ്ടാണ്. കൊച്ചിനെ മുംബയില്‍ ഉപേക്ഷിച്ചിട്ടു പോരണമായിരുന്നോ എന്ന നടിയുടെ ചോദ്യത്തിന് ഭര്‍ത്താവെന്നും പറഞ്ഞു ഒരു മരങ്ങോടന്‍ കൂടെയുണ്ടായിരുന്നല്ലോ, അവനെ ഏല്‍പ്പിക്കാന്‍ മേലായിരുന്നോ അല്പനേരം, മുഖ്യമന്ത്രിയെ ക്കൊണ്ടു സ്റ്റേജില്‍ നിര്‍ത്തി കുഞ്ഞിനെ താലോലിപ്പിക്കേണ്ടകാര്യമുണ്ടായിരുന്നോ യെന്ന്ചോദിക്കാന്‍ തോന്നിപ്പോകുന്നു ?
“മനോഹരനിമിഷം” മാര്‍ക്കറ്റിങ് ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ ഷോകണ്ടു മറ്റ്നടികളും മഹത്വം വിളമ്പാന്‍ മുന്നിട്ടിറങ്ങണമെന്നാണോ നടിഉദ്ദേശിക്കുന്നത്?
നടിയുടെ പ്രസവം സംവിധായകന്‍  ഷൂട്ട് ചെയ്തു, ഒരു കച്ചവടമുതലാക്കി മാറ്റിയത് ജനത്തെ തീയേറ്ററില്‍ കേറ്റി കാശടിക്കാനാണ്, അവിടെ  മാതൃത്വത്തിന്റെ മഹത്വമില്ല, ഒരു മണ്ണാമ് കട്ടയുമില്ല. പലതും കണ്ട ജനം നടിയുടെ പ്രസവംകാണാന്‍  തീയേറ്ററില്‍ ഇടിച്ചു കയറും എന്ന് ഉറപ്പാണ്. മറ്റു ആര് പ്രസവിക്കുന്നത് കാണിക്കുന്നതിലും കൂടുതല്‍ കളക്ഷന്‍ നടിയുടെ പ്രസവം കാണി ച്ചാല്‍ കിട്ടും  എന്നറിയുന്നതിന് അതിബുദ്ധിവേണ്ട.  

മാതൃത്വത്തിന്റെ മഹത്വവുംമക്കളോടുള്ള വാല്‍സല്യവും സ്വര്‍ണമുതലാളിമാര്‍വരെ വിറ്റുകാശാക്കുന്ന ഇക്കാലത്ത് വൈകൃതങ്ങള്‍ എത്ര വേണമെങ്കിലുമുണ്ടാകാം. അതിലൊന്നാണ് നാലു മൂവിക്കാമറവെച്ചു ഷൂട്ട് ചെയ്ത നടിയുടെ പ്രസവം. ഇതും പൊ ക്കിപ്പിടിച്ചു സംസ്കാരരാഹിത്യനടപടിക്കു  മുതിര്‍ന്നാല്‍ ചവുട്ടി നട്ടെല്ലൊടിക്കുകയാണു വേണ്ടത്.
എന്ത് വിറ്റാല്‍ കാശ് കിട്ടുംഎന്നതിനു  ഒരു മാതൃക കാണിക്കാന്‍ സിനിമാസംവിധായകനും നടിക്കും കഴിഞ്ഞു. മാതൃത്വത്തിന്റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്ക് അത് മനസ്സിലാക്കികൊടുക്കാന്‍ ഇനിയും ചില തുണിയുരിയല്‍ നടിമാരും അവര്‍ക്കുപിന്നാലേ കാമറ യുമായി നടക്കുന്ന വങ്കന്‍മാരായ സിനിമക്കാരും വരും, അതുകൊണ്ടു ജനം ജാഗരൂകരായ് ഇരിക്കുകതന്നെ വേണം .
-കെ എ സോളമന്‍ 

Tuesday 20 November 2012

താക്കറെ വിരുദ്ധ ഫെയ്സ്ബുക്ക് പരാമര്‍ശം: പെണ്‍കുട്ടിയുടെ അറസ്റിനെ അനുകൂലിച്ച് ശിവസേന


മുംബൈ: അന്തരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെയ്ക്കെതിരായ ഫെയ്സ്ബുക്ക് പരാമര്‍ശവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ അറസ്റ് ചെയ്ത പോലീസിന്റെ നടപടിയെ അനുകൂലിക്കുന്നുവെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൌത്ത്. താക്കറെ ദൈവമാണ്. അദ്ദേഹത്തിനെതിരായ യാതൊരു പരാമര്‍ശവും ശിവസൈനികര്‍ക്ക് സഹിക്കാനാവില്ല. അറസ്റ് ന്യായമായിരുന്നു. ആരാണ് ഫെയ്സ്ബുക്കില്‍ പോസ്റ് ചെയ്ത പരമാര്‍ശത്തിനു പിന്നിലെന്ന് പോലീസിനറിയാമെന്നും റൌത്ത് പറഞ്ഞു.

 അതേസമയം, താക്കറെ വിരുദ്ധ ഫേസ്ബുക്ക് പ്രസ്താവന നടത്തിയ യുവതിയുടെ ബന്ധുവിന്റെ ആശുപത്രി അടിച്ചു തകര്‍ത്ത ഒന്‍പത് പേരെ മുംബൈ പോലീസ് പാല്‍ഘട്ടില്‍ നിന്നും അറസ്റ് ചെയ്തു. ഇവര്‍ ശിവസേനയുടെ സജീവ പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ലഹള ഉണ്ടാക്കിയതിനും അതിക്രമിച്ച് കടന്നതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

കമന്‍റ് : മീനകന്തസ്വാമിയെപ്പോലുള്ളവര്‍ക്ക്  മഹാത്മാഗാന്ധിയെ വിമര്‍ശിക്കാം, തനി വിഘടനവാദിയായ  താക്കറെയെ പാടില്ല, ഇതേതു ഭൂലോകമാണപ്പാ ?

-കെ എ സോളമന്‍ 

ലോഫ്ലോര്‍: : കെ.എസ്.ആര്‍.ടി.സിയും നഗരസഭകളും ഉടക്കുന്നു

തലസ്ഥാനത്ത് മേയര്‍ ബസ് തടഞ്ഞു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എ.സി ലോഫേ്‌ളാര്‍ ബസ്സുകള്‍ നഗരപരിധി വിട്ട് ഓടിക്കുന്നതിനെതിരെ തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകള്‍ രംഗത്ത്. തിരുവനന്തപുരത്ത് ലോഫേ്‌ളാര്‍ എറണാകുളം സര്‍വീസ് രണ്ടുമണിക്കൂര്‍ തടഞ്ഞു. ചൊവ്വാഴ്ച സര്‍വീസ് തുടരും. അതേസമയം, ലോഫേ്‌ളാര്‍ സര്‍വീസുകള്‍ക്ക് ജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു നഗര പുനരുജ്ജീവന പദ്ധതി (ജന്‍റം) യനുസരിച്ചാണ് കെ.എസ്.ആര്‍.ടി.സിക്ക് വോള്‍വോ എ.സി ലോഫ്ലോര്‍ ബസ്സുകള്‍ കിട്ടിയത്. നഗരവികസന പദ്ധതിയനുസരിച്ചുള്ള ബസ്സുകള്‍ മറ്റുജില്ലകളിലേക്ക് ഓടിക്കുന്നതിനെതിരെയാണ് തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍മാര്‍ രംഗത്തു വന്നിട്ടുള്ളത്. കൊച്ചി മേയര്‍ ടോണി ചമ്മിണിയും തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രികയും അതത് നഗരങ്ങളിലെ പ്രധാന ബസ് സ്റ്റേഷനുകളിലെത്തി പ്രതിഷേധിച്ചു.

കമന്‍റ്:  മേയര്‍മാരുടെ നടപടി  ജനങ്ങളെ മൊത്തത്തില്‍ അവഹേളിക്കുന്നതാണ്. ഇതിനെതിരെ ആദ്യം പ്രതികരിക്കേണ്ടത് നഗരത്തിന് പുറത്തുള്ള കൌണ്‍സില്ലര്‍ മാരും പ്രതിനിധികളുമാണ്. മേയര്‍മാരെ നഗരത്തിന് പുറത്തുകടക്കാന്‍ അനുവദിക്കരുത്.
-കെ എ സോളമന്‍ 

Monday 19 November 2012

ചര്‍ച്ചാക്ലാസ്സും കവിയരങ്ങും


എത്ര കണ്ടാലും മതിവരാത്ത ഗ്രാമീണ ഭംഗി <3
_____________________________________________________
കൂടുതല്‍ ചിത്രങ്ങള്‍ക്കും വിനോദങ്ങള്‍ക്കും വിജ്ഞാനത്തിനും ഈ പേജില്‍ ഒരു ലൈക്‌ അടിച്ചാല്‍ മതി : @[332295350132619:274:Ente Keralam] |എന്‍റെ കേരളം ♥
______________________________________________________












എത്ര കണ്ടാലും മതിവരാത്ത ഗ്രാമീണ ഭംഗി ♥


ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാര കലാസാഹിത്യ-സാംസ്‌കാരികവേദിയുടെ ചര്‍ച്ചാക്ലാസ്സും കവിയരങ്ങും അഡ്വ. എ.എം. ആരിഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല വുഡ്‌ലാന്‍ഡ്‌സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു. വിദ്വാന്‍ കെ. രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വയലാര്‍ മൈക്കിളിന്റെ ശാസ്ത്രയുഗത്തിലെ വേദാന്തപഠനം എന്ന പുസ്തകത്തെക്കുറിച്ച് പ്രൊഫ. കെ.എ. സോളമന്‍ പ്രബന്ധം അവതരിപ്പിച്ചു. മുരളി ആലിശ്ശേരി, വെട്ടയ്ക്കല്‍ മജീദ്, ഖാലിദ് പുന്നപ്ര, കെ.എം. മാത്യു, ഓമന തിരുവിഴ, എം.എ.എം. രാജീവ്, ഗൗതമന്‍ തുറവൂര്‍, ശക്തീശ്വരം പണിക്കര്‍, ഡി. പ്രകാശന്‍, തിരുനല്ലൂര്‍ തങ്കപ്പന്‍, ആന്റണി തൈവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ വൈക്കം വിശ്വന്‍, അപര്‍ണ ഉണ്ണിക്കൃഷ്ണന്‍, ഗൗതമന്‍, തൈക്കല്‍ മംഗളന്‍, പ്രസന്നന്‍ അന്ധകാരനഴി, പീറ്റര്‍ ബഞ്ചമിന്‍
അന്ധകാരനഴി , ഡോ. ടി.കെ. പവിത്രന്‍, ബാബു മാരാരിക്കുളം, കഥയരങ്ങില്‍ ബിമല്‍ രാധ് കടക്കരപ്പള്ളി, കോയിക്കലേത്ത് രാധാകൃഷ്ണന്‍, ലിജിമോള്‍ എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. 


Mathrubhumi Posted on: 20 Nov 2012
K A Kolaman

Saturday 17 November 2012

'ഞാന്‍ പറഞ്ഞത് കേരളത്തിന്റെ നന്മയ്ക്കുവേണ്ടി' -ആന്റണി




കാസര്‍കോട്: തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ യൂണിറ്റ് ഉദ്ഘാടന വേളയില്‍ താന്‍ പറഞ്ഞത് ബ്രഹ്മോസിന്റെ കാര്യമാണെന്നും, കേരളത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് താനത് പറഞ്ഞതെന്നും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കി. അതിന് രാഷ്ട്രീയനിറം നല്‍കേണ്ടതില്ലെന്നും, കേരളത്തിന്റെ വികസനത്തില്‍ എല്ലാവരും രാഷ്ട്രീയം മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 
കമന്റ്:  എന്നു വെച്ചാല്‍ കരീമിനെ വീണ്ടും വ്യെവസായ മന്ത്രിയാക്കണമെന്നായിരിക്കും 
-കെ എ സോളമന്‍ 

Saturday 10 November 2012

ജൈവ നെല്‍കൃഷി റിസോര്‍ട്ടു വക!


Photo

അങ്ങനെ കൊയ്ത്തുത്സവവും റിസോര്‍ട്ട്‌ ഹോട്ടലിലായി. ഇക്കുറി കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ കൊയ്ത്തുത്സവം ആഘോഷിച്ചത്‌ മാരാരി ബീച്ച്‌ റിസോര്‍ട്ടിലാണ്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയേഷ് കുമാറായിരുന്നു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്‌. . സഹകാര്‍മികത്വം പഞ്ചായത്ത്‌ മെമ്പര്‍ ജസ്സി അവര്‍കള്‍ക്ക്‌.  മാര്‍ക്സിസ്റ്റ്‌ സഖാക്കന്മാര്‍ക്ക്‌ പണ്ടായിരുന്നു റിസോര്‍ട്ടുകളോടും റിസോര്‍ട്ടു ഉടമകളോടും അലര്‍ജി. ഇപ്പോള്‍ ആരുമായും സമരസപ്പെടാന്‍ അവര്‍ പഠിച്ചിരിക്കുന്നു.

കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത്‌ ഒത്തിരി സായിപ്പന്മാരും അവരുടെ മദാമ്മമാരും കൊയ്ത്ത്‌ പഠിച്ചു. കൊയ്ത്തരിവാള്‍ പ്രത്യേകം ഓര്‍ഡര്‍ ചെയ്തു സായിപ്പന്മാരെ ഏല്‍പ്പിക്കുകയായിരുന്നു. നോര്‍വേയില്‍നിന്നും ഡെന്‍മാര്‍ക്കില്‍നിന്നുമുള്ള സായിപ്പന്മാര്‍. . അവരെല്ലാം കൊയ്ത്ത്‌ പഠിച്ചു. കുട്ടനാട്ടിലെ കൊയ്ത്തിന്‌ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ്‌ കൊയ്ത്തുത്സവത്തോട്‌ അനുബന്ധിച്ച്‌ റിസോര്‍ട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉദ്ഘാടകന്‍ പറഞ്ഞത്‌. . മാരാരി ബീച്ചില്‍ താമസിച്ച സായിപ്പന്മാര്‍ക്ക്‌ ജീവിതത്തില്‍ മറക്കാനാവാത്ത സംഭവമായിരുന്നു ഇതെന്ന്‌ മുഖ്യ സായിപ്പ്‌ പാദരിസന്‍ ലൈസ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സിര്‍പാളിന്‍ കുളത്തിലെ കരനെല്‍ കൃഷിക്ക്‌ ചെലവേറുമെന്നാണ്‌ റിസോര്‍ട്ട്‌ ഉടമയുടെ കണ്ടെത്തല്‍, അതായത്‌ ഒരു കിലോ നെല്ല്‌ കൃഷി ചെയ്തെടുത്താല്‍ 1000 രൂപയില്‍ കുറയാതാകും.

ഇങ്ങനെയൊക്കെയുള്ള ‘നടുവൊടിയും’ പണി ചെയ്യേണ്ടി വരുമെങ്കില്‍ താന്‍ അമേരിക്കയിലേക്കോ, ന്യൂസിലാന്റിലേക്കോ ടൂര്‍ പോകാനില്ലായെന്നാണ്‌ രാമന്‍ നായര്‍ പറയുന്നത്‌. . ന്യൂസിലാന്റിലാണെങ്കില്‍ നെല്‍കൃഷിയില്ല, പകരം ആപ്പിള്‍ കൃഷിയാണുള്ളത്‌. . ഒരു കുട്ട ആപ്പിള്‍ പറിച്ചു നിറച്ചാല്‍ അഞ്ച്‌ ന്യൂസിലാന്റ്‌ ഡോളര്‍ പ്രതിഫലം കിട്ടും. ആപ്പിള്‍ പറിക്കുന്ന പണി പരിശീലിക്കാമെന്ന്‌ വെച്ചാല്‍ തന്നെ അവിടത്തെ ഒരു പഞ്ചായത്തു നേതാവും തിരിഞ്ഞുനോക്കില്ല, വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒരു ചാനല്‍ പത്രക്കാരും വരില്ല.

റിസോര്‍ച്ച്‌ കച്ചോടത്തിന്റെ പരസ്യം പത്രത്തില്‍ കൊടുക്കണമെങ്കില്‍ വന്‍തുക ചെലവാകും. ഇതു മാരാരി മുതലാളിക്കുംനന്നായ് അറിയാം. അതുകൊണ്ട്‌ കൊയ്ത്തുത്സവം എന്നൊക്കെ പറഞ്ഞു ഒരു തിമിലകളി നടത്തിയാല്‍ ചെലവില്ലാതെ വാര്‍ത്തയായി, പരസ്യമായി. ബ്ലോക്ക്‌ പഞ്ചായത്തു പ്രതിനിധിയെയും മാധ്യമക്കാരെയും ഒന്നു സല്‍ക്കരിക്കണം. അതിന്റെ ചെലവ്‌ നോര്‍വെ-ഡെന്‍മാര്‍ക്ക-ബ്രിട്ടന്‍ സായിപ്പന്മാര്‍ വഹിച്ചുകൊള്ളും. അവര്‍ക്ക്‌ പണമെന്നത്‌ പുളിങ്കുരു പോലെയാണ്‌.

പ്രശസ്ത കവി ചെമ്മനം ചാക്കോ പറഞ്ഞത്‌ എത്ര ശരി. കുളത്തിലിറങ്ങിയ പശുവിനെ കരയ്ക്ക്‌ കയറ്റിയത്‌ വാര്‍ത്ത, എന്നാല്‍ നന്നായി പഠിച്ച കുട്ടി ജില്ലയില്‍ ഒന്നാമതായാല്‍ അത്‌ വാര്‍ത്തയല്ല. ചെമ്മനം പറഞ്ഞു: "കാവ്യ സപര്യയ്ക്ക്‌ അരലക്ഷം രൂപാ സമ്മാനം ലഭിച്ചത്‌ വാര്‍ത്തയായില്ല, ചുളുവില്‍ ഒരു ബലാല്‍സംഗം സംഘടിപ്പിച്ചിരുന്നെങ്കില്‍ വന്‍ വാര്‍ത്തയാകുമായിരുന്നു". 
കവി ചെമ്മനത്തിന്റെ അഭിപ്രായത്തോട്‌ രാമന്‍ നായര്‍ക്ക്‌ പൂര്‍ണ യോജിപ്പ് . മാധ്യമശ്രദ്ധ നേടാന്‍ ബലാല്‍സംഗ വാര്‍ത്ത സൃഷ്ടിക്കണമെന്ന്‌ തന്നെയില്ല ചെമ്മനം മാഷേ.  പകരം കേരളത്തിലെ  അറിയപ്പെടുന്ന സ്ഥലങ്ങളായ പറവൂര്‍ , കോതമംഗലം എന്നിവിടങ്ങളില്‍ കൂടി വഴി നടന്നുവെന്ന്‌ ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനോട്‌ വിളിച്ചു പറഞ്ഞാല്‍ മതി. പിറ്റേന്ന്‌ മുതല്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വീട്ടുപടിക്ക്‌ മുന്നില്‍ ടെന്റ്‌ കെട്ടി താമസിക്കും!

>> കെ.എ.സോളമന്‍

Friday 9 November 2012

റിലയന്‍സിന് കോടികളുടെ സ്വിസ് ബാങ്ക് നിക്ഷേപമെന്ന് കെജ് രിവാള്‍



ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ കോടികളുടെ നിക്ഷേപമുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ പേരുവിവരങ്ങള്‍ അഴിമതി വിരുദ്ധ സമരനേതാവ് അരവിന്ദ് കെജ് രിവാള്‍ പുറത്തുവിട്ടു.

25 ലക്ഷം കോടിയുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കുകളിലുള്ളതെന്ന് സി.ബി.ഐ പറഞ്ഞതായും കെജ് രിവാള്‍ വെളിപ്പെടുത്തി. എച്ച്.എസ്.ബി.സി പുറത്തുവിട്ട 700 പേര്‍ക്ക് 6,000 കോടിയുടെ നിക്ഷേപമാണുള്ളത്.

റിലയന്‍സ് ഇന്‍സ്ട്രീസിന് 500 കോടി രൂപയുടെ നിക്ഷേപം സ്വിസ് ബാങ്കിലുണ്ട്. മുകേഷ് അംബാനിക്കും അനില്‍ അംബാനിക്കും 100 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. കോകില ബെന്‍ അംബാനിയുടെ പേരിലും നിക്ഷേപമുണ്ടെന്ന് കെജ് രിവാള്‍ പറഞ്ഞു. എന്നാല്‍ എത്രയെന്ന് വെളിപ്പെടുത്തിയില്ല.

റിലയന്‍സിന്റെ മൊണ്ടേക് സോഫ്റ്റ് വെയറിന് 21,000 കോടിയുടെ നിക്ഷേപമാണുള്ളത്. അനു ടണ്ഠനും സന്ദീപ് ടണ്ഠനും 125 കോടി വീതം നിക്ഷേപമുണ്ട്. യു.പിയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിയാണ് അനു ടണ്ഠന്‍. 2001ല്‍ 700 ഇന്ത്യക്കാരുടെ പേരുകള്‍ ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്ക് കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നതായും ഇതില്‍ പത്തുപേരുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിടുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ കെജ് രിവാള്‍ പറഞ്ഞു. 
കമന്‍റ്: തങ്ങള്‍ക്കാര്‍ക്കും നിക്ഷേപമില്ലെന്ന് ഈ കോര്‍പ്പറേറ്റ്  മുതലാളിമാരും രാഷ്ട്രീയ നേതാക്കളും പറഞ്ഞു കളയുമോ? കെജ് രിവാളിനെപ്പോലുള്ളവരെയാണ്  ഈ നാടിന് വേണ്ടത്.
-കെ എ സോളമന്‍ 

Thursday 8 November 2012

ശാസ്ത്രയുഗത്തിലെ വേദാന്തപഠനം –വിലയിരുത്തല്‍ -കെഎ സോളമന്‍


File:Berruguete, Pedro - Salomon - c. 1500.jpg




വിജ്ഞാനത്തെ വസ്തുതാപരമായി ക്രോഡീകരിക്കുന്ന ഏതുസമ്പ്രദായത്തെയും  ശാസ്ത്രം എന്നു പറയാം. ശാസ്ത്രീയമാർഗ്ഗങ്ങളിലൂടെ . വിജ്ഞാനം സമ്പാദിക്കുന്നതിനെയും ഇത്തരത്തിൽ സമ്പാദിക്കുന്ന വിവരങ്ങളുടെ  സഞ്ചയികയെയും ശാസ്ത്രം എന്നു പറയാം. സിദ്ധാന്തങ്ങളായി ഉരുത്തിരിയുന്ന കാര്യങ്ങൾ കൂടുതൽ പഠിച്ച് തെളിവുകൾ കണ്ടെത്തുമ്പോഴാണ് ശാസ്ത്രമാവുന്നത്.
ശാസ്ത്രത്തെ പ്രധാനമായും രണ്ടായി തരം തിരിക്കാം:

1)പ്രകൃതിശാസ്ത്രം - പ്രകൃതിയുടെ അടിസ്ഥാനങ്ങൾപദാർഥങ്ങളുടെ സ്വഭാവംജീവൻ തുടങ്ങിയ പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് ഈ ശാഖ പഠിക്കുന്നു.
2) സാമൂഹികശാസ്ത്രം - ഇത് മനുഷ്യന്റെ പെരുമാറ്റത്തെയും സമൂഹത്തെയും കുറിച്ച് പഠിക്കുന്നു.

ഇവയില്‍ രണ്ടാമത്തേത് പരിഗണിക്കുംപോഴാണ് വേദാന്ത പഠനം പ്രസക്തമാകുന്നത്.

വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ തത്വചിന്തയാണ്‌ വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേർ ഉണ്ട്. ഉപനിഷത്തുക്കൾബ്രഹ്മസൂത്രംഭഗവദ്ഗീത എന്നിവയാണ്‌ അടിസ്ഥാന ഗ്രന്ഥങ്ങൾ. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാര് ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിൽ വേദാന്തത്തിൽ തന്നെ പല വിഭാഗങ്ങൾ ഉടലെടുത്തു. അദ്വൈതം,ദ്വൈതം,വിശിഷ്ടാദ്വൈതം എന്നിവയാണ്‌ അവയിൽ പ്രധാനം. വേദാന്തം കേവലമൊരു തത്ത്വചിന്താപദ്ധതി മാത്രമല്ലപ്രായോഗികമായ പ്രവര്ത്തനപദ്ധതികൂടിയാണു. അത്  അറിയണമെങ്കില്‍ശങ്കരാചാര്യസ്വാമികളുടെ ജീവിതത്തിലൂടെ നാം ഒരു തീര്ത്ഥയാത്ര നടത്തണം.അതല്ലെങ്കില്‍ വയലാര്‍ മൈക്കളിന്റെ “ശാസ്ത്രയുഗത്തിലെ വേദാന്തപഠനം”പോലുള്ള ഗ്രന്ഥം വായിക്കണം.

ഇന്ന് എല്ലാ ജീവിതവ്യാപാരങ്ങളിലും മനുഷ്യന്‍  പടിഞ്ഞാറന്‍ ബുദ്ധിക്കൊത്തവിധം പെരുമാറുന്നു. അതായത് ഞാനും എന്റെ ലോകവും അപ്പടി യഥാര്ത്ഥ്മാണെന്ന ബോധ്യത്തോടെ.മായയെന്ന ആഴക്കടലിലൂടെഏത്‌ സമയത്തും തകരാവുന്ന ജീവിതവഞ്ചി തുഴയുന്നു. എന്നാല്‍ അവര്ക്കിതില്‍ ഭയമില്ല. കാരണംവഞ്ചി തകര്ന്നായല്‍ വീഴുന്നത് ആഴക്കടലിലേയ്ക്കാണ്,പരമമായ സത്യം എന്ന ആഴക്കടലിലേയ്ക്ക്. മായയെന്തെന്ന് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇത്രയേയുള്ളൂ: എന്നാല്‍ ഇതിലുംലളിതമായി ഗ്രന്ഥകാരന്‍ മായയെ വിവരിക്കുന്നത് നോക്കുക.(അധ്യ: 16)

മായാ സ്വഭാവമെന്നാല്‍ അതൊരു മൂര്‍ത്തമായ പ്രതലമല്ല. കമ്പ്യൂട്ടര്‍ സ്ക്രീന്‍ പോലെ കാണാന്‍ പറ്റുന്നതല്ല അത് . അതിനെ കായികമായി ഒന്നു ചെയ്യാന്‍ പറ്റുകയില്ല. എന്നാല്‍ അതിനെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു വികസിപ്പിക്കുവാനും ചുരുക്കുവാനും സാധിക്കും. ഇന്ദ്രീയ സംവേദങ്ങളെ സ്വീകരിക്കുകയും അതിനോടെല്ലാം പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഈ മായയാകുന്ന മധ്യവര്‍ത്തിയാണ്.”

പ്രമേയവൈവിധ്യം കൊണ്ട് സമ്പന്നമാണു മൈക്കളിന്റെ സൃഷ്ടി . ബ്രഹ്മാനന്ദത്തിലേക്കുള്ള യാത്രയും റോക്കറ്റ് വിക്ഷേപണവും തമ്മിലുള്ള സാമ്യം, മനുഷ്യനും കംപ്യൂട്ടറും ത്തമ്മിലുള്ള സാദൃശ്യം, ഉന്നത വിദ്യാഭാസത്തിന്റെ നിഷ്ഫലത, ഇവയെല്ലാം പുസ്തകത്തിലുണ്ട്.

ബ്രഹ്മാനന്ദത്തിലേക്കുള്ള യാത്ര മോക്ഷയാത്രയാണ്.( .(അധ്യ: 7). ഈ യാത്രയ്ക്ക് നാം സ്വീകരിക്കുന്ന ഉപാധി ശബ്ദഘോഷണമുള്ള ജപകീര്‍ത്തനമാണ്. ഇന്ദ്രീയങ്ങളുടെ ആകര്‍ഷണ പരിധി കടക്കുവാന്‍ ഉപയോഗിയ്ക്കുന്ന ശക്തി കൂടിയ റോക്കറ്റുകളാണ് ജപകീര്‍ത്തനങ്ങള്‍ എന്നു ഗ്രന്ഥകാരന്‍.. ശൂന്യാകാശ യാത്രയില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം അതിജീവിക്കാന്‍ ശക്തമായ റോക്കറ്റുകള്‍ വേണം. മോക്ഷപ്രാപ്തിക്കുള്ള റോക്കറ്റുകളാണ് “ഓംകാരം” പോലുള്ള ജപമന്ത്രങ്ങള്‍..

ഇന്നത്തെ മനുഷ്യരുടെ ജീവിതവ്യവഹാരങ്ങളെ ലഘൂകരിക്കുന്നതാണ് കംപ്യുട്ടര്‍ (പേജ് 111). കംപ്യുട്ടര്‍ കൊണ്ട് മനുഷ്യന്‍ ജോലി വേഗത്തിലാക്കുന്നുകാര്യക്ഷമവുമാക്കുന്നു. സ്വയം പ്രവര്‍ത്തിക്കുന്നതും, സഞ്ചരിക്കുന്നതും,വിവേചന ശക്തിയുള്ളതുമായ മനുഷ്യനേ കംപ്യുട്ടറുമായി താരതമ്യപ്പെടുത്താം. കംപ്യുട്ടറിന്റെ രണ്ടുഭാഗങ്ങളാണ്, ഹാര്‍ഡ് വെയറും  സോഫ്ട് വെയറും. ഇവ രണ്ടും പോലെയാണ് മനുഷ്യന്റെ ശരീരവും മനസ്സും.  മനുഷ്യ കംപ്യുട്ടര്റിന്റെ സോഫ്ട് വെയര്‍ അതായത് മനസ്സ്, ബാഹ്യ പ്രപഞ്ചവുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന ഇന്‍റര്‍ മീഡിയറി ആണ്. മനസ്സിന്റെ സ്വഭാവത്തെയാണ് മായ സ്വഭാവം എന്നു പറയുന്നു. മായയാകുന്ന ഇരുട്ട് മാറിയാലെ മനുഷ്യനു യഥാര്തഥ പ്രപഞ്ചത്തെ കാണാന്‍ പറ്റുകയുള്ളൂ എന്ന വേദാന്ത ദര്‍ശനം ഗ്രന്രഥകാരനും ഇവിടെ ആവര്‍ത്തിക്കുന്നു.  കംപ്യുട്ടറിനെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഗ്രന്ഥകാരന് ഈ മേഖലയില്‍ ഉള്ള അറിവ് വ്യക്തം .വളരെ രസകരമായാണ് കംപ്യുട്ടറം മനുഷ്യനും ത്തമ്മിലുള്ള സാദൃശ്യം ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തെ ക്കുറിച്ച് ഗ്രന്ഥകാരന്റെ കാഴ്ചപ്പാട് ശ്രദ്ധിയ്ക്കുക (അധ്യ 18)
“ഇന്നതേ വിദ്യാഭ്യാസത്തിലൂടെ നാം പഠിക്കുന്നത് ഭാഷകളും ശാസ്ത്രങ്ങളും ആണ്.ഇവയെല്ലാം വ്യക്തികളുടെ കഴിവിനെ വികസിപ്പിച്ചു മായയെ വ്യക്തികളുടെ ഭോഗങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുന്നു. അല്ലാതെ മനുഷ്യന്‍ എന്ന ജീവിക്കു  അതിന്റെ പൂര്‍ണതയില്‍എത്തിച്ചേരാന്‍ വേണ്ട കാര്യങ്ങള്‍ ഇന്നതെ വിദ്യഭ്യാസത്തില്‍ ഇല്ല” ഡോക്ടര്‍ , എന്ചീനിയര്‍, വ്യാപാരി, വ്യവസായി, ഉദ്യോഗസ്ഥന്‍, കലാകാരന്‍, -ഇവരെല്ലാം, മനുഷ്യ സമൂഹത്തിന്റെ പുരോഗതിക്കും, നിലനില്‍പ്പിനും ആവശ്യമാണ്. പക്ഷേ ഇവരുടെ പ്രവൃത്തികള്‍ മോക്ഷപ്പ്രാപ്തിക്കു ഉതകുന്നതല്ല “ യുക്തി ചിന്തകരായ ചില ഭൌത്തിക വാദികള്‍ക്ക് അലോസര മുണ്ടാക്കുന്ന നിരീക്ഷണമാണിതെന്ന് പറയാമെങ്കിലും ഗ്രന്ഥകാരന്‍ നിരത്തുന്ന  വസ്തുതകള്‍ നിഷേധിക്കപ്പെടാവുന്നതല്ല.

പാശ്ചാത്യ സംസ്കാരത്തിന്റെ ആധിപത്യം നാം തിരിച്ചറിയാണെമെന്നും ,മായയെ ജയിക്കണമെന്ന് പുസ്തകത്തില്‍ നിരീക്ഷണമുണ്ട്. ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ മാറ്റമുണ്ടായലേ ഇത് സാധിക്കൂ, അതിനു വേദാന്തത്തിലെ ധര്‍മസംഹിതയുടെ അടിത്തറയില്‍നിന്നു സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരണം, ഗ്രന്ഥകാരന്‍ അവസാനിപ്പിക്കുന്നു .

.ഭാരതത്തിന്റെ തനതു കണ്ടെത്തലായ വേദാന്തമനുസരിച്ച്ഈ ശാസ്തയുഗത്തില്‍ എങ്ങനെ സമൂഹത്തെ  മാറ്റിയെടുക്കാന്‍ കഴിയും എന്നതിന്റെ അന്വേഷണമാണ് വയലാര്‍ മൈക്കളിന്റെ ഈ ഗ്രന്ഥം. ആ ഉദ്യമത്തില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു.. നല്ലൊരു വായാനുഭവമാണ് ഗ്രന്ഥം നാലുകുന്നത്. ഗ്രന്ഥകാരന് ആശംസകള്‍.!

- കെ എ സോളമന്‍


Tuesday 6 November 2012

ആലപ്പുഴ ബൈപ്പാസ് ടെന്‍ഡര്‍ മൂന്ന് മാസത്തിനകം





ആലപ്പുഴ
: ജില്ലയുടെ ദീര്‍ഘകാലത്തെ ആവശ്യമായ ആലപ്പുഴ ബൈപാസിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ മൂന്ന് മാസത്തിനകം തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ. സി വേണുഗോപാല്‍ പറഞ്ഞു.
ആലപ്പുഴ പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുന്നത്. 200 കോടി രൂപയാണ് പദ്ധതി ചിലവ് പ്രതീക്ഷിക്കുന്നത്. ബിഒടി അടിസ്ഥാനത്തില്‍ അല്ലാതെയാണ് നിര്‍മ്മാണം നടത്തുക.
ഇതിന്റെ ചെലവിലേക്കാവശ്യമായ തുകയില്‍ പകുതി സംസ്ഥാന സര്‍ക്കാരാണ് നല്‍കുക. രാജ്യത്തെ തന്നെ ആദ്യത്തെ മാതൃകാ പദ്ധതിയായിരിക്കുമിതെന്നും മന്ത്രി പറഞ്ഞു. ആദ്യഘടത്തില്‍ ഇത് രണ്ടുവരി പാതയായിരിക്കും. ചേര്‍ത്തല മുതല്‍ കൃഷ്ണപുരം വരെയുള്ള നാലുവരിപാത യാഥാര്‍ത്ഥമാകുന്നതോടെ ആലപ്പുഴ ബൈപ്പാസും നാലുവരിയാക്കും.
ആലപ്പുഴ ബീച്ച് പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടു മാത്രമേ ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കും. എലിവേറ്റഡ് ഹൈവേയാണ് ഈ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നത്. ബൈപ്പാസില്‍ രണ്ട് റെയില്‍വെ മേല്‍പ്പാലങ്ങളുണ്ടാകും. ഇതിനുള്ള റെയില്‍വെയുടെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മാണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സമ്മര്‍ദ്ദം ചെലുത്തിയാണ് പുതിയ പദ്ധതിക്ക് അംഗീകാരം നേടാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തോളമായി ആലപ്പുഴ ബൈപാസ് നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. പലവിധ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലാണിതിന്റെ നിര്‍മാണം നടക്കാതെ പോയത്. താന്‍ എം പിയായത് മുതല്‍ ഓരോ ദിവസവും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രമം നടത്തിവരികയാണ്.
ബൈപാസ് നിര്‍മാണത്തിന് തുക അനുവദിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത ശേഷം തടസ്സവാദങ്ങളുമായി ജനങ്ങള്‍ രംഗത്ത് വന്നതോടെ കരാറുകാരന്‍ ഒഴിവായിപ്പോയി. പിന്നീട് ബിഒടി അടിസ്ഥാനത്തില്‍ മാത്രമേ ദേശീയപാത നിര്‍മാണം നടക്കുകയുള്ളൂവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനം കൂടി വന്നതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരണത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമെന്‍റ്: ഇക്കുറിയെങ്കിലും ബൈപാസ് യഥാര്‍ത്ഥ്യമാകുമെന്ന് വിശ്വസിക്കാമോ?  ഇടതു   സഖാക്കള്‍ക്ക് ഒരു ഹര്‍ത്താല്‍ നടത്താന്‍ അവസരം കൊടുക്കാതുള്ള ഈ പ്രഖ്യാപനം അല്പം തിടുക്കത്തില്‍ ആയിപ്പോയി. 
-കെ എ സോളമന്‍ 

Monday 5 November 2012

ഒരു വര്‍ഷത്തെ കര്‍മപരിപാടി -വിജയം 91.71%



Xncph\´]pcw: hnIk\hpw IcpXepw F¶ ap{ZmhmIyhpambn kÀ¡mÀ BhnjvIcn¨ Hcp hÀjs¯ IÀa ]cn]mSnIÄ hnebncp¯pt¼m Ä 91.
71 iXam\w t\«w ssIhcn¡m³ Ignsª¶p apJya{´n D½³NmWvSn. IgnªhÀjw \hw_À 17\mWp hnIk\hpw IcpXepw F¶ e£y¯nte¡p k]vX[mcm ]²Xn {]Jym]n¨Xv. AgnaXn clnXhpw kpXmcyhpamb `cWw, amen\y\nÀamÀP\hpw ]cnØnXn kwc£Whpw, km¼¯nIcwKw AXnthKw hfÀ¯m\pw sXmgnenÃmbva ]cnlcn¡m\papÅ \S]SnIÄ, kpiàamb ASnØm\kuIcy§Ä, FÃmhÀ¡pw anI¨ NnInÂkm kuIcy§Ä, hnhchnÚm\taJebnse IpXn¸v, am\htijn hnIk\hpw kpc£bpw t£ahpw F¶n§s\ XcwXncn¨mbncp¶p ]²XnIÄ {]Jym]n¨Xv. CXn 374 F®w ]qÀWambn \S¸m¡m\mbn. 235 F®w \S¸m¡nhcp¶p. 100 Zn\ ]cn]mSnbn 107 F®w {]Jym]n¨v 102 F®w \S¸m¡nbncp¶Xmbpw apJya{´n Adnbn¨p.


കമെന്‍റ് :പരീക്ഷ  നടത്തുന്നതും, ചോദ്യ മിടുന്നതും, പരീക്ഷ എഴുതുന്നതും, മൂല്യ നിര്‍ണയം നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും ഒരാള്‍ തന്നെ യാകുമ്പോള്‍ വിജയം 100 ശതമാനമാക്കാമായിരുന്നു.!
-കെ എ സോളമന്‍ 




Saturday 3 November 2012

അധികം ഞെളിയേണ്ട, ഒടിയും!



ഇന്ത്യ മഹാരാജ്യത്ത്‌ എത്ര ജില്ലകള്‍ ഉണ്ടെന്ന്‌ ചോദിച്ചാല്‍ 640 എന്ന്‌ പിഎസ്സി പരീക്ഷയ്ക്കുവേണ്ടി ‘മുക്രാ’യിടുന്ന ഏതു ഉദ്യോഗാര്‍ത്ഥിയും പറയും. ഈ 640 ജില്ലയില്‍ ആലപ്പുഴ ജില്ലയ്ക്ക്‌ എത്രാമത്‌ സ്ഥാനം എന്നുചോദിച്ചാല്‍ ഉദ്യോഗാര്‍ത്ഥി പതറും, എന്നിട്ടു, മറുചോദ്യമായിരിക്കും ചോദിക്കുക. കള്ളുഷാപ്പുകളുടെ എണ്ണം, സഖാക്കളുടെ എണ്ണം, ക്വട്ടേഷന്‍ സംഘങ്ങള്‍, കത്തി നശിക്കുന്ന ഹൗസ്‌ ബോട്ടുകള്‍, ഹൗസ്‌ ബോട്ടില്‍നിന്ന്‌ വെള്ളത്തില്‍ വീണു ചാകുന്നവര്‍, എന്നീ കണക്കുകളെടുത്താല്‍ ആലപ്പുഴ ജില്ലയാണ്‌ ഏറ്റവും മുന്നില്‍. .. കേന്ദ്രമന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തിലും ആലപ്പുഴ ജില്ല തന്നെ മുന്നില്‍. .പുതുമന്ത്രിയായി കൊടിക്കുന്നില്‍ സുരേഷ്‌ കേന്ദ്രത്തില്‍ എത്തിയതോടെയാണ്‌ ജില്ലയ്ക്ക്‌ ഈ അസുലഭ സൗഭാഗ്യം കൈവന്നത്‌.  .നാല്‌ മന്ത്രിമാരുള്ള മറ്റേതെങ്കിലും ജില്ല ഇന്ത്യയിലുണ്ടോയെന്ന്‌ ഈ 640 എണ്ണത്തില്‍നിന്ന്‌ ‘സോര്‍ട്ട്‌ ഔട്ട്‌’ ചെയ്യാന്‍ അല്‍പ്പം നേരമെടുക്കും.

പാര്‍ട്ടിയില്‍ ആദ്യം വന്നയാളെങ്കിലും വയലാര്‍ജി കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായ പ്രതിരോധവകുപ്പ്‌ മന്ത്രി ആന്റണിജിക്ക്‌ വളരെ പിന്നിലാണ്‌.. പ്രവാസകാര്യനായ അദ്ദേഹത്തിന്റെ വകുപ്പുകൊണ്ട്‌ എന്ത്‌ പ്രയോജനമെന്ന്‌ ഒരു പ്രവാസിക്കുപോലും തിട്ടമില്ല. ഒരു കാര്യവുമില്ലാത്ത ഒന്നാണ്‌ പ്രവാസികാര്യമെന്നാണ്‌ എയര്‍ ഇന്ത്യ യാത്രക്കാരായ ചില ‘ക്രിമിനല്‍ പുള്ളികള്‍’ പറയുന്നത്‌.  . ഈ രണ്ടു ക്യാബിനറ്റന്‍മാര്‍ കഴിഞ്ഞാല്‍ ജില്ലയില്‍നിന്നുള്ള രണ്ടു സഹമന്ത്രിമാരാണ്‌ കെ.സി.വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും. കേരളത്തിന്‌ വേണ്ടിവൈദ്യുതി ചോര്‍ത്തുന്നുവെന്ന്‌ ആര്യാടന്‍ പറഞ്ഞതുകൊണ്ടാണ്‌ വേണുഗോപാലിന്‌ ‘ഊര്‍ജ്ജം’ മാറ്റി വ്യോമയാനം കൊടുത്തത്‌. . ഇതാകുമ്പോള്‍ വല്ലപ്പോഴും വിമാനത്തില്‍ കേരളത്തില്‍ എത്താം, ഉടന്‍ തന്നെ മടങ്ങിപ്പോരുകയുമാവാം. 1996 മുതല്‍ വേണുഗോപാല്‍ ആലപ്പുഴ പ്രതിനിധീകരിക്കുകയാണ്‌.- ആദ്യം എംഎല്‍എ, മന്ത്രി, പിന്നെ എംപി, കേന്ദ്രമന്ത്രി. ആലപ്പുഴയിലെ മുന്‍ മാര്‍ക്സിസ്റ്റ്‌ മന്ത്രിമാരായ ‘സുധാകര-ഐസക്ക്‌ ചങ്ങാത്തം’ കാരണം അടുത്ത 20 വര്‍ഷത്തേയ്ക്ക്‌ ആലപ്പുഴയെക്കുറിച്ച്‌ വേണുഗോപാലിന്‌ പേടിവേണ്ട.

25 വര്‍ഷം മുമ്പു തുടങ്ങിവെച്ചതാണ്‌ ആലപ്പുഴ ബൈപാസ്‌. . വാടക്കനാലിലെ പായല്‍ പല കുറി വാരി കോടികള്‍ തുലച്ചിട്ടും ബൈപാസ്‌ തുടങ്ങിയ ഇടത്തുതന്നെ നില്‍ക്കുന്നു. വകുപ്പ്‌ വ്യോമയാനമായതുകൊണ്ട്‌ ബൈപാസ്‌ ആകാശത്ത്‌ പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരിക്കും ഇനി ആലോചന.

യുവാക്കള്‍ക്ക്‌ പുതുതായി തൊഴിലൊന്നും കൊടുക്കാനില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള സ്ഥിതിക്ക്‌ പുതിയ തൊഴില്‍ മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്‌ കേരളത്തില്‍ പ്രത്യേകിച്ചു പണിയൊന്നുമില്ല. 25000 പേര്‍ക്ക്‌ ഉടന്‍ തൊഴില്‍ എന്ന്‌ ആക്രോശിച്ച്‌ അധികാരത്തില്‍ വന്നിട്ട്‌ ഇപ്പോള്‍ പറയുന്നു, യുവാക്കള്‍ സ്വയം തൊഴില്‍ സംരംഭകരാകണമെന്ന്‌..  ആണല്ലോ, കാരുണ്യ ലോട്ടറിയില്‍ സംരംഭകത്വം നടത്തുന്ന ഒട്ടേറെ ചെറുപ്പക്കാര്‍ ആലപ്പുഴ ജില്ലയിലുണ്ട്‌..

മന്ത്രിയാകുന്നതിന്‌ മുന്നോടിയായി കൊടിക്കുന്നില്‍ സുരേഷ്‌, മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണ പിള്ളയുടെ അനുഗ്രഹം വാങ്ങിയതു നന്നായി. അഴിമതി നടത്തുംമുമ്പ്‌ അഴിമതിക്ക്‌ ശിക്ഷിക്കപ്പെട്ടു ജയില്‍ കിടന്ന ഒരാളുടെ അനുഗ്രഹം ശുഭദായകമാണ്‌. . ഏതിനും വേണമല്ലോ ഒരു മുന്നൊരുക്കം. സ്വന്തം മകനുള്‍പ്പെടെ ആരെയും അനുഗ്രഹിക്കാന്‍ വശമില്ലാതിരിക്കുന്ന പിള്ളയ്ക്ക്‌ കൊടിക്കുന്നിലിനെ അനുഗ്രഹിക്കാന്‍ കഴിഞ്ഞത്‌ വലിയൊരു അനുഗ്രഹമായി.

ജനത്തിന്റെ മറവിയില്‍ അഴിമതി അലിഞ്ഞുപോകും എന്നതാണ്‌ ശശി തരൂരിന്റെ അനുഭവം. മാനവശേഷിയാണ്‌ അദ്ദേഹത്തിന്റെ വകുപ്പ്‌. 25. 25- 25 ഇരുപത്തഞ്ചില്‍  താഴെയുള്ള യുവതികളുടെ ഭാവി സുരക്ഷിതമായി, യുവാക്കളുടെ കാര്യം മാത്രമേ അറിയേണ്ടതുള്ളൂ. അവര്‍ക്കൊക്കെ പഴയ ഐപിഎല്‍ ‘വിയര്‍പ്പോഹരി’യുടെ ഒരു വിഹിതം നല്‍കുമായിരിക്കും.
 അതുകൊണ്ട്‌ ആലപ്പുഴ ജില്ലക്കാര്‍ അധികം ഞെളിയരുത്‌, ഒടിഞ്ഞുപോകും.

- കെ.എ.സോളമന്‍

Thursday 1 November 2012

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് വിലകൂട്ടി



ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 26 രൂപ 50 പൈസയാണ് കൂട്ടിയത്. 14.2 കിലോ തൂക്കമുള്ള സിലിണ്ടറിനാണ് ഈ വര്‍ധന.

ഇതോടെ ഒരു സിലിണ്ടറിന് കേരളത്തില്‍ 958 രൂപയായി. ഡല്‍ഹിയില്‍ ഇത് 922 ആയിരിക്കും. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ ഉപഭോഗം കേന്ദ്രസര്‍ക്കാര്‍ വര്‍ഷത്തില്‍ ആറെണ്ണമായി നിയന്ത്രിച്ചത് അടുത്തിടെയാണ്. കേരളസര്‍ക്കാര്‍ ഇത് ഒമ്പതെണ്ണമായി നിശ്ചയിച്ചിട്ടുണ്ട്.

സബ്‌സിഡിയില്ലാതെ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ എണ്ണത്തിന് നിയന്ത്രണമൊന്നുമില്ല. വില നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയ ശേഷം ഇത് മൂന്നാംതവണയാണ് വില കൂട്ടുന്നത്.

Comment: റിലയന്‍സിന്റെ പിടി അയയുന്നില്ല കേജ്റിവാളേ, വില നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. റിലയന്‍സാണ് പ്രമുഖ പെട്രോളിയം കമ്പനി !.
-കെ എ സോളമന്‍ 

വിലമതിക്കാനാവാത്ത സ്വത്ത്


        
മാനവ ശേഷി വികസനമെന്നാല്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ സംബന്ഡിച്ചിടത്തോളം ട്വിറ്ററില്‍  ട്വീറ്റ് ചെയ്യലാണെന്ന്  തോന്നുന്നു .
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഷിംലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ശശി തരൂരിനെതിരായ പരാമര്‍ശം നടത്തിയിരുന്നു.  തരൂരിന്റെ  ഭാര്യ ഒരിക്കല്‍ അദ്ദേഹത്തിന് 50 കോടി മൂല്യമുള്ള സുഹൃത്തായിരുന്നു മോഡി പറഞ്ഞതില്‍ വലിയ തെറ്റുണ്ടെന്ന് മറവി രോഗംബാധിക്കാത്തവര്‍ക്ക് അറിയാം. ഐ .പി .എല്    വിവാദം ഉണ്ടായപ്പോള്‍, സുഹൃത്തായ സുനന്ദ പുഷ്‌കറിന്റെ പേരിലുള്ള 50 കോടിയുമായി തനിക്ക് ബന്ധമില്ലെന്ന് തരൂര്‍ പറയുകയും വിവാദത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു  അദ്ദേഹം സുനന്ദയെ  സ്വന്തമാക്കുകയും ചെയ്തു.
കേന്ദ്ര മന്ത്രി സഭയിലെ പ്രണയ മന്ത്രിയായ ആദ്ദേഹം ഇപ്പോള്‍ ട്വീറ്റ് ചെയ്യുന്നത് ഭാര്യ സുനന്ദ പുഷ്‌കര്‍ തന്റെ വിലമതിക്കാനാവാത്ത സമ്പത്താണെന്നും  അതൊക്കെ മനസിലാകണമെങ്കില്‍ ആരെയെങ്കിലും സ്‌നേഹിക്കാന്‍ കഴിയണമെന്നുമാണ്.
വിലമതിക്കാനാവാത്ത സ്വത്താണ് ഭാര്യയെന്നു പറയുമ്പോള്‍ അത് ഒന്നാം ഭാര്യയോ, രണ്ടാം ഭാര്യയോ അതോ മൂന്നാം ഭാര്യയോ എന്നു കൂടി തരൂര്‍ വ്യെക്തമാക്കണം. അത് പ്രയാസമെങ്കില്‍  മുന്‍ ഭാര്യമാരായ തിലോത്തമ  മുഖര്‍ജിയോടും  ക്രിസ്റ്റ ഗില്‍സിനോടും ട്വീറ്റ് ചെയ്യാന്‍ പറഞ്ഞാലും മതി, അവര്‍ കേള്‍ക്കുമെങ്കില്‍.
മുമ്പൊരിക്കല്‍ കാറ്റില്‍ ക്ളാസ് വിമാന യാത്രയെ ക്കുറിച്ച് ട്വീറ്റ് ചെയ്തു പുലിവാല് പിടിച്ച ആളാണ് തരൂര്‍. അത് കൊണ്ട് പ്രധാന മന്ത്രി ഇടപെട്ട് തരൂരിന്റെ ട്വീറ്റ് നിര്‍ത്തലാക്കണം. അത് പ്രയാസമെങ്കില്‍ രാജ്യത്തു ട്വിറ്ററും ഫേസ് ബുക്കും നിരോധിക്കണം.  


-കെ എ സോളമന്‍