തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എ.സി ലോഫേ്‌ളാര്‍ ബസ്സുകള്‍ നഗരപരിധി വിട്ട് ഓടിക്കുന്നതിനെതിരെ തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകള്‍ രംഗത്ത്. തിരുവനന്തപുരത്ത് ലോഫേ്‌ളാര്‍ എറണാകുളം സര്‍വീസ് രണ്ടുമണിക്കൂര്‍ തടഞ്ഞു. ചൊവ്വാഴ്ച സര്‍വീസ് തുടരും. അതേസമയം, ലോഫേ്‌ളാര്‍ സര്‍വീസുകള്‍ക്ക് ജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു നഗര പുനരുജ്ജീവന പദ്ധതി (ജന്‍റം) യനുസരിച്ചാണ് കെ.എസ്.ആര്‍.ടി.സിക്ക് വോള്‍വോ എ.സി ലോഫ്ലോര്‍ ബസ്സുകള്‍ കിട്ടിയത്. നഗരവികസന പദ്ധതിയനുസരിച്ചുള്ള ബസ്സുകള്‍ മറ്റുജില്ലകളിലേക്ക് ഓടിക്കുന്നതിനെതിരെയാണ് തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍മാര്‍ രംഗത്തു വന്നിട്ടുള്ളത്. കൊച്ചി മേയര്‍ ടോണി ചമ്മിണിയും തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രികയും അതത് നഗരങ്ങളിലെ പ്രധാന ബസ് സ്റ്റേഷനുകളിലെത്തി പ്രതിഷേധിച്ചു.
കമന്‍റ്: മേയര്‍മാരുടെ നടപടി ജനങ്ങളെ മൊത്തത്തില്‍ അവഹേളിക്കുന്നതാണ്. ഇതിനെതിരെ ആദ്യം പ്രതികരിക്കേണ്ടത് നഗരത്തിന് പുറത്തുള്ള കൌണ്‍സില്ലര്‍ മാരും പ്രതിനിധികളുമാണ്. മേയര്‍മാരെ നഗരത്തിന് പുറത്തുകടക്കാന്‍ അനുവദിക്കരുത്.
-കെ എ സോളമന്‍
No comments:
Post a Comment