മുംബൈ: അന്തരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെയ്ക്കെതിരായ ഫെയ്സ്ബുക്ക് പരാമര്‍ശവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ അറസ്റ് ചെയ്ത പോലീസിന്റെ നടപടിയെ അനുകൂലിക്കുന്നുവെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൌത്ത്. താക്കറെ ദൈവമാണ്. അദ്ദേഹത്തിനെതിരായ യാതൊരു പരാമര്‍ശവും ശിവസൈനികര്‍ക്ക് സഹിക്കാനാവില്ല. അറസ്റ് ന്യായമായിരുന്നു. ആരാണ് ഫെയ്സ്ബുക്കില്‍ പോസ്റ് ചെയ്ത പരമാര്‍ശത്തിനു പിന്നിലെന്ന് പോലീസിനറിയാമെന്നും റൌത്ത് പറഞ്ഞു.
അതേസമയം, താക്കറെ വിരുദ്ധ ഫേസ്ബുക്ക് പ്രസ്താവന നടത്തിയ യുവതിയുടെ ബന്ധുവിന്റെ ആശുപത്രി അടിച്ചു തകര്‍ത്ത ഒന്‍പത് പേരെ മുംബൈ പോലീസ് പാല്‍ഘട്ടില്‍ നിന്നും അറസ്റ് ചെയ്തു. ഇവര്‍ ശിവസേനയുടെ സജീവ പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ലഹള ഉണ്ടാക്കിയതിനും അതിക്രമിച്ച് കടന്നതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കമന്‍റ് : മീനകന്തസ്വാമിയെപ്പോലുള്ളവര്‍ക്ക് മഹാത്മാഗാന്ധിയെ വിമര്‍ശിക്കാം, തനി വിഘടനവാദിയായ താക്കറെയെ പാടില്ല, ഇതേതു ഭൂലോകമാണപ്പാ ?
-കെ എ സോളമന്‍
|
No comments:
Post a Comment