Wednesday, 21 November 2012

സിനിമാനടിയുടെ പ്രസവം


നടിയുടെ പ്രസവം ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതിനെക്കുറിച്ച്  സ്പീക്കര്‍ ജി കാര്‍ത്തികേയനും മുന്‍ മന്ത്രി ജി സുധാകരനും  പ്രതികരിച്ചതിനോട് പൂര്‍ണമായും യോജിക്കുന്നു. തികച്ചും ആഭാസകരവും ഭാരതീയ സംസ്കാരത്തിന് യോജിക്കാത്തതുമായ നടിയുടെയും സംവിധായകന്‍റെയും പ്രവര്‍ത്തികളോടു സ്ത്രീസമൂഹം പ്രതികരിക്കാത്തത് സംയമനം കൊണ്ടാണ്. ഇത്തരം തീരെ തരംതാണ പ്രവര്‍ത്തികള്‍ക്ക് പ്രതികരണമല്ല, കരണത്തടിയാണ് വേണ്ടത്.
പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നും, താന്‍ ഇത് രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നുവെന്നും നടി പറയുന്നതു അവിവേകം കൊണ്ടാണ്. കൊച്ചിനെ മുംബയില്‍ ഉപേക്ഷിച്ചിട്ടു പോരണമായിരുന്നോ എന്ന നടിയുടെ ചോദ്യത്തിന് ഭര്‍ത്താവെന്നും പറഞ്ഞു ഒരു മരങ്ങോടന്‍ കൂടെയുണ്ടായിരുന്നല്ലോ, അവനെ ഏല്‍പ്പിക്കാന്‍ മേലായിരുന്നോ അല്പനേരം, മുഖ്യമന്ത്രിയെ ക്കൊണ്ടു സ്റ്റേജില്‍ നിര്‍ത്തി കുഞ്ഞിനെ താലോലിപ്പിക്കേണ്ടകാര്യമുണ്ടായിരുന്നോ യെന്ന്ചോദിക്കാന്‍ തോന്നിപ്പോകുന്നു ?
“മനോഹരനിമിഷം” മാര്‍ക്കറ്റിങ് ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ ഷോകണ്ടു മറ്റ്നടികളും മഹത്വം വിളമ്പാന്‍ മുന്നിട്ടിറങ്ങണമെന്നാണോ നടിഉദ്ദേശിക്കുന്നത്?
നടിയുടെ പ്രസവം സംവിധായകന്‍  ഷൂട്ട് ചെയ്തു, ഒരു കച്ചവടമുതലാക്കി മാറ്റിയത് ജനത്തെ തീയേറ്ററില്‍ കേറ്റി കാശടിക്കാനാണ്, അവിടെ  മാതൃത്വത്തിന്റെ മഹത്വമില്ല, ഒരു മണ്ണാമ് കട്ടയുമില്ല. പലതും കണ്ട ജനം നടിയുടെ പ്രസവംകാണാന്‍  തീയേറ്ററില്‍ ഇടിച്ചു കയറും എന്ന് ഉറപ്പാണ്. മറ്റു ആര് പ്രസവിക്കുന്നത് കാണിക്കുന്നതിലും കൂടുതല്‍ കളക്ഷന്‍ നടിയുടെ പ്രസവം കാണി ച്ചാല്‍ കിട്ടും  എന്നറിയുന്നതിന് അതിബുദ്ധിവേണ്ട.  

മാതൃത്വത്തിന്റെ മഹത്വവുംമക്കളോടുള്ള വാല്‍സല്യവും സ്വര്‍ണമുതലാളിമാര്‍വരെ വിറ്റുകാശാക്കുന്ന ഇക്കാലത്ത് വൈകൃതങ്ങള്‍ എത്ര വേണമെങ്കിലുമുണ്ടാകാം. അതിലൊന്നാണ് നാലു മൂവിക്കാമറവെച്ചു ഷൂട്ട് ചെയ്ത നടിയുടെ പ്രസവം. ഇതും പൊ ക്കിപ്പിടിച്ചു സംസ്കാരരാഹിത്യനടപടിക്കു  മുതിര്‍ന്നാല്‍ ചവുട്ടി നട്ടെല്ലൊടിക്കുകയാണു വേണ്ടത്.
എന്ത് വിറ്റാല്‍ കാശ് കിട്ടുംഎന്നതിനു  ഒരു മാതൃക കാണിക്കാന്‍ സിനിമാസംവിധായകനും നടിക്കും കഴിഞ്ഞു. മാതൃത്വത്തിന്റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്ക് അത് മനസ്സിലാക്കികൊടുക്കാന്‍ ഇനിയും ചില തുണിയുരിയല്‍ നടിമാരും അവര്‍ക്കുപിന്നാലേ കാമറ യുമായി നടക്കുന്ന വങ്കന്‍മാരായ സിനിമക്കാരും വരും, അതുകൊണ്ടു ജനം ജാഗരൂകരായ് ഇരിക്കുകതന്നെ വേണം .
-കെ എ സോളമന്‍ 

5 comments:

  1. ഹായ് സര്‍...... ബ്ലോഗില്‍ തിരിച്ചു വന്നിട്ടുണ്ട്......

    ReplyDelete
  2. നാട്ടിലെ ചെറുപ്പക്കാര്‍ക്ക് വേണ്ടി ചെയ്യുന്ന സേവനത്തിനെ വില കുറച്ചു കാണരുത്‌.

    ReplyDelete
  3. ശരിയാണു വര്ഗീസ് , ഉടനെതന്നെ ലൈംഗിക തൊഴിലാളികളും അവരുടെ കൂട്ടിക്കൊടുപ്പുകാരായ സിനിമക്കാരും സേവന സന്നദ്ധരായ് മുന്നിട്ടറങ്ങും

    ReplyDelete
  4. 'മരങ്ങോടന്‍' എന്ന വാക്കിനെ ഇത്ര മനോഹരമായി ഉപയോഗിച്ചത്‌ ആദ്യമായിട്ടാണ് കാണുന്നത്‌ :)

    ReplyDelete
  5. വെയിറ്റ് കുറച്ചതാണ്, മരക്കോന്തന്‍ എന്നാണ് വേണ്ടിയിരുന്നത്

    ReplyDelete