Thursday 30 June 2011

ബി പി എല് കാര്ഡ് ഉടമകള്ക്ക് അരി, കൂടെ ഇടി !










സംസ്ഥാനത്തെ എല്ലാ ബി പി എല് കാര്ഡ് ഉടമകള്ക്കും ഒരു കിലോക്ക് ഒരു രൂപ വെച്ചുള്ള അരി നല്കാന് മുഖ്യ മന്ത്രി ഉമ്മന് ചാണ്ടി തീരമാന മെടുത്തു. മുന് എല് ഡി എഫ് സര്ക്കാരിന്റെ രണ്ടു രൂപ അരിയുടെ തുടര്ച്ച ആണ് ഒരു രൂപയുടെ അരി. ഒരു മത്തിക്ക് രണ്ടുരൂപ ഉള്ളപ്പോള് എന്തിനാണ് സര്ക്കാര് അരിക്ക് ഒരു രൂപ വാങ്ങുന്നത്?
ബി പി എല് കാര്ഡ് ഉടമകള്ക്ക് അരി സൌജന്യമായി കൊടുത്തുകൂടെ? ഇരു മുന്നണികളും കണ്ണീര് പൊഴിക്കുന്നത് പാവപ്പെട്ടവര്ക്ക് വേണ്ടിയാണ്. ഇപ്പോള് നടന്നു കൊണ്ടിരിക്കുന്ന എസ് എഫ് ഐ - പോലിസ് തെരുവ് യുദ്ധം പാവപെട്ട കുട്ടികള്ക്ക് സ്വാശ്രയ മെഡിക്കല് കോളേജുകളില് എം ബി ബി എസ് അഡ്മിഷന് നേടി എടുക്കാന് വേണ്ടിയാണത്രേ! .

എന്ട്രന്സ് പരീക്ഷയൊക്കെ പാസ്സായി സ്വാശ്രയ കോളേജുകളില് അഡ്മിഷന് നെടാന്പാകത്തില് എത്ര കുട്ടികള് ബി പി എല് ഭവനങ്ങളില് നിന്ന് വരുന്നുണ്ട് എന്ന് ആര്ക്കെങ്കിലും ഒന്ന് വ്യെക്തമാക്കാമോ? അധികാരത്തില് ഇരിക്കുന്ന മുന്നണിയും അവരെ ഉടന് താഴെ ഇറക്കാന് വിദ്യാര്ത്ഥികളെ കമ്പും കല്ലും കൊടുത്തു തെരുവിലറ ക്കിയിരിക്കുന്ന പ്രതിപക്ഷ മുന്നണി യും ബി പി എല് കാര്ഡ് ഉടമകളെ ചികിത്സിക്കാന് ബി പി എല് ഡോക്ടര് മാര് വേണ്ടെന്നാണോ കരുതുന്നത്? കാശു ള്ളവന് വേണ്ടി മാത്രമുള്ള- അത് മെറിറ്റായാലും സ്വശ്രയമായാലും- സമരത്തില് തല്ലു കൊള്ളാന് പ്രൊഫെഷണല് വിദ്ധ്യാര്ഥി ഇല്ല , ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ആര്ട്സ് ആന്ഡ് സയന്സ് കാരനെ യുള്ളൂ. എല്ലാ ജനങ്ങളെയും എല്ലാക്കാലത്തും വിഡ്ഢി കളാക്കുന്നതാണ് കേരളത്തിന്റെ രാഷ്ട്രിയ മുന്നണി സംസ്കാരം.

കെ എ സോളമന്

മലയാളം ഒന്നാം ഭാഷ!








മലയാളം ഒന്നാം ഭാഷ ആക്കിയതുകൊണ്ടോ അവസാന ഭാഷ ആക്കിയത് കൊണ്ടോ പ്രത്യേകിച്ച് എന്തെങ്കിലും
നേട്ടമുണ്ടാകുമെന്നു കരുതുന്നില്ല. മെഡിക്കല്‍, എഞ്ചിനീയറിംഗ്, ഐ ടി മേഖലകളില്‍ ഇന്ഗ്ലിഷിനു പകരം മലയാളം സ്ഥാനം പിടിക്കാന്‍ ദശാബ്ദങ്ങള്‍ വേണ്ടി വരും. ജനത്തിന്നറിയാം അവരുടെ കുട്ടികളെ ഏതു ഭാഷ എപ്പോള്‍ പഠിപ്പിക്കണമെന്ന്. കുറെ രാഷ്ട്രിയക്കാരും അവരുടെ മൂട് താങ്ങികളായ കുറെ മലയാളം എഴുത്തുകാരും അക്കാടെമിക് സ്ഥാപനങ്ങളില്‍ കയറി ഇരുന്നു ഉന്നത വിദ്യാഭ്യാസ മേഖല നശിപ്പിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല.

-കെ എ സോളമന്‍

Wednesday 29 June 2011

ഇതോ ദൈവത്തിന്റെ സ്വന്തം നാട്.?









സ്വാശ്രയ കോളേജ് അഡ്മിഷന്‍ പ്രശ്നത്തില്‍ എസ്എഫ്ഐക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല് കേരളത്തിന്റെ സകലമാന തെരുവുകളെയും സംഘര്ഷത്തില് ആക്കി . കഴിഞ്ഞ അഞ്ചു കൊല്ലം ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന എസ് എഫ് ഐ ആണ് വര്ധിത വീര്യത്തോടെ ചുടുകട്ടയും കൊടി കന്പുമായി പോലിസിനെ നേരിടുന്നത്. എംഎല്എ ആര്.രാജേഷ് ഉള്പ്പെടെ അനേകം എസ്എഫ്ഐക്കാരും അത്രതന്നെ പോലീസും പരിക്കേറ്റു ആശുപത്രിയില്‍ ചികില്ത്സതയിലാണ്. മാധ്യമപ്രവര്ത്തകര്ക്കും പരിക്കേറ്റിട്ടുണ്ട്. ഈ സമരം ആര്കുവേണ്ടിയാണെന്ന് ചോദിച്ചാല് അത് പാവപ്പെട്ട കുട്ടികള്ക്ക് വേണ്ടിയല്ല . ഭീമമായ തുക എന്ട്രന്സ് ഫീസും കൊടുത്തു ഏതു പാവപ്പെട്ട വിദ്യാര്ഥി യാണ് എം ബി ബി എസ് പഠിക്കാനെത്തുന്നത് . നാല് എം എല് എ മാരുടെ ഭൂരിപക്ഷത്തില് ഉമ്മന് ചാണ്ടി അധികാരത്തില് വന്നത് പിണറായിക്ക് ഉള് കൊള്ളനാവുന്നില്ല.

ചാനല് കാണുന്നവര്ക്ക് ബോധ്യമാവുക എസ് എഫ് ഐക്ക് സമാധാനപരമായ സമരം അറിയില്ലെന്നതാണ് ..മാര്ച്ചില് അണിനിരക്കുന്ന എസ്എഫ്ഐക്കാരാണ് ആദ്യം കല്ലേറു തുടങ്ങുന്നത്. ദേഹം നൊന്താല്‍ പിന്നെ പോലിസ് നോക്കിയിരിക്കില. അവര്‍ ജലപീരങ്കി യും ഗ്രനേഡും കണ്ണീര് വാതകവും പ്രയോഗിക്കും, ലാത്തിവീശുകയും ചെയ്യും. ഈ സമര പ്രഹസനത്തില്‍ നഷ്ട സംഭവിക്കുന്നത് വിദ്യാര്ഥികള്ക്കും പോല്സിനും, മാധ്യമ പ്രവര്ത്തനകര്ക്കും്, നാട്ടുകാര്ക്കുംമാണ്‌. മുന്നണി നേതാക്കന്മാരാകട്ടെ തെരുവ് യുദ്ധം കണ്ടു ആസ്വദിക്കുന്നു. ഭ്രാന്താലയത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു പറഞ്ഞു ആരോ അവഹേളിക്കുകയായിരിന്നു.

കെ എ സോളമന്

Tuesday 28 June 2011

കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌





തിരുവനന്തപുരം : വളര്‍ച്ചാനിരക്ക്‌ ഇടിഞ്ഞു. കേന്ദ്രഫണ്ടിന്റെ ലഭ്യതയും ഉപയോഗവും കുറഞ്ഞു. റവന്യൂ ചെലവും മൂലധന ചെലവും കുതിച്ചുയര്‍ന്നു. സാമ്പത്തിക ബാധ്യതകളും കുത്തനെ കൂടി. റവന്യൂ കമ്മിയും കൂടി. സാമ്പത്തിക പരിപാലനവും ബജറ്റ്‌ നിയന്ത്രണവും ഇല്ലാതായി. സാമ്പത്തിക അച്ചടക്കം വളരെ മോശം. ഇതിനു പുറമെ മോഷണവും ധന ദുര്‍വിനിയോഗവും. ഇന്നലെ നിയമസഭയില്‍ വെച്ച കംട്രോളര്‍ ആന്റ്‌ ആഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയുടെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നത്‌.
സ്വയം ഭരണ സ്ഥാപനങ്ങളും വകുപ്പുതല സ്ഥാപനങ്ങളും വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തി. മോഷണവും ധനദുര്‍വിനിയോഗവുംമൂലം വന്‍ നഷ്ടം ഉണ്ടായി. ഇത്തരം കേസ്സുകളില്‍ വകുപ്പുതല അന്വേഷണം നടത്തുകയും വീഴ്ചവരുത്തിയവരെ ശിക്ഷിക്കുകയും വേണമെന്ന്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപ്പുവര്‍ഷം റവന്യൂ വരവുകള്‍ 6.5 ശതമാനമാണ്‌ കൂടിയത്‌. കുറഞ്ഞ വളര്‍ച്ചാ നിരക്കിനുള്ള കാരണം കേണ്ടസര്‍ക്കാരില്‍നിന്നുള്ള ധനസഹായത്തില്‍ രൂപ 453.81 കോടിയുടെ കുറവുണ്ടായി.
പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഉപാധികള്‍ പാലിക്കപ്പെടാത്തുതുകൊണ്ടും ഫണ്ടിന്റെ ഉപയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ പുരോഗതി കൈവരിക്കാത്തതുകൊണ്ടും 2005-10 അവാര്‍ഡ്‌ കാലയളവില്‍ തുകയുടെ ലഭ്യതയില്‍ 416.17 കോടിയുടെ കുറവുണ്ടായി.

Comment: This CAG could have published his report two months back when Dr Thomas Isaac was in the chair of FM. Was Isaac's financial stability a fabricated one?

Sunday 26 June 2011

കേന്ദ്ര ടോള്‍ മന്ത്രി! -കെ.എ.സോളമന്‍







കേരളം വിട്ട്‌ കേന്ദ്രമന്ത്രി ആയതോടെ പ്രൊഫസര്‍ കെ.വി.തോമസ്‌ ആളാകെ മാറി. കേരളത്തിന്റെ കേന്ദ്രമന്ത്രി ആരെന്ന്‌ ചോദിച്ചാല്‍ അത്‌ കെ.വി.തോമസാണ്‌. കേരളത്തിലെ ജനം ഒരുരൂപായുടെ അരി തിന്നണോ, രണ്ടുരൂപായുടെ അരി ഭക്ഷിക്കണമോ എന്നൊക്കെ തീരുമാനിക്കുന്നത്‌ തോമാച്ചനാണ്‌. കേരളത്തിലെ ജനം റോഡില്‍ യാത്ര ചെയ്യുന്നതിന്‌ ടോള്‍ കൊടുക്കണമെന്ന്‌ തീരുമാനിക്കുന്നതും തോമസുതന്നെ. സ്വതന്ത്ര ചുമതലയുള്ള ഭക്ഷ്യസഹമന്ത്രി എന്നതിലുപരി അദ്ദേഹം കേരളത്തിനുവേണ്ടിയുള്ള ടോള്‍ മന്ത്രികൂടിയാണ്‌.
കുമ്പളംകാര്‍ക്കും മറുദേശക്കാര്‍ക്കും പട്ടി വേലിനൂളുന്നതുപോലെ കടന്നുപോകാന്‍ കേന്ദ്ര ഉപരിതല റോഡ്‌ ഗതാഗത വകുപ്പ്‌ കുമ്പളത്ത്‌ ഒരു താജ്മഹല്‍ പണിതിട്ടുണ്ട്‌. ഹൈവേയ്ക്കു കുറുകെ. ടോള്‍ഗേറ്റ്‌ എന്നാണ്‌ ഇതിനെ വിളിക്കുക. ഇതിലൂടെ കടക്കുന്നതിന്‌ കാര്‍ ഡ്രൈവര്‍ 20 രൂപയും ബസ്‌-ലോറിക്കാര്‍ 75 ഉം കൊടുക്കണം. ഇങ്ങനെ ടോള്‍ കൊടുത്തു മുടിയാന്‍ ആഗ്രഹമില്ലാത്തതിനാല്‍ നാട്ടുകാര്‍ എതിര്‍ത്തു. കുമ്പളംകാര്‍ക്കൊപ്പം ചില പാര്‍ട്ടിക്കാരും ചേര്‍ന്നു. പ്രമുഖപാര്‍ട്ടിക്കാരാരും സമരത്തില്‍ പങ്കുചേര്‍ന്നില്ല. ഇവര്‍ക്കാര്‍ക്കും കാറോ ബസോ ലോറിയോ സ്വന്തമായിട്ടില്ലാത്തതിനാല്‍ ടോള്‍ സംബന്ധിച്ച്‌ യാതൊരുവിധ പരാതിയുമില്ല.

നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്‌ ചര്‍ച്ചയ്ക്കായി ഉടനെത്തി കേന്ദ്ര ടോള്‍ മന്ത്രി കെ.വി.തോമസ്‌. “യാത്ര ചെയ്യാന്‍ നല്ല റോഡുകള്‍ വേണം, റോഡുകള്‍ക്ക്‌ പണം വേണം, അതെവിടെനിന്നുണ്ടാക്കും?”- പ്രൊഫസര്‍ വേദ പുസ്തകം വായിച്ചു. പതിനഞ്ചുവര്‍ഷത്തെ കടുംവെട്ടുവെട്ടി വെഹിക്കിള്‍ ടാക്സായി പിരിക്കുന്ന പണത്തിന്റെ ഒരു ഭാഗം റോഡുപണിക്ക്‌ ഉപയോഗിച്ചുകൂടെയെന്ന്‌ ഏതോ ഒരു ആവശ്യക്കാരന്‍ ചോദിച്ചെങ്കിലും തോമസ്ജി കേട്ടില്ല. ചര്‍ച്ച ഉടന്‍ അവസാനിപ്പിച്ച്‌ കുമ്പളങ്ങി കായലില്‍നിന്നും പിടിച്ച തിരുതമീന്‍, ഐസ്‌ നിറച്ച പ്ലാസ്റ്റിക്‌ കിറ്റുകളില്‍ പായ്ക്ക്‌ ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു തോമസ്‌ ജി. “കുമ്പളംകാര്‍ക്ക്‌ അത്രവിഷമതയെങ്കില്‍ കോളര്‍ ഐഡി പിടിപ്പിച്ചോളൂ, ടോളിലൂടെ കടക്കുമ്പോള്‍ തടഞ്ഞു നിര്‍ത്തില്ല. പക്ഷെ കോളര്‍ ഐഡി പിടിപ്പിക്കുംവരെ ടോള്‍ കൊടുത്തേ മതിയാകൂ” ചര്‍ച്ച പാതിവഴിക്കു നിര്‍ത്തി തോമസ്ജി എഴുന്നേറ്റു.
ടോള്‍ വാങ്ങിയേയടങ്ങൂ എന്ന്‌ നിര്‍ബന്ധമാണെങ്കില്‍ തോമച്ചന്‍ കേന്ദ്രത്തില്‍നിന്ന്‌ കേരളത്തിലെത്തുമ്പോഴും തിരിച്ച്‌ തിരുതയുമായി പോകുമ്പോഴും ടോള്‍ വാങ്ങണമെന്നാണ്‌ കുമ്പളംകാരന്‍ കുഞ്ഞപ്പന്‍ കോനാട്ടു ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്‌.

‘രതി നിര്‍വേദം’ കളിക്കുന്ന തിയറ്ററുകളില്‍ ഇപ്പോള്‍ പൂരത്തിന്റെ തിരക്കാണ്‌. ഒറിജനല്‍ രതിനിര്‍വേദത്തില്‍ ജയഭാരതി കാണിച്ചതുതന്നെയാണോ, റിമേക്കില്‍ ശ്വേതാമേനോന്‍ കാണിക്കുന്നതെന്നറിയാന്‍ ഒറിജിനലിന്റെ കാസറ്റ്‌ എവിടെ കിട്ടുമെന്ന്‌ അന്വേഷിക്കുകയാണ്‌ കുമാരന്മാര്‍.. ഒന്നു രണ്ടാഴ്ചയായി ടി.വി.ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്‌. ഓണ്‍ ചെയ്താല്‍ ഉടന്‍ കാണുന്നത്‌ ഒരു സ്കൂള്‍ ഫൈനല്‍ പയ്യന്‍, ശ്വേതാമേനോന്റെ കാല്‍വണ്ണ നോക്കിയുള്ള കണ്ണുമിഴിക്കലാണ്‌. സിനിമാ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഒരു ചാനല്‍ നടിയുടെ ഇന്റര്‍വ്യൂഉം സംപ്രേഷണം ചെയ്തു. ഇന്റര്‍വ്യൂ ദൃശ്യം കണ്ടവന്‌ ഇനിയും ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സംശയം തോന്നുക സ്വാഭാവികം. ‘അവളുടെ രാവുകള്‍’ തുടങ്ങി അവശേഷിക്കുന്ന സിനിമകള്‍ റിമേക്ക്‌ ചെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട്‌ സിനിമാ മന്ത്രിയോട്‌ സിനിമാസ്വാദകനായ കരപ്പുറം നാരായണന്റെ റിക്വസ്റ്റ്‌ ഇതാണ്‌. പഴയ സിനിമകള്‍, പ്രത്യേകിച്ചും എ-സിനിമകള്‍ റിമേക്ക്‌ ചെയ്യുന്നവനെ ആറുമാസം തുറങ്കിലടക്കാനുള്ള നിയമനിര്‍മാണം കൊണ്ടുവരണം. അതല്ലെങ്കില്‍ ഒരു കയര്‍ത്തുമ്പില്‍ ഒടുങ്ങുന്ന സ്ത്രീ (36)-പുരുഷന്‍(14) എന്നിവരുടെ എണ്ണം കൂടും.

ഗില്‍റ്റു കടലാസ്സില്‍ റാങ്ക്‌ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാന്‍ ഇതാ ഒരു എളുപ്പവഴി. ലത്തീന്‍ കത്തോലിക്ക ഐക്യവേദി യൂണിവേഴ്സിറ്റിയുടെ വൈസ്‌ ചാന്‍സലര്‍ക്ക്‌ അപേക്ഷ കൊടുത്താല്‍ മതി. എസ്‌എസ്‌എല്‍സി, പ്ലസ്ടു, ഡിഗ്രി തുടങ്ങി ഏത്‌ കോഴ്സ്‌ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. എല്ലാവര്‍ക്കും വൈസ്‌ ചാന്‍സലര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കും. സ്വന്തം പേര്‌ പിന്നീട്‌ എഴുതിച്ചേര്‍ത്താല്‍ മതി. ഐക്യവേദിയുടെ വാര്‍ഷിക സമ്മേളനം തിരുവനന്തപുരത്ത്‌ വെച്ചു നടക്കുമ്പോള്‍ ആളെ കൂട്ടാന്‍ മുന്‍വര്‍ഷങ്ങളില്‍ പ്രയോഗിച്ച തന്ത്രം തന്നെ ഇക്കുറിയും. സ്വര്‍ണ്ണ മെഡല്‍, കാഷ്‌ അവാര്‍ഡ്‌ എന്നൊക്കെ പരസ്യം കണ്ടു കുട്ടി രക്ഷകര്‍ത്താവിനേയും കൂട്ടി തിരുവനന്തപുരം വിജെടി ഹാളില്‍ ചെല്ലുമ്പോഴാണ്‌ ക്യാഷിന്‌ പകരം സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കുക. ഇങ്ങനെ പോയി നാണം കെടാന്‍ ആഗ്രഹമുള്ളവര്‍ ചോദ്യം ചെയ്യലിന്‌ പോയാല്‍ ലത്തീന്‍ കത്തോലിക്കാ ഗുണ്ടകള്‍ എന്ന കൂട്ടരെ വിട്ട്‌ ഭീഷണിപ്പെടുത്തും. ദിവസക്കൂലിയും ബിരിയാണിപ്പൊതിയും കൊടുത്ത്‌ വാര്‍ഷികം നടത്താന്‍ പാങ്ങില്ലാത്തവര്‍ക്ക്‌ ഇതൊക്കെയുള്ളൂ ഒരു മാര്‍ഗം. കുറ്റം പറയരുതല്ലോ, സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കഥയറിയാത്ത ഒരു ന്യൂനപക്ഷ മന്ത്രി തീര്‍ച്ചയായും ഉണ്ടായിരിക്കും!

പൊതുസമൂഹപരീക്ഷണം' മതിയായെന്ന് കപില്‍ സിബല്‍









Posted on: 26 Jun 2011
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി ഇത്തരം പൊതുസമൂഹ പരീക്ഷണത്തിനില്ലെന്ന് മന്ത്രി കപില്‍ സിബല്‍. അന്ന ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹത്തിലെ അംഗങ്ങള്‍ ലോക്പാല്‍ ബില്‍ സമിതിയുടെ തീരുമാനങ്ങളെ അനിശ്ചിതത്വത്തിലാക്കി എന്ന മട്ടിലായിരുന്നു മാനവ വിഭവശേഷി മന്ത്രി സിബലിന്റെ ഈ അഭിപ്രായ പ്രകടനം.

ബില്ലിലെ ഭേദഗതികള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുസമൂഹത്തിലെ അംഗങ്ങളുടേയും അഭിപ്രായം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമവൃത്തിയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ തനിക്ക് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ മനസ്സിലാകുന്നില്ലെന്നും ലോക്പാല്‍ ബില്‍ സമിതി അംഗങ്ങള്‍ക്കെതിരായ പരോക്ഷ വിമര്‍ശനത്തോടെ സിബല്‍ വ്യക്തമാക്കി.

Comment: Instead he needs 2G spectrum experiment, Common Wealth Game experiment and similar other money making experiments. And there is no question of revealing the names of his part leaders having accounts in Swiss Bank
-K A Solaman

Saturday 25 June 2011

ദി ബ്ളയ്ണ്ട് ! - കഥ - കെ എ സോളമന്‍






ഇക്കഥയിലെ മുഖ്യകഥാപാത്രം ഞാന്‍ തന്നെ. എന്റെ കഥയില്‍ ഞാന്‍ അല്ലാതെ മറ്റാരാണ്‌ കഥാപാത്രമാവേണ്ടത്?

ബസ്‌ സ്റൊപ്പിലെത്താന്‍ 10 മിനിറ്റ് മതി, രണ്ടരക്കാന് ബസ്‌. രണ്ടു പതിനഞ്ചിന്നു വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ അഞ്ചു മിനിറ്റു പോലും കത്ത് നില്‍കേണ്ടി വരില്ല.
ഒട്ടു മിക്ക കണ്ടക്ടര്‍മാരും പരിചയക്കാരയത് കൊണ്ട് ചോദിക്കാതെ തന്നെ ചേര്തലക്കുള്ള ടിക്കറ്റ്‌ തരും.എല്ലാ ഞായറാഴ്ചയും.ഇങ്ങനെ ഒരു യാത്ര ഏനിക്കുണ്ട്. ഞായറാഴ്ചകളിനാണ് ചേര്‍ത്തലയിലെ സര്‍ഗ സംഗമങ്ങള്‍

ബസ്സില്‍ കേറിയാല്‍ പിന്നെ ചേര്തലക്ക് കണ്ണും നാട്ടാന് എന്റെ ഇരിപ്പ്. നടന്നു പോയ വഴികള്‍ ഒരിക്കല്‍ കൂടി കാണുന്നതിലെ കൌതുകം ഇപ്പോഴും കൂട്ടിനുണ്ട്. അതുകൊണ്ട് ബസ്സിനകത്ത് നടക്കുന്ന ഭൂകമ്പ മൊന്നും ശ്രദ്ധിക്കാറില്ല. അന്നും അങ്ങനെ തന്നെയായിരുന്നു. ഇടയ്ക്കു എവിടയൊ വെച്ച് ഒരു അത്യാവശ്യ യാത്രക്കാരന്‍ ബെല്ലടിച്ചതും കണ്ടക്ടര്‍ പരിഭവപെട്ടതും ഞാന്‍ ശ്രദ്ധിച്ചില്ല.

രണ്ടേ മുക്കാലിന് തന്നെ ബസ്‌ ചേര്‍ത്തല സ്റ്റാന്‍ഡില്‍ എത്തി. ബസ്സില്‍ നിന്നറങ്ങിയ എന്നെ ആരോ ബലമായി പിടിച്ചു നിര്‍ത്തി. വളരെ അടുത്തു പരിചയമുള്ളവല്ലാതെ ആരും തന്നെ അങ്ങിനെ ചെയ്യാറില്ല. എന്നെ പിടിച്ചു നിര്‍ത്തിയത് ഏതോ അപരിചിതനാണ്. ഇല്ല. എനിക്കയാളെ കാണാന്‍ ആവുന്നില്ല. കണ്ണില്‍ ഇരുട്ട്. ഞാന്‍ തീര്‍ത്തും ഒരു അന്ധനായിരിക്കുന്നു. ബ്ളയ്ണ്ട്. ഒരു ചൂരല്‍ -വൈറ്റ് കേന്‍-എന്റെ കയ്യില്‍ അയ്യാള്‍ ബലമായി പിടിച്ചല്പിച്ചു. അന്ധന്മാര്‍ വഴി അറിയുന്നത് ചൂരല്‍ നിലത്തുസ്പ്രശിച്ചാണ്. പെട്ടന്നണ്ടായ പരിഭ്രാന്തി അല്‍പ നേരം എന്നെ സ്ത്പ്തനാക്കി കളഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ എന്റെ കയ്യിലെ ചൂരലിനെ കുറിച്ച ഞാന്‍ ഓര്‍ത്തു. ചൂരല്‍ കൊണ്ട് ഞാന്‍ നിലത്തു ഉരച്ചു നോക്കി. പതുക്കെ മുന്നോട്ടു വീശി. ആരും. മുന്നിലില്ല. ഞാന്‍ മുന്നോട്ടു നടന്നു. എന്റെ കാതുകള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിച്ചു തുടങ്ങിയത് പോലെ. ബസിന്റെ മുരള്‍ച്ച അടുത്തെങ്ങുമില്ല. യാത്രക്കാരുടെ സംസാരം നന്നായി കേള്‍കാം. ഒരു കൊച്ചു കുട്ടി നേരിയ സ്വരത്തില്‍ കരയുന്നത് വിശന്നിട് ആകണം. അല്‍പ മൊന്നു ശ്രദ്ധിച്ചാല്‍ ഈ യാത്രക്കാരൊക്കെ പറയുന്നത് എനിക്ക് വ്യക്തമായും മനസ്സിലാകും.

സ്റ്റാന്‍ഡില്‍ എത്തിയാല്‍ ആദ്യം ചെയ്തിരുന്നത് ബുക്ക്‌ സ്ടാളില്‍ നിന്ന് അന്നത്തെ ഏതെങ്കിലും ഒരു പത്രം വാങ്ങുക എന്നതാണ്.' പത്രം വാങ്ങാന്‍ ഞാന്‍ പടി ഞ്റോട്ടു തിരിഞ്ഞു.ഇനി എന്തിനു പത്രം?.കണ്ണ് കാണുന്നവര്കല്ലേ പത്രം? ഇനി പത്രത്തിന്നായി പണം മുടക്കേണ്ട. അന്ധത കൊണ്ടുള്ള പ്രയോജനം അങ്ങിനെ എനിക്ക് ആദ്യമായി മനസ്സിലായി. പത്രം വാങ്ങിയതിനു ശേഷം റോഡ്‌ ക്രോസ് ചെയ്തു കോഫീ ഹൌസില്‍ എത്തി ഒരു ചായ കുടിക്കുക എന്നതാണ് അടുത്ത കാര്യം. റോഡ്‌ ക്രോസ് ചെയാന്‍ പക്ഷെ പേടി. എന്നെ ആരോ കൈക്ക് പിടിച്ചു റോഡിനു അപ്പുരമെത്തിച്ചു. മനുഷ്യര്‍ എല്ലാം എത്ര നല്ലവര്‍ എന്ന് എനിക്ക് തോന്നി. ഏതെങ്കിലും അന്ധനെ ഞാന്‍ ഇങ്ങനെ സഹായിചിട്ടുണ്ടോ? ഉണ്ടായിരിക്കാം. 'ഒരു ടിക്കറ്റ്‌ എടുക്കട്ടെ സാര്‍?' കോഫി ഹൌസിനു മുന്നിലെ ടിക്കറ്റ്‌ വിലപ്നക്കാരന്‍ ചോദിച്ചത്. ഞാന്‍ ചിരിച്ചു. എല്ലാം വ്യക്തമായി കണ്ടിരുന്ന കാലത്ത് ഗൌരവം നടിച്ചു കടന്നുപോയിട്ടുള്ള ഞാന്‍ ആദ്യമായി സൌമ്യനായത് കണ്ടു അത്ഭുതപെട്ടു. കോഫി ഹൌസ് മാനേജര്‍ എന്റെ അവസ്ഥ ശ്രദ്ധിച്ചില്ല. അയാള്‍ എന്തോ തിരക്കിലാണെന്ന് തോന്നുന്നു. എന്നും വരാറുള്ള ഒരാള്‍, അയാള്‍ അങ്ങനെ കരുതിയിരിക്കണം. എന്റെ കൈയിലെ വെളുത്ത ചൂരല്‍ എന്തിനെന്നു സപ്ളയര്‍ ചോദിചെങ്കിലും എനിക്ക് കാഴ്ച നഷ്ടപെട്ട കാര്യം ഞാന്‍ അയാളോട് പറഞ്ഞില്ല. പത്തു രൂപയുടെ നോട്ട് കയിലുണ്ടായിരുന്നത് കൊണ്ട് പണം കൊടുക്കുന്നതിനും ബാക്കി വാങ്ങുന്നതിനും എനിക്ക് പ്രയാസമുണ്ടായില്ല. ഒരുരൂപായുടെയും രണ്ടുരൂപായുടെയും നാണയങ്ങള്‍ തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നു.
യി
'പിറവി'യിലെത്തിയ എന്നെ കണ്ടു എല്ലാവര്ക്കും വിഷമമായി. ജന്മനാ അന്ധത ഉള്‍കൊള്ളാന്‍ ആകും, പക്ഷെ ഇടയ്ക്കു, ആര്‍ക്കും ചിന്തിക്കാനാവുന്നില്ല. എല്ലാവരെയും അവരുടെ ശബ്ദത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. ഉല്ലല്ല ബാബു, എ എന്‍ ചിദംബരന്‍, അല്ഫോന്‍സെ വില്ല ജോസഫ്‌- മൂന്നുപേരും വേദിയില്‍, സദസ്സില്‍ കുറേപേര്‍, കാവ്യദാസ് ഓടിനടക്കുന്നു. ഷേണായിസര്‍ , തങ്കപ്പന്‍സര്‍ , മുരളി ആലിശ്ശേരി , മാരാരിക്കുളം വിജയന്‍, വൈരം വിശ്വന്‍ , വി കെ സുപ്രന്‍ , വെട്ടയ്ക്കല്‍ മജീദ്‌ , വാരനാട് ബാനര്‍ജീ, പീറ്റര്‍ ബെഞ്ചമിന്‍ , എന്‍ ടി ഓമന , വിശ്വന്‍ വെട്ടയ്ക്കല്‍, ചേര്‍ത്തല പത്മ , ബാബു ആലപ്പുഴ, പ്രിയപ്പെട്ട മത്തായി സര്‍ എല്ലാവരെയും അവരുടെ ശബ്ദത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. അമ്മിണിയമ്മയ്ക്ക് ശബ്ദമില്ല. അവര്‍ വന്നിട്ടില്ലെന്ന് തോന്നുന്നു. വൈരം വിശ്വന്റെ കവിതയിലെ നൊമ്പരം പലപ്പോഴും ശ്രോതാക്കളെ സങ്ക ടപെടുതും.
എഴുതികൊണ്ട് വന്ന കടലാസ് ഞാന്‍ പുറത്തെടുത്തില്ല. അവയൊക്കെ എനിക്ക് കാണാതെയറിയാം. ഞാന്‍ വായിച്ചു, എന്റെ മനസ്സിന്റെ താളുകളില്‍ നിന്നും... എല്ലാവരുടെയും കഥകളും കവിതകളും മുന്‍പ് എന്നെതെതിനെക്കാളും എനിക്ക് ആസ്വാദ്യകരമായി. ഞാന്‍ ഓര്‍ത്തു, A blind man sees better -അന്ധന്‍ കൂടുതല്‍ നന്നായി കാണുന്നു.
തിരികെ ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയ ഞാന്‍ ആലപ്പുഴയ്ക്കുള്ള ബസ്‌ ചോദിച്ചറിഞ്ഞു. ബസിന്റെ പടിയില്‍ കാലു വെച്ചതും ആരോ തിരികെ ഇറങ്ങുന്നു, കൈയില്‍ ഒരു സ്റ്റീല്‍ പാത്രവുമായി. സ്റ്റീല്‍ പാത്രമല്ല, ഒരു സ്റ്റീല്‍ ഗ്ലാസ്സാണ് കൈയില്‍ . എന്റെ കൈയിലെ വെളുത്ത ചൂരല്‍ അയാള്‍ പിടിച്ചി വാങ്ങി. എനിക്ക് ഇപ്പോള്‍ കണ്ണ് കാണാം.
"അപ്പേ... അപ്പേ... എഴുന്നെല്‍ക്കുന്നില്ലേ ... മണി ഏഴായി!" എന്റെ മകളാണ്. എഴായില്ലെങ്കിലും അവളങ്ങനെ പറയും. സ്റ്റീല്‍ ഗ്ലാസില്‍ ചായയുമായി മിക്ക ദിവസങ്ങളിലും എന്നെ വിളിച്ചെഴുന്നെല്‍പ്പിക്കുന്നത് അവളാണ്.

2 ജി അഴിമതി അന്വേഷണം വിജയ്‌ മല്യയിലേക്കും








ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണം പ്രമുഖ മദ്യവ്യവസായി വിജയ്മല്യയുടെ യുബി ഗ്രൂപ്പ്‌ അടക്കമുള്ള നാല്‌ കമ്പനികളുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്വാന്‍ ടെലികോമില്‍നിന്നും ഡിബി റിയാലിറ്റി കമ്പനി വഴി കലൈഞ്ജര്‍ ടിവിയിലേക്കെത്തിയ 200 കോടി രൂപ തിരിച്ചടയ്ക്കുന്നതിനായി ഈ നാലു കമ്പനികളും കലൈഞ്ജര്‍ ടിവിക്ക്‌ സാമ്പത്തിക സഹായം നല്‍കിയതായാണ്‌ സിബിഐ അനുമാനിക്കുന്നത്‌. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തങ്ങള്‍ വായ്പയെടുത്തതാണ്‌ 200 കോടി രൂപയെന്നും പിന്നീട്‌ ഈ തുക പലിശ സഹിതം തിരിച്ചടച്ചതുമാണെന്നാണ്‌ ചാനല്‍ അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഇത്തരമൊരു സാഹചര്യത്തിലാണ്‌ കലൈഞ്ജര്‍ ടിവിക്ക്‌ സാമ്പത്തിക സഹായം നല്‍കിയ മറ്റ്‌ കമ്പനികളിലേക്കും സിബിഐ അന്വേഷണം നീണ്ടത്‌.

Comment: Boozers can soon taste 2G brandy!

മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ്സിനെ അംഗീകരിക്കനാവില്ല.. എന്‍ എസ്‌ എസ്‌






മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ്സിനെ അംഗീകരിക്കനാവില്ലെന്നൂ എന്‍ എസ്‌ എസ്‌ പ്രമേയം.വി.എസിന്റെ ശൈലി മാത്രമണു അംഗീകരിക്കനാവതതു .സമദൂരം എന്നതു നിഷ്ക്രിയത്തമാണെന്നു വിചാരിക്കരുത്‌. എന്‍ എസ്‌ എസിനു പ്രത്യേക രാഷൃടീയ ലക്ഷ്യങ്ങള്‍ ഇല്ലാതതു കൊണ്ടാണു തിരഞ്ഞെടുപ്പിനു മുന്‍പു പറയാതിരുന്നതു.സമദൂരം മാറ്റി ശരിദൂരം കണ്ടെതിയതുs അതുകൊണ്ടാണൂ.

Comment:വീഎസ്സിനെ മുഖ്യമന്ത്രി ആയി അംഗികരിക്കാനാവില്ല അതും അഞ്ചു വര്ഷം മുഖ്യമന്ത്രിയായി ഇരുന്നതിനു ശേഷം. എന്നിരുന്നാലും സുകുമാരന്‍ നായരെ NSS ജനറല്‍ സെക്രട്ടറി ആയി അംഗി കരിക്കനാവുന്നതാണ് - കെ എ സോളമന്‍

Thursday 23 June 2011

റോഡ്‌ അപകടങ്ങള്‍ എന്തുകൊണ്ട്? കെ എ സോളമന്‍







ജീവിതവും മരണവും തമ്മിലുള്ള അതിവര്‍മ്ബേതു എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരം അഞ്ചു കി മി /മണിക്കൂര്‍ എന്നതാണ്. അമ്പതു കി മി /മണിക്കൂര്‍ വേഗത ഉള്ള വാഹനം ഇടിച്ചാല്‍ വഴി യാത്രക്കാരില്‍ പത്തില്‍ ഒമ്പത് പേരും മരിക്കും. വേഗം അമ്പതെങ്കില്‍ മരണം പത്തില്‍ അഞ്ച്. സ്പീഡ് വെറുംമുപ്പതെ യുള്ളൂ എങ്കില്‍ പാത്തില്‍ ഒരു മരണം ഉറപ്പ്.അമിത വേഗതയാണ് റോഡ്‌ അപകടങ്ങളുടെ പ്രധാന കാരണമെന്ന നിഗമനത്തില്‍ എത്താന്‍ ഇതില്പരം തെളിവുകളുടെ ആവശ്യമില്ല.

പതിനഞ്ചു മിനുട്ടില്‍ ഒരു വാഹന അപകടം എന്നതാണ് കേരളത്തിലെ കണക്ക്. ഓരോ രണ്ടേകാല്‍ മണിക്കുറിലും കേരളത്തില്‍ റോഡപകടങ്ങള്‍ മൂലം ഒരു മരണം സംഭവിക്കുന്നു. പുതിയ സെന്‍സെസ് അനുസരിച്ച് രാജ്യത്തിലെ ജനസംഖ്യയുടെ രണ്ടര ശതമാനം ആണ് കേരളത്തില്‍ ഉള്ളത്. എന്നാല്‍ ഇന്ത്യയില്‍ 2009 -ല്‍ നടന്ന റോടപകടങ്ങളില്‍ 7 .3 ശതമാനവും ഈ സംസ്ഥാനത്ത് ആണ്. ഗതാഗത നിയമങ്ങള്‍ സ്കൂള്‍ തലത്തില്‍ തന്നെ കുട്ടികളെ പഠിപ്പിച്ചു തുടങ്ങണം. ഡ്രൈവര്‍മാര്‍ക്ക് ഇടയ്ക്കിടെ ബോധവല്‍കരണ ക്ളാസ്സുകള്‍ നടത്തേണ്ടത് അനിവാര്യം. നിരത്തുകളില്‍ കര്‍ശനമായ വേഗതാനിയന്ത്രണങ്ങളും വേണം. 12 വയസിനു താഴെ ഉള്ള കുട്ടികള്‍ സൈക്കിളും 18 നു താഴെ ഉള്ളവര്‍ motor ബൈക്കും റോഡില്‍ ഇറക്കരുതെന്ന നിയമം കാറ്റില്‍ പറത്തുന്നത്‌ ചില രക്ഷകര്‍ത്താക്കള്‍ തന്നെയാണ്.

വാഹനം ഓടിക്കുന്നവര്‍ കാല്നടക്കാര്‍ക്കും പരിഗണന നല്‍കണം. നിരത്തിന്റെ സ്ഥിതി അനുസരിച്ച് വാഹനം ഓടിക്കുന്നതാണ് ശരിയായ ഡ്രൈവിംഗ് രീതി. രോടപകടം മൂലമുള്ള ചോരപുഴ ഒഴിവാക്കുന്നതിനു റോഡ്‌ വശങ്ങളിലെ പരസ്യബോര്‍ഡുകളും നീക്കം ചെയണം. അപകടം ഉണ്ടാകുമ്പോള്‍ ദുഖിക്കുന്നതിനു പകരം മുന്‍കൂട്ടിയുള്ള ആസൂത്രണം ആണ് നമ്മുക്ക് വേണ്ടത്.

കെ എ സോളമന്‍

23 ജൂണ്‍ 2011
മംഗളം ദിനപത്രം

Wednesday 22 June 2011

വനിത ബില്‍: സര്‍വവക്ഷി യോഗത്തില്‍ സമവായമായില്ല





ന്യൂദല്‍ഹി: വനിതാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാ കുമാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനായില്ല.

ബില്ലിനെ എതിര്‍ക്കുന്ന ആര്‍.ജെ.ഡിയും സമാജ് വാദി പാര്‍ട്ടിയും യോഗത്തില്‍ നിന്നു വിട്ടു നിന്നു. ഇപ്പോഴത്തെ രൂപത്തില്‍ ബില്‍ പാസാക്കാനാകില്ലെന്ന് ഇരുപാര്‍ട്ടികളും അറിയിച്ചു. സംവരണത്തിനുള്ളില്‍ സംവരണമെന്ന വിഷയത്തിലാണു തര്‍ക്കം. ബില്ലിനെശക്തമായി എതിര്‍ക്കുന്നുവെന്നും അവര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നു യോഗം പിരിച്ചു വിടുന്നതായി മീരാകുമാര്‍ അറിയിച്ചു.

Comment: Discussion of Women Reservation Bill is a never ending process. It will continue for another fifty years!
-K A Solaman

Tuesday 21 June 2011

സ്വാശ്രയ പ്രശ്നം : സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം





കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ വിമര്‍ശനം. സ്വാശ്രയ പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട്‌ എന്താണെന്ന്‌ അറിയാന്‍ ജനങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടെന്നും ചീഫ്‌ ജസ്റ്റീസ്‌ ജെ.ചെലമേശ്വര്‍, ജസ്റ്റീസ്‌ ആന്റണി ഡൊമിനിക്‌ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച്‌ കുറ്റപ്പെടുത്തി.

ഉച്ചയ്ക്ക്‌ 1.45ന്‌ കോടതി ചേരുമ്പോള്‍ ഈ പ്രശ്നത്തില്‍ നിലപാട്‌ അറിയിക്കാനും കോടതി സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു.
Comment: The Govt, should shut down all the Self Financing colleges that are unwilling to give 50 percent seats to Govt merit quota. Never wait for settlement in next year as Self Financing Managements are seemingly unreliable.
K A Solaman

Saturday 18 June 2011

ആപ്പിള്‍ തട്ടിപ്പ്‌: പ്രതികള്‍ കീഴടങ്ങി

കോട്ടയം: ആപ്പിള്‍ എ ഡേ ഫ്ലാറ്റ്‌ തട്ടിപ്പ്‌ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതികളായ സാജു കടവിലാനും രാജീവ്‌ കുമാര്‍ ചെറുവാരയും പൊന്‍കുന്നം കോടതിയില്‍ കീഴടങ്ങി. ഇരുവരെയും കോടതി റിമാന്‍ഡ്‌ ചെയ്‌തു.

ഇരുവര്‍ക്കെതിരെയും പോലീസ് ലുക്ക് ഔട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. പ്രതികള്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് എതിരെ 67 ഓളം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമായും പത്ത് നിര്‍മാണ പദ്ധതികളാണ് സ്ഥാപനം നടത്തിയിട്ടുള്ളത്. ഒരു പദ്ധതിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. 150 കോടി രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയതായാണ് പോലീസ് ഇതുവരെ കണ്ടെത്തിയത്.

Comment: Apple will be a compulsory item for their diet in the prison.
-K A Solaman

Friday 17 June 2011

ജസ്റ്റിസ് കെ.ജി.ബിക്കെതിരെ ജസ്റ്റിസ് ഷംസുദീന്‍





ന്യൂദല്‍ഹി : ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ബാലകൃഷ്ണനെതിരേ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ഷംസുദ്ദീന്‍ രംഗത്ത്. ജസ്റ്റിസ് ബാലകൃഷ്ണനെ സ്വാധീനിക്കാന്‍ പൊതുപ്രവര്‍ത്തകന്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ജസ്റ്റിസ് ഷംസുദീന്‍ പറഞ്ഞു.

ഒരു കേസിന്റെ കാര്യത്തിന് ബാലൃഷ്ണന്റെ മകനെയോ മരുമകനെയോ പരിചയപ്പെടുത്താനായിരുന്നു ആവശ്യം. താനതിനു വഴങ്ങിയില്ലെന്നും ഷംസുദ്ദീന്‍ വെളിപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ കെജിബിക്കെതിരേ സംശയങ്ങളുണ്ടെന്നു അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ശേഷമാണു കൂടുതല്‍ ആരോപണങ്ങള്‍ ഉണ്ടായത്. ബാലകൃഷ്ണനെതിരായ ആരോപണങ്ങള്‍ ജുഡീഷ്യറിയില്‍ സംശയമുണ്ടാക്കിയിരിക്കുകയാണ്.
Comment: One police man kills another police man. Likewise, one judge hates another Judge.

Wednesday 15 June 2011

സോപ്പും ഷാമ്പൂവും വിഷമയമെന്ന് പഠനം




ന്യൂഡല്‍ഹി: സൗന്ദര്യവര്‍ധക വസ്തുക്കള്‍, സോപ്പ്, ഷാമ്പൂ, കളിപ്പാട്ടങ്ങള്‍, ശരീര ദുര്‍ഗന്ധം അകറ്റുന്നതിനുള്ള വസ്തുക്കള്‍, സോപ്പുപൊടികള്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങളിലെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയതായി പഠനം. അടുത്തിടെ പുറത്തിറങ്ങിയ, 'നമ്മുടെ വിഷലിപ്തമായ ലോകം' (അവര്‍ ടോക്‌സിക് വേള്‍ഡ്) എന്ന പുസ്തകത്തിലാണ് നാം ദിവസവും ഇടപഴകുന്ന രാസവസ്തുക്കളെപ്പറ്റി പരാമര്‍ശമുള്ളത്.

ഇലക്‌ട്രോണിക് മാലിന്യത്തിന്റെ വര്‍ധന, പ്ലാസ്റ്റിക് മാലിന്യം, ഭക്ഷണത്തിലെ മായംചേര്‍ക്കല്‍, വീട്ടിലെ മാലിന്യങ്ങളില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം, തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും പുസ്തകം പരാമര്‍ശിക്കുന്നുണ്ട്.

What they do-our film stars and cricketers?

Monday 13 June 2011

അതിരപ്പിള്ളിയും ഇടക്കൊച്ചി സ്റ്റേഡിയവും അനുവദിക്കാനാവില്ല




തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയ്ക്കും ഇടക്കൊച്ചിയിലെ നിര്‍ദ്ദിഷ്‌ട ക്രിക്കറ്റ്‌ സ്റ്റേഡിയത്തിനും അനുമതി നല്‍കാനാവില്ലെന്ന്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ്‌ വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ പരിസ്ഥിതി പഠനം ഒരു വര്‍ഷത്തിനുള്ളില്‍ പുര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി ആഘാത പഠനത്തിനായി സംസ്ഥാനത്ത് പ്രത്യേക അതോറിട്ടി രൂപീകരിക്കുമെന്നും ജയറാം രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. അതിരപ്പിള്ളിയും ഇടക്കൊച്ചിയും ഉള്‍പ്പെടെ ഒമ്പത്‌ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജയറാം രമേശിന്റെ മുന്നില്‍ സമര്‍പ്പിച്ചെങ്കിലും മറ്റ്‌ ഏഴ്‌ ആവശ്യങ്ങളോട്‌ കേന്ദ്ര മന്ത്രി അനുകൂലിച്ചു.

Comment: Congrats Mr Jayaram Remesh for your bold decision.
-K A Solaman

Saturday 11 June 2011

ടോള്‍ പിരിക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് കെ.വി തോമസ്‌




Posted on: 12 Jun 2011

കൊച്ചി: അരൂര്‍-ഇടപ്പള്ളി ദേശീയ പാതയില്‍ ടോള്‍ പിരിവ് ഒഴിവാക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി കെ.വി തോമസ്. ടോള്‍ പിരിവിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നയത്തിന്റെ ഭാഗമായാണ് ടോള്‍ പിരിക്കുന്നത്. മറ്റെല്ലാം സംസ്ഥാനങ്ങളിലും സമാനമായി ടോള്‍ പിരിക്കുന്നുണ്ട്. കേരളത്തെ മാത്രമായി ഇതില്‍ നിന്ന് ഒഴിവാക്കാനാകില്ല. മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ട്.

Comment: What is the portfolio of K V Thomas? Is he the toll minister of India? Mr Thomas will not permitted to enter Kerala without paying toll.

K A Solaman

കുമ്പളം ടോളിനെതിരെ വ്യാപക പ്രതിഷേധം





മരട്‌: ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിലെ അമിത ടോള്‍പിരിവിനെതിരെ പ്രതിഷേധം വ്യാപകം. സംസ്ഥാനത്ത്‌ നാളിതുവരെ ഉണ്ടായിരുന്ന നിരക്കുകളുടെ ഇരട്ടിയാണ്‌ ബൈപ്പാസിലെ പുതിയ ടോളില്‍ വാഹനങ്ങളില്‍ നിന്നും പിരിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്‌. സംസ്ഥാനത്ത്‌ ദേശീയ പാതയില്‍ ഇതാദ്യമായാണ്‌ വാഹനങ്ങളില്‍ നിന്ന്‌ ടോള്‍ പിരിക്കുന്നത്‌. നാളിതുവരെ പാലങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്നു പണപ്പിരിവ്‌ നടത്തിയിരുന്നത്‌.
പ്രദേശവാസികള്‍ക്ക്‌ ടോള്‍ കൊടുക്കാതെ സ്വന്തം പഞ്ചായത്തിനകത്തുപോലും യാത്ര ചെയ്യാന്‍ കഴിയില്ല എന്നതാണ്‌ ഏറെ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുന്നത്‌. അമിത ടോള്‍ പിരിവിനെതിരെ ദേശീയ പാത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലും, വിവിധ യുവജനസംഘടനകള്‍, കോര്‍ഡിനേഷന്‍ ഓഫ്‌ കുമ്പളം റെസിഡന്റ്സ്‌ അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങി ഒട്ടേറെ സംഘടനകള്‍ സമരരംഗത്തേക്കിറങ്ങുകയാണ്‌.
ഇന്നലെ അര്‍ധരാത്രി മുതലാണ്‌ കുമ്പളത്തെ ടോള്‍ പ്ലാസയില്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിവ്‌ ആരംഭിച്ചിരിക്കുന്നത്‌. ആദ്യത്തെ നാലു മാസം ദേശീയ പാതാ അതോറിറ്റിയുടെ കീഴിലുള്ള നാഷണല്‍ കൊച്ചിന്‍ പോര്‍ട്ട്‌ റോഡ്‌ കമ്പനിയാണ്‌ ടോള്‍ പിരിക്കുക. തുടര്‍ന്ന്‌ ടെണ്ടറിലൂടെ ഇത്‌ സ്വകാര്യ കരാറുകാരെ ഏല്‍പിക്കും. റോഡ്‌ കരാറിലെടുത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ നിര്‍മാണ കമ്പനിക്കുതന്നെ ടോള്‍ പിരിക്കാനുള്ള അവകാശം നല്‍കുവാനും ചില നീക്കങ്ങളുണ്ടെന്നും ആക്ഷേപമുണ്ട്

Comment: Everyone should support the agitation. When people pay a huge sum as vehicle tax at registration it is highly objectionable to collect toll for journey on the road. All toll booths should be dismantled. The freedom of movement should not be curtailed by NH Authority
- K A Solaman

Friday 10 June 2011

ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുത് – വി.എസ്





തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ ശിക്ഷ ഇളവ് ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ശിക്ഷ ഇളവ് ചെയ്താല്‍ അതിനെതിരെ കോടതിയില്‍ പോകുമെന്നും വി.എസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വ്യക്തിപരമായി തന്നെ വേട്ടയാടുകയാണ്. ഇതിന്റെ ഭാഗമായാണ് മക്കള്‍ക്കെതിരേ ആരോപണവുമായി രംഗത്തു വന്നത്.

Comment: Any person above 75 can hereafter do any criminal offense because they could not be put in jail as per the new findings of the Oommen Chandy Govt.

Thursday 9 June 2011

ജലസംഭരണി നിര്‍ബന്ധമാക്കും – പി.ജെ ജോസഫ്




തിരുവനന്തപുരം: വീടുകളില്‍ കുടിവെള്ള സംഭരണി നിര്‍ബന്ധിതമാക്കാന്‍ നടപടിയെടുക്കുമെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു. ആറ് സെന്റില്‍ താഴെ നിര്‍മിക്കുന്ന വീടുകള്‍ക്കു മുന്‍പു നല്‍കിയ ഇളവ് പുനഃപരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

മുഴുവന്‍ വീടുകള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധിതമാക്കും. ഈ ആശയത്തിനു പ്രചരണം നല്‍കും. ഇതില്ലാതെ വീട്ടു നമ്പര്‍ രേഖപ്പെടുത്താന്‍ അനുമതി നിഷേധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. പ്ലാസ്റ്റിക് കുപ്പികള്‍ക്കു പകരം ടെട്ര പായ്ക്കുകളില്‍ കുടിവെള്ളം വിപണിയിലെത്തിക്കും. സ്വകാര്യ മേഖലയിലെ കുപ്പിവെള്ള നിര്‍മാതാക്കളെയും ടെട്രാപാക്കിങ്ങിലേക്ക്‌ നീങ്ങാന്‍ പ്രേരിപ്പിക്കും.

Comment: The 100 day action plan of Joseph is ready. Those who are unwilling to buy water tank manufactured by a Thodupuzha factory will be put into hot water. People will have to buy one additional pair of chappals to walk back and forth to the Panchayat office to get a number for their house.

പരിയാരം മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണം

Posted on: 09 Jun 2011

തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷത്തിനിടെയുള്ള പ്രവേശങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമാണ് അന്വേഷണം നടത്തുന്നത്.

സഹകരണവകുപ്പിലെ അഡീഷണല്‍ രജിസ്ട്രാര്‍ അരോഗ്യവകുപ്പിലെ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ധനവകുപ്പിലെ സെക്രട്ടറി എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.

മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

PS: Inquiry is warranted. The Government should decide to start Medical Colleges in public sector. A democratically elected Government should not remain as mute spectator before greedy self financing medical colleges both in private and the cooperative sectors. A cooperative medical college is just money making institution like the private one.

K A Solaman

Tuesday 7 June 2011

ദയാനിനിധി മാരന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും








ന്യൂദല്‍ഹി: 2ജി സ്പെക്ട്രം ഇടപാടില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി ദയാനിധി മാരന്‍ ഇന്നു പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ മാരന്‍ സമയം തേടി. ഇന്നു രാവിലെയാണു ദയാനിധിമാരന്‍ ചെന്നൈയില്‍ നിന്നു ദല്‍ഹിയില്‍ എത്തിയത്‌.

വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. എയര്‍സെല്‍ മാക്സിസ് കമ്പനിക്കു വിറ്റതില്‍ മാരനെതിരേ കമ്പനി മുന്‍ മേധാവി സി.ബി.ഐക്കു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാരനെ മന്തിസഭയില്‍ നിന്നു പുറത്താക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

Comment: Maran sees the PM to inform him the famous saying:" Today I, tomorrow you".
-K A Solaman

മാരന്‍, മാ‍ക്സിസ്‌, മലേഷ്യ! -കെ.എ. സോളമന്‍





മന്ത്രിമാരെയും സാമാജികരെയും സ്വീകരിക്കാന്‍നിയമസഭ തയ്യാറാകുന്നതുപോലെ ശിക്ഷിക്കപ്പെട്ട മന്ത്രിമാരെയും എംപിമാരെയും വരവേല്‍ക്കാന്‍ ജയിലും പുതുക്കിക്കൊണ്ടിരിക്കുകയാണ്‌. മന്ത്രി എ. രാജയും കലൈഞ്ജര്‍ കുഴന്തൈ കനിമൊഴിയും തീഹാറില്‍ താമസമാക്കിയിട്ട്‌ അധികദിവസമായില്ല. അടുത്ത ഊഴം മാരന്‍ മന്ത്രിയുടേതാണ്‌. ടെക്സ്റ്റെയില്‍ മന്ത്രിയുടെ തിരക്കിട്ട പണിയായിരുന്നതിനാല്‍ സമയത്ത്‌ ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇനി ആ കുറവില്ല. ജയിലില്‍ കൃത്യസമയത്താണ്‌ ഭക്ഷണം, അതും സമീകൃതാഹാരം.

രണ്ട്‌ ജി സ്കാമില്‍ വാല്യക്കാരന്‍ രാജായും കനിമൊഴിയും അകത്തായതോടെ താന്‍ രക്ഷപ്പെട്ടെന്നാണ്‌ ദയാനിധി മാരന്‍ കരുതിയത്‌. പക്ഷെ മാരനെ ഉടന്‍ സിബിഐ ചോദ്യം ചെയ്യും. കുറച്ചുനാളായി സിബിഐക്ക്‌ മുഖ്യപണി മന്ത്രിമാരെ ചോദ്യം ചെയ്യലാണ്‌. ഇടയ്ക്കെങ്ങാനും സമയം കിട്ടിയാല്‍ ബോംബുകേസോ, ബസ്‌ തീവെപ്പുകേസോ അന്വേഷിക്കും.

ഒരു ലക്ഷത്തി എഴുപത്താറായിരം കോടിയുടേതാണ്‌ 2ജി സ്പെക്ട്രം അഴിമതി. അങ്ങനെ നോക്കുമ്പോള്‍ മാരന്റെ കുറ്റം വെറും സില്ലി. മലേഷ്യന്‍ കമ്പനി മാക്സിസ്‌ (മാര്‍ക്സിസ്റ്റുകാര്‍ ഇളകുമോ?) ടെലികോം കമ്പനിയായ എയര്‍സെല്‍ വാങ്ങിയതിന്‌ പിന്നില്‍ മാരനാണെന്നും പ്രത്യുപകാരമായി മാരന്റെ സഹോദരന്‍ മറ്റൊരു മാരന്‍ മാക്സിസ്‌ ഗ്രൂപ്പില്‍ നിന്ന്‌ 700 കോടിരൂപ കൈപ്പറ്റിയെന്നതുമാണ്‌ ആരോപണം. മന്ത്രിയായിരിക്കെ പണം നേരിട്ടു കൈപ്പറ്റുന്നത്‌ ശരിയല്ലെന്ന്‌ ചില ഗാന്ധിയന്മാര്‍ പറയുന്നതുകൊണ്ടാണ്‌ സഹോദരനോടു വാങ്ങാന്‍ പറഞ്ഞത്‌. 700 കോടിയെന്നത്‌ മാരന്മാര്‍ക്ക്‌ മൂക്കുപ്പൊടി വാങ്ങാന്‍ തികയില്ല. പിന്നെ കക്കുന്നവര്‍ എല്ലാം കള്ളന്മാര്‍ എന്ന പൊതുതത്വം ചൂണ്ടിക്കാട്ടിയാണ്‌ മാരനെതിരെ അന്വേഷണവും തീഹാറില്‍ മുറി വെഞ്ചരിപ്പും.

കേരളത്തിലെ ‘സുകുമാരന്‍’ ആണ്‌ തമിഴ്‌നാട്ടില്‍ ‘മാരന്‍’ ആയി അറിയപ്പെടുന്നതെന്ന്‌ ചരിത്രപണ്ഡിതന്‍ വെള്ളായണി പരമേശ്വരന്‍. മാരന്മാരെ വിശ്വസിച്ചുനടന്നവരുടെ ‘ടെക്സ്റ്റൈയിലി’ലാണ്‌ തീപിടിച്ചത്‌. ഇന്നലെ (ജൂണ്‍ 1) 390 രൂപ വിലയുണ്ടായിരുന്ന സണ്‍ ടിവി ഷെയറൊന്നിന്‌ ഇന്ന്‌ വില 270 രൂപ. 120 രൂപയാണ്‌ ഒറ്റദിവസം കൊണ്ട്‌ ഒഴുകിപ്പോയത്‌. നൂറ്‌ ഷെയറുള്ള കൈമള്‍ സാര്‍ ഉറങ്ങിയുണര്‍ന്നപ്പോള്‍ നഷ്ടം 12000 രൂപ. ഒരാഴ്ച കഴിയുമ്പോള്‍ സണ്‍ ടിവി ഓഹരി ‘ആക്രി’ വിലയ്ക്കുവാങ്ങാമെന്നാണ്‌ ഓഹരി വിദഗ്ധന്‍ പൊറിഞ്ചു വെളിപ്പറമ്പില്‍ വെളിപ്പെടുത്തുന്നത്‌.

യോഗാചാര്യന്‍ ബാബാ രാംദേവ്‌ കള്ളപ്പണത്തെക്കുറിച്ച്‌ അന്വേഷണമാവശ്യപ്പെട്ടു നടത്താന്‍ പോകുന്ന നിരാഹാര സമരത്തില്‍ ഗാന്ധിയന്‍ അണ്ണാഹസാരെയും പങ്കെടുക്കുന്നു. കള്ളപ്പണം അന്വേഷിച്ചാല്‍ മാത്രം പോരാ ഇന്ത്യയിലെ പ്രാദേശിക കക്ഷികളെ നിരോധിക്കാനും ആവശ്യപ്പെടണം. പ്രാദേശിക കക്ഷികളെല്ലാം അഴിമതികക്ഷികളായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്‌.

ചോദിക്കുമ്പോള്‍, ചോദിക്കുമ്പോള്‍ കൂട്ടിക്കൊടുക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലാത്തതുകൊണ്ട്‌ സ്വകാര്യ പ്രാക്ടീസ്‌ അനുവദിച്ചുകൊടുത്തിരിക്കുകയാണ്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക്‌ മന്ത്രി അടൂര്‍ പ്രകാശ്‌. മന്ത്രിയായുള്ള തന്റെ നിയോഗം തന്നെ സര്‍ക്കാര്‍ ഡോക്ടര്‍മാരെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന്‌ മന്ത്രി തെളിയിച്ചിരിക്കുന്നു. പ്രാക്ടീസുള്ളവര്‍ക്കും അകത്തും പുറത്തും പ്രാക്ടീസ്‌. അതില്ലാത്തവനൊക്കെ ബ്ലേഡ്‌ കമ്പനി നടത്തിയോ, ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടി നടത്തിയോ കാശുണ്ടാക്കിക്കൊള്ളും. ആപ്പിള്‍ എ ഡേയില്‍ നിക്ഷേപിച്ചവന്‌ കിട്ടിയ ആപ്പിളില്‍ സര്‍വത്ര പുഴു!

പൂരം കഴിഞ്ഞ്‌ പൂരപ്പറമ്പ്‌ എങ്ങനെയിരിക്കുമെന്നു ചോദിച്ചാല്‍ ചേര്‍ത്തല ഗവ. ആശുപത്രി പോലിരിക്കും. സിസേറിയന്‍ സുനാമി ബാധിച്ച ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയില്‍ പ്രസവിക്കാന്‍ ഒരു ഗര്‍ഭിണിയും ഇപ്പോള്‍ വരുന്നില്ല. എന്തുകൊണ്ട്‌ ആരും മുന്നോട്ട്‌ വരുന്നില്ലായെന്നതിന്റെ കാരണം സമരവേലിയേറ്റം നടത്തിയ സംഘടനകളും സ്ഥാപനങ്ങളും അന്വേഷിക്കുന്നുമില്ല. സിസേറിയന്‍ നടത്താന്‍ മത്സരിച്ച ലേഡി ഡോക്ടര്‍മാര്‍ അന്യോന്യം പേന്‍കൊന്നും സൊറ പറഞ്ഞും സമയം കളയുന്നു.

യൂത്തന്മാര്‍ തൊട്ട്‌ കുട്ടി കോണ്‍ഗ്രസും കുട്ടി സഖാക്കളും വരെ വിദ്യഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെ മെക്കിട്ടുകയറുകയാണ്‌. തിരുത്തിയും പകര്‍ത്തിയും, പകര്‍ത്തിയും തിരുത്തിയും കൊണ്ടിരിക്കുന്ന പ്ലസ്‌ ടു റിസള്‍ട്ട്‌ തന്റെ കുഴപ്പം കൊണ്ടാണെന്ന്‌ ഇവര്‍ ആരോപിക്കുമ്പോള്‍ ‘എന്റെ റബ്ബേ’യെന്ന്‌ നിലവിളിക്കുകയാണ്‌ റബ്ബ്‌. വിദ്യാഭ്യാസ വകുപ്പ്‌ രണ്ടായി പകുത്തുകൊടുക്കണമെന്നും യൂത്തന്മാര്‍ ആവശ്യപ്പെടുന്നു.

പരസ്യത്തിന്റെ കാര്യത്തില്‍ എഞ്ചിനീയറിംഗ്‌ കോളേജുകളെ വെല്ലുന്നതാണ്‌ എല്‍പി സ്കൂളുകളുടേത്‌. എല്ലാ സ്കൂളിലും പ്രവേശനോത്സവം. ഉത്സവം ഉദ്ഘാടിക്കാന്‍ സ്ഥലം ഹെഡ്കോണ്‍സ്റ്റബിള്‍ തൊട്ട്‌ മുന്‍ മന്ത്രിമാര്‍ വരെയുണ്ട്‌. ഒന്നും മനസ്സിലാകാത്ത പിഞ്ചുകുഞ്ഞുങ്ങളോട്‌ ഇവരെല്ലാം പറയുന്നത്‌ തങ്ങളും സ്കൂളില്‍ പഠിച്ചിട്ടുണ്ടെന്നാണ്‌. കവിതയെഴുതി കുട്ടികളെ പാടിക്കേള്‍പ്പിക്കുന്ന മുന്‍ മന്ത്രിമാരുമുണ്ട്‌.

ആരും തോല്‍ക്കാത്ത പരീക്ഷയാണ്‌ പിഎച്ച്ഡിയെങ്കിലും അത്‌ പാസാകുന്നത്‌ അതികഠിനം. ഗൈഡ്‌ എന്ന്‌ പറയുന്ന ഒരുത്തന്റെ പുറകേ അഞ്ച്‌ കൊല്ലം കുറഞ്ഞത്‌ തിണ്ണനിരങ്ങണം, അദ്ദേഹത്തിന്റെ പേരക്കുട്ടിയെ തൊട്ടിലാട്ടണം. ഗൈഡിന്റെ ഭാര്യ എല്‍ഐസി ഏജന്റെങ്കില്‍ റിസേര്‍ച്ച്‌ പോളിസിയും എടുക്കേണ്ടിവരും. കുറച്ചധികം കഷ്ടപ്പാടു സഹിച്ചാലെ പിഎച്ച്ഡി ലഭിക്കുവെന്നര്‍ത്ഥം. ഇത്തരം കഷ്ടപ്പെടലിന്റെ കണക്കെടുത്താല്‍ അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന്‌ പിഎച്ച്ഡി കിട്ടാന്‍ യോഗ്യതയായി. പിഎച്ച്ഡി രജിസ്ട്രേഷന്‍ സംബന്ധിച്ച്‌ സിംഗിള്‍ബെഞ്ചും ഡിവിഷന്‍ ബെഞ്ചും താണ്ടി ഹൈക്കോടതിയില്‍ നിന്ന്‌ അനുകൂല വിധി സമ്പാദിച്ചിരിക്കുകയാണ്‌ അരുണ്‍കുമാര്‍. അസിസ്റ്റന്റ്‌ നിയമനത്തില്‍ അഴിമതി കാണാത്ത സിണ്ടിക്കേറ്റര്‍മാര്‍ അരുണ്‍ കുമാറിന്റെ പിഎച്ച്ഡി രജിസ്ട്രേഷനില്‍ അഴിമതി കണ്ടെത്തിയെന്നത്‌ രസകരം. ഔദ്യോഗിക പക്ഷത്തില്‍ അച്ഛന്‍ പെടില്ലെങ്കില്‍ അതിന്റെ നഷ്ടം മകനും സഹിക്കണം. അച്ഛന്‍ അധികാരം വിട്ടസ്ഥിതിക്ക്‌ ഇനി പിഎച്ച്ഡി കിട്ടിയാല്‍ അതിനൊരു വിലയുണ്ട്‌.

Monday 6 June 2011

മൂലമ്പിള്ളി: 12 കുടുംബങ്ങള്‍ക്ക് പട്ടയമായി

തിരുവനന്തപുരം: മൂലമ്പിള്ളിയില്‍ നിന്ന്‌ കുടിയൊഴുപ്പിക്കപ്പെട്ട 12 കുടുംബങ്ങള്‍ക്ക്‌ കൂടി പട്ടയം നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനെതിരെയുള്ള കേസ്‌ പിന്‍വലിച്ചാലുടന്‍ ഇവര്‍ക്ക്‌ പട്ടയം നല്‍കും.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കു വീടു നിര്‍മ്മിക്കാന്‍ ആദ്യ ഘട്ടമായി 75,000 രൂപ നല്‍കാനും യോഗത്തില്‍ ധാരണയായി. പുതിയതായി നിര്‍മിക്കുന്ന വീടുകളുടെ പൈലിങ് വര്‍ക്കുകള്‍ക്കാണ് 75,000 രൂപ വീതം നല്‍കുക. 27 കുടുംബങ്ങളെ കൂടി പുനരധിവാസ പാക്കെജില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി.

Comment: An admirable decision by Oommen Chandy Government.
K A Solaman

Saturday 4 June 2011

വൈദ്യുതി ചാര്‍ജ്: ആര്യാടന്‍ നിലപാട് മാറ്റി




കൊച്ചി: വൈദ്യുതി നിരക്ക് കൂട്ടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന നിലപാടില്‍ നിന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പിന്നോട്ട് പോയി. ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും ആര്യാടന്‍ മുഹമ്മദ് കൊച്ചിയില്‍ പറഞ്ഞു.

ഒരു വര്‍ഷം 858 കോടി രൂപയുടെ നഷ്ടം വൈദ്യുതി ബോര്‍ഡിനുണ്ട്. ഇത് എങ്ങനെ നികത്താമെന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നഷ്ട്രം നികത്തിയില്ലെങ്കില്‍ ബോര്‍ഡിനെ പ്രതിസന്ധിയിലാക്കും. നഷ്ടം നികത്താന്‍ വേണമെങ്കില്‍ ചാര്‍ജ് കൂട്ടാം. എന്നാല്‍ അതിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതി വേണം.
Comment: Of late power failure is a dozen times a day. When all other public enterprises have given private participation one could not understand the reason for keeping electricity alone fully under government sector. Give opportunity to private operators. If they are able to supply quality electricity people will prefer it even at high cost.

K A Solaman

Wednesday 1 June 2011

ഗ്രാമം, നഗരം, പാതാളം! - കെ.എ.സോളമന്‍




തദ്ദേശസ്വയംഭരണത്തെ ഗ്രാമം, നഗരം, പാതാളം എന്നിങ്ങനെ മൂന്നായി തിരിച്ചതോടെ മുന്‍ ധനമന്ത്രി തോമസ്ജി ഐസക്ജി അങ്കലാപ്പിലായി. തന്റെ കുടുംബശ്രീ പെണ്ണുങ്ങള്‍ നാനാവഴിക്കാകും എന്ന ഉത്കണ്ഠയാണ്‌ ഐസക്ജിക്ക്‌. അതുതന്നെയാണ്‌ കുഞ്ഞാലിക്കുട്ടി സാബിഹും ഉമ്മന്‍ചാണ്ടിജിയും ആലോചിച്ചു കണ്ടുപിടിച്ചത്‌. സെറ്റ്‌ സാരി അണിഞ്ഞും ശിങ്കാരിമേളം നടത്തിയും ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ പെണ്ണുങ്ങള്‍ ഇടയ്ക്കിടെ ഐസക്കിന്റെ ജുബ്ബയില്‍ തൂങ്ങുമായിരുന്നു. ഇനി മുതല്‍ അതില്ല.

ജനത്തിന്‌ മനസ്സിലാകാത്ത കാര്യം മറ്റൊന്നാണ്‌. 2100 കോടി രൂപ പത്രക്കടലാസില്‍ പൊതിഞ്ഞ്‌ ഖജനാവില്‍ വെച്ചിട്ടുപോന്നെന്നാണ്‌ ഐസക്ജി പറയുന്നത്‌. പൊതി അഴിച്ചു നോക്കിയപ്പോള്‍ അതില്‍ കാല്‍കാശില്ലെന്ന്‌ പുതിയ ധനകാര്യന്‍ കെ.എം.മാണി. മാണി എപ്പോഴും ആന്റണിയെപ്പോലാണ്‌ 5 പൈസയില്ലെന്ന്‌ കരഞ്ഞുകൊണ്ടിരിക്കും. ഐസക്ജി ശരിക്കൊന്നോര്‍ത്തുനോക്കൂ, പണം പൊതിഞ്ഞുവെച്ചത്‌ ട്രഷറിയില്‍ തന്നെയോ, അതോ സ്വന്തം ജുബ്ബായുടെ കീശയിലോ? മാണി തുടങ്ങിവെച്ച ഈ ‘പഞ്ഞവര്‍ത്തമാനം” അടുത്ത അഞ്ചുവര്‍ഷം തുടര്‍ച്ചയായി കേള്‍ക്കേണ്ടി വരുമല്ലോയെന്നോര്‍ക്കുമ്പോഴാണ്‌ 4 എണ്ണത്തിന്റെ ഭൂരിപക്ഷത്തില്‍ ഒരു വയ്യാവേലിയെ തോളത്തുവെച്ചതിന്റെ അമളി ജനത്തിന്‌ ബോധ്യമാകുക.

ആലപ്പുഴ ജില്ലക്കാര്‍ക്ക്‌ 2011 ന്റെ അവസാന പകുതി അത്ര മെച്ചപ്പെട്ടതല്ല. ആലപ്പുഴ മന്ത്രി, മാരാരിക്കുളം മന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി പല മന്ത്രിമാരുണ്ടായിരുന്ന ആലപ്പുഴ ജില്ലയ്ക്ക്‌ മെയ്‌ പകുതി മുതല്‍ സംസ്ഥാന മന്ത്രിസഭയില്‍ ആളില്ല. മന്ത്രിമാരുടെ കാര്യത്തില്‍ സംഭവിച്ച ഈ അവഗണ ഒഴിവാക്കാന്‍ മുന്‍ ആലപ്പുഴ മന്ത്രിയെ ആ നിലയില്‍ തുടരാന്‍ അനുവദിച്ചാലും മതി. മന്ത്രിമാരുടെ കാര്യത്തില്‍ സംഭവിച്ച അതേ പരാജയമാണ്‌ മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയിലും. കേരള സംസ്ഥാനത്തെ 14 ജില്ലകളില്‍ രാഷ്ട്രീയപരമായി (നിയമപരമല്ല) മുന്‍പന്തിയുള്ള ജില്ലയായതുകൊണ്ടാവണം മെഡിക്കല്‍ എന്‍ട്രന്‍സില്‍ അടുത്തെങ്ങും റാങ്കു ലഭിക്കാതെ പോയത്‌. ആദ്യത്തെ 14 റാങ്കില്‍ ഒരെണ്ണം അവകാശപ്പെടാന്‍ ജില്ലയ്ക്ക്‌ അര്‍ഹതയുണ്ടെങ്കിലും 14-ലോ 98 ല്‍ പെട്ടതോ ആയ റാങ്കൊന്നും ആലപ്പുഴ യ്ക്കില്ല. ആകെ കിട്ടിയ ആദ്യ റാങ്ക്‌ 99-ാ‍ മത്തേതാണ്‌ അതും കാഞ്ഞിരപ്പള്ളി സ്കൂളില്‍ പഠിച്ച പെണ്‍കുട്ടിക്ക്‌. അതുകൊണ്ട്‌ ആലപ്പുഴ ജില്ലയിലെ സെക്കന്ററി സ്കൂള്‍ മാനേജര്‍മാര്‍ ഒരു കാര്യം ചെയ്യുന്നത്‌ നന്നായിരിക്കും. ഈ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ എടുക്കുന്നത്‌ നിര്‍ത്തുക. പകരം എല്ലുപൊടി ഫാക്ടറിയായി പരിണമിപ്പിക്കുക. കുറെപ്പേര്‍ക്ക്‌ ഉപജീവനത്തന്‌ മാര്‍ഗമാകും.

മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്‌ ലഭിച്ച ഇര്‍ഫാന്‍ മഹാഭാഗ്യവാന്‍. മറ്റ്‌ ഒന്നാം റാങ്കുകാര്‍ക്കൊക്കെ ഒരു ലഡുകിട്ടിയപ്പോള്‍, ഇര്‍ഫാന്‌ കിട്ടിയത്‌ പല ലഡു. പച്ചനിറത്തിലുള്ള ലഡു. വിദ്യാഭ്യാസമന്ത്രി പച്ചലഡുവുമായി ഇര്‍ഫാനെ കാണാനെത്തിയപ്പോള്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഒട്ടുംബന്ധപ്പെടാത്ത കുഞ്ഞാലിക്കുട്ടി സാഹിബ്ബും പച്ച ലഡുവുമായി എത്തി. അപ്പോഴുണ്ട്‌, നില്‍ക്കുന്നു, “ബക്കറ്റിലെ തിരമാല” ഉര്‍ദുവില്‍നിന്ന്‌ മൊഴിമാറ്റം നടത്തിയ ജലീല്‍ സാഹിബും പച്ച ലഡുവുമായി. പച്ച ലഡു തിന്നുതിന്ന്‌ പഞ്ചാരയുടെ അസുഖം മൂര്‍ച്ഛിച്ചതിനാല്‍ കുത്തിവെപ്പെടുക്കുകയാണ്‌ ഇര്‍ഫാന്റെ ബാപ്പയും ഉമ്മയുമെന്ന്‌ മലപ്പുറം ചാനലിന്റെ ഇന്റര്‍നാഷണല്‍ ഡെസ്ക്‌. ആര്‍ക്കും വേണ്ടാത്ത എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സിന്‌ മാത്രമേ പ്ലസ്‌ ടു മാര്‍ക്ക്‌ പരിഗണിക്കൂ. ആവശ്യത്തിന്‌ ഡോക്ടര്‍മാരായി കഴിയുമ്പോള്‍ മെഡിക്കല്‍ എന്‍ട്രന്‍സിലും പ്ലസ്‌ ടുമാര്‍ക്ക്‌ പരിഗണിക്കും. അതുവരെ ആലപ്പുഴയിലെ രോഗികള്‍ കൂത്താട്ടുകുളത്തോ, കോഴഞ്ചേരിയിലോ പോയി ചികിത്സിക്കണം. ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ജില്ലാ ആശുപത്രിയും പോസ്റ്റ്മോര്‍ട്ടം സെന്ററുകളായി പരിമിതപ്പെടുത്തും. ആലപ്പുഴയിലാണല്ലോ സകല പോസ്റ്റുമോര്‍ട്ടവും കന്യാകത്വ പരിശോധനയും.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 100 ദിവസത്തെ ജനപ്രിയ പരിപാടി തയ്യാറാക്കുന്നത്രെ! ഭരിക്കാന്‍ 1826 ദിവസത്തെ കാലാവധി ഉണ്ടെങ്കിലും പദ്ധതികള്‍ 100 ദിവസത്തേയ്ക്ക്‌ മാത്രമായി ചുരുക്കിയത്‌ ഭരണം100 ദിവസം പിന്നിടുമോയെന്ന സംശയം കൊണ്ടാണ്‌. 100 ദിവസത്തെ ജനപ്രിയം കഴിഞ്ഞാല്‍ പിന്നെയാണ്‌ ജനദ്രോഹം. ജനപ്രിയ പദ്ധതികള്‍ കൂട്ടായിരുന്ന്‌ ചിന്തിച്ചെടുത്താല്‍ ഉദ്യോഗസ്ഥരെ ഹൗസ്ബോട്ടില്‍ കയറ്റി ആര്‍ ബ്ലോക്ക്‌ കായലില്‍ കുടിയിരുത്തിയിരിക്കുകയാണ്‌. കായലിലെ തണുത്ത കാറ്റ്‌ തലയ്ക്കടിച്ചാല്‍ പുതിയ പദ്ധതികള്‍ താനെ തോന്നിത്തുടങ്ങും. പദ്ധതികള്‍ ആവിഷ്ക്കരിക്കെ കായലില്‍ വീണ്‌ നീന്താന്‍ മറന്നുപോയാല്‍ അങ്ങനെ വീണവരുടെ ലിസ്റ്റില്‍പ്പെടുത്തി പത്രത്തില്‍ വാര്‍ത്ത കൊടുക്കും.

ഇപ്പോള്‍തന്നെ രണ്ടു ജനപ്രിയ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞെന്നാണ്‌ അമ്പലപ്പുഴക്കാരന്‍ കുഞ്ചുപിള്ള പറയുന്നത്‌. പിടിച്ചുപറിക്കാരുടെ ഫോട്ടോ മൊബെയിലില്‍ പകര്‍ത്തി ഡിജിപിക്ക്‌ കൈമാറി 5000 രൂപ, പറ്റുന്നതാണ്‌ ആദ്യത്തേത്‌. കേരള ലോട്ടറി ഏഴുദിവസവും നറുക്കെടുത്ത്‌ ജനത്തെ ഏഴുദിവസവും തെണ്ടിയ്ക്കുകയെന്നതാണ്‌ രണ്ടാമത്തേത്‌. നാടുമുന്നേറിയ നാലുവര്‍ഷത്തിന്റെ പരസ്യമായി ലാപ്ടോപ്പ്‌ ബാഗും തൂക്കി ലോട്ടറി കച്ചവടം നടത്തി മാസം 10000-ഉം കൂടുതലും വരുമാനമുണ്ടാക്കിയ യുവാക്കളുടെ പത്രപരസ്യം ജനം മറന്നിട്ടില്ല. ജനപ്രിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ ഗ്രാമവും നഗരവും മാത്രം വികസിപ്പിച്ചാല്‍ പോരാ, പാതാളവും വികസിപ്പിക്കണം. 100 ഉം 200 ഉം ദിവസത്തെ ജനപ്രിയം കഴിയുമ്പോള്‍ ജനത്തിന്‌ പാതാളത്തിലേക്കല്ലേ പോകേണ്ടത്‌. നാടും നഗരവും സ്വര്‍ഗമാക്കിയില്ലെങ്കിലും വഴിയോരങ്ങളില്‍ മൂക്കുപൊത്താതെ നില്‍ക്കാന്‍ മാര്‍ഗമുണ്ടാക്കിയാല്‍ മതിയായിരുന്നു.

തകഴിയുടെ ഭാര്യ കാത്ത അന്തരിച്ചു






തിരുവല്ല: പ്രശസ്ത എഴുത്തുകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്ത (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശങ്കരമംഗലം തറവാട്ടിലെ കമലാക്ഷിയമ്മ എന്ന കാത്ത മാസം ഒരു രൂപ വാടകക്കാരിയായി കഴിയുകയായിരുന്നു. തകഴിയുടെ കുടുംബവീടായ ശങ്കരമംഗലം അദ്ദേഹത്തിന്റെ സ്മാരകമായി സൂക്ഷിക്കുന്നതിനും മ്യൂസിയമാക്കുന്നതിനുമായി സര്‍ക്കാരിന് കൈമാറിയിരുന്നു. സാംസ്കാരിക വകുപ്പിന് കീഴിലാണ് ഇപ്പോള്‍ ശങ്കരമംഗലം തറവാട്. ഒരു സഹായിയോടൊപ്പമാണ് കാത്ത ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. സംസ്കാരത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല. തകഴിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെ തന്നെയും സംസ്കരിക്കണമെന്ന് കാത്ത പറഞ്ഞിരുന്നു.

അനാരോഗ്യം മൂലം പല പൊതുപരിപാടികളിലും പങ്കെടുക്കുന്നത് കാത്ത കഴിഞ്ഞ കുറച്ചുനാളായി നിര്‍ത്തിവച്ചിരുന്നു. അവസാന നാളുകള്‍ വരെയും ശങ്കരമംഗലം തറവാട്ടില്‍ നടക്കുന്ന പല പരിപാടികളിലും അവര്‍ പങ്കെടുത്തിരുന്നു. കാത്തയുടെ അനാരോഗ്യം പരിഗണിച്ചാണ് പല പരിപാടികളും ശങ്കരമംഗലത്ത് നടത്തിയിരുന്നത്. കാത്തയെന്ന നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കല്‍ കമലാക്ഷിയമ്മ 1934 ലാണ് തകഴിയുടെ ജീവിത സഖിയായത്. തകഴി ശിവശങ്കരപ്പിള്ളയുടെ നിഴലായി ജീവിച്ച വ്യക്തിയായിരുന്നു അവര്‍. തകഴി പങ്കെടുക്കുന്ന പല പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു.

Comment: A more familiar face for all world malayalees than her husband. May her soul rest in peace.
-K A Solaman

തകഴിയുടെ ഭാര്യ കാത്ത അന്തരിച്ചു

തിരുവല്ല: പ്രശസ്ത എഴുത്തുകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്ത (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശങ്കരമംഗലം തറവാട്ടിലെ കമലാക്ഷിയമ്മ എന്ന കാത്ത മാസം ഒരു രൂപ വാടകക്കാരിയായി കഴിയുകയായിരുന്നു. തകഴിയുടെ കുടുംബവീടായ ശങ്കരമംഗലം അദ്ദേഹത്തിന്റെ സ്മാരകമായി സൂക്ഷിക്കുന്നതിനും മ്യൂസിയമാക്കുന്നതിനുമായി സര്‍ക്കാരിന് കൈമാറിയിരുന്നു. സാംസ്കാരിക വകുപ്പിന് കീഴിലാണ് ഇപ്പോള്‍ ശങ്കരമംഗലം തറവാട്. ഒരു സഹായിയോടൊപ്പമാണ് കാത്ത ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. സംസ്കാരത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല. തകഴിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെ തന്നെയും സംസ്കരിക്കണമെന്ന് കാത്ത പറഞ്ഞിരുന്നു.

അനാരോഗ്യം മൂലം പല പൊതുപരിപാടികളിലും പങ്കെടുക്കുന്നത് കാത്ത കഴിഞ്ഞ കുറച്ചുനാളായി നിര്‍ത്തിവച്ചിരുന്നു. അവസാന നാളുകള്‍ വരെയും ശങ്കരമംഗലം തറവാട്ടില്‍ നടക്കുന്ന പല പരിപാടികളിലും അവര്‍ പങ്കെടുത്തിരുന്നു. കാത്തയുടെ അനാരോഗ്യം പരിഗണിച്ചാണ് പല പരിപാടികളും ശങ്കരമംഗലത്ത് നടത്തിയിരുന്നത്. കാത്തയെന്ന നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കല്‍ കമലാക്ഷിയമ്മ 1934 ലാണ് തകഴിയുടെ ജീവിത സഖിയായത്. തകഴി ശിവശങ്കരപ്പിള്ളയുടെ നിഴലായി ജീവിച്ച വ്യക്തിയായിരുന്നു അവര്‍. തകഴി പങ്കെടുക്കുന്ന പല പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു.