Thursday, 9 June 2011
ജലസംഭരണി നിര്‍ബന്ധമാക്കും – പി.ജെ ജോസഫ്
തിരുവനന്തപുരം: വീടുകളില്‍ കുടിവെള്ള സംഭരണി നിര്‍ബന്ധിതമാക്കാന്‍ നടപടിയെടുക്കുമെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു. ആറ് സെന്റില്‍ താഴെ നിര്‍മിക്കുന്ന വീടുകള്‍ക്കു മുന്‍പു നല്‍കിയ ഇളവ് പുനഃപരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
മുഴുവന്‍ വീടുകള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധിതമാക്കും. ഈ ആശയത്തിനു പ്രചരണം നല്‍കും. ഇതില്ലാതെ വീട്ടു നമ്പര്‍ രേഖപ്പെടുത്താന്‍ അനുമതി നിഷേധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. പ്ലാസ്റ്റിക് കുപ്പികള്‍ക്കു പകരം ടെട്ര പായ്ക്കുകളില്‍ കുടിവെള്ളം വിപണിയിലെത്തിക്കും. സ്വകാര്യ മേഖലയിലെ കുപ്പിവെള്ള നിര്‍മാതാക്കളെയും ടെട്രാപാക്കിങ്ങിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കും.
Comment: The 100 day action plan of Joseph is ready. Those who are unwilling to buy water tank manufactured by a Thodupuzha factory will be put into hot water. People will have to buy one additional pair of chappals to walk back and forth to the Panchayat office to get a number for their house.
Subscribe to:
Post Comments (Atom)
No comments:
Post a Comment