Saturday, 25 June 2011

ദി ബ്ളയ്ണ്ട് ! - കഥ - കെ എ സോളമന്‍






ഇക്കഥയിലെ മുഖ്യകഥാപാത്രം ഞാന്‍ തന്നെ. എന്റെ കഥയില്‍ ഞാന്‍ അല്ലാതെ മറ്റാരാണ്‌ കഥാപാത്രമാവേണ്ടത്?

ബസ്‌ സ്റൊപ്പിലെത്താന്‍ 10 മിനിറ്റ് മതി, രണ്ടരക്കാന് ബസ്‌. രണ്ടു പതിനഞ്ചിന്നു വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ അഞ്ചു മിനിറ്റു പോലും കത്ത് നില്‍കേണ്ടി വരില്ല.
ഒട്ടു മിക്ക കണ്ടക്ടര്‍മാരും പരിചയക്കാരയത് കൊണ്ട് ചോദിക്കാതെ തന്നെ ചേര്തലക്കുള്ള ടിക്കറ്റ്‌ തരും.എല്ലാ ഞായറാഴ്ചയും.ഇങ്ങനെ ഒരു യാത്ര ഏനിക്കുണ്ട്. ഞായറാഴ്ചകളിനാണ് ചേര്‍ത്തലയിലെ സര്‍ഗ സംഗമങ്ങള്‍

ബസ്സില്‍ കേറിയാല്‍ പിന്നെ ചേര്തലക്ക് കണ്ണും നാട്ടാന് എന്റെ ഇരിപ്പ്. നടന്നു പോയ വഴികള്‍ ഒരിക്കല്‍ കൂടി കാണുന്നതിലെ കൌതുകം ഇപ്പോഴും കൂട്ടിനുണ്ട്. അതുകൊണ്ട് ബസ്സിനകത്ത് നടക്കുന്ന ഭൂകമ്പ മൊന്നും ശ്രദ്ധിക്കാറില്ല. അന്നും അങ്ങനെ തന്നെയായിരുന്നു. ഇടയ്ക്കു എവിടയൊ വെച്ച് ഒരു അത്യാവശ്യ യാത്രക്കാരന്‍ ബെല്ലടിച്ചതും കണ്ടക്ടര്‍ പരിഭവപെട്ടതും ഞാന്‍ ശ്രദ്ധിച്ചില്ല.

രണ്ടേ മുക്കാലിന് തന്നെ ബസ്‌ ചേര്‍ത്തല സ്റ്റാന്‍ഡില്‍ എത്തി. ബസ്സില്‍ നിന്നറങ്ങിയ എന്നെ ആരോ ബലമായി പിടിച്ചു നിര്‍ത്തി. വളരെ അടുത്തു പരിചയമുള്ളവല്ലാതെ ആരും തന്നെ അങ്ങിനെ ചെയ്യാറില്ല. എന്നെ പിടിച്ചു നിര്‍ത്തിയത് ഏതോ അപരിചിതനാണ്. ഇല്ല. എനിക്കയാളെ കാണാന്‍ ആവുന്നില്ല. കണ്ണില്‍ ഇരുട്ട്. ഞാന്‍ തീര്‍ത്തും ഒരു അന്ധനായിരിക്കുന്നു. ബ്ളയ്ണ്ട്. ഒരു ചൂരല്‍ -വൈറ്റ് കേന്‍-എന്റെ കയ്യില്‍ അയ്യാള്‍ ബലമായി പിടിച്ചല്പിച്ചു. അന്ധന്മാര്‍ വഴി അറിയുന്നത് ചൂരല്‍ നിലത്തുസ്പ്രശിച്ചാണ്. പെട്ടന്നണ്ടായ പരിഭ്രാന്തി അല്‍പ നേരം എന്നെ സ്ത്പ്തനാക്കി കളഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ എന്റെ കയ്യിലെ ചൂരലിനെ കുറിച്ച ഞാന്‍ ഓര്‍ത്തു. ചൂരല്‍ കൊണ്ട് ഞാന്‍ നിലത്തു ഉരച്ചു നോക്കി. പതുക്കെ മുന്നോട്ടു വീശി. ആരും. മുന്നിലില്ല. ഞാന്‍ മുന്നോട്ടു നടന്നു. എന്റെ കാതുകള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിച്ചു തുടങ്ങിയത് പോലെ. ബസിന്റെ മുരള്‍ച്ച അടുത്തെങ്ങുമില്ല. യാത്രക്കാരുടെ സംസാരം നന്നായി കേള്‍കാം. ഒരു കൊച്ചു കുട്ടി നേരിയ സ്വരത്തില്‍ കരയുന്നത് വിശന്നിട് ആകണം. അല്‍പ മൊന്നു ശ്രദ്ധിച്ചാല്‍ ഈ യാത്രക്കാരൊക്കെ പറയുന്നത് എനിക്ക് വ്യക്തമായും മനസ്സിലാകും.

സ്റ്റാന്‍ഡില്‍ എത്തിയാല്‍ ആദ്യം ചെയ്തിരുന്നത് ബുക്ക്‌ സ്ടാളില്‍ നിന്ന് അന്നത്തെ ഏതെങ്കിലും ഒരു പത്രം വാങ്ങുക എന്നതാണ്.' പത്രം വാങ്ങാന്‍ ഞാന്‍ പടി ഞ്റോട്ടു തിരിഞ്ഞു.ഇനി എന്തിനു പത്രം?.കണ്ണ് കാണുന്നവര്കല്ലേ പത്രം? ഇനി പത്രത്തിന്നായി പണം മുടക്കേണ്ട. അന്ധത കൊണ്ടുള്ള പ്രയോജനം അങ്ങിനെ എനിക്ക് ആദ്യമായി മനസ്സിലായി. പത്രം വാങ്ങിയതിനു ശേഷം റോഡ്‌ ക്രോസ് ചെയ്തു കോഫീ ഹൌസില്‍ എത്തി ഒരു ചായ കുടിക്കുക എന്നതാണ് അടുത്ത കാര്യം. റോഡ്‌ ക്രോസ് ചെയാന്‍ പക്ഷെ പേടി. എന്നെ ആരോ കൈക്ക് പിടിച്ചു റോഡിനു അപ്പുരമെത്തിച്ചു. മനുഷ്യര്‍ എല്ലാം എത്ര നല്ലവര്‍ എന്ന് എനിക്ക് തോന്നി. ഏതെങ്കിലും അന്ധനെ ഞാന്‍ ഇങ്ങനെ സഹായിചിട്ടുണ്ടോ? ഉണ്ടായിരിക്കാം. 'ഒരു ടിക്കറ്റ്‌ എടുക്കട്ടെ സാര്‍?' കോഫി ഹൌസിനു മുന്നിലെ ടിക്കറ്റ്‌ വിലപ്നക്കാരന്‍ ചോദിച്ചത്. ഞാന്‍ ചിരിച്ചു. എല്ലാം വ്യക്തമായി കണ്ടിരുന്ന കാലത്ത് ഗൌരവം നടിച്ചു കടന്നുപോയിട്ടുള്ള ഞാന്‍ ആദ്യമായി സൌമ്യനായത് കണ്ടു അത്ഭുതപെട്ടു. കോഫി ഹൌസ് മാനേജര്‍ എന്റെ അവസ്ഥ ശ്രദ്ധിച്ചില്ല. അയാള്‍ എന്തോ തിരക്കിലാണെന്ന് തോന്നുന്നു. എന്നും വരാറുള്ള ഒരാള്‍, അയാള്‍ അങ്ങനെ കരുതിയിരിക്കണം. എന്റെ കൈയിലെ വെളുത്ത ചൂരല്‍ എന്തിനെന്നു സപ്ളയര്‍ ചോദിചെങ്കിലും എനിക്ക് കാഴ്ച നഷ്ടപെട്ട കാര്യം ഞാന്‍ അയാളോട് പറഞ്ഞില്ല. പത്തു രൂപയുടെ നോട്ട് കയിലുണ്ടായിരുന്നത് കൊണ്ട് പണം കൊടുക്കുന്നതിനും ബാക്കി വാങ്ങുന്നതിനും എനിക്ക് പ്രയാസമുണ്ടായില്ല. ഒരുരൂപായുടെയും രണ്ടുരൂപായുടെയും നാണയങ്ങള്‍ തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നു.
യി
'പിറവി'യിലെത്തിയ എന്നെ കണ്ടു എല്ലാവര്ക്കും വിഷമമായി. ജന്മനാ അന്ധത ഉള്‍കൊള്ളാന്‍ ആകും, പക്ഷെ ഇടയ്ക്കു, ആര്‍ക്കും ചിന്തിക്കാനാവുന്നില്ല. എല്ലാവരെയും അവരുടെ ശബ്ദത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. ഉല്ലല്ല ബാബു, എ എന്‍ ചിദംബരന്‍, അല്ഫോന്‍സെ വില്ല ജോസഫ്‌- മൂന്നുപേരും വേദിയില്‍, സദസ്സില്‍ കുറേപേര്‍, കാവ്യദാസ് ഓടിനടക്കുന്നു. ഷേണായിസര്‍ , തങ്കപ്പന്‍സര്‍ , മുരളി ആലിശ്ശേരി , മാരാരിക്കുളം വിജയന്‍, വൈരം വിശ്വന്‍ , വി കെ സുപ്രന്‍ , വെട്ടയ്ക്കല്‍ മജീദ്‌ , വാരനാട് ബാനര്‍ജീ, പീറ്റര്‍ ബെഞ്ചമിന്‍ , എന്‍ ടി ഓമന , വിശ്വന്‍ വെട്ടയ്ക്കല്‍, ചേര്‍ത്തല പത്മ , ബാബു ആലപ്പുഴ, പ്രിയപ്പെട്ട മത്തായി സര്‍ എല്ലാവരെയും അവരുടെ ശബ്ദത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. അമ്മിണിയമ്മയ്ക്ക് ശബ്ദമില്ല. അവര്‍ വന്നിട്ടില്ലെന്ന് തോന്നുന്നു. വൈരം വിശ്വന്റെ കവിതയിലെ നൊമ്പരം പലപ്പോഴും ശ്രോതാക്കളെ സങ്ക ടപെടുതും.
എഴുതികൊണ്ട് വന്ന കടലാസ് ഞാന്‍ പുറത്തെടുത്തില്ല. അവയൊക്കെ എനിക്ക് കാണാതെയറിയാം. ഞാന്‍ വായിച്ചു, എന്റെ മനസ്സിന്റെ താളുകളില്‍ നിന്നും... എല്ലാവരുടെയും കഥകളും കവിതകളും മുന്‍പ് എന്നെതെതിനെക്കാളും എനിക്ക് ആസ്വാദ്യകരമായി. ഞാന്‍ ഓര്‍ത്തു, A blind man sees better -അന്ധന്‍ കൂടുതല്‍ നന്നായി കാണുന്നു.
തിരികെ ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയ ഞാന്‍ ആലപ്പുഴയ്ക്കുള്ള ബസ്‌ ചോദിച്ചറിഞ്ഞു. ബസിന്റെ പടിയില്‍ കാലു വെച്ചതും ആരോ തിരികെ ഇറങ്ങുന്നു, കൈയില്‍ ഒരു സ്റ്റീല്‍ പാത്രവുമായി. സ്റ്റീല്‍ പാത്രമല്ല, ഒരു സ്റ്റീല്‍ ഗ്ലാസ്സാണ് കൈയില്‍ . എന്റെ കൈയിലെ വെളുത്ത ചൂരല്‍ അയാള്‍ പിടിച്ചി വാങ്ങി. എനിക്ക് ഇപ്പോള്‍ കണ്ണ് കാണാം.
"അപ്പേ... അപ്പേ... എഴുന്നെല്‍ക്കുന്നില്ലേ ... മണി ഏഴായി!" എന്റെ മകളാണ്. എഴായില്ലെങ്കിലും അവളങ്ങനെ പറയും. സ്റ്റീല്‍ ഗ്ലാസില്‍ ചായയുമായി മിക്ക ദിവസങ്ങളിലും എന്നെ വിളിച്ചെഴുന്നെല്‍പ്പിക്കുന്നത് അവളാണ്.

2 comments: