Saturday, 25 June 2011
2 ജി അഴിമതി അന്വേഷണം വിജയ് മല്യയിലേക്കും
ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണം പ്രമുഖ മദ്യവ്യവസായി വിജയ്മല്യയുടെ യുബി ഗ്രൂപ്പ് അടക്കമുള്ള നാല് കമ്പനികളുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്വാന്‍ ടെലികോമില്‍നിന്നും ഡിബി റിയാലിറ്റി കമ്പനി വഴി കലൈഞ്ജര്‍ ടിവിയിലേക്കെത്തിയ 200 കോടി രൂപ തിരിച്ചടയ്ക്കുന്നതിനായി ഈ നാലു കമ്പനികളും കലൈഞ്ജര്‍ ടിവിക്ക് സാമ്പത്തിക സഹായം നല്‍കിയതായാണ് സിബിഐ അനുമാനിക്കുന്നത്. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തങ്ങള്‍ വായ്പയെടുത്തതാണ് 200 കോടി രൂപയെന്നും പിന്നീട് ഈ തുക പലിശ സഹിതം തിരിച്ചടച്ചതുമാണെന്നാണ് ചാനല്‍ അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കലൈഞ്ജര്‍ ടിവിക്ക് സാമ്പത്തിക സഹായം നല്‍കിയ മറ്റ് കമ്പനികളിലേക്കും സിബിഐ അന്വേഷണം നീണ്ടത്.
Comment: Boozers can soon taste 2G brandy!
Subscribe to:
Post Comments (Atom)
No comments:
Post a Comment