Thursday 30 June 2011

മലയാളം ഒന്നാം ഭാഷ!








മലയാളം ഒന്നാം ഭാഷ ആക്കിയതുകൊണ്ടോ അവസാന ഭാഷ ആക്കിയത് കൊണ്ടോ പ്രത്യേകിച്ച് എന്തെങ്കിലും
നേട്ടമുണ്ടാകുമെന്നു കരുതുന്നില്ല. മെഡിക്കല്‍, എഞ്ചിനീയറിംഗ്, ഐ ടി മേഖലകളില്‍ ഇന്ഗ്ലിഷിനു പകരം മലയാളം സ്ഥാനം പിടിക്കാന്‍ ദശാബ്ദങ്ങള്‍ വേണ്ടി വരും. ജനത്തിന്നറിയാം അവരുടെ കുട്ടികളെ ഏതു ഭാഷ എപ്പോള്‍ പഠിപ്പിക്കണമെന്ന്. കുറെ രാഷ്ട്രിയക്കാരും അവരുടെ മൂട് താങ്ങികളായ കുറെ മലയാളം എഴുത്തുകാരും അക്കാടെമിക് സ്ഥാപനങ്ങളില്‍ കയറി ഇരുന്നു ഉന്നത വിദ്യാഭ്യാസ മേഖല നശിപ്പിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല.

-കെ എ സോളമന്‍

2 comments:

  1. മലയാളം ഒന്നാം ഭാഷ ആക്കിയത് കൊണ്ട് മാത്രം കാര്യമില്ല .പൊതു വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ മാതൃഭാഷമാധ്യമത്തില്‍ ആക്കുക ഇംഗ്ലീഷ് മീഡിയം നിരോധിക്കുക.ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം ആവശ്യമില്ല .ഇംഗ്ലീഷ് പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം വേണമെങ്കില ഹിന്ദി പഠിക്കാന്‍ ഹിന്ദി മീഡിയം വേണ്ടി വരുമല്ലോ ?അറബി പഠിക്കാന്‍ അറബി മീഡിയം വേണ്ടിവരുമല്ലോ ?എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളില്‍ കാതലായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്.ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. എന്നിട്ടും അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും.
    ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് രണ്ടാംഭാഷ ആയി സ്വീകരിക്കാം. ഇന്ത്യയിലെ ജനതകളുടെ സര്‍ഗ്ഗശേഷി നശിപ്പിക്കുന്ന ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനം ഒഴിവാക്കുക.പൊതു വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ മാതൃഭാഷമാധ്യമത്തില്‍ ആക്കുക
    http://malayalatthanima.blogspot.in/

    ReplyDelete
  2. Jomy Thomas- ന്ടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കാനാവില്ല. മലയാള ഭാഷയുടെ പരിമിതി മനസ്സിലാക്കിയുള്ള സമീപനമാണ് വേണ്ടത്. ഇംഗ്ലിഷ് ഭാഷ അടിച്ചേല്‍പ്പിക്കണമെന്ന് അതിനു അര്‍ഥമില്ല

    ReplyDelete