Saturday 29 January 2011

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം കിം ക്ലിസ്റ്റേഴ്‌സിന്‌




മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ്‌ കിരീടം ബെല്‍ജിയത്തിന്റെ കിം ക്ലിസ്റ്റേഴ്‌സിന്‌. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ഏഷ്യാക്കാരിയെന്ന റെക്കാഡുമായി എത്തിയ ലീയെ രണ്ട്‌ മണിക്കൂറും, അഞ്ചു മിനിട്ടും നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ 3-6, 6-3, 6-3 എന്ന സ്കോറിന്‌ പരാജയപ്പെടുത്തിയാണ്‌ ക്ലിസ്റ്റേഴ്‌സ്‌ ജേതാവായത്‌.

Wednesday 26 January 2011

മലയാളം നിര്‍ബന്ധമാക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാള ഭാഷ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന ആര്‍.വി.ജി. മേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ മന്ത്രിസഭ അംഗീകരിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച്‌ സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മലയാളം പഠിക്കാനുള്ള അവസരമുണ്ടാകും. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളിലും മലയാളം പഠിപ്പിക്കണം. ഇതിനുവേണ്ടി പീരിയഡുകള്‍ പുനഃക്രമീകരിക്കണം. സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ സര്‍ക്കാര്‍ കമ്മറ്റിയെ നിയോഗിച്ചത്‌.

Comment: Decision came after Kerala ministers viewing English interview of John Brittas with play back singer Shreya Goshal. There must be compulsory teaching of Malayalam in all ICSE and CBSE schools. All interviews in English should be banned in Malayalam TV channels including Kairali hereinafter.
K A Solaman

Saturday 22 January 2011

Congratulations Ananathan S Madhu!

അനന്തന്‍ കിരീടമണിഞ്ഞപ്പോള്‍ ഡി.ഡി.അറസ്റ്റിലായി




പാണ്ഡവരെത്തേടി വനത്തിലേക്കുപോയ കൗരവര്‍ ഗന്ധര്‍വ്വരെക്കണ്ട് ഓടിയൊളിക്കുന്ന 'ഘോഷയാത്ര'യെന്ന കഥാഭാഗമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ അനന്തന്‍ എസ്.മധു വെള്ളിയാഴ്ച അവതരിപ്പിച്ചത്. വിധികര്‍ത്താക്കള്‍ അനന്തനു കൊടുത്തത് ഏറ്റവും കൂടുതല്‍ മാര്‍ക്കും എ-ഗ്രേഡും. ഏതാണ്ട് ഇതേ സമയത്താണ് ആലപ്പുഴ കുത്തിയതോട്ടില്‍ ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ബാലകൃഷ്ണന്‍, അനന്തന്‍ കൂടി കഥാപാത്രമായ ഒരു സംഭവത്തില്‍ അറസ്റ്റിലാകുന്നത്.

ജനവരി 13ന് തുറവൂരില്‍ നടന്ന ആലപ്പുഴ റവന്യു ജില്ലാ കലോത്സവ വേദിയിലാണ് അനിഷ്ടസംഭവങ്ങളുടെ തുടക്കം. സ്റ്റേജിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ അനന്തന്റെ അമ്മ ബി. ശശികലയ്ക്ക് മര്‍ദ്ദനമേറ്റു. രക്ഷിതാക്കളും ഡിഡിയും തമ്മിലുള്ള തര്‍ക്കം മൊബൈല്‍ കാമറയില്‍ പകര്‍ത്തവേ ഡി.ഡി, ശശികലയുടെ കരണത്തടിച്ചതായും മറ്റൊരു സ്ത്രീ ഡി.ഡിയെ കസേരകൊണ്ടു തല്ലിയതായും കേസുണ്ട്.

Comment: Ananthan, you have done a wonderful job. It is a rich tribute to your mother.

Thursday 20 January 2011

Makaravilakku heals many

Truth or myth-Makaravilakku and Sabarimala heal many. Let it carry on. Sabarimala pilgrimage is a walk into the Nature.

Tuesday 18 January 2011

കെ.ജി ബാലകൃഷ്ണനെതിരെ വീണ്ടും പ്രമേയം



തിരുവനന്തപുരം: സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്റ്റീസും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനുമായ കെ.ജി.ബാലകൃഷ്‌ണനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. ബാലകൃഷ്‌ണനെതിരെ അന്വേഷണം വേണമെന്നും, മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത്‌ നിന്ന്‌ അദ്ദേഹം ഒഴിയണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

Comment: Counsels are now juries and they will proclaim decrees hereafter!

പോത്തുലേലം!

കെ.എ.സോളമന്‍

Janmabhumi 19-1-2011

"എത്ര നേരമെന്നുവെച്ചാ, ഈ കുത്തിയിരുപ്പ്‌. എഴുന്നേറ്റ്‌ ചായ കുടിക്കൂ, അച്ഛാ" ലിറ്റില്‍ ഷേണായി അച്ഛന്‍ ഷേണായിയോട്‌ പറഞ്ഞു.

"ആലോചിക്കാതെന്തു ചെയ്യും ലിറ്റില്‍? വഴിയോര പ്രകടനം നിരോധിച്ച ജഡ്ജിമാര്‍ ഏത്‌ വര്‍ഗത്തില്‍പ്പെടുമെന്ന്‌ ഒരു സാംസ്കാരിക ജീവി താടിയും മുടിയും വിറപ്പിച്ചു പറഞ്ഞതു നീ കേട്ടില്ലേ?" "ഏതു സാംസ്കാരിക ജീവി?" "അത്‌ എന്നെക്കൊണ്ടുതന്നെ പറയിപ്പിക്കണോ? കോളേജ്‌ വാധ്യാരെന്ന്‌ വെയ്പ്‌. കുട്ടികളെ പഠിപ്പിക്കുകയാണോ, അതോ പീഡിപ്പിക്കുകയാണോയെന്നു വഴിയേ അറിയാം. ആഫ്രിക്കന്‍ ജനങ്ങള്‍. ക്രൂരന്മാരല്ലെന്നാണ്‌ ആഫ്രിക്കയില്‍ പോകാതെ അദ്ദേഹം മനസിലാക്കിയത്‌. 50 വര്‍ഷം മുമ്പ്‌ ആഫ്രിക്കയില്‍ ഒരച്ഛന്‍ മകനെ ഉരലിലിട്ടു ചതച്ചുകൊന്ന വിവരം, എസ്‌.കെ.പൊറ്റക്കാട്‌ എഴുതിയത്‌, തെറ്റാണെന്ന്‌ അദ്ദേഹം കണ്ടുപിടിച്ചു. ആഫ്രിക്കയില്‍ ഉരലും ഉലക്കയും ഇല്ലത്രേ! അധിനിവേശത്തിന്റെ പ്രചാരകനായ പൊറ്റക്കാട്‌ ആഫ്രിക്കക്കാരെ അപമാനിക്കുകയാണെന്ന്‌ പറഞ്ഞു പൊറ്റക്കാടിനെ അപമാനിക്കുകയാണ്‌ സാംസ്കാരിക ജീവി. കൂട്ടത്തില്‍ നാട്ടിലെ റോഡുകളുടെ ചരിത്രം വായിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. റോഡുകള്‍ ഗതാഗതത്തിന്‌ മാത്രമല്ല, ചമ്രമിരിക്കാന്‍ കൂടി ഉള്ളതാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ജ്ഞാനപീഠം എഴുത്തുകാര്‍ ആരെങ്കിലും അരങ്ങൊഴിഞ്ഞിട്ടുണ്ടെങ്കില്‍ അവരെഴുതിവെച്ചതില്‍ കയറിത്തൂങ്ങി ആളാവുന്നതും ഒരുതരം സാംസ്കാരിക പ്രവര്‍ത്തനമാണ്‌."

"വഴിയോര പ്രകടനം നിരോധിച്ചതു ശരിയെന്നാണോ അച്ഛന്‍ പറയുന്നത്‌?" "രാഷ്ട്രീയപ്പാര്‍ട്ടികളുടെ വഴിതടയല്‍ പ്രകടനം നിരോധിച്ചതിനുശേഷവും ഇവിടെ ഇലക്ഷനുകള്‍ നടന്നു. കഴിഞ്ഞ പാര്‍ലമെന്റ്‌-പഞ്ചായത്ത്‌ ഇലക്ഷനുകളില്‍ വോട്ടിംഗ്‌ ശതമാനം കൂടുകയും ചെയ്തു. റോഡുപരോധം നിരോധിച്ച ജഡ്ജിമാരെ 'ശുംഭന്മാര്‍' എന്നു വിളിച്ചാക്ഷേപിച്ചതിന്‌ താങ്ങുവില പ്രഖ്യാപിച്ച്‌ എത്തിയിരിക്കുകയാണ്‌ ഈ ആഫ്രിക്കന്‍ ബുദ്ധിജീവി. ശുംഭന്മാരെ മന്ദബുദ്ധികളെന്ന്‌ വിളിക്കണം-ടിയാന്റെ കണ്ടെത്തലാണ്‌. കോംഗോ വനത്തിലേക്ക്‌ നാടുകടത്തേണ്ട ഇത്തരം വനാന്തര ജീവികള്‍ക്ക്‌ ഒട്ടും പിന്നിലല്ല തങ്ങളെന്ന്‌ ഇവിടുത്തെ കെഎസ്‌യുകാരും തെളിയിച്ചു. ഉമ്മന്‍ചാണ്ടി, ചെന്നിത്തല നേതൃത്വം തലയില്‍ 'എന്‍ഡോസള്‍ഫാന്‍' തളിച്ചു തങ്ങളെ മന്ദബുദ്ധികളാക്കിയെന്നാണ്‌ കെഎസ്‌യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മാക്കൂറ്റി, പൂക്കൂറ്റിയായി പറഞ്ഞത്‌. ഗുരുത്വം കൂടുതലുള്ള ഈ കൂട്ടരില്‍നിന്ന്‌ കൂടുതല്‍ വിശേഷണങ്ങള്‍ പുറകേയുണ്ടാകും.

കുട്ടിനേതാക്കള്‍ക്ക്‌ ഒട്ടും പിന്നിലല്ല തങ്ങളെന്ന്‌ കോണ്‍ഗ്രസ്‌ യൂത്തന്മാരും ഡെമോക്രാറ്റിക്‌ യൂത്തന്മാരും മനസിലാക്കി. പെന്‍ഷന്‍ പ്രായം 56-ലോട്ട്‌ വര്‍ധിപ്പിച്ചും നിയമന അഴിമതി നടത്തിയും ഒട്ടനവധി ചെറുപ്പക്കാരുടെ അവസരങ്ങള്‍ നിഷേധിച്ചിട്ടും യുവാക്കളുടെ ഒരു സംഘടനയ്ക്ക്‌ പ്രതിഷേധമില്ല. അവര്‍ക്ക്‌ വിദ്വേഷം ബാങ്കുമാനേജര്‍മാരോടാണ്‌. രാത്രി 10-വരെ കുത്തിയിരുന്ന്‌ കോര്‍ ബാങ്കിംഗ്‌ കണക്ക്‌ പൂര്‍ത്തിയാക്കണമെന്ന റിസ്ക്കില്ലാതെ മറ്റുകാര്യമായ റിസ്കില്ലാത്ത ജോലിയാണ്‌ തങ്ങളുടേതെന്ന്‌ കരുതിയിരുന്നപ്പോഴാണ്‌ പുതിയ വൈതരണ....


ികള്‍. പഠിക്കാന്‍ വേണ്ടിയെന്ന്‌ പറഞ്ഞു ആരു ചോദിച്ചാലും ലോണ്‍ കൊടുക്കണം. അല്ലെങ്കില്‍ ബാങ്കു തല്ലിപ്പൊളിക്കും. വാളെടുത്തവന്‍ വെളിച്ചപ്പാടെന്ന മട്ടില്‍ പ്ലസ്ടു കടന്നവര്‍ക്കെല്ലാം ഡോക്ടറാകണം. അതിനെ ഇപ്പോള്‍ മാര്‍ക്കറ്റുള്ളൂ. എഞ്ചിനീയര്‍ മോഹം അല്‍പ്പം മാറി എഞ്ചിനീയറിംഗ്‌ ജോലിക്ക്‌ ടെക്നോപാര്‍ക്കിലും ഇന്‍ഫോസിറ്റിയിലും കയറിയവനൊക്കെ 'കോണ്ടംവെന്റിംഗ്‌' മെഷീനുമായിട്ടാണ്‌ ദാമ്പത്യം.

കൗണ്‍സിലിംഗ്‌ പലതു കഴിഞ്ഞിട്ടും പല കോളേജുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇങ്ങനെതന്നെ. 'ടയര്‍ പഞ്ചറൊട്ടിക്കല്‍' വ്യവസായം മാത്രമുള്ള പശ്ചിമബംഗാളില്‍ ഇക്കൊല്ലംതന്നെ 8026 എഞ്ചിനീയറിംഗ്‌ സീറ്റുകള്‍ വെറുതെ കിടക്കുന്നു. ആന്ധ്രയിലേയും കര്‍ണാടകത്തിലേയും സ്ഥിതി വ്യത്യസ്തമല്ല. തമിഴ്‌നാട്ടില്‍ ചില എഞ്ചിനീയറിംഗ്‌ കോളേജുകള്‍ എല്ലുപൊടി ഫാക്ടറിയാക്കി മാറ്റി. പഞ്ചസാരയ്ക്ക്‌ വെളുത്ത നിറംകിട്ടാന്‍ എല്ലുപൊടി വേണം. കേരളത്തില്‍ ആര്‍ട്സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളുടെ സ്ഥിതി അതിദയനീയം. നോക്കുകൂലി കൊടുത്ത്‌ ആളെ ഇരുത്തി യുജിസി ശമ്പളം സംരക്ഷിക്കുന്ന അധ്യാപകരും കുറവല്ല. അതിനിടയിലാണ്‌ എഞ്ചിനീയറിംഗ്‌ മേഖലയില്‍ 2 ലക്ഷം സീറ്റിന്റെ അധിക വര്‍ധന കേന്ദ്ര മാനവശേഷി മന്ത്രി കബില്‍സിബല്‍ വാഗ്ദാനം ചെയ്തത്‌. കുട്ടികളെ ചൈനയില്‍നിന്ന്‌ ഇറക്കുമതി ചെയ്യുമായിരിക്കും. സ്വാശ്രയ എംബിബിഎസിനും നഴ്സിംഗിനും ലക്ഷങ്ങളാണ്‌ ഫീസ്‌. ഇത്‌ ബാങ്ക്‌ മാനേജര്‍മാര്‍ ലോണായി കൊടുക്കണം. ലോണ്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ, ഭീഷണി, ഉപരോധം, പൊളിച്ചടുക്ക്‌ തുടങ്ങിയ കലാപരിപാടികള്‍.

പുരക്കരം അടച്ചാല്‍ കൂടെ സെസും കൊടുക്കണം. ലൈബ്രറി സെസ്‌, എഡ്യൂക്കേഷണല്‍ സെസ്‌ എന്നൊക്കെ പറഞ്ഞു ഒത്തിരി പണം പിടുങ്ങുന്നുണ്ട്‌. എങ്കില്‍പിന്നെ 'പോത്തുലേല'ത്തെ വെല്ലുന്ന "ക്രിക്കറ്ററു"ടെ ലേലത്തിലെ കുറച്ചുതുക വിദ്യാഭ്യാസ ലോണ്‍ ആവശ്യത്തിന്‌ സര്‍ക്കാരിന്‌ മാറ്റിവെച്ചുകൂടെ. പതിനായിരവും ലക്ഷവും കോടി ടേണ്‍ഓവറുള്ള ഐപിഎല്‍പോലുള്ള അടിമലേലത്തിലെ ഒരു ചെറിയ തുക സെസ്സായി പിടിച്ചെടുത്താല്‍ കുറച്ചു വിദ്യാര്‍ത്ഥികളുടെയും കുറെ ബാങ്കുമാനേജര്‍മാരുടെയും ആത്മഹത്യ ഒഴിവാക്കാം. ബാങ്ക്‌ മാനേജര്‍മാരായതുകൊണ്ട്‌ മാനം വേണ്ടെന്ന്‌ വയ്ക്കണോ?"

Sunday 16 January 2011

ലോട്ടറിയില്‍ വി.എസിനെതിരെ നടപടി




ന്യുദല്‍ഹി: ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ശാസിക്കാന്‍ പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. പാര്‍ട്ടിയുമായി ആലോചിക്കാതെ സി.ബി.ഐ അന്വേഷണത്തിന് വി.എസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്.

Comment: An unwarranted act by Politburo
K A Solaman

Friday 14 January 2011

ആലപ്പുഴ: സമ്പൂര്‍ണ വൈദ്യുതീകരണ ജില്ല പ്രഖ്യാപനം


ആലപ്പുഴ
: ജില്ലയെ സമ്പൂ ര്‍ണ വൈദ്യുതീകരണ ജില്ലയായി ഫെബ്രുവരി 19ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദ ന്‍ പ്രഖ്യാപിക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ സ്വാഗതസംഘം യോഗം 17ന്‌ ഉച്ചയ്ക്ക്‌ 3ന്‌ കളക്ട്രേറ്റില്‍ നടക്കും. യോഗത്തില്‍ എഡിഎം: ആന്റണി ഡൊമിനിക്‌ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സി.കെ.സദാശിവന്‍, പി.തിലോത്തമന്‍, എ.എം.ആരിഫ്‌ എന്നിവര്‍ പങ്കെടുത്തു.

പദ്ധതിയുടെ ആകെ ചെല വ്‌ 740.67 ലക്ഷം രൂപയാണ.്‌ ഇതില്‍ ഒരു ഭാഗം എംപി-എംഎല്‍എ ഫണ്ടില്‍ നിന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടില്‍നിന്നും അനുവദിച്ചിട്ടുണ്ട്‌. ബാക്കി തുക വൈദ്യുതി ബോര്‍ഡാണ്‌ വഹിക്കുക. ആലപ്പുഴ, ഹരിപ്പാട്‌ എന്നീ നിയമസഭാ നിയോജക മണ്‌ ഡലങ്ങളില്‍ നേരത്തേതന്നെ സമ്പൂര്‍ണവൈദ്യതീകരണം നടന്നു.
Comment:
I don't think this declaration has any validity except the ministers and a few bureaucrats to spend some money for a cocktail.

K A Solaman

Ottumthullal fete at Thuravoor!



The whole school fete at Thuravoor was carried out erratically and DDE sending parents to programme committee and the programme committee sending back them to DDE for rectification of grievance is evidently an indication of the lack organisational ability of the department. Local goons taking charge of school fete have made all events nasty. Shashikala, a poet from Punnapra and the mother of the Ottumthullal participant is a known figure in the cultural world of Alappuzha and people know her well that she would never indulge in nasty acts as did by the DDE.
DDE should be punished for manhandling Shashikala.

K A Solaman

Monday 10 January 2011

ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ മാമാങ്കം

കെ.എ. സോളമന്‍

Janmabhumi 11 Jan 2011


ഏഷ്യന്‍ ഗെയിംസ്‌ കഴിഞ്ഞാല്‍ അറിയപ്പെടുന്ന മാമാങ്കമാണ്‌ ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍. സ്മാര്‍ട്ട്‌ സിറ്റിയും ഇന്‍ഫോസിറ്റിയുമൊക്കെ പരണത്തു കയറിയ സമയത്ത്‌ നാടിന്റെ വികസനത്തിന്‌ ഇതല്ലാതെ പോംവഴിയൊന്നുമില്ല. ഏതു തിരക്കിനിടയിലും നാടിന്റെ വികസന സംരംഭങ്ങളില്‍ പങ്കെടുക്കുമെന്നാണ്‌ മലയാളത്തിന്റെ മഹാനടന്‍ നീലയിലും ചുവപ്പിലും പ്രത്യക്ഷപ്പെട്ടു പറയുന്നത്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വികസനമെന്നുവെച്ചാല്‍ ഷോപ്പിംഗ്‌ ആണ്‌. രാവിലെ മലബാര്‍ ഗോള്‍ഡില്‍ നിന്ന്‌ സ്വര്‍ണ്ണം വാങ്ങുക, എന്നിട്ട്‌ നാട്ടില്‍ തെണ്ടിയും തേടിയും നടക്കാതെ ഉച്ചക്ക്‌ മണപ്പുറം ഫിനാന്‍സില്‍ പണയം വെയ്ക്കുക. രണ്ടു വളയും ഒരു മാലയും പണയ ഉരുപ്പടിയായി സ്വീകരിച്ച്‌ 500 ന്റെ മൂന്നു കെട്ട്‌ നോട്ടു കൊടുക്കും ഈ പണയ ഇടപാടുകാരന്‍. പണയം വെച്ചു കിട്ടുന്ന കാശുമായി ചിക്കന്‍ വാങ്ങി ടേസ്റ്റു ബഡ്സ്‌ ചേര്‍ത്ത്‌ രുചിയോടെ കഴിക്കുക, ഒടുക്കം വൈകിട്ടത്തെ പരിപാടിക്ക്‌ ആഘോഷമായി പങ്കെടുക്കുക. എത്ര ഉല്ലാസകരമായ ലൈഫ്‌ സ്റ്റെയില്‍.

ഒരു പക്ഷെ സച്ചിന്‍ ടെണ്ടുല്‍ക്കറെയും പൊക്കിപ്പിടിച്ച്‌ നമ്മുടെ സാംസ്കാരിക തലൈവര്‍ സൂപ്പര്‍നായകനെ ഉപദേശിച്ചേക്കാം, "കണ്ടുപഠിക്കുക, കങ്കാളമെ നീ." വിജയമല്ല്യ പറഞ്ഞു, ഒരു ഡസന്‍ മാച്ചുകളുടെ പണം രൊക്കമായി നല്‍കാം "വൈകിട്ടെന്താ പരിപാടി" എന്നൊന്നുചോദിച്ചാല്‍ മതി. ലിറ്റില്‍ മാസ്റ്റര്‍ വീണില്ലത്രേ!

പാമ്പു കടിച്ചാല്‍ വിഷം തീണ്ടും, ശരീരം നീലനിറമാകും. ചിലപ്പോള്‍ വീര്‍ക്കും. ഇതുകൊണ്ടാണ്‌ ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ പരസ്യത്തില്‍ ലാല്‍ നീലയിലും പ്രത്യക്ഷപ്പെടുന്നത്‌. നീലച്ചിത്രത്തിന്‌ വലുപ്പം കൂടുതലുണ്ട്‌. "ഷോപ്പിംഗ്‌ പാമ്പ്‌"കടിച്ചുവീഴുന്നവരുടെ അവസ്ഥ പരസ്യനിര്‍മാതാവ്‌ ഭംഗ്യന്തരേണ അവതരിപ്പിച്ചന്നേയുള്ളൂ.

നാല്‍പ്പത്തഞ്ചു ദിവസമാണ്‌ ഷോപ്പിംഗ്‌ മാമാങ്കത്തിന്റെ കാലാവധി. 101 കിലോ തനി തങ്കം സമ്മാനമെന്ന്‌ "ഓക്കാനം" ട്യൂണില്‍ ഒരു പെമ്പിള ചാനലില്‍ അട്ടഹസിക്കുകയും ചെയ്യുന്നു. ദിവസം 45 എന്നത്‌ 365 ആക്കിയിരുന്നെങ്കില്‍ ജനത്തിന്‌ 819 കിലോ തനിത്തങ്കം സമ്മാനമായി ലഭിക്കുമായിരുന്നു. ഈ തങ്കമൊക്കെ സമ്മാനമായിക്കൊടുത്തുവെന്നറിയാന്‍ വിവരാവകാശം 2005 ആക്ടില്‍ വ്യവസ്ഥയില്ലാത്തതുകൊണ്ട്‌ 1001 കിലോയാക്കി വര്‍ധിപ്പിച്ചാലും കുഴപ്പമില്ല.

ഷോപ്പിംഗ്‌ ഫെസ്റ്റിവെലിന്റെ കഴിഞ്ഞ കൊല്ലത്തെ ബ്രാന്‍ഡ്‌ അംബാസഡര്‍. 'അമ്മ' പ്രസിഡന്റ്‌ ഇന്നസെന്റ്‌ ആയിരുന്നു. അംബാസഡര്‍മാര്‍ക്ക്‌ അമേരിക്കയില്‍ മാത്രമല്ല, ഇവിടെയും അപമാനം ഉറപ്പെന്നതിനാല്‍ ഇന്നസെന്റിനെ മാറ്റി, അമ്മ സെക്രട്ടറി മോഹന്‍ലാലിന്‌ ഇക്കുറി അംബാസഡര്‍. പാവം തിലകന്റെ കാര്യമാണ്‌ കഷ്ടം. 'അച്ഛന്‍' സിനിമ സ്വന്തമായി പിടിച്ച്‌ തകരപ്പെട്ടിയില്‍ വെച്ച്‌ അതിന്‌ മുകളില്‍ കയറിയിരുന്ന്‌ 'കിരീടം' സിനിമയിലെ അച്ഛന്‍ റോളിന്റെ ക്ലിപ്പിംഗ്‌ കാണുകയാണ്‌ ഇപ്പോഴത്തെപ്പണി. നാടുമുഴുവന്‍ എഴുന്നള്ളിച്ച്‌ കവലകള്‍തോറും തുള്ളിച്ച കാനത്തെയും കൂട്ടരെയും മഷിയിട്ടുനോക്കിയിട്ടും കണ്ടുകിട്ടുന്നില്ല. അഴിമതിക്കറ തീരെ പുരളാത്ത സ്വന്തം മന്ത്രിമാരുടെ ദേഹത്തെ "റക്രൂട്ടുമെന്റ്‌ ചെളി" കഴുകിക്കളയാവുന്ന തിരക്കിലാണ്‌ കാനവും കൂട്ടരും.

സംസ്ഥാന പിഎസ്സിയ്ക്കൊപ്പം സമാന്തര പിഎസ്സിയും നിലവിലുണ്ടെന്നാണ്‌ ലേറ്റായി കിട്ടിയവാര്‍ത്ത. സിപിഐയ്ക്ക്‌ ഒരു ഉദ്യോഗസ്ഥ സംഘടന താലൂക്ക്‌ ഓഫീസുകള്‍ കേന്ദ്രീകരിച്ചുണ്ടെന്നും അതിനെ 'ജോയന്റ്‌ കൗണ്‍സില്‍' എന്നല്ല, പബ്ലിക്‌ സര്‍വീസ്‌ കൗണ്‍സില്‍ എന്നാണ്‌ വിളിക്കേണ്ടതെന്നും എന്‍ജിഒ യൂണിയനും അസോസിയേഷനും പറയുന്നു. നിയമനത്തട്ടിപ്പു പുറത്തായതോടെ ജോയിന്റ്‌ കൗണ്‍സിലിന്‌ മലീമസമാക്കാന്‍ താലൂക്ക്‌ ഓഫീസുകളുടെ ഭിത്തികള്‍ മാത്രമേ ലഭ്യമായുള്ളൂവെന്ന വസ്തുത ഇതര സര്‍വീസ്‌ സംഘടനകളെ രസിപ്പിക്കുന്നു. മറ്റു സര്‍ക്കാര്‍ ഓഫീസുകളുടെ ചുവരുകള്‍ മലീമസമാകണമെങ്കില്‍ പോലീസ്‌, വിദ്യാഭ്യാസം, ആരോഗ്യം, സഹകരണം എന്നിവയിലെ വ്യാജ റിക്രൂട്ടുമെന്റുകള്‍ കൂടി പുറത്തുവരണം.

കോടിയേരി മന്ത്രി മെത്രാന്മാരെക്കണ്ട്‌ കുഴിയടയ്ക്കല്‍ അഥവാ ഗ്യാപ്പു നികത്തല്‍ "കൈ മൊത്തല്‍" നടത്തിയതിന്‌ ഫലം കണ്ടു തുടങ്ങി. ന്യൂമാന്‍ കോളേജ്‌ പ്രൊഫസര്‍ കൈവെട്ടു സഖാവ്‌ ടി.ജെ.ജോസഫിന്റെ "പിരിച്ചുവിടല്‍ നിയമനം" സ്ഥിരപ്പെടുത്തി. ജ്ഞാനപീഠം പ്രൊഫസര്‍ സഖാവ്‌ ഒഎന്‍വി രക്തത്തില്‍ ചാലിച്ച്‌ എഴുതിയ മറുപടിക്കവിതയും 'വെറുതെ വെറുതെ'യായി. ജോസഫിനെ തിരിച്ചെടുക്കണമെന്നതായിരുന്നു കോടിയേരി പാര്‍ട്ടി യുടേയും ഒഎന്‍വിയുടേയും നിലപാട്‌.

അവിഹിത നിയമനങ്ങളിലെ കൈക്കൂലിയെ കുറിച്ച്‌ അന്വേഷിക്കണമെന്നതാണ്‌ പിതാക്കന്മാരുടെ ശക്തമായ ആവശ്യം. "ആരാന്റെ കണ്ണിലെ കരടു കാണുന്നവന്‍ സ്വന്തം കണ്ണിലെ കോലു കാണുന്നില്ലാ"യെന്ന്‌ പറഞ്ഞത്‌ ഏത്‌ സഭയില്‍ പെട്ട തിരുമേനിയാണ്‌-സാര്‍?

Sunday 9 January 2011

Many happy returns of the day!

താന്‍ മരിക്കുന്നതുവരെ ഫൈറ്ററായിരിക്കും-ഗൗരിയമ്മ


ആലപ്പുഴ: പൊതുപ്രവര്‍ത്തനരംഗത്ത്‌ താനൊരു ഫൈറ്റര്‍ ആണെന്നും മരിക്കുന്നതുവരെ ഫൈറ്റര്‍ ആയിരിക്കുമെന്നും ജെ.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. രാഷ്‌ട്രീയത്തില്‍ സത്യസന്ധമായ പ്രവര്‍ത്തനമാണ്‌ താന്‍ നടത്തിയിട്ടുള്ളതെന്നും ജെ.എസ്‌.എസ്‌ സംസ്ഥാന പ്ലീനം ഉദ്ഘാടനം ചെയ്‌തുകൊണ്ട്‌ അവര്‍ പറഞ്ഞു.

Comment: K Kaunakaran’s death makes aged people like K R Gouri Amma and V R Krishna Iyer to think about death.

K A Solaman

Saturday 8 January 2011

ശ്രീശാന്തും ലക്ഷ്മണും കൊച്ചിക്ക് സ്വന്തം




ബംഗളുരു : ഐപിഎല്‍ നാലാം സീസണിലേക്കുള്ള താരലേലം ബാംഗ്ലൂരില്‍ പുരോഗമിക്കുന്നു. 25 താരങ്ങളുടെ ലേലമാണ്‌ പൂര്‍ത്തിയായത്‌. ശ്രീശാന്തിനേയും ലക്ഷ്മണിനേയും ജയവര്‍ദ്ധനയേയും മക്കല്ലത്തേയും ആര്‍ പി സിംഗിനേയും കൊച്ചി സ്വന്തമാക്കി. ഗൗതം ഗംഭീറാണ്‌ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക്‌ പോയ താരം.

11 കോടി നാല്‌ ലക്ഷം രൂപയ്ക്കാണ്‌ കൊല്‍ക്കത്ത ഗംഭീറിനെ സ്വന്തമാക്കിയത്‌. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ്‌ ഗംഭീറിന്റേത്‌. കഴിഞ്ഞ മൂന്നു സീസണിലും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ വേണ്ടീയാണ്‌ ഗംഭീര്‍ ഇറങ്ങിയത്‌. യൂസഫ്‌ പഠാനും റോബിന്‍ ഉത്തപ്പയും ഒമ്പത്‌ കോടി ആറ്‌ ലക്ഷം രൂപയുമായി രണ്ടാമതെത്തി. സൗരവ്‌ ഗാംഗുലിയേയും ക്രിസ്‌ ഗെയിലിനേയും ഒരു ടീമും ലേലത്തിലെടുത്തില്ല.

ഐ.പി.എല്‍ നാലാം സീസണില്‍ കന്നി അങ്കത്തിനിറങ്ങുന്ന കൊച്ചി ക്രിക്കറ്റ്‌ ടീമിന്റെ ആദ്യ താരമായി ശ്രീലങ്കന്‍ ബാറ്റ്‌സ്‌മാന്‍ മഹേല ജയവര്‍ദ്ധന. 6.9 കോടി രൂപയ്ക്കാണ്‌ ജയവര്‍ദ്ധനെയെ കൊച്ചി സ്വന്തമാക്കിയത്‌. മലയാളി താരം ശ്രീശാന്ത്‌ കൊച്ചി ഐപിഎല്‍ ടീമിന്‌ വേണ്ടി കളിക്കും. 4.14 കോടി രൂപയ്ക്കാണ്‌ ശ്രീശാന്തിനെ ഐപിഎല്‍ ലേലത്തില്‍ കൊച്ചി സ്വന്തമാക്കിയത്‌.

കഴിഞ്ഞ സീസണില്‍ പഞ്ചാബ്‌ കിംഗ്സ്‌ ഇലവന്റെ താരമായിരുന്നു ശ്രീശാന്ത്‌. 2.5 കോടി രൂപയ്ക്കായിരുന്നു കിംഗ്സ്‌ ഇലവന്‌ വേണ്ടി കഴിഞ്ഞ സീസണുകളില്‍ ശ്രീശാന്ത്‌ കളിച്ചിരുന്നത്‌. ടീം പ്രഖ്യാപനവേളയില്‍ തന്നെ കൊച്ചിക്ക്‌ വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നതായി ശ്രീശാന്ത്‌ പറഞ്ഞിരുന്നു.

Comment:
Once upon a time slaves were auctioned like this!
K A Solaman

Thursday 6 January 2011

റോഡരികില്‍ പൊതുയോഗം പാടില്ല: സുപ്രീംകോടതി

ന്യൂദല്‍ഹി: റോഡരികില്‍ പൊതുയോഗം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

ജസ്റ്റീസുമാരായ എച്ച്‌.എല്‍ ദത്തു, ഡി.കെ.ജയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്‌. വിശാലമായ പൊതുതാത്പര്യം കണക്കിലെടുത്താണ് ഹൈക്കോടതി ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഈ വിധിയുടെ ബലത്തില്‍ സര്‍ക്കാരിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു
Comment: The Govt of Kerala is wasting its time by filing simialr cases.
K A Solaman

Tuesday 4 January 2011

സുജിത് കുട്ടന്‍ വേഗമേറിയ താരം

Tue, 04 Jan 2011



പൂനെ: പൂനെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ ഏറ്റവും വേഗമേറിയ താരമായി കേരളത്തിന്റെ സുജിത്‌ കുട്ടന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫോട്ടോ ഫിനിഷില്‍ കേരളത്തിന്റെ തന്നെ ജിതിന്‍ വിജയിനെ രണ്ടാംസ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് സുജിത് സ്വര്‍ണ്ണം നേടിയത്.

സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലാണ് സുജിത് കുട്ടന്‍ സ്വര്‍ണ്ണം നേടി വേഗമേറിയ താരമായി മാറിയത്. 10.91 സെക്കന്‍ഡിലാണ് സുജിത് ഓടിയെത്തിയത്. അകാലത്തില്‍ വിട്ടുപോയ അച്ഛന്റെ ആഗ്രഹം സഫലമാക്കിയാണ് സുജിത് കുട്ടന്‍ വേഗമേറിയ താരമായത്.

Congratulations Sujith Kuttan
-K A Solaman

Monday 3 January 2011

മേരിക്കുണ്ടൊരു കുഞ്ഞാട്‌, തോമസിനും!

കെ.എ. സോളമന്‍

Janmabhumi Daily dated 04 Jan 2011


വേണ്ടപ്പെട്ടവര്‍ മരിച്ചാല്‍ ദുഃഖമുണ്ടാകും. ദുഃഖം മാറാന്‍ വിതുമ്പാം, അല്ലെങ്കില്‍ പൊട്ടിക്കരയാം, രണ്ടു സ്മാളടിച്ച്‌ സിനിമക്ക്‌ പോകുന്നവരുമുണ്ട്‌. ഇതൊന്നും വലിയ കാര്യമല്ല. എന്നാല്‍ ലീഡര്‍ മരിച്ച ദുഃഖം സഹിക്കാനാവാതെ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ സിനിമക്ക്‌ പോയത്‌ വാര്‍ത്തയായി.

എന്‍ഡോസള്‍ഫാനില്‍ തുടങ്ങിയതാണ്‌ മാഷിന്റെ ഈ ഗതികേട്‌. എന്തു പറഞ്ഞാലും, ചെയ്താലും വാര്‍ത്ത. മാഷ്‌ ഇരിക്കുകയാണോ, ഇസ്തിരി ഇടുകയാണോ, ഇതൊക്കെ ലൈവാക്കാന്‍ ചാനല്‍ക്കാര്‍ സെക്യൂരിറ്റിക്കൊപ്പം കൂടിയിരിക്കുകയാണ്‌. കാര്‍ട്ടൂണുകളിലും മാഷ്ഠന്നെ താരം.

കേന്ദ്രമന്ത്രിയായതുകൊണ്ട്‌ കുടുംബസമേതം ഒരു സിനിമ കാണാന്‍ പാടില്ലേ? പേരക്കുട്ടികള്‍ ഒത്തിരിനാളായി പറയുന്നതാണ്‌ കവിതാ തീയേറ്ററില്‍ സിനിമ കാണണമെന്ന്‌. പല പല തിരക്കുകള്‍ കാരണം ഇതുവരെ അതിന്‌ കഴിഞ്ഞില്ല. അപ്പോഴാണ്‌ ഒരു അവസരം ഒത്തുകിട്ടിയത്‌. പോരാത്തതിന്‌ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കാണാന്‍ പറ്റിയ സിനിമ- 'മേരിക്കുണ്ടൊരു കുഞ്ഞാട്‌.' ആണും പെണ്ണും കെട്ട വേഷം കെട്ടി കഴിവ്‌ തെളിയിച്ചിട്ടുള്ള നടനാണ്‌ നായകന്‍.

ഇടികൊള്ളുന്നതാണ്‌ ഹരം. ബെന്നി പി. നായരമ്പലത്തിന്റെ പതിവുകഥ. സത്ഗുണ സമ്പന്നയായ നായികയുടെ അഛനും സഹോദരന്മാരും തന്നെയാണ്‌ വില്ലന്മാര്‍. നായകന്റെ അമ്മയെ പ്രേമിക്കുക, നായകനെ ഇടിച്ച്‌ ചമ്മന്തിപ്പരുവമാക്കുക ഇതൊക്കെയാണ്‌ വില്ലന്മാരുടെ പണി ഈ സിനിമയിലും. നയകന്‍ ഇടികൊടുത്തില്ലെങ്കിലും ആളെ കൂലികൊടുത്ത്‌ ഇടിപ്പിക്കും. ബിജുമേനോനാണ്‌ കൂലിത്തല്ലുകാരന്‍. കുനിഞ്ഞുനിന്നു കുഞ്ചിക്ക്‌ ഇടി മേടിക്കുന്ന വില്ലന്റെ മുണ്ടിനകത്തേക്ക്‌ നായകന്‍ തിളച്ച വെള്ളം പായിക്കുന്നത്‌ കണ്ട്‌ മാഷിന്റെ പേരക്കുട്ടികള്‍ കയ്യടിച്ചുകാണണം. മലയാള സിനിമയുടെ അധഃപതന നെല്ലിപ്പലകക്ക്‌ ഇനിയും അകലമുണ്ടോ എന്ന്‌ അളക്കുകയാണ്‌ സംവിധായകനും തിരക്കഥാകൃത്തും നായകനുംകൂടി. നായകന്റെ ഫാന്‍സില്‍പ്പെട്ട ക്വട്ടേഷന്‍ സംഘങ്ങള്‍ ഉടന്‍തന്നെ പ്രാവര്‍ത്തികമാക്കാന്‍ സാധ്യതയുള്ളതാണ്‌ നായകന്റെ "തിളച്ച വെള്ള പ്രയോഗം.' തിളച്ച വെള്ളത്തിന്‌ ലഭ്യത കുറവുള്ളതിനാല്‍ സള്‍ഫ്യൂറിക്‌ ആസിഡ്‌ പകരം പരീക്ഷിക്കാവുന്നതാണ്‌.

സിനിമ കണ്ട്‌ മാഷും പേരക്കുട്ടികളും കൈയടിച്ചോ, അതോ പൊട്ടിച്ചിരിച്ചോ അതാണ്‌ അപ്പുണ്ണിമാഷ്ക്ക്‌ അറിയേണ്ടതായുള്ളത്‌. അതൊന്നും ഈ ചാനല്‍ മുതലാളിമാര്‍ പുറത്തുവിട്ടില്ല.

തന്ത്രങ്ങളുടെ ഉസ്താദ്‌ ലീഡറുടെ അവസാനതന്ത്രം ഫലിച്ചെന്നാണ്‌ ചാനല്‍ നിരൂപകര്‍. തിരുവനന്തപുരത്തുനിന്ന്‌ തൃശൂരിലെ മുരളിമന്ദിരത്തിലേക്കുള്ള 18 മണിക്കൂര്‍ വിലാപയാത്ര ഗംഭീര വിജയമായി. മുരളീധരന്റെ കോണ്‍ഗ്രസിലോട്ടുള്ള പ്രവേശനം എളുപ്പമായി. സഹോദരനും സഹോദരിയും ബാല്യകാല സ്മരണകള്‍ ഒരുമിച്ച്‌ അയവിറക്കി. ലീഡറുടെ അവസാനനാളുകളിലെ അസ്വസ്ഥതക്ക്‌ കാരണം വി.എം. സുധീരന്‍ കൃത്യമായും മനസ്സിലാക്കി. മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ച്‌ എതിര്‍പ്പുകള്‍ കുറഞ്ഞെന്നും മുരളീധരന്‌ തന്റെ 'പിച്ചപ്പാത്രം' ഇനി വലിച്ചെറിയാമെന്നും ചെന്നിത്തല. ഒരു കാര്യം തീര്‍ച്ചയായി, ചെന്നിത്തലക്ക്‌ അടുത്ത മൂന്ന്‌ കല്ലത്തേക്കുകൂടി പേടിക്കാനില്ല. രണ്ടു ടേമില്‍ കൂടുതല്‍ ഒരാള്‍ കെപിസിസി പ്രസിഡന്റായി ഇരിക്കുക കേരളത്തില്‍ അത്യപൂര്‍വം. ഇനിയും മുരളിയെ മാറ്റിനിര്‍ത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ചില്ലറ വോട്ടു കുറയുമോയെന്ന ശങ്കയുമുണ്ട്‌.

പക്ഷെ അപ്പുണ്ണിമാഷിനെ കൂടുതല്‍ ആകുലചിത്തനാക്കുന്നത്‌ ഭരിക്കുന്ന മന്ത്രിമാരുടെ ആരോഗ്യസ്ഥിതിയാണ്‌. എല്ലാവര്‍ക്കും ലക്ഷങ്ങളുടെ ചികിത്സയാണ്‌ വേണ്ടിവന്നത്‌. മുഖ്യമന്ത്രി തന്നെ ഒന്നാമത്‌, 465831 രൂപ ചികിത്സക്കായി അദ്ദേഹം ചെലവാക്കി. പി.കെ. ഗുരുദാസനാകട്ടെ 128590 രൂപയാണ്‌ ചെലവിട്ടത്‌. എനിക്കൊരു കുഴപ്പവുമില്ല, ആരെ ക്കൊണ്ടു പരിശോധിപ്പിക്കാനും തയ്യാര്‍ എന്ന്‌ പറഞ്ഞ സുധാകരന്‍ മന്ത്രിവരെ 49938 രൂപ ചികിത്സാചെലവിന്‌ എഴുതിയെടുത്തു. ഔദ്യോഗികഭവനം മോടിപിടിപ്പിക്കാന്‍ ചെലവിടുന്നതു ചില്ലറയാണോ? ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ 2432072 രൂപ മുടക്കിയാണ്‌ സാനഡു മോടിപിടിപ്പിച്ചത്‌. ഈ കാശുണ്ടെങ്കില്‍ സിറ്റിയില്‍ ഒരു ഫ്്്ല‍ാറ്റോ ഒരു ആശുപത്രിക്കെട്ടിടംതന്നെയോ വാങ്ങാമായിരുന്നു. മണ്ണും മദ്യവും വിറ്റ്‌ ഹെല്‍മറ്റുവേട്ട നടത്തിയും ലോട്ടറി വിറ്റും ചില്ലറക്കാശ്‌ ഐസക്കുമന്ത്രി സ്വരൂപിച്ചില്ലായിരുന്നുവെങ്കില്‍ പ്രജകളെ എങ്ങനെയാണ്‌ ഈ മന്ത്രിമാര്‍ക്ക്‌ ഭരിക്കാന്‍ കഴിയുക?

ചുമ്മാതാണോ പാര്‍ലമെന്ററി വ്യാമോഹത്തില്‍പെട്ട ഒട്ടുമിക്ക നേതാക്കളും എങ്ങനെയെങ്കിലും ഒരു മന്ത്രിയാകണമെന്ന്‌ പിന്നീട്‌ ആഗ്രഹിച്ചുപോകുന്നത്‌. ഇവരോടൊക്കെ പറയാനുള്ളത്‌ ഒന്നുമാത്രം: കിട്ടുന്നതും എഴുതിയെടുക്കുന്നതുമായ പണം സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കരുത്‌. എപ്പോള്‍ പരിശോധിച്ചാലും ബാങ്കില്‍ ആന്റണിയുടെ അക്കൗണ്ട്‌ മാതിരി മിനിമം ബാലന്‍സേ കാണാവൂ. അല്ലെങ്കില്‍ കെജിബി (റഷ്യന്‍ ചാരസംഘടനയല്ല)യുടെ മരുമകന്‌ സംഭവിച്ചതുപോലുള്ള ഗതികേടുണ്ടാകും.

Saturday 1 January 2011

കുറഞ്ഞ ശമ്പളം 8500; കൂടിയത്‌ 59,840





Janmabhumi Posted On: Fri, 31 Dec 2010 20:28:08

തിരുവനന്തപുരം: ജസ്റ്റിസ്‌ രാജേന്ദ്രബാബു അധ്യക്ഷനായ ഒമ്പതാം ശമ്പളപരിഷ്കരണ കമ്മീഷന്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 8500 രൂപയാകും. കൂടിയ ശമ്പളം 59,840 രൂപയും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ കുറഞ്ഞത്‌ 1104 രൂപ മുതല്‍ പരമാവധി 4490 രൂപ വരെ വര്‍ധനവ്‌ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പത്തുശതമാനവും പെന്‍ഷന്‍കാര്‍ക്ക്‌ 12 ശതമാനം വര്‍ധനവുമാണ്‌ ശുപാര്‍ശ ചെയ്തിട്ടുള്ളത്‌. 2009 ജൂലൈ ഒന്നുമുതല്‍ ശമ്പള പരിഷ്കരണത്തിന്‌ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. കുറഞ്ഞ ശമ്പളവും കൂടിയ ശമ്പളവും തമ്മിലുള്ള അനുപാതം 1:7:04 ആണ്‌. 64 ശതമാനം ക്ഷാമബത്ത അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിക്കും. ജീവനക്കാരുടെ കുറഞ്ഞ ഇന്‍ക്രിമെന്റ്‌ 230 രൂപയും കൂടിയ ഇന്‍ക്രിമെന്റ്‌ 1200 രൂപയുമായിരിക്കും. പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക്‌ ആദ്യമായി ശമ്പളസ്കെയില്‍ ഏര്‍പ്പെടുത്താനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌. പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക്‌ 300 രൂപ മുതല്‍ 470 രൂപ വരെ ആനുകൂല്യം ലഭിക്കും. 16000 ജീവനക്കാര്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. പൊതുമരാമത്ത്‌, പോലീസ്‌, എക്സൈസ്‌, ജയില്‍, വനം, അഗ്നിശമനസേന, മോട്ടോര്‍ വെഹിക്കള്‍ വകുപ്പുകളില്‍ ശമ്പളപരിഷ്കരണം നടപ്പാക്കും. സര്‍വ്വകലാശാലകളിലെയും പിഎസ്സിയിലെയും ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും. സംസ്ഥാനത്തെ ഏഴു സര്‍വ്വകലാശാലകളിലെ ശമ്പളം ഏകീകരിക്കണമെന്ന്‌ ശുപാര്‍ശയിലുണ്ട്‌.