Saturday, 1 January 2011
കുറഞ്ഞ ശമ്പളം 8500; കൂടിയത് 59,840
Janmabhumi Posted On: Fri, 31 Dec 2010 20:28:08
തിരുവനന്തപുരം: ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഒമ്പതാം ശമ്പളപരിഷ്കരണ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 8500 രൂപയാകും. കൂടിയ ശമ്പളം 59,840 രൂപയും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞത് 1104 രൂപ മുതല്‍ പരമാവധി 4490 രൂപ വരെ വര്‍ധനവ് ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്തുശതമാനവും പെന്‍ഷന്‍കാര്‍ക്ക് 12 ശതമാനം വര്‍ധനവുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. 2009 ജൂലൈ ഒന്നുമുതല്‍ ശമ്പള പരിഷ്കരണത്തിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. കുറഞ്ഞ ശമ്പളവും കൂടിയ ശമ്പളവും തമ്മിലുള്ള അനുപാതം 1:7:04 ആണ്. 64 ശതമാനം ക്ഷാമബത്ത അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിക്കും. ജീവനക്കാരുടെ കുറഞ്ഞ ഇന്‍ക്രിമെന്റ് 230 രൂപയും കൂടിയ ഇന്‍ക്രിമെന്റ് 1200 രൂപയുമായിരിക്കും. പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് ആദ്യമായി ശമ്പളസ്കെയില്‍ ഏര്‍പ്പെടുത്താനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് 300 രൂപ മുതല്‍ 470 രൂപ വരെ ആനുകൂല്യം ലഭിക്കും. 16000 ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പൊതുമരാമത്ത്, പോലീസ്, എക്സൈസ്, ജയില്‍, വനം, അഗ്നിശമനസേന, മോട്ടോര്‍ വെഹിക്കള്‍ വകുപ്പുകളില്‍ ശമ്പളപരിഷ്കരണം നടപ്പാക്കും. സര്‍വ്വകലാശാലകളിലെയും പിഎസ്സിയിലെയും ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും. സംസ്ഥാനത്തെ ഏഴു സര്‍വ്വകലാശാലകളിലെ ശമ്പളം ഏകീകരിക്കണമെന്ന് ശുപാര്‍ശയിലുണ്ട്.
Subscribe to:
Post Comments (Atom)
Live more get more
ReplyDeleteA few items of the New Year gift by the Kerala State Pay Commission to the State employees, teachers and pensioners are very charming. One such item is the proposal for upward revision of pension in the case of persons aged above 80 years. It is quite certain for the Commission that because of the present life style of government employees in association with Beverages Corporation there would be no one above 80 years among pensioners.
Had the Commission fixed this upper age limit as 90, the payout from the state exchequerin this direction could have been brought to zero. What the pension minister (?) proposes, the Commission disposes.
K A Solaman