Thursday 31 May 2012

പെണ്‍കുട്ടികള്‍ക്കു അവസരനിഷേധം.





സി,ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ 80.19 ശതമാനമാണ്‌ വിജയം. . പെണ്‍കുട്ടികളാണു വിജയശതമാനത്തില്‍ മുന്നില്‍. 86.21 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 75.80 ആണ്‌.

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോഴും ഉയര്ന്ന വിജയ ശതമാനം. പെങ്കുട്ടികളാണ് മുന്നില്‍.

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക്‌ റെക്കോര്‍ഡ്‌ വിജയം. 93.64 % വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന്‌ അര്‍ഹരായി എന്നുപറഞ്ഞാല്‍ അവരൊക്കെജയിച്ചെന്നര്‍ത്ഥം. വിദ്യാര്‍ഥികള്‍ക്ക്‌ മോഡറേഷന്‍ നല്‍കാതെയാണ്  ഈ റിസല്ട് എന്നാണ് ഗീര്‍വാണം. അപ്പോള്‍  മോഡറേഷന്‍ ഉണ്ടായിരുന്നേകില്‍ എന്താകുമായിരുന്നു അവസ്ഥ? എല്ലാ ഫലയും പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബുതന്നെയാണ്. മന്ത്രിമാര്‍  ഫലം പ്രഖ്യാപിച്ചു പ്രഖ്യാപിച്ചു മന്ത്രി  ഇല്ലെങ്കില്‍ ഫലമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. . ഐ എസ് സി, ഐ സി എസ് സി ,സി ബി എസ് സി തുടങ്ങി എല്ലാത്തിന്റെയും ഫലം പ്രഖ്യാപിച്ചു. എല്ലാറ്റിനും പെങ്കുട്ടികളാണ് മുന്നില്‍.

ഇങ്ങനെ പെങ്കുട്ടികളെ മുന്നില്‍ നിര്‍ത്തി വിജശതമാനം കൂട്ടി ക്കൂട്ടികൊണ്ട് വരുന്നതാണ് ഇരുമുന്നണികളുടെയും ഭരണനേട്ടം. എല്ലാവരെയും പാസ്സാക്കുന്നത് എന്തുകൊണ്ടെന്ന് വെച്ചാല്‍ ഒരുകുട്ടിക്കും മെന്‍റല്‍ സ്ട്രെയിന്‍ പാടില്ല. ഇങ്ങനെ മെന്‍റല്‍ സ്ട്രെയിന്‍ കുറച്ചു കുറച്ചു കൂടുതല്‍  പെങ്കുട്ടികളെയും അല്പം കുറവ്ആണ്‍കുട്ടികളെയും എല്ലാ ക്ലാസ്സിലും ജയിപ്പിച്ചു കൊണ്ടുവന്നതിന് ശേഷം പിന്നൊരു ഇരുട്ടടിയുണ്ട്, അതിനെയാണ് എന്‍ട്രന്‍സ് പരീക്ഷയെന്ന് പറയുന്നത്. ഈ പരീക്ഷയിലാണ്  കൂട്ടപപ്പൊരിച്ചിലും കൂട്ടനിലവിളിയും. എഞ്ചിനീയറിങ്  അഡ്മിഷന് വലിയ വിഷമമില്ലെങ്കിലും മെഡിസിന്‍ടെ കാര്യം അങ്ങനെയല്ല. എന്‍ട്രന്‍സ് പരിശീലന കോണ്‍സെന്റ്രഷന്‍ ക്യാമ്പുകളില്‍ ഒന്നും രണ്ടും വര്‍ഷത്തെ വിദഗ്ധ ഡ്രില്ലിന് ശേഷം കുട്ടികളില്‍ ഭൂരിപക്ഷത്തെയും കൊണ്ടെത്തിക്കുന്നത് കടുത്ത നിരാശലേക്കാണ്. എന്‍ട്രന്‍സ് പരീക്ഷയില്‍ പരാജയപ്പെടുന്നവ്ര്‍ക്ക് ഉണ്ടാകുന്ന് മാനസിക ആഘാതത്തെ പറ്റി ആര്‍ക്കും ഉള്‍കന്ഠയില്ല. എന്‍ട്രന്‍സ് പരീക്ഷ  എന്ന മാരണം അവസാനിപ്പിച്ചു കൂടെയെന്ന് ചോദിച്ചാല്‍ അത് പറ്റില്ല, പലര്‍ക്കും ചുക്കിലിതടയുന്ന ഏര്‍പ്പാടാണ്. പാവപ്പെട്ടവന് ഒരു ചാന്‍സുപോലും നാല്‍കാതെ പണക്കാരന് സീറ്റുകള്‍ സംവരണം ചെയ്യുന്നതാണ് എന്‍റ്റന്‍സ് പരീക്ഷാടിസ്ഥാനത്തിലുള്ള മെഡിക്കല്‍ അഡ്മിഷന്‍.
എസ് എസ് എല്‍ സി, പ്ലസ് റ്റൂ പരീക്ഷകളില്‍ മുന്നിലെത്തുന്ന പെങ്കുട്ടികളാണ് എന്‍ട്രന്‍സ് പരീക്ഷങ്കളില്‍ പിന്നോക്കം പോകുന്നത്. ഇതിന്റെ കാരണത്തെക്കുറിച്ച് ചില ഊശാന്‍ തടിക്കാര്‍ ചാനലില്‍ കേറിയിരുന്നു അധര വ്യായാമം നടുത്തുന്നുണ്ട് വെങ്കിലും പെങ്കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന അവസരങ്ങളെ ക്കുറിച്ച് ആര്‍ക്കുംപരാതി ഇല്ല.  ആരോഗ്യ സര്‍വ്വകലാശാല നടത്തിയ ബി.ഡി.എസ് പരീക്ഷയിലെ കൂട്ടത്തോല്‍‌വി പോലെയാണ് എന്‍ട്രന്‍സ് പരീക്ഷയുടെ  കൂട്ട തോല്‍വി.   .

സ്കൂള്‍ പരീക്ഷകള്‍ക്ക് മികച്ച വിജയാം  കാഴ്ച വെക്കുന്ന പെണ്‍കുട്ടികള്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പുറകില്‍ പോകുന്നത് അവരുടെ ബുദ്ധിക്കുറവ് കൊണ്ടല്ല, സ്ത്രീ സഹജമായ ക്ഷമയും വിവേചനബുദ്ധിയും പെട്ടെന്നു തീരുമാന മെടുക്കുന്നതില്‍ നിന്നു അവരില്‍ ചിലരെയെങ്കിലും  പിന്തിരിപ്പിക്കുന്നു. ഇതിന്റെ ഫലമായിട്ടാണ് സ്പീഡ് ടെസ്റ്റായ എന്‍റ്റന്‍സ് പരീക്ഷയില്‍ അവര്‍ പുറകോട്ടുപോകുന്നത് .ഇത് മനസിലാക്കി ആങ്കുട്ടികള്‍ക്കും പെങ്കുട്ടികള്‍ക്കും അന്‍പത് അന്‍പത് എന്ന റേഷ്യോയില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാല്‍  ഈ രംഗത്ത് നിലനിന്നു പോരുന്ന വലിയൊരു വൈരുദ്ധ്യം  തടയാനാകും. പെങ്കുട്ടികള്‍ക്കും ആങ്കുട്ടികളെ പോലെ തുല്യ അവസരം ലഭിക്കേണ്ടതായുണ്ട്.

-കെ എ  സോളമന്‍



Wednesday 30 May 2012

ഐഒസിയുടെ അറ്റാദായത്തില്‍ വര്‍ധനവ്‌




ന്യൂദല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അറ്റാദായം 12,670.43 കോടി രൂപയായി ഉയര്‍ന്നു. 2012 മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ 224 ശതമാനം വര്‍ധനവാണ്‌ ഐഒസി നേടിയത്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 3,905.16 കോടി രൂപയായിരുന്നു.
9,400 കോടി രൂപയുടെ അറ്റലാഭം ഇക്കാലയളവില്‍ ഐഒസി നേടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 140.70 ശതമാനം വര്‍ധനവാണ്‌ പ്രതിവര്‍ഷം കമ്പനിയ്ക്കുണ്ടാകുന്നത്‌. നാലാം പാദത്തില്‍ മൊത്ത വരുമാനം 1,30,305.35 കോടി രൂപയായി ഉയര്‍ന്നു.

Comment: ജനത്തെ പിഴിഞ്ഞ കാശ്.
-കെ എ സോളമന്‍ 

Monday 28 May 2012

മണി പറഞ്ഞത് സത്യം



സി പി എം ഇടുക്കി ജില്ല സെക്രട്ടറി എം എം മണിയുടെ ആക്ഷേപ ഹാസ്യ കോലംതുള്ളലാണ് കഴിഞ്ഞ ദിവ്സമ് ടി വി യില്‍ കണ്ടതെങ്കിലും അദ്ദേഹം പറഞ്ഞത് ഏറെക്കുറെ സത്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? കൊണ്ടും കൊടുത്തും കൊന്നും ആണ് ഇവിടെ രാഷ്ട്രീയ കക്ഷികള്‍ വളര്‍ന്നതും കോടി ക്കണക്കിന് രൂപ സമ്പാദിച്ചതും. എല്ലാവര്‍ക്ക് മുണ്ട് നൂറു കണക്കിനു രക്ത സാക്ഷികളും അവര്‍ക്ക് വേണ്ടി പണിത സ്മൃതി മണ്ഡപങ്ങളും. ഓര്‍മദിനങ്ങള്‍ ആചരിക്കാന്‍ 365 ദിവസങ്ങളും തികയാത്ത രാഷ്ട്രീയ കക്ഷികളുണ്ട്. ഇവരുടെ രക്തസാക്ഷികളെല്ലാം മറുകക്ഷിക്കാരന്റെ തല്ലിനും, വെട്ടിനും, വെടിക്കും ഇരയായവരാണ്..അതുകൊണ്ടു ഞങ്ങള്‍ കൊലയാളിപ്പാര്‍ട്ടിയല്ലായെന്നു ഒരുകക്ഷിക്കും തറപ്പിച്ച് പറയാനാവില്ല, അഹിംസ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉള്‍പ്പടെ.

നടപടിയെടുക്കുമെന്ന് വാചകമടിയല്ലാതെ, സി പി എം മണിക്കെതിരെ എന്തെങ്കിലും ശിക്ഷണനടപടി എടുക്കുമെന്നു  ആരും കരുതുന്നില്ല. ഗൂഢാലോചന, ഗൂഢാലോചനയെ സഹായിക്കല്‍എന്നീ വകുപ്പുകല്  ചുമത്തി മണിക്കെതിരെ കേസ് ചാര്‍ജ്  ചെയ്താലും കോണ്‍ഗ്രസ്കാര്‍ തന്നെ മണിക്കന്നൂകൂലമായി മൊഴിമാറ്റും, അങ്ങനെ സംഭവിച്ചതാണല്ലോ ചരിത്രം. പ്രതിയോഗികളുടെ പട്ടികയുണ്ടാക്കി കൊല്ലേണ്ടവരെ കൊന്നുവെന്ന് മണി ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തിയാലും ഒന്നു രണ്ടു ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ കവിഞ്ഞ കാര്യങ്ങളൊന്നും ഇവിടെ സംഭവിക്കില്ല.

കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ഘടക കക്ഷികള്‍ സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയാണോയെന്നാണ് പി പി  തങ്കച്ചന്‍ ചോദിക്കുന്നത്. ഘടക കക്ഷികള്‍ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാം, ഇന്ന് വരെ ആരെയും കൊല്ലാത്ത പാര്‍ടിയാണ് കോണ്ഗ്രസ്! എന്നാല്‍ കൊന്നും കട്ടും നിയമക്കുരുക്കില്‍ പെടുന്ന ഇതര പാര്ട്ടി നേതാക്കളെ രക്ഷിച്ചെടുക്കുന്നതും കേന്ദ്രത്തിലെ ചില കോണ്ഗ്രസ് മന്ത്രിമാരാണ് എന്ന കാര്യം കൂടി തങ്കച്ചന് പറയാമായിരുന്നു.

കെ എ സോളമന്‍  .

Sunday 27 May 2012

തല്ലിക്കൊല്ലും, വെട്ടിക്കൊല്ലും, വെടിവെച്ചുകൊല്ലും

-കെ എ സോളമന്‍


ഇടുക്കിയില്‍ മാത്രം കിട്ടുന്ന സാധനമാണ്, കഞ്ചാവ് ചേര്‍ത്ത് വാറ്റിയെടുത്തത്, അല്പം സേവിച്ചാല്‍ത്തുള്ളും. തുള്ളുന്നത് എങ്ങനെയെന്ന് ചോദിച്ചാല്‍, എം എം മണിയുടെ തുള്ളല്‍ കണ്ടാല്‍ മതി. സന്തോഷ് പണ്ഡിറ്റ് സിനിമ പോലാണു തുള്ളല്‍. ഇടത്തോട്ടു ചരിഞ്ഞു ഇരുകൈകളും താഴോട്ടുകുത്തി തല്ലിക്കൊല്ലുമെന്ന് പറയുക,  വലത്തോട്ടു  ചരിഞ്ഞു കൈകള്‍ നിലത്തോട്ടു കുത്തി വെട്ടിക്കൊല്ലുമെന്ന് ആക്രോശിക്കുക, നേരെ തിരിഞു കൈകള്‍ വായുവില്‍ തുഴഞ്ഞു വെടിവെച്ചുകൊല്ലും എന്നു വാപൊളിക്കുക . സന്തോഷ് പാണ്ടിറ്റിന്റെ ആക്ഷനും മണിയുടെ അഭിനയവും തമ്മില്‍ ഒരു വ്യെത്യാസവും ഇല്ലെന്നതാണ് രാമന്‍ നായരുടെ സുചിന്തിത അഭിപ്രായം.   


രാഷ്‌ട്രീയ കൊലപാതകങ്ങളെ കുറിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കു വ്യെക്തമായ ചില കാഴ്ചപ്പാടുണ്ട്. മണിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് സി.പി.എം കേന്ദ്ര 
നേതൃത്വംവിശദീകരണംതേടിയിരിക്കുകയാണ്. മണി  എന്തു വിശദീകരിച്ചാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. കൊങ്ഗ്രസ്സിലെ കെ സുധാകരന്‍ എം പി ചാനലില്‍ കേറിയിരുന്നു ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്ത കാര്യം വിളിച്ച് കൂവിയിട്ടു  എന്തെങ്കിലും സംഭവിച്ചോ, അന്വേഷണം എവിടെങ്കിലും ഉണ്ടായോ? ഒന്നും സഭവിച്ചില്ല. കോടതിയുടെ കാര്യം ഇങ്ങനെ എങ്കില്‍ പാര്‍ട്ടിയുടെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

  
പൊളിറ്റ്‌ ബ്യൂറോ അംഗമായതോടെ  എം.എ ബേബിയുടെ പണി കൂടി. സ്വന്തം പര്‍ടിയിലെ പ്രസ്താവനക്കാരുടെ പ്രസ്‌താവനകള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കലാന് പണി . ടി കെ ഹംസ പ്രസ്താവന നടത്തി, ഉടന്‍ അന്വേഷിച്ചു നടപടിയെടുക്ക് മെന്ന്ബേബി. അച്ചുതാനന്ദന്‍  പ്രസ്താവന നടത്തി, ഉടന്‍ അന്വേഷിച്ചു നടപടിയെടുക്ക്മെന്ന് വീണ്ടും ബേബി.. ഇപ്പോഴിതാ മണിയുടെ തുള്ളല്‍, അതും അന്വേഷിക്കും.. നടപടി എന്നുണ്ടാകുമെന്നത് നാട്ടുകാരുടെ മറവിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും..

വിവാദ പ്രസംഗത്തോടെ മണി ദേശീയ നേതാവായി. നേര് നേരത്തെ അറിയിക്കുന്ന പത്രം മണിയുടെ പ്രസംഗ ത്തെക്കുറിച്ചു അറിഞ്ഞതെയില്ല എന്നാല്‍ വലിയ പ്രാധാന്യത്തോടെയാണു ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. അതോടെ മണി ദേശീയ നേതാവായി. എം വി ജയരാജനാണ് ഇക്കാരത്തില്‍ മണിയുടെ മാര്‍ഗദര്‍ശി. ജഡ്ജിയെ ശുംബനെന്ന് വിളിച്ച് ജയരാജന്‍ നേതാവായെങ്കില്‍ സ്വന്തം പാര്‍ട്ടിനേതാവിന്റെ ശുംഭന്‍ വിളി മനസ്സാവരിച്ചു മണിയും ദേശീയ നേതാവായി.


നാല്‍പ്പത്തിയഞ്ച്‌ മിനിറ്റോളം നീണ്ട  പ്രസംഗം കൊണ്ടാണു മണി ദേശീയ നേതാവായത്. പ്രസംഗം തൊന്ണൂറു മിനിറ്റ് നീണ്ടിരുന്നെങ്കില്‍ ലോക നേതാവാകുമായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, അതുണ്ടായില്ല.

കെ എ സോളമന്‍ 

Saturday 26 May 2012

കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്; ഇനിയും കൊല്ലും – എം.എം മണി


ഇടുക്കി: രാഷ്‌ട്രീയ പ്രതിയോഗികളെ സി.പി.എം കൊന്നിട്ടുണ്ടെന്നും ഇനിയും ഇത്തരക്കാരെ കൊല്ലുമെന്നും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി പറഞ്ഞു. പ്രതിയോഗികളുടെ പട്ടിക തയ്യാറാക്കിയാണ്‌ വക വരുത്തിയതെന്നും മണി പീരുമേട്ടില്‍ പറഞ്ഞു.
പീരുമേട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ അയ്യപ്പദാസിനെ കൊന്ന ബാലുവിനെ പാര്‍ട്ടി വകവരുത്തി. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെയും സി.പി.എം കൊലപ്പെടുത്തിയിട്ടുണ്ടെന്നും മണി പറഞ്ഞു. കൊല്ലേണ്ടവരെ കൊല്ലാനും അതിന് ന്യായം പറയാനും കോടതിയെ നേരിടാനും പാര്‍ട്ടിക്കറിയാം.
കോഴിക്കോട്ടും ഒഞ്ചിയത്തും പോലീസുകാര്‍ കോണ്‍ഗ്രസിന്റെ ചെരുപ്പ് നക്കി പണി ചെയ്യുകയാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടികളായിരിക്കും പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവുക. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന്‌ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്‌. പാര്‍ട്ടിയെ പൊളിക്കാന്‍ നടന്ന ആളാണ്‌ ചന്ദ്രശേഖരന്‍. അങ്ങനെയുള്ള ആളെ ഉത്തമ കമ്മ്യൂണിസ്റ്റ്‌ എന്ന്‌ എങ്ങനെയാണ്‌ വിശേഷിപ്പിക്കുക.
ചന്ദ്രശേഖരന്റെ സംസ്കാര ചടങ്ങില്‍ വി.എസ്‌ അച്യുതാനന്ദന്‍ പങ്കെടുത്തത്‌ ശരിയായില്ല. ഗാന്ധിയെക്കാള്‍ മഹാനായാണ്‌ സി.പി.ഐ അടക്കമുള്ളവര്‍ ടി.പിയെ കാണുന്നത്‌. കേന്ദ്ര നേതൃത്വത്തിന്‌ കത്തെഴുതിയെന്ന വ്യാജ വാര്‍ത്ത വി.എസ്‌ നിഷേധിക്കാത്തത്‌ തെറ്റാണെന്നും മണി.

Comment: ഇടുക്കിയില്‍ മാത്രം കിട്ടുന്ന ഏതോ വാറ്റ് അടിച്ച മട്ടുണ്ടു മണിയുടെ ലക്ഷണം കണ്ടിട്ട്.
-കെ എ സോളമന്‍ 

കുട്ടനാടന്‍ തമാശ ! -കെ എ സോളമന്‍



                    
കുട്ടനാട്ടില്‍ ഒട്ടു മിക്ക പഞ്ചായത്ത് ഒഫീസുകളിലും സൈറണ്‍ ഏര്‍പ്പാടുണ്ട്. രാവിലെ അഞ്ച്, എട്ട്, ഉച്ചക്ക് പന്ത്രണ്ടു മണി, വൈകുന്നേരം അഞ്ച് രാത്രി പത്തുമണി  , എന്നിങ്ങനെയാണ് ഊത്ത് സമയം. ക്ലോക്കും വാച്ചും കണ്ടുപിടിക്കാത്ത കാലത്ത് തുടങ്ങിയതാണ്, ഇപ്പൊഴും തുടരുന്നു. ശബ്ദ മലിനീകരണത്തെപറ്റിവാചാലമാകുമ്പോഴും സൈറണ്‍ ഇല്ലാത്ത അവസ്ഥയെ ക്കുറിച്ച് ഒരുത്തനും ചിന്തിക്കാനാവില്ല, പ്രത്യേകിച്ചും കുട്ടനാട്ടുകാര്‍ക്ക്. അതിനു ഒരു കഥയുണ്ട്, രാമന്‍നായരുടെ സുഹൃത് കൃഷ്ണന്‍ നായര്‍ പറഞ്ഞതാണ്.

കൃഷ്ണന്‍ നായര്‍ പണ്ട് കുട്ടനാട്ടിലെ മുട്ടാര്‍ പഞ്ചായത്ത് എക്സിക്കുട്ടീവ് ഓഫീസര്‍ ആയിരുന്ന കാലം, പതിനാറു വര്ഷം ഒറ്റയിരുപ്പില്‍ ഒരേ പഞ്ചായത്ത് കമ്മിറ്റീ ഭരിച്ചതും അക്കാലത്താണ്. എക്സിക്കുട്ടീവ് ഓഫീസര്‍ ഇന്ന് അറിയപ്പെടുന്നതു സെക്രറ്ററി എന്ന വിളിപ്പേരിലും. ഒഫീസര്‍ക്ക് ഭയങ്കര അധികാരമാണ്, ആരെയും പ്രോസിക്കൂട്ടു ചെയ്യാം, നടവഴിയില്‍ തടസ്സ മുണ്ടാക്കിയെന്നുള്ള വകുപ്പ് ചാര്‍ത്തി കേസെടുത്താല്‍പ്രതി കുറെ നാള്‍ കോടതി കേറിയിറങേണ്ടിയുംവരും. അതുകൊണ്ടു സെക്രറ്ററിയോട് ഒരുവിധ പ്പെട്ടവനൊക്കെ ഭയഭക്തിയോട് കൂടിയ ബഹുമാനമാണ്. എന്നാല്‍ ഇത്തരം ഒരു ബഹുമാനം തനിക്ക് കിട്ടിയിട്ടില്ല എന്നാണ് കൃഷ്ണന്‍നായര്‍ സാക്ഷ്യ പ്പെടുത്തുന്നത്. ബഹുമാനം തരാത്തതോ പോകട്ടെ ദിനംപ്രതി തെറിയും കേള്‍ക്കണമായിരുന്നു.

കുട്ടനാടന്‍ കര്‍ഷക തൊഴിലാളികളുടെ വിപ്ലവ മുന്നേറ്റം കാരണം കൃഷിപ്പണി  സമയബന്ധിധമാണ്അന്നും ഇന്നും . കൃത്യം അഞ്ചുമണിക്ക് സയറന്‍ കേള്‍ക്കുമ്പോള്‍ പണിനിര്‍ത്തണമെന്നാണ് നിയമം. സയറണ്‍ കേട്ടാല്‍ കൈയില്‍ ഇരിക്കുന്ന ഞാറു ആകാശത്തു വിട്ടുകളയും, താഴോട്ട് കുത്തില്ല, കുത്താന്‍ പാടില്ല.

എന്നാല്‍ പല ദിവസങ്ങളിലും പാടത്തുനിന്നു കേറി കൂലീം വാങ്ങി വീട്ടിലേക്കൊ ഷാപ്പിലെക്കൊ  പോകുന്നതിനു പകരം നേരെ പഞ്ചായത്ത് ആപ്പീസ്സിലേക്ക് കേറി വന്നു ഓഫീസറെപച്ചത്തെറി വിളിക്കുകയാണ് പണി. “നിന്നെയൊക്കെ എന്തിനാണിവിടെ കുടിയിരുത്തിയിരിക്കുന്നത് , കൈമടക്കു വാങ്ങാനോ, നിനക്കൊക്കെ പണി ചെയ്താല്‍ എന്താണ് കുഴപ്പം?” ഇങ്ങനെ പോകും തെറിയുടെ മേന്‍പൊടിയായുള്ള ഡയലോഗ്. ഒടുക്കും എക്സിക്കുട്ടീവ് ഓഫീസര്‍ പുറത്തിറങ്ങി പറയണം “ കറണ്ടില്ലായിരുന്നു, അതുകൊണ്ടാണ് സയറന്‍ ഊതാന്‍ കഴിയാതിരുന്നത്, മാപ്പാക്കണം”. ശേഷം തെറി വൈദൂതമന്ത്രിയെ വിളിച്ചിട്ടു തൊഴിലാളികള്‍ പിരിഞ്ഞു പോകും. കേട്ടതെറി രേഖപ്പെടുത്തി സൂക്ഷിക്കാന്‍ പ്രത്യേക രജിസ്റ്റര് തന്നെ ഓപ്പണ്‍ ചെയ്താലോ, ഒരു ദിവസം അങ്ങനെ നായര്‍ക്ക് തോന്നിയതുമാണ്, പക്ഷേ വേണ്ടന്നു വെച്ചു.

കുട്ടനാടിലെ കൃഷിപ്പണി, യന്ത്രങ്ങള്‍ക്ക് വഴിമാറിയതോടെ കൃഷിപ്പണിക്കാരും അവരുടെ സന്തതികളും മറ്റ് മേഖലകളിലേക്ക് ചേക്കേറി . അവരില്‍ ഒരു കൂട്ടര്‍  ചെന്നു പെട്ടത് തൃശ്ശൂര്‍ മുളംകുന്നത് കാവിലാണ്, ഗവ ആശുപത്രിയോട് ചേര്‍ന്ന് ആംബുലന്‍സില്‍ അറ്റണ്ടര്‍മാരായാണ് ജോലി. മൃതദേഹവുമായി ആംബുലന്‍സില്‍ കേറിയ ഇവര്‍ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ മൃതദേഹം ആംബുലന്സില്‍ തന്നെ ഉപേക്ഷിച്ചു ഇറങ്ങിപ്പോന്നത്രേ. ഇവരെ പൈലറ്റുമാരാക്കാത്തത് എന്തുകൊണ്ടും നന്നായി, വിമാനം ആകാശത്തു ഉപേക്ഷിച്ചു ചാടിപ്പോരില്ലല്ലോ.
                 **   **   **   **
സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന  ഇറ്റാലിയന്‍ കടല്‍വെടി സായിപ്പന്‍മാരെ കാക്കനാട്ടെ ബോസ്റ്റല്‍ സ്കൂളിലെത്തിച്ചു. സ്കൂളിലെ പഠനത്തിന് ശേഷം ഉപരിപഠനത്തിനായി ഇറ്റലിയിലെ ഖോത്തറോച്ചി കോളേജിലേക്ക് മാറ്റുന്നതായാരിക്കും.

-കെ എ സോളമന്‍  

Friday 25 May 2012

പെട്രോള്‍ വില കുറയ്ക്കില്ല



ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ദ്ധന തത്ക്കാലം പിന്‍വലിക്കില്ലെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി. അന്താരാഷ്ട്രവിപണിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും മന്ത്രി വ്യക്തമാക്കി. രൂപയുടെ മൂല്യത്തകര്‍ച്ചയും അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ദ്ധിച്ചതും രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കുകയാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ വിലവര്‍ദ്ധന ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു എന്നും ജയ്പാല്‍ റെഡ്ഡി അറിയിച്ചു. 



Comment: ഇതു പറയാനാണോ വിദേശ യാത്ര വെട്ടിച്ചുരുക്കി ഓടിക്കിതച്ചെത്തിയത് .
-കെ എ സോളമന്‍ 

Wednesday 23 May 2012

ടി.പി.വധത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍








ടി.പി.ചന്ദ്രശേഖരനെ നേരിട്ട് പരിചയമില്ല. 
പക്ഷേ അദ്ദേഹത്തിന് എന്റെ പ്രായമാണ് 
എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഏകദേശം
 എന്റെ അമ്മയുടെ പ്രായമായിരിക്കും ആ അമ്മയ്ക്കും.
 രാഷ്ട്രീയം പറയുന്നില്ലെങ്കിലും കൊല്ലുകയും
 കൊല്ലിക്കുകയും ചെയ്യുന്ന ഈ നാട്ടില്‍
 ജീവിക്കാന്‍ തന്നെ പേടി തോന്നുന്നുവെന്ന്
 പറഞ്ഞാണ് മോഹന്‍ലാല്‍ കുറിപ്പ് 
അവസാനിപ്പിച്ചിരിക്കുന്നത്.

Comment: പേടിക്കാതെ മഹാനടാ. ആ മീശ്യോന്നു പിരിക്കൂ 
-കെ എ സോളമന്‍ 

യാത്ര


കെ എ സോളമന്‍

പെട്രോള്‍ വില കുത്തനെ കൂട്ടി


ന്യൂദല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് ഏഴ് രൂപ അമ്പത് പൈസയാണു വര്‍ധിപ്പിച്ചത്. കേരളത്തില്‍ നികുതിയടക്കം ലിറ്ററിന് 8 രൂപയുടെ വര്‍ധനയുണ്ടാകും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില വര്‍ധനയാണിത്. ഇന്ന് അര്‍ധ രാത്രി മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കൂടിയെന്ന കാരണം പറഞ്ഞാണ് എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്. ഏഴ് രൂപ 22 പൈസ മുതല്‍ എട്ട് രൂപ 33 പൈസ വരെയാകും വിവിധ സംസ്ഥാനങ്ങളില്‍ വില വര്‍ദ്ധിക്കുക. ദല്‍ഹിയില്‍ ഏഴ് രൂപ അമ്പത് പൈസ കൂടും.
ഡീസലിനും പാചകവാതകത്തിനും വില വര്‍ദ്ധിപ്പിക്കണമെന്ന്‌ കമ്പനികള്‍ ആവശ്യപ്പെട്ടു. ഡീസല്‍ ലിറ്ററിന്‌ 13 രൂപയും പാചകവാതകം സിലിണ്ടറിന്‌ 479 രൂപയും നഷ്‌ടത്തിലാണ്‌ വില്‍ക്കുന്നത്‌ എന്ന്‌ കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. വില വര്‍ധനയ്ക്കെതിരേ പ്രതിപക്ഷ കക്ഷികളും യുപിഎ സഖ്യകക്ഷികളും രംഗത്തു വന്നിട്ടുണ്ട്.
 വര്‍ധന അംഗീകരിക്കാനാവില്ലെന്ന് എന്‍സിപി അറിയിച്ചു. ബിജെപിയും ഇടതുപക്ഷ പാര്‍ട്ടികളും രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.

Comment:  ആഹ്വാനം മാത്രമേയുള്ളോ? ഹര്‍ത്താല്‍, ബന്ദ്? ഒരു വര്‍ധനവിന് ഒരു ഹര്‍ത്താല്‍ എന്നതാണു ചിട്ട.
-കെ എ സോളമന്‍ 


സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് പിന്‍വലിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് പിന്‍വലിച്ചു. നാളെ മുതല്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടെന്ന്‌ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡീസല്‍ നിലയങ്ങളില്‍ നിന്ന്‌ കൂടുതല്‍ വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ ലോഡ്‌ഷെഡിങ് പിന്‍വലിക്കുന്നത്‌.
അതേസമയം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ്‌ ഈ നീക്കമെന്നും സൂചനയുണ്ട്‌. ലോഡ്‌ ഷെഡിങ് പിന്‍വലിക്കാന്‍ വൈദ്യുതി ബോര്‍ഡിനോട്‌ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചയിച്ചിരുന്നതിലും ഒരാഴ്ച മുമ്പാണ്‌ ലോഡ്‌ ഷെഡിങ് പിന്‍വലിക്കുന്നത്‌. ഡാമുകളിലെ ജലനിരപ്പ്‌ താഴ്‌ന്നതിനെ തുടര്‍ന്ന്‌ വൈദ്യുതോല്‍പാദനം കുറച്ചതിനാലാണ്‌ ഏപ്രില്‍ മുതല്‍ മെയ്‌ 31വരെ ലോഡ്‌ ഷെഡിങ് ഏര്‍പ്പെടുത്തിയത്‌.
ജൂണ്‍ മാസം കൂടി ലോഡ്‌ ഷെഡിങ് തുടരണമെന്ന്‌ ആവശ്യപ്പെട്ട്‌ വൈദ്യുതി ബോര്‍ഡ്‌ റെഗുലേറ്ററി കമ്മീഷനെ സമീപിച്ചെങ്കിലും വേനല്‍ മഴ ശക്തമായത്‌ ഡാമുകളിലെ നീരൊഴുക്ക്‌ വര്‍ദ്ധിക്കുന്നതിന്‌ കാരണമായി എന്ന്‌ ചൂണ്ടിക്കാട്ടി കമ്മീഷന്‍ അനുമതി നിഷേധിച്ചു. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്‌ കൂടിയ വിലയ്ക്ക്‌ പുറത്ത്‌ നിന്ന്‌ വൈദ്യുതി വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്‌.
Comment: ലോഡ്‌ ഷെഡിങ് എങ്ങനെ വോട്ടാക്കി മാറ്റാമെന്ന് ഇപ്പോഴാ ബോധ്യമായത്. ഈയാഴ്ച എട്ടര തൊട്ടായിരുന്നു ഇവിടെ കറന്‍റ് കട്ട്, ലോഡ്‌ഷെഡിങ് പിന്‍വലിച്ചുവെന്ന വാര്‍ത്ത വന്നതോടെ എട്ട് മണിക്കേ കറന്‍റില്ല.
-കെ എ സോളമന്‍  

Monday 21 May 2012

വിഎസിന്‍റ കത്ത് ലഭിച്ചു: കാരാട്ട്



ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അയച്ച കത്ത് സിപിഎം കേന്ദ്രനേതൃത്വത്തിനു ലഭിച്ചെന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എകെജി സെന്‍റര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണു കത്ത് ലഭിച്ച വിവരം കാരാട്ട് സ്ഥിരീകരിച്ചത്. വിഎസ് തനിക്ക് അയച്ച കത്തിന്‍റെ പേരില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ നടത്തുന്നുണ്ട്. കത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ല. കത്ത് ലഭിച്ച കാര്യം പ്രസ്താവനയിലൂടെ സ്ഥിരീകരിക്കുന്നു.
മാധ്യമങ്ങളില്‍ വന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു മാധ്യമങ്ങളിലൂടെ നടത്തുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. കേന്ദ്ര നേതൃത്വത്തിനു കത്തയച്ചുവെന്ന വാര്‍ത്ത രാവിലെ വിഎസ് ശരിവച്ചിരുന്നു.
Comment: കത്ത് തന്നെ മാധ്യമ സൃഷ്ടിയാണെന്നാണ് ആദ്യം കേട്ടത് .നമ്മുടെ തപാല്‍ വകുപ്പിനെ കുറ്റം പറയാനില്ല.
-കെ എസോളമന്‍

Saturday 19 May 2012

കാര്‍ട്ടൂണ്‍ വിവാദം:ടിവി പരിപാടിക്കിടെ മമത പൊട്ടിത്തെറിച്ചു


കൊല്‍ക്കത്ത:സ്വകാര്യചാനലിന്റെ പരിപാടിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി പൊട്ടിത്തെറിച്ചു.തന്നെ പരിഹസിച്ച്‌ ഇന്റര്‍നെറ്റില്‍ കാര്‍ട്ടൂണുകള്‍ പ്രചരിപ്പിച്ച ജാദവ്പ്പൂര്‍ യൂണിവേഴ്സ്റ്റി പ്രൊഫസറെക്കുറിച്ചുള്ള ചോദ്യമാണ്‌ മമതയെ പ്രകോപിപ്പിച്ചത്‌.കാര്‍ട്ടൂണുകള്‍ തനിക്ക്‌ ഇഷ്ടമാണ്‌.എന്നാല്‍ പ്രൊഫസര്‍ പ്രചരിപ്പിച്ചത്‌ കാര്‍ട്ടൂണുകളല്ല.ഈ മെയിലിലൂടെ തന്റെ പ്രതിശ്ചായ തകര്‍ക്കാനുള്ള ശ്രമമായിരുന്നു അതെന്നും മമത പറഞ്ഞു.
അറുപതോളം പേര്‍ക്കാണ്‌ സിപിഎം കാരനായ പ്രൊഫസര്‍ കാര്‍ട്ടൂണുകള്‍ അയച്ചുകൊടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ടിവി പരിപാടിക്കിടെ ജാദവ്പ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്തിയുടെ ചോദ്യത്തിനോടാണ്‌ മമത ഇത്തരത്തില്‍ രൂക്ഷമായി പ്രതികരിച്ചത്‌.പ്രൊഫസര്‍ സിപിഎം നിയോഗിച്ച ദൂതനാണ്‌ സംസ്ഥാനത്ത്‌ ഇത്തരത്തില്‍ നിരവധിപേരുണ്ട്‌.പലയിടങ്ങളിലും മാവോവാദികളും സിപിഎമ്മുകാരും ഒരുമിച്ചാണ്‌ അക്രമം അഴിച്ചു വിടുന്നത്‌.


Comment: കാര്‍ട്ടൂണുകള്‍ ഇഷ്ടമാണ്‌, പക്ഷേ തനിക്കെതിരെ പാടില്ല.


-കെ എ സോളമന്‍

Thursday 17 May 2012

ഇന്ധനവില വര്‍ധന വീണ്ടും



ന്യൂദല്‍ഹി: പാചകവാതകം ഉള്‍പ്പെടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനം കഴിഞ്ഞാലുടന്‍ വില കൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നേക്കാം.
പെട്രോള്‍ വില ലിറ്ററിന്‌ അഞ്ച്‌ രൂപയും ഡീലിന്‌ മൂന്ന്‌ രൂപയും പാചകവാതക സിലിണ്ടറിന്‌ 50 രൂപയും കൂട്ടാനാണ്‌ തീരുമാനമെന്ന്‌ അറിയുന്നു. ഈ മാസം 22 നാണ്‌ പാര്‍ലമെനൃ സമ്മേളനം അവസാനിക്കുക. തൊട്ടടുത്ത ദിവസം തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചില ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന്‌ കഴിഞ്ഞ ദിവസം ധനമന്ത്രി പ്രണബ്‌ മുഖര്‍ജി രാജ്യസഭയില്‍ പ്രസ്താവിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സാധാരണക്കാരന്റെ നടുവൊടിക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന സൂചന യുപിഎ സര്‍ക്കാര്‍ നല്‍കിയത്‌.

Comment:  ഈ കേന്ദ്ര സര്‍ക്കാരിനെ ചവുട്ടി പ്പുറത്താക്കേണ്ട കാലം കഴിഞ്ഞു.
-കെ എ സോളമന്‍ 



Wednesday 16 May 2012

ചന്ദ്രശേഖരന്‍ വധം: സാംസ്കാരിക നായകന്മാര്‍ പ്രതികരിക്കാത്തത് അത്ഭുതകരം



തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ പ്രതികരിക്കാത്തത് അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറിയ കാര്യങ്ങളില്‍ പ്രതികരിക്കുന്നവര്‍ പോലും ഇതിനോടു പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു പോലത്തെ നിശബ്ദത മുന്‍പും ഉണ്ടായിട്ടുണ്ട്. സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട കാര്യമില്ലെന്നും അത് കേരളത്തിനു ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കൊലപാതക രാഷ്‌ട്രീയത്തിന്‌ എന്നും യു.ഡി.എഫ്‌ എതിരായിരുന്നു.. കേരളത്തില്‍ കൊലപാതക രാഷ്‌ട്രീയം നടത്തുന്നത്‌ ആരാണെന്ന്‌ ജനങ്ങള്‍ക്ക്‌ അറിയാമെന്നും മന്ത്രിസഭാ യോഗത്തിന്‌ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

Comment: പ്രതികരിക്കാം, സാംസ്കാരിക നായകരുടെ പട്ടികയില്‍ പ്പെടുത്തുമെങ്കില്‍.
-കെ എ സോളമന്‍ 

Tuesday 15 May 2012

ഒരു പരീക്ഷാസ്ക്വാഡിന്റെ അതിസാഹസികത -കഥ-കെ എ സോളമന്‍




കൊടിയ ദ്രോഹത്തിന്റെ കഥയാണിത്. കഥയല്ല, യെഥാര്‍ഥസഭവം. ഒരു കണ്ണാടിയില്‍ കാണുന്ന ദൃശ്യം പോലെ ആയതിനാല്‍ ഇത് നിങ്ങളെ എഴുതി അറിയിക്കുന്നതില്‍ ഭാവനയുടെ ആവശ്യമില്ല. കൂടുതല്‍ ആമുഖമില്ലാതെ സംഭവത്തിലേക്ക് കടക്കട്ടെ.

ഇന്ന് മേയ് മാസം 15. കഴിഞ്ഞ മൂന്നു വര്‍ഷമായി പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയ്ക്ക് ഞാന്‍ എട്ടാം തീയതി അയച്ച മെസേജ് ഇങ്ങനെ.  കുട്ടിയെ നിങ്ങള്ക്ക് രമ എന്നോ ഉമയെന്നോ വിളിക്കാം.

I know you are a good student. Never worry over trifles. Value you character above all. Meet every adverse circumstance as its master. 

ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്. “എനിക്കറിയാം നീ വളരെ നല്ല കുട്ടിയാണെന്ന്. നിസ്സാര കാര്യങ്ങളോര്‍ത്ത് വിഷമിക്കാതിരിക്കൂ. സ്വന്തം സ്വഭാവനിഷ്ഠയില്‍ വിശ്വസിക്ക്. എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്യാനുള്ള ശക്തി നിനക്കു ദൈവം തരട്ടെ.”

ഞാന്‍ ആ കുട്ടിയെപ്പോയി കണ്ടിരുന്നു. ഒറ്റയ്ക്ക് പോയി കാണാന്‍ പ്രയാസം തോന്നിയത് കൊണ്ട് എന്‍റെമകള്മായാണ്പോയത്. അവള്‍ക്കാണെങ്കില്‍ പെണ്‍കുട്ടികളോട് സംസാരിച്ച് പരിചയമുണ്ടുതാനും.

മകള്‍ എന്നോടു പറഞ്ഞു “ആശ്വാസവാക്കുകള്‍ പറയാന്‍ ആര്‍ക്കും കഴിയും, എളുപ്പവുമാണ്. പക്ഷേ ദുഖം അനുഭവിക്കുന്നവര്‍ സ്വയം ആശ്വാസം കൊള്ളാനാണ് വിഷമം” എങ്കിലും എന്റെ മകള്‍ കൂടെ ഉണ്ടായിരുന്നത് തെല്ലെന്നുമല്ല എനിക്കു ആശ്വാസമായത്. ആ കുട്ടിയെ എങ്ങനെ അഭിമുഖീകരിക്കും എന്ന ആലോചനയായിരുന്നു  അവളെ കാണുന്ന നേരം വരെ എനിക്ക് .

ഞങ്ങളെ കാണാന്‍ മുറി വിട്ടു അവള്‍ ഇറങ്ങി വരില്ലെന്ന് ഒരു നിമിഷം ചിന്തിച്ചു. സമൂഹത്തെ മൊത്തമായും വെറുക്കേണ്ട ഒരവസ്ഥയില്‍ അവള്‍ ഇറങ്ങി വന്നാലാണ് അല്‍ഭുതം   അവളുടെ അമ്മയുടെ നിര്‍ബ്ബന്ധം കൊണ്ടാകണം അവള്‍വന്നു. കരഞ്ഞു കലങ്ങിയകണ്ണുകള്‍. പൊതുവേ ക്ഷീണിതയായികാണുന്ന കുട്ടി കൂടുതല്‍ ക്ഷീണിച്ചിരിക്കുന്നുവെന്ന് എനിക്കു തോന്നി . അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്നോര്ത്തു ഞാന്‍ വിഷമിച്ചു. എന്റെ മകള്‍ അവളോടു ആശ്വാസവാക്കുകള്‍ പറയുന്നണ്ടായിരുന്നു.

ഞാന്‍ പറഞ്ഞുവല്ലോ കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ കുട്ടിയെ പ ഠിപ്പിക്കുന്ന കാര്യം. ബി എസ് സി ഫിസിക്സ് പഠിക്കുന്ന അവള്‍ക്ക് ഞാന്‍ ഒത്തിരി ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞു കൊടുത്തു. കൂട്ടത്തില്‍ ഒന്നു പറഞ്ഞു കൊള്ളട്ടെ, ഈ കുട്ടിയെ ഒരിക്കല്‍ പോലും അവള്‍ എന്നോ നീ എന്നോ ഞാന്‍ സംബോധന ചെയ്തിട്ടില്ല. ഈ കുറിപ്പില്‍ ഞാന്‍ അങ്ങനെ വിശേഷിപ്പിച്ചെന്നെയുള്ളൂ.

റിട്ടയര്‍ ചെയ്തതിന് ശേഷം കുറച്ചധികം കുട്ടികള്‍ക്ക് ഫിസിക്സിലും ഇലെക്ട്രോണിക്സില് മുള്ള പ്രാഥമികപാഠങ്ങള്‍ ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഈ കുട്ടിയാണെങ്കില്‍ എന്തു പഠിപ്പിച്ചാലും അക്ഷരം വിടാതെ പഠിക്കും . ഒരു പക്ഷേ ഞാന്‍ ക്ലാസില്‍ സകല പ്രോബ്ലങ്ങളും ഡിസ്കസ് ചെയ്തത് ഈ കുട്ടിയുള്ളത് കൊണ്ട് മാത്രമാകണം. കേരള യൂണീവേര്‍സിറ്റിയില്‍നിന്ന് ഇത്തവണ റാങ്ക് നേടാന്‍ സാദ്ധ്യതയുള്ള കുട്ടി. ഇത് ഞാന്‍ ഉറപ്പിച്ച് പറയാന്‍ കാരണം റാങ്ക് കിട്ടുമെന്ന്  മുമ്പ് ഞാന്‍ കരുത്തിയിട്ടുള്ള ഒട്ടു മിക്ക വിദ്യാര്‍ഥികള്‍ക്കും അത് ലഭിച്ചിട്ടുണ്ട്.

ഈ കുട്ടിയുടെ അക്കാദമിക് ഹിസ്റ്ററി ഒന്നു കാണുക. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ്., പ്ലസ് ടു വിന് എല്ലാ വിഷയത്തിനും എ പ്ലസ്, ബി എസ് സി ഒന്നാം വര്‍ഷ പരീക്ഷയ്ക്കും രണ്ടാമത്തേതിനും റാങ്കിനൊത്ത് മാര്‍ക്ക്. എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് പോകാതെ ഫിസിക്സ് പഠിച്ചു ഉയര്ന്നഡിഗ്രീ  നേടി അക്കാദമിക് തലത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചു പോയ കുട്ടി. കേന്ദ്ര ഗവേര്‍ണ്‍മെന്‍റിന്‍റെ ഇന്‍സ്പൈര്‍ സ്കോളര്‍ഷിപ്പ് നേടിയ കുട്ടി. പോസ്റ്റ് ഗ്രാജുവേറ്റ് പഠനത്തിന് വന്‍ തുകയാണ് വരും വര്‍ഷങ്ങളില്‍ ലഭിക്കുക. ഈ സ്കോളര്‍ഷിപ് ലഭിച്ച ആരെങ്കിലും സംസ്ഥാനത്ത് വേറെയുണ്ടോഎന്നു സംശയം. ഈ സ്വപ്നങ്ങളെല്ലാം എത്ര നിഷ്കരുണമാണ് ആ കാപാലികര്‍ തട്ടിത്തെറിപ്പിച്ചത്. യൂണിവേഴ്സിറ്റി പരീക്ഷ സ്ക്വാഡ് എന്ന ഈ നികൃഷ്ട ജീവികളുടെ വിധിയാകാം ഇത്രയും വലിയ പാപം തലയില്‍ എറ്റുക എന്നത്.

നാലു പേപ്പറുകളും കഴിഞ്ഞു അഞ്ചാമത്തേതായിരുന്നു അന്ന് എട്ടാം തി യതിയിലെ ആ പരീക്ഷ. മുന്‍പൊരുഡേറ്റില്‍ നടക്കേണ്ട പരീക്ഷ അന്നത്തേക്ക് മാറ്റി വെച്ചതായിരുന്നു. പരീക്ഷ അര മണിക്കൂര്‍ ബാക്കി നില്‍കെയാണ് വെട്ടുകിളി വീഴ്ച പോലെ സ്ക്വാഡ് നിപതിച്ചത്. ആരെയെങ്കിലും പിടിച്ചെ അടങ്ങുവെന്ന് വാശി. പാവങ്ങളുടെ പുറത്തല്ലേ ഈ മര്യാദ രാമന്‍മാര്‍ക്ക് കുതിരകേറാനാവൂ. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ മകളാകാണമായിരുന്നു കാല് തല്ലി ഒടിച്ചേനേ.

 കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്ന മാത്തമാറ്റിക്കല്‍ ടേബിള്‍ പുസ്തകത്തില്‍ എന്തോ എഴുതിയിട്ടുണ്ടത്രെ. ഭയങ്കര പാതകം. കുട്ടികരഞ്ഞു പറഞ്ഞു, “ടേബിള്‍ എടുക്കാന്‍ മറന്നു, ഇവിടെ പഠിക്കുന്ന കൂട്ടിയില് നിന്നു വാങ്ങിയതാണ്, മാപ്പാക്കണം, ഈ ചോദ്യപേപ്പറിലെ ഏത് ചോദ്യത്തിന്റെ ഉത്തരവും ഞാന്‍ കാണാതെ  എഴുതിക്കാണിക്കാം.”
കരച്ചിലും മാപ്പപേക്ഷയും മനസ്സില്‍ കാരുണ്യം കാക്കുന്നവരുടെ മുന്നിലെ പറ്റൂ. സ്കാഡിലെ മാന്യന്‍മാര്‍, അല്ല, ഒരു ബെഹുമാന്യയു മുണ്ട്. ഇവര്‍ വഴിതെറ്റി അദ്ധ്യാപകരായവരാണ്. പണം കൊടുത്താല്‍ ഏത് ക്വൊട്ടേഷന്‍ കാരനും അധ്യാപകനാകാം, തുടര്‍ന്നു ക്വൊട്ടേഷന്‍ പണി ആരംഭിക്കാം, പാവങ്ങളായ കുട്ടികളെ തൂക്കിക്കൊല്ലുകയുമാവാം. സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന കൂട്ടക്കോപ്പിയടി അവസാനിക്കണമെങ്കില്‍ അവിടങ്ങളിലെ അധ്യാപകര്‍ വിചാരിക്കണം. ദുഷ്ടന്മാരായ, കോഴകൊടുത്തു ജോലിയില്‍ കേറിയ കപട അധ്യാപക വേഷക്കാരെക്കൊണ്ടു പരീക്ഷ നടത്തിപ്പ് കൂട്ടമാറ്റതാക്കാമെന്ന് ഏതെങ്കിലും സര്‍വകലശാല കരുതുണ്ടെങ്കില്‍ അവിടുത്തെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും വ്യാജ റെക്രൂട്മെന്‍റിലൂടെ സര്‍വീസില്‍ കേറിയവരാകണം.

ചതിയില്‍പ്പെട്ട ഈ പെണ്‍കുട്ടിയുടെ അമ്മയും ഒത്തിരി കുട്ടികളെ പഠിപ്പിച്ച ഒരു സ്കൂള്‍ ആധ്യാപികയാണ്. അവര്‍ കരഞ്ഞു പറഞ്ഞു” ഇവളുടെ അമ്മയെന്നുള്ള പരിഗണന വേണ്ട  ഒരു അധ്യാപികയുടെ യാചന എന്നു വിചാരിച്ചെങ്കിലും”.

“സ്ക്വാഡിലെ വനിതാ അധ്യാപിക ഒരു താടകയാണ്, അവരാണ് സമ്മതിക്കാത്തത്,” സഹസ്ക്വാഡ് അംഗം പുണ്യവാളനായി.
ബധിര കര്‍ണങ്ങളില്‍ വീണനിലവിളിക്കൊപ്പം സ്ക്വാഡിലെ മൂന്നു കപട സദാചാരക്കാരും കൂടി ആ പാവം പെണ്‍ കുട്ടിയുടെ സ്വപ്നങ്ങളും മോഹങ്ങളും ചുട്ടുനിന്നു.

എനിക്കുറുപ്പുണ്ട്, ജീവിതപ്രതിസന്ധികളെ തരണം ചെയ്യാന്‍ ഈ ഹീന സംഭവം ആകുട്ടിക്കു കരുത്തുനല്കും. ഒരു വര്‍ഷം നാഷ്ടപ്പെട്ടാലും അത് പരീക്ഷയില്‍ നല്ല വിജയം കൈവരിക്കും, ഉന്നത സ്ഥാനത്ത് എത്തും. അന്ന്ഈ കൊടിയ പാപത്തിന്റെ ഭാരവും  പേറി നടക്കുന്ന സ്ക്വാഡ് അംഗങ്ങളുടെ ബന്ധുക്കള്‍, ഒരു പക്ഷേ മക്കള് തന്നെയാവാം, ഈ പെണ്‍കുട്ടിയുടെമുന്നില്‍ യാചനയുമായെത്താം. അതവരുടെ വിധി.

വീട്ടില്‍ചെന്നു ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അന്നെനിക്ക് ഉറങ്ങാന്‍
കഴിഞ്ഞില്ല.

ഇന്നു ഞാന്‍ അവള്‍ക്കയച്ച മെസ്സെജിന്റെ പൊരുള്‍ ഇതായിരുന്നു.: “ അനുഭവിച്ച മാനസിക വ്യഥയില്‍ നിന്നു ഒരുപക്ഷേ നിനക്കു മോചനമുണ്ടായിക്കാണും .മന്‍സ്സറിയാതെകൊടിയ വന്‍വിപത്തില്‍ എത്രയോപേര്‍ ചെന്നു പെട്ടിരിക്കുന്നു.ഒരു നിമിഷ അവരെ ഓര്‍ക്കുക,  ദുഖം മറക്കാന്‍ ശ്രമിക്കുക, ഞങ്ങളെല്ലാം നിന്നോടൊപ്പമുണ്ട്.”

-കെ എ സോളമന്‍


  

Monday 14 May 2012

സി.പി.എം വെപ്രാളത്തില്‍ – വയലാര്‍ രവ



കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ ജനപിന്തുണ നഷ്ടപ്പെട്ട സി.പി.എം വെപ്രാളത്തിലാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. ജനങ്ങള്‍ക്ക് ചിന്താശക്തി ഇല്ലെന്ന തരത്തിലാണ് സി.പി.എമ്മിന്റെ പ്രവര്‍ത്തനമെന്നും വയലാര്‍ രവി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



Comment: Congress santhozhatthilum 

Sunday 13 May 2012

ചാനലുകള്‍ മുക്കിയ വാര്‍ത്ത

ചന്ദ്രശേഖരന്‍ വധം പോലീസിന് കൊലപാതകം മാത്രം – ഡി.ജി.പി


കൊച്ചി: ടി.പി. ചന്ദ്രശേഖരന്റെ വധം പോലീസിന് ഒരു കൊലപാതകം മാത്രമാണെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്നതു മാധ്യമങ്ങളുടെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ച് സമഗ്ര അന്വേഷണമാണ് നടത്തുന്നത്. ഉടന്‍ തന്നെ പ്രതികളെ കണ്ടെത്തും. ചൂണ്ടയിട്ടു ആരെയെങ്കിലും കുറച്ചു പേരെ പൊക്കുകയല്ല പോലീസിന്റെ രീതിയെന്നും ഡി.ജി.പി പറഞ്ഞു. അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
സത്യസന്ധമായ അന്വേഷണത്തിലൂടെ കേസില്‍ ഉള്‍പ്പെട്ടവരെയും കൊലപാതകം നടത്തിയവരെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

Comment:  വധത്തെ കൊലപാതകമെന്ന് വിളിക്കും , സുകുമാരന്‍ നായര്‍  സമദൂരത്തെ ശരിദൂരം എന്നു വിളിക്കും പോലെ .
-കെ എ സോളമന്‍

ഹിലരി ലോകത്തെ ഏറ്റവും ശക്തയായ അമ്മ


വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും ശക്തയായ അമ്മയായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനെ തെരഞ്ഞെടുത്തു. മദേഴ്സ് ഡേയുടെ ഭാഗമായി ഫോബ്സ് വുമണ്‍ മാഗസിന്‍ നടത്തിയ സര്‍വെയിലാണു ഹിലരി ഒന്നാമതെത്തിയത്. ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൗഫ് ആണു പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയത്.
ഹിലരി മികച്ച രാഷ്ട്രീയ ജീവിതം നയിക്കുന്നതോടൊപ്പം നല്ല അമ്മയുമാണെന്നു മാഗസിന്‍ പറയുന്നു. ഹിലരിയുടെ മകള്‍ ചെല്‍സിയുടെ കാര്യങ്ങളില്‍ പൂര്‍ണ ശ്രദ്ധാലുവാണെന്നും വിലയിരുത്തി.മാഗസിന്‍ പട്ടികയില്‍ 100 പേരാണ് ഇടം തേടിയത്.
സാമൂഹ്യ പ്രവര്‍ത്തനം, സമ്പത്ത്, സ്വാധീനം, തീരുമാനം എടുക്കാനുളള കഴിവ്, ഇതിനെല്ലാം ഉപരി അമ്മയെന്ന നിലയിലുളള ഉത്തരവാദിത്വം എന്നിവയാണു സര്‍വെ വിലയിരുത്തിയത്. പെപ്സികൊ മേധാവിയും ചെയര്‍പേഴ്സണുമായ ഇന്ദ്ര നൂയിയാണു മൂന്നാം സ്ഥാനത്ത്.

Comment: സോണിയ  ഇന്ത്യയിലെ  ഏറ്റവും ശക്തയായ അമ്മ. ഫോബ്സ് വുമണ്‍ മാഗസിനീന്‍റെ യല്ല, കെ എ എസ് ബ്ലോഗിന്റെ തെരഞ്ഞെടുപ്പാണ്, ആര്‍ക്കും വിരോധമില്ലല്ലോ?
-കെ എ സോളമന്‍ 

Saturday 12 May 2012

പാര്‍ട്ടിയെ വെല്ലുവിളിച്ച് വി.എസ് വീണ്ടും



തിരുവനന്തപുരം: ആര്‍.എം.പി നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി നിലപാടുകളെ വെല്ലുവിളിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്‌. 1964 ലേതിന് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നത്. പിണറായി വിജയന്‍ എസ്.എ ഡാങ്കേയെ പോലെ ഏകാധിപതിയായാണ് പെരുമാറുന്നതെന്നും വി.എസ് പറഞ്ഞു.
റിവിഷനിസ്റ്റ്‌ ചിന്താഗതികള്‍ക്കെതിരെ പ്രതിഷേധിച്ചവരെ എസ്‌.എ.ഡാങ്കെ വര്‍ഗവഞ്ചകരെന്ന്‌ വിളിച്ച്‌ ആക്ഷേപിച്ചു. അങ്ങനെ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന്‌ താനുള്‍പ്പെടുന്ന 32 പേര്‍ പുറത്തുപോയി സുന്ദരയ്യ അദ്ധ്യക്ഷനായി സി.പി.ഐ.എമ്മും പോളിറ്റ്ബ്യൂറോയും രൂപീകരിച്ചു. പിന്നീട്‌ ഡാങ്കെയെ സി.പി.ഐ തന്നെ പുറത്താക്കുന്ന സ്ഥിതിവിശേഷവും വന്നുവെന്നും വി.എസ്‌ ചൂണ്ടിക്കാട്ടി.
വര്‍ഗവഞ്ചകര്‍ എന്ന്‌ വിളിച്ച പാര്‍ട്ടിക്ക്‌ പിന്നില്‍ പിന്നീട്‌ ലക്ഷക്കണക്കിന്‌ പ്രവര്‍ത്തകര്‍ അണിനിരന്നതും വി.എസ്‌ ഉദാഹരിച്ചു. പിണറായി വിജയനും ആ സ്ഥിതി വരുമോയെന്ന ചോദ്യത്തിന്‌ അത്‌ കാത്തിരുന്നു കാണാമെന്നായിരുന്നു വി.എസിന്റെ മറുപടി. പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റുകളെ കുറിച്ച് പറയുന്നവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഒരുമിപ്പിക്കുന്നതിന് പകരം വര്‍ഗ വഞ്ചകരെന്ന് വിളിച്ച് പുറത്താക്കുന്ന സമീപനം മാറ്റണം.
ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന പിണറായി വിജയന്റെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമാണ് തന്റെ നിലപാട്. എന്നാല്‍ വി.വി ദക്ഷിണാമൂര്‍ത്തി പിണറായിയെ ന്യായീകരിച്ചും തന്നെ എതിര്‍ത്തും രംഗത്ത് വന്നു. എന്നാല്‍ ദക്ഷിണാമൂര്‍ത്തിയേപോലുള്ളവര്‍ ധരിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ അന്തിമവാക്ക് പാര്‍ട്ടി സെക്രട്ടറിയുടേതെന്നാണ്.
കോണ്‍ഗ്രസിന്റെയും മുസ്ലീം‌ലീഗിന്റെയോ സമീപനമല്ല സി.പി.എമ്മിനുള്ളത്. കൂട്ടായി എല്ലാവരും കൂടി ചേര്‍ന്ന് ആലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. ഇത്തരം തീരുമാനങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും വി.എസ് പറഞ്ഞു. പാര്‍ട്ടിയിലെ എല്ലാം വെട്ടിത്തുറന്ന്‌ പറയുന്ന വി.എസിന്റെ നിലപാട്‌ അച്ചടക്ക ലംഘനമാകുമോയെന്ന ചോദ്യത്തിന്‌ ആരാണ്‌ അച്ചടക്കം ലംഘിച്ചത്‌ എന്ന്‌ തീരുമാനം പിന്നീട്‌ കൈക്കൊള്ളുമെന്നായിരുന്നു വി.എസിന്റെ മറുപടി.

Comment: Brave decision comrade.
-K A Solaman

Thursday 10 May 2012

വിദ്യാബാലന്‍ ദേശീയ ശുചീകരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍


ന്യൂഡല്‍ഹി: 'ഡേര്‍ട്ടി പിക്ച്ചറി'ലെ അഭിനയത്തിലൂടെ മികച്ച നടിയായ വിദ്യാ ബാലന്‍ ഇനി ശുചീകരിക്കുന്നതിനുള്ള സര്‍ക്കാറിന്റെ ദേശീയ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍.

തുറന്ന സ്ഥലത്തെ മലമൂത്രവിസര്‍ജനം അവസാനിപ്പിക്കുന്നതിനുള്ള പ്രചാരണത്തിനാണ് കേന്ദ്രഗ്രാമീണവികസന മന്ത്രാലയം വിദ്യയുടെ താരപ്പൊലിമ ഉപയോഗപ്പെടുത്തുന്നത്.

ഇതൊരു വൃത്തിയുള്ള ചിത്രമായിരിക്കും വിദ്യയ്‌ക്കെന്ന് തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ജയറാം രമേഷ് പറഞ്ഞു. കുടിവെള്ളവും ശുചിത്വവും സംബന്ധിച്ച അവബോധം പ്രചരിപ്പിക്കാന്‍ വിദ്യ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടും. രണ്ടുവര്‍ഷമാണ് വിദ്യ മന്ത്രാലയത്തിന്റെ പ്രചാരണപരിപാടികളില്‍ സഹകരിക്കുക.

ശുചിത്വപരിപാടിയുടെ അംബാസഡറായത് തനിക്ക് ലഭിച്ച അംഗീകാരമായി കാണുന്നുവെന്ന് വിദ്യ പറഞ്ഞു. ദേശീയപരിപാടി എന്ന നിലയില്‍ താന്‍ കഴിവിന്റെ പരമാവധി ഇതിനായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.

സിനിമാലോകത്തിന് പിന്നിലെ വൃത്തികേടുകള്‍ തുറന്നുകാട്ടിയ ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
Comment:  മന്ത്രി ജയറാം രമേശിന്റെ ഒരു തമാശ!
-കെ എ സോളമന്‍ 

കോതമംഗലത്ത്‌ കണ്ട ഭീമന്‍ കൂണ്‍


Wednesday 9 May 2012

രാഷ്ട്രപതി വിദ്യാബാലന്‍ ! -കെ.എ.സോളമന്‍



വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ല, എന്ത്‌ വികസനമെന്ന്‌ ചോദിക്കരുത്‌. കേന്ദ്രമന്ത്രി വയലാര്‍ രവി തൊട്ട്‌ ഗൗരിയമ്മയെയും ഷുക്കൂറിനെയും തുരത്തിയ അരൂര്‍ എംഎല്‍എ ആരിഫ്‌ വരെ പറയുന്നത്‌ ഇതാണ്‌. ഒരു ഘട്ടം കഴിഞ്ഞാല്‍ രാഷ്ട്രീയക്കാരനും രാഷ്ട്രീയം മടുക്കും. സ്വന്തം മണ്ഡല വികസനത്തിന്‌ 151 കോടി ധനസഹായം കിട്ടിയതോടെ രാഷ്ട്രീയം വേണ്ടെന്നാണ്‌ ആരീഫ്‌. നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജ്‌ അരിവാള്‍ മാറ്റി കൈപ്പത്തി പൊക്കിയത്‌ ഇതേ വികസന മുന്നേറ്റംകണ്ടു കൊണ്ടാണ്‌.

എന്നാല്‍ ഒരിക്കലും രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത ചിലരുണ്ട്‌. അക്കൂട്ടത്തില്‍ ഒരാളാണ്‌ യുപി മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ പിതാവ്‌ മുലായംസിംഗ്‌ യാദവ്‌. കടുത്ത ന്യൂനപക്ഷ പ്രേമി. ന്യൂനപക്ഷ പ്രേമം മൂത്തതിനാല്‍ ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനെ വീണ്ടും പ്രസിഡന്റാക്കാന്‍ പറ്റില്ല, ഒഴിവാക്കാനൊരു കാരണം വേണം. കാരണം എത്ര വേണമെങ്കിലുമുണ്ട്‌. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം വേണമെന്നതാണ്‌ അതിലൊന്ന്‌. രാഷ്ട്രീയക്കാരന്‌ മാത്രമേ ജനത്തിന്റെ പള്‍സ്‌ അറിയൂ. ബസിന്‌ കല്ലെറിയുന്നതും ബന്ദ്‌ നടത്തുന്നതും സര്‍വം സ്തംഭിപ്പിക്കുന്നതുമാണ്‌ മഹത്തായ കാര്യം.

തകരപ്പാട്ട വിളക്കിയും  ഈര്‍ക്കില്‍ കെട്ടിവെച്ചും റോക്കറ്റ്‌ സാങ്കേതിക വിദ്യ വികസിപ്പി ച്ചെടുത്തവന്‍ ആരുമല്ല. മിസെയില്‍ വിദ്യഎന്നത്  “ആകാശത്തേയ്ക്കുള്ള വാണം” മാത്രം. ഫേസ്ബുക്ക്‌, ട്വിറ്റര്‍ പോലുള്ള ചില ഏര്‍പ്പാടുകളുണ്ട്‌, സോഷ്യല്‍ മീഡിയ എന്നു വിളിക്കും. സ്വന്തം അഭിപ്രായം പൊതുജനത്തെ അറിയിക്കാന്‍ സൈക്കിളില്‍ മൈക്കു കെട്ടി പ്രസംഗിക്കേണ്ട, പത്രമാഫീസുകള്‍ നിരങ്ങേണ്ട, സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ്‌ ചെയ്താല്‍ മതി. ഇന്റര്‍നെറ്റും മൊബെയിലും എന്തെന്ന്‌ അറിയുന്ന കുറച്ചധികം ചെറുപ്പക്കാര്‍ ഇന്ന്‌ ഫേസ്ബുക്ക്‌ അംഗങ്ങളാണ്‌. ഫേസ്‌ ബുക്കിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ യുവ എംഎല്‍എ ബലറാമിനോട്‌ ചോദിക്കൂ. നിയമസഭാ ചോദ്യോത്തരം വരെ ഫേസ്ബുക്കിലാണ്‌ അദ്ദേഹം പോസ്റ്റ്‌ ചെയ്യുക. ബലറാമിന്റെ നേതാവ്‌ വിഷ്ണുനാഥിന്‌ ഫേസ്ബുക്കിനെക്കുറിച്ച്‌ അത്ര വിവരമുണ്ടോയെന്ന്‌ സംശയം. കിരീടം വെച്ചാണ്‌ യുവജനജാഥയില്‍ അദ്ദേഹം അരങ്ങുകൊഴുപ്പിക്കുന്നത്‌. ആരെ പേടിപ്പിക്കാനാണ്‌ ഈ കിരീടം, ചെങ്ങന്നൂര്‍കാരി ശോഭന ജോര്‍ജിനെയോ? കൊക്ക്‌ എത്ര കുളം കണ്ടു എന്ന മട്ടില്‍ ഇപ്പോള്‍ സിനിമാ പിടിച്ചുകൊണ്ടിരിക്കുകയാണ്‌ ശോഭന. എന്നുവെച്ചാല്‍ ചെങ്ങന്നൂര്‍ മണ്ഡലം ആരുടേയും തറവാട്ടു സ്വത്തല്ലെന്ന്‌ അഭിനവ കിരീടധാരി മനസ്സിലാക്കുന്നത്‌ കൊള്ളാം.

‘ഉണക്കമത്തി’പോലെന്നു  തലമൂത്ത രാഷ്ട്രീയ ക്കാര്‍ കരുതുന്ന ഫേസ്ബുക്ക്‌ എന്ന സാധനത്തില്‍ ഏറ്റവുമധികം പോസ്റ്റിംഗ്‌ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനുവേണ്ടിയാണ്‌. അദ്ദേഹത്തെ പരിഗണിക്കാനതുള്ള ഒരു രാഷ്ട്രപതി തെരഞ്ഞെടുപ്പും ജനം അംഗീകരിക്കില്ല. ഇന്ത്യയുടെ യശസ്സ്‌ ഉയര്‍ത്താന്‍ കലാമിനെക്കാള്‍ മികച്ച വ്യക്തിത്വം ഇന്ന്‌ ജീവിച്ചിരുപ്പില്ലയെന്നതാണ്‌ സോഷ്യല്‍ മീഡിയകളുടെ കണ്ടെത്തല്‍.

ബിജെപി എന്തു നല്ല കാര്യം പറഞ്ഞാലും എതിര്‍ക്കുകയെന്നതാണ്‌ രാഷ്ട്രീയ തിമിരം ബാധിച്ച ഇടതുകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ സമീപനം. ഡോ.കലാമിനെ പ്രസിഡന്റാക്കണമെന്ന്‌ സുഷമ സ്വരാജ്‌ പറയേണ്ട താമസം, എതിര്‍ത്ത്‌ ചില കക്ഷികള്‍ പ്രസ്താവന ഇറക്കി. തനി മുതലാളിത്ത വക്താവും വിലക്കയറ്റ തമ്പുരാനുമായ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയെ രാഷ്ട്രീയ പതിയാക്കുന്നതാണ്‌ സോഷ്യലിസം കൊണ്ടുവരാന്‍ എളുപ്പമാര്‍ഗ്ഗമെന്ന്‌ യെച്ചൂരി സഖാവ്‌ വരെ കരുതുന്നു. സോണിയാജി വായ്മൂടിക്കെട്ടി ഇരുപ്പാണ്‌, നായ്ക്കള്‍ കുരയ്ക്കട്ടെയെന്ന മട്ടില്‍ . ചിലപ്പോള്‍ വിദ്യാബാലന്‍ രാഷ്ട്രപതിയായെന്നു വരും.
                                            *   *   *   *
കുഞ്ഞാലിക്കുട്ടി ഫോണില്‍ വിളിച്ചതോടെ കെ.മുരളീധരന്‌ ലീഗിനോടുള്ള എതിര്‍പ്പ്‌ മാറി. എന്തായിരുന്നു ഓഫര്‍. പുതിയ കസട്ടാ ഐസ്ക്രീമോ അതോ ഒരു ഐസ്ക്രീം പാര്‍ലര്‍ തന്നെയോ?

ജന്‍മഭൂമി 10-5-12-ല്‍ പ്രസിദ്ധീകരിച്ചത് 

മുല്ലപ്പെരിയാര്‍: ജസ്റ്റിസ് കെ.ടി തോമസിന് മുഖ്യമന്ത്രിയുടെ പിന്തുണ


തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് ഉന്നതാധികാര സമിതി പച്ചക്കൊടി കാട്ടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ജലനിരപ്പ് 142 അടിയാക്കണമെന്ന നിര്‍ദ്ദേശത്തോടുള്ള വിയോജിപ്പ് സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസ് കെ.ടി തോമസ് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജസ്റ്റിസ് കെ.ടി തോമസ് സംസ്ഥാനത്തിന്റെ പ്രതിനിധിയാണെങ്കിലും കേരളത്തിന്റെ അഭിഭാഷകനായി പ്രവര്‍ത്തിക്കണമെന്ന് പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.ടി തോമസിന്റെ നിലപാടുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു.
 Comment: കെ.ടി തോമസിന്റെ നിലപാടുകളോട് പൂര്‍ണ്ണമായും യോജിക്കുന്നുവെങ്കില്‍ യോജിക്കാത്ത ഒരു മന്ത്രി യുണ്ടല്ലോ.അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി കാട്ടിക്കൊടുക്കൂ. 
-കെ എ സോളമന്‍ 

ചന്ദ്രശേഖരന്‍ കുലംകുത്തിയല്ല – വി.എസ്


മലപ്പുറം: ടി.പി ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന അഭിപ്രായം പിണറായി വിജയന്റേത് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടിക്കും തനിക്കും അങ്ങനെയൊരു അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുലം കുത്തികള്‍ എന്നും കുലം കുത്തികള്‍ തന്നെയാണെന്ന പിണറായുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്. പല കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നു ഭിന്നാഭിപ്രായത്തില്‍ നില്‍ക്കുന്നവര്‍ സമീപനത്തില്‍ ആരോഗ്യകരമായ മാറ്റം വരുമ്പോള്‍ ക്രമേണ പാര്‍ട്ടിയിലേക്കു തിരിച്ചു വരുന്നതാണു സംസ്ഥാനത്തും രാജ്യത്തുമുള്ള സ്ഥിതിവിശേഷമെന്നു വിഎസ് പറഞ്ഞു. അതനുസരിച്ച് ഒഞ്ചിയത്തു പാര്‍ട്ടിവിട്ട സഖാക്കളെ തിരിച്ചു കൊണ്ടുവരാന്‍ പാര്‍ട്ടി നിലപാടു മാറ്റണം. അതല്ലെങ്കില്‍ സ്വതന്ത്ര പാര്‍ട്ടികളായി തുടരാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. അങ്ങനെ ഒറ്റപ്പാര്‍ട്ടികളായി തുടരുന്നതില്‍ എന്താണു കുഴപ്പം. ചെറു പാര്‍ട്ടികളും ഇടത്തരം പാര്‍ട്ടികളും വലിയ പാര്‍ട്ടികളും കേരളത്തില്‍ അത്ഭുതല്ല. എം.വി. രാഘവനും ഗൗരിയമ്മയും പാര്‍ട്ടികളുണ്ടാക്കിയില്ലേയെന്നും വിഎസ് ചോദിച്ചു.
Comment: രണ്ടു പേരും തമ്മില്‍ തര്‍ക്കമായ സ്ഥിതിക്കു ഉണ്ണികൃഷ് പണിക്കരെ വിളിച്ചാലോ, കവടി നിരത്താന്‍ .
-കെ എ സോളമന്‍

Monday 7 May 2012

മന്ത്രി പി.ജെ.ജോസഫിനെതിരെ സുപ്രീംകോടതിയിലേക്ക്‌


കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തനിയ്ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ജലവിഭവമന്ത്രി പി.ജെ.ജോസഫിനെതിരേ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗം ജസ്റ്റിസ്‌ കെ.ടി.തോമസ്‌ ഇന്ന്‌ സുപ്രീംകോടതിയെ സമീപിക്കും. ഉന്നതാധികാരസമിതി അധ്യക്ഷന്‍ ജസ്റ്റിസ്‌ എ.എസ്‌.ആനന്ദ്‌ മുഖേനയാണ്‌ കോടതിയെ സമീപിക്കുന്നത്‌. തനിയ്ക്കെതിരേ ജോസഫ്‌ നടത്തിയ പ്രസ്താവനകളുടെ പത്രവാര്‍ത്തകളും ടെലിവിഷന്‍ ദൃശ്യങ്ങളും അവയുടെ പദാനുപദ പരിഭാഷയും സഹിതമാവും പരാതി സമര്‍പ്പിക്കുക. ജോസഫിന്റെ പ്രസ്താവനയ്ക്കുശേഷം തന്റെ വസതിയിലേക്കു നടത്തിയ പ്രതിഷേധമാര്‍ച്ചും കട്ടപ്പനയില്‍ നടത്തിയ പ്രതിഷേധ പരിപാടികളും പരാതിയില്‍ ഉള്‍പ്പെടുത്തും.

Comment: ആവശ്യമായ നടപടി. മന്ത്രി സ്ഥാനത്തിരുന്നു ജനത്തെ ഇനിയും വിറളി പിടിപ്പിക്കരുത്. ജോസഫിന്റെ  മനോവ്യാപാരത്തിന് ഒപ്പിച്ചു തട്ടിക്കളിക്കാനുള്ളതല്ല സംസ്ഥാനത്തെ ജനങ്ങലൂടെ സ്വൊര്യ ജീവിതം
കെ എ സോളമന്‍

Saturday 5 May 2012

യു.ഡി.എഫ്‌ ഹര്‍ത്താല്‍ തുടങ്ങി


തിരുവനന്തപുരം: ഒഞ്ചിയത്ത്‌ സി.പി.എം വിമതന്‍ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍.
തെക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. സമാധാനപരമായാണ്‌ ഹര്‍ത്താല്‍ പുരോഗമിക്കുന്നത്‌. കെ.എസ്‌.ആര്‍.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്‌.
കോഴിക്കോട്‌ ജില്ലയില്‍ ഇടത്‌ ഏകോപന സമതിയും ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഹര്‍ത്താലിനെ തുടര്‍ന്ന്‌ പി.എസ്‌.സി ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ്‌ സര്‍വകലാശാലയും കുസാറ്റും ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്‌.

Comment: പിണറായി പറഞ്ഞത് ശരിയെങ്കില്‍ കൊല നടത്തിയിട്ടു ഹര്‍ത്താല്‍ നടത്തുന്ന യൂ ഡി എഫ്ഫിന്‍റെ നടപടി തികച്ചും അധാര്‍മികം
-കെ എ സോളമന്‍