കുലം കുത്തികള്‍ എന്നും കുലം കുത്തികള്‍ തന്നെയാണെന്ന പിണറായുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്. പല കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നു ഭിന്നാഭിപ്രായത്തില്‍ നില്‍ക്കുന്നവര്‍ സമീപനത്തില്‍ ആരോഗ്യകരമായ മാറ്റം വരുമ്പോള്‍ ക്രമേണ പാര്‍ട്ടിയിലേക്കു തിരിച്ചു വരുന്നതാണു സംസ്ഥാനത്തും രാജ്യത്തുമുള്ള സ്ഥിതിവിശേഷമെന്നു വിഎസ് പറഞ്ഞു. അതനുസരിച്ച് ഒഞ്ചിയത്തു പാര്‍ട്ടിവിട്ട സഖാക്കളെ തിരിച്ചു കൊണ്ടുവരാന്‍ പാര്‍ട്ടി നിലപാടു മാറ്റണം. അതല്ലെങ്കില്‍ സ്വതന്ത്ര പാര്‍ട്ടികളായി തുടരാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. അങ്ങനെ ഒറ്റപ്പാര്‍ട്ടികളായി തുടരുന്നതില്‍ എന്താണു കുഴപ്പം. ചെറു പാര്‍ട്ടികളും ഇടത്തരം പാര്‍ട്ടികളും വലിയ പാര്‍ട്ടികളും കേരളത്തില്‍ അത്ഭുതല്ല. എം.വി. രാഘവനും ഗൗരിയമ്മയും പാര്‍ട്ടികളുണ്ടാക്കിയില്ലേയെന്നും വിഎസ് ചോദിച്ചു.
Comment: രണ്ടു പേരും തമ്മില്‍ തര്‍ക്കമായ സ്ഥിതിക്കു ഉണ്ണികൃഷ് പണിക്കരെ വിളിച്ചാലോ, കവടി നിരത്താന്‍ .
-കെ എ സോളമന്‍
commentil paranjathu pole chayyukaye ini vazhiyullu.......
ReplyDeleteനന്ദി ജയരാജ്
ReplyDelete-കെ എ സോളമന്‍