Saturday, 5 May 2012

യു.ഡി.എഫ്‌ ഹര്‍ത്താല്‍ തുടങ്ങി


തിരുവനന്തപുരം: ഒഞ്ചിയത്ത്‌ സി.പി.എം വിമതന്‍ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍.
തെക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. സമാധാനപരമായാണ്‌ ഹര്‍ത്താല്‍ പുരോഗമിക്കുന്നത്‌. കെ.എസ്‌.ആര്‍.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്‌.
കോഴിക്കോട്‌ ജില്ലയില്‍ ഇടത്‌ ഏകോപന സമതിയും ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഹര്‍ത്താലിനെ തുടര്‍ന്ന്‌ പി.എസ്‌.സി ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ്‌ സര്‍വകലാശാലയും കുസാറ്റും ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്‌.

Comment: പിണറായി പറഞ്ഞത് ശരിയെങ്കില്‍ കൊല നടത്തിയിട്ടു ഹര്‍ത്താല്‍ നടത്തുന്ന യൂ ഡി എഫ്ഫിന്‍റെ നടപടി തികച്ചും അധാര്‍മികം
-കെ എ സോളമന്‍

2 comments:

  1. സത്യം അറിയണമെങ്കില്‍ കൊലചെയ്യപ്പെട്ട ആള്‍ തിരികെ വന്നു പറയണം.
    അങ്ങനെയല്ലേ ജയരാജ്?
    -കെ എ സോളമന്‍

    ReplyDelete