ന്യൂദല്‍ഹി: പാചകവാതകം ഉള്‍പ്പെടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം കഴിഞ്ഞാലുടന്‍ വില കൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നേക്കാം.
പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീലിന് മൂന്ന് രൂപയും പാചകവാതക സിലിണ്ടറിന് 50 രൂപയും കൂട്ടാനാണ് തീരുമാനമെന്ന് അറിയുന്നു. ഈ മാസം 22 നാണ് പാര്‍ലമെനൃ സമ്മേളനം അവസാനിക്കുക. തൊട്ടടുത്ത ദിവസം തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചില ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി പ്രണബ് മുഖര്‍ജി രാജ്യസഭയില്‍ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാരന്റെ നടുവൊടിക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന സൂചന യുപിഎ സര്‍ക്കാര്‍ നല്‍കിയത്.
Comment:
ഈ കേന്ദ്ര സര്‍ക്കാരിനെ ചവുട്ടി പ്പുറത്താക്കേണ്ട കാലം കഴിഞ്ഞു.
-കെ എ സോളമന്‍
idivettettavane.......
ReplyDeleteശരിക്കും ജയരാജ്
ReplyDeleteകെ എ സോളമന്‍