Tuesday 1 May 2012

ബിജെപി കലാമിനൊപ്പം

ന്യൂദല്‍ഹി: രാഷ്ട്രപതിസ്ഥാനത്തേക്ക്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കേന്ദ്രധനമന്ത്രിയുമായ പ്രണബ്മുഖര്‍ജിയെ പിന്തുണക്കില്ലെന്ന്‌ ബിജെപി വ്യക്തമാക്കി. ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരിയടക്കം കോണ്‍ഗ്രസ്‌ കൊണ്ടുവരുന്ന സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പിന്തുണക്കില്ല. മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ കാര്യത്തില്‍ തുറന്ന സമീപനമാണുള്ളതെന്നും ബിജെപി അറിയിച്ചു.
പ്രതിഭാ പാട്ടീലിന്റെ കാലാവധി തീരുന്നതോടെ മുഖര്‍ജിയെയോ അന്‍സാരിയെയോ പുതിയ രാഷ്ട്രപതിയാക്കാന്‍ കോണ്‍ഗ്രസ്‌ ഏകപക്ഷീയമായി ഊര്‍ജിത നീക്കം നടത്തുന്നതിനിടെയാണ്‌ ബിജെപിയുടെ നിലപാട്‌ അറിയിച്ചിരിക്കുന്നത്‌. 2014 ലെ പൊതുതെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി മുന്നേറുന്ന ബിജെപിക്ക്‌ കോണ്‍ഗ്രസുമായി ഒരുതരത്തിലും നീക്കുപോക്കുണ്ടാക്കാന്‍ പറ്റില്ലെന്ന്‌ മുതിര്‍ന്ന നേതാവ്‌ സുഷമാസ്വരാജ്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു. യുപിഎയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയും പകരം ഉപരാഷ്ട്രപതിസ്ഥാനത്തേക്ക്‌ പിന്തുണ വാങ്ങുകയും ചെയ്യുന്ന തരത്തില്‍ ധാരണയൊന്നും കോണ്‍ഗ്രസുമായി ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സഖ്യകക്ഷികളുടെ നിലപാടുകള്‍ ബിജെപി വിലയിരുത്തിവരികയാണ്‌. എ.പി.ജെ. അബ്ദുള്‍കലാമിനെപ്പോലുള്ള കോണ്‍ഗ്രസിതര സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തുറന്ന സമീപനമാണ്‌ പാര്‍ട്ടിക്കുള്ളത്‌.

Comment: ബി ജെ പി യുടെ തീരുമാനമാണ്  ശരിയായത്. കലാമിന്റെയത്രയും ഔന്നത്യമുള്ള മറ്റൊരു  കാന്‍റിഡേറ്റ് ഇല്ല.
-കെ എ സോളമന്‍

No comments:

Post a Comment