കൊച്ചി:
ടി.പി. ചന്ദ്രശേഖരന്റെ വധം പോലീസിന് ഒരു കൊലപാതകം മാത്രമാണെന്ന് ഡി.ജി.പി
ജേക്കബ് പുന്നൂസ് പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്നതു
മാധ്യമങ്ങളുടെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ച് സമഗ്ര അന്വേഷണമാണ് നടത്തുന്നത്. ഉടന്‍ തന്നെ പ്രതികളെ കണ്ടെത്തും. ചൂണ്ടയിട്ടു ആരെയെങ്കിലും കുറച്ചു പേരെ പൊക്കുകയല്ല പോലീസിന്റെ രീതിയെന്നും ഡി.ജി.പി പറഞ്ഞു. അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
സത്യസന്ധമായ അന്വേഷണത്തിലൂടെ കേസില്‍ ഉള്‍പ്പെട്ടവരെയും കൊലപാതകം നടത്തിയവരെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
Comment: വധത്തെ കൊലപാതകമെന്ന് വിളിക്കും , സുകുമാരന്‍ നായര്‍ സമദൂരത്തെ ശരിദൂരം എന്നു വിളിക്കും പോലെ .
-കെ എ സോളമന്‍
No comments:
Post a Comment