ഇടുക്കി: രാഷ്‌ട്രീയ പ്രതിയോഗികളെ സി.പി.എം കൊന്നിട്ടുണ്ടെന്നും ഇനിയും ഇത്തരക്കാരെ കൊല്ലുമെന്നും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി പറഞ്ഞു. പ്രതിയോഗികളുടെ പട്ടിക തയ്യാറാക്കിയാണ് വക വരുത്തിയതെന്നും മണി പീരുമേട്ടില്‍ പറഞ്ഞു.
പീരുമേട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ അയ്യപ്പദാസിനെ കൊന്ന ബാലുവിനെ പാര്‍ട്ടി വകവരുത്തി. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെയും സി.പി.എം കൊലപ്പെടുത്തിയിട്ടുണ്ടെന്നും മണി പറഞ്ഞു. കൊല്ലേണ്ടവരെ കൊല്ലാനും അതിന് ന്യായം പറയാനും കോടതിയെ നേരിടാനും പാര്‍ട്ടിക്കറിയാം.
കോഴിക്കോട്ടും ഒഞ്ചിയത്തും പോലീസുകാര്‍ കോണ്‍ഗ്രസിന്റെ ചെരുപ്പ് നക്കി പണി ചെയ്യുകയാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടികളായിരിക്കും പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവുക. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പാര്‍ട്ടിയെ പൊളിക്കാന്‍ നടന്ന ആളാണ് ചന്ദ്രശേഖരന്‍. അങ്ങനെയുള്ള ആളെ ഉത്തമ കമ്മ്യൂണിസ്റ്റ് എന്ന് എങ്ങനെയാണ് വിശേഷിപ്പിക്കുക.
ചന്ദ്രശേഖരന്റെ സംസ്കാര ചടങ്ങില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്തത് ശരിയായില്ല. ഗാന്ധിയെക്കാള്‍ മഹാനായാണ് സി.പി.ഐ അടക്കമുള്ളവര്‍ ടി.പിയെ കാണുന്നത്. കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയെന്ന വ്യാജ വാര്‍ത്ത വി.എസ് നിഷേധിക്കാത്തത് തെറ്റാണെന്നും മണി.
Comment: ഇടുക്കിയില്‍ മാത്രം കിട്ടുന്ന ഏതോ വാറ്റ് അടിച്ച മട്ടുണ്ടു മണിയുടെ ലക്ഷണം കണ്ടിട്ട്.
-കെ എ സോളമന്‍
No comments:
Post a Comment