Thursday, 10 May 2012

വിദ്യാബാലന്‍ ദേശീയ ശുചീകരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍


ന്യൂഡല്‍ഹി: 'ഡേര്‍ട്ടി പിക്ച്ചറി'ലെ അഭിനയത്തിലൂടെ മികച്ച നടിയായ വിദ്യാ ബാലന്‍ ഇനി ശുചീകരിക്കുന്നതിനുള്ള സര്‍ക്കാറിന്റെ ദേശീയ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍.

തുറന്ന സ്ഥലത്തെ മലമൂത്രവിസര്‍ജനം അവസാനിപ്പിക്കുന്നതിനുള്ള പ്രചാരണത്തിനാണ് കേന്ദ്രഗ്രാമീണവികസന മന്ത്രാലയം വിദ്യയുടെ താരപ്പൊലിമ ഉപയോഗപ്പെടുത്തുന്നത്.

ഇതൊരു വൃത്തിയുള്ള ചിത്രമായിരിക്കും വിദ്യയ്‌ക്കെന്ന് തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ജയറാം രമേഷ് പറഞ്ഞു. കുടിവെള്ളവും ശുചിത്വവും സംബന്ധിച്ച അവബോധം പ്രചരിപ്പിക്കാന്‍ വിദ്യ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടും. രണ്ടുവര്‍ഷമാണ് വിദ്യ മന്ത്രാലയത്തിന്റെ പ്രചാരണപരിപാടികളില്‍ സഹകരിക്കുക.

ശുചിത്വപരിപാടിയുടെ അംബാസഡറായത് തനിക്ക് ലഭിച്ച അംഗീകാരമായി കാണുന്നുവെന്ന് വിദ്യ പറഞ്ഞു. ദേശീയപരിപാടി എന്ന നിലയില്‍ താന്‍ കഴിവിന്റെ പരമാവധി ഇതിനായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.

സിനിമാലോകത്തിന് പിന്നിലെ വൃത്തികേടുകള്‍ തുറന്നുകാട്ടിയ ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
Comment:  മന്ത്രി ജയറാം രമേശിന്റെ ഒരു തമാശ!
-കെ എ സോളമന്‍ 

2 comments:

  1. ആശംസകള്‍ ജയരാജ്
    -കെ എ സോളമന്‍

    ReplyDelete