Wednesday, 23 May 2012

പെട്രോള്‍ വില കുത്തനെ കൂട്ടി


ന്യൂദല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് ഏഴ് രൂപ അമ്പത് പൈസയാണു വര്‍ധിപ്പിച്ചത്. കേരളത്തില്‍ നികുതിയടക്കം ലിറ്ററിന് 8 രൂപയുടെ വര്‍ധനയുണ്ടാകും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില വര്‍ധനയാണിത്. ഇന്ന് അര്‍ധ രാത്രി മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കൂടിയെന്ന കാരണം പറഞ്ഞാണ് എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്. ഏഴ് രൂപ 22 പൈസ മുതല്‍ എട്ട് രൂപ 33 പൈസ വരെയാകും വിവിധ സംസ്ഥാനങ്ങളില്‍ വില വര്‍ദ്ധിക്കുക. ദല്‍ഹിയില്‍ ഏഴ് രൂപ അമ്പത് പൈസ കൂടും.
ഡീസലിനും പാചകവാതകത്തിനും വില വര്‍ദ്ധിപ്പിക്കണമെന്ന്‌ കമ്പനികള്‍ ആവശ്യപ്പെട്ടു. ഡീസല്‍ ലിറ്ററിന്‌ 13 രൂപയും പാചകവാതകം സിലിണ്ടറിന്‌ 479 രൂപയും നഷ്‌ടത്തിലാണ്‌ വില്‍ക്കുന്നത്‌ എന്ന്‌ കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. വില വര്‍ധനയ്ക്കെതിരേ പ്രതിപക്ഷ കക്ഷികളും യുപിഎ സഖ്യകക്ഷികളും രംഗത്തു വന്നിട്ടുണ്ട്.
 വര്‍ധന അംഗീകരിക്കാനാവില്ലെന്ന് എന്‍സിപി അറിയിച്ചു. ബിജെപിയും ഇടതുപക്ഷ പാര്‍ട്ടികളും രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.

Comment:  ആഹ്വാനം മാത്രമേയുള്ളോ? ഹര്‍ത്താല്‍, ബന്ദ്? ഒരു വര്‍ധനവിന് ഒരു ഹര്‍ത്താല്‍ എന്നതാണു ചിട്ട.
-കെ എ സോളമന്‍ 


No comments:

Post a Comment