കൊടിയ ദ്രോഹത്തിന്റെ കഥയാണിത്. കഥയല്ല,
യെഥാര്‍ഥസഭവം. ഒരു കണ്ണാടിയില്‍ കാണുന്ന ദൃശ്യം പോലെ ആയതിനാല്‍ ഇത് നിങ്ങളെ എഴുതി
അറിയിക്കുന്നതില്‍ ഭാവനയുടെ ആവശ്യമില്ല. കൂടുതല്‍ ആമുഖമില്ലാതെ സംഭവത്തിലേക്ക്
കടക്കട്ടെ.
ഇന്ന് മേയ് മാസം 15. കഴിഞ്ഞ മൂന്നു വര്‍ഷമായി പഠിപ്പിച്ചു
കൊണ്ടിരുന്ന ഒരു കുട്ടിയ്ക്ക് ഞാന്‍ എട്ടാം തീയതി അയച്ച മെസേജ് ഇങ്ങനെ. കുട്ടിയെ നിങ്ങള്ക്ക് രമ എന്നോ ഉമയെന്നോ
വിളിക്കാം.
I know you are a good student. Never worry over
trifles. Value you character above all. Meet every adverse circumstance as its
master.
ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്. “എനിക്കറിയാം നീ വളരെ നല്ല
കുട്ടിയാണെന്ന്. നിസ്സാര കാര്യങ്ങളോര്‍ത്ത് വിഷമിക്കാതിരിക്കൂ. സ്വന്തം
സ്വഭാവനിഷ്ഠയില്‍ വിശ്വസിക്ക്. എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്യാനുള്ള
ശക്തി നിനക്കു ദൈവം തരട്ടെ.”
ഞാന്‍ ആ കുട്ടിയെപ്പോയി കണ്ടിരുന്നു. ഒറ്റയ്ക്ക് പോയി
കാണാന്‍ പ്രയാസം തോന്നിയത് കൊണ്ട് എന്‍റെമകള്മായാണ്പോയത്. അവള്‍ക്കാണെങ്കില്‍ പെണ്‍കുട്ടികളോട് സംസാരിച്ച് പരിചയമുണ്ടുതാനും.
മകള്‍ എന്നോടു പറഞ്ഞു “ആശ്വാസവാക്കുകള്‍ പറയാന്‍ ആര്‍ക്കും
കഴിയും, എളുപ്പവുമാണ്. പക്ഷേ ദുഖം അനുഭവിക്കുന്നവര്‍ സ്വയം ആശ്വാസം കൊള്ളാനാണ്
വിഷമം” എങ്കിലും എന്റെ മകള്‍ കൂടെ ഉണ്ടായിരുന്നത് തെല്ലെന്നുമല്ല എനിക്കു
ആശ്വാസമായത്. ആ കുട്ടിയെ എങ്ങനെ അഭിമുഖീകരിക്കും എന്ന ആലോചനയായിരുന്നു അവളെ കാണുന്ന നേരം വരെ എനിക്ക് .
ഞങ്ങളെ കാണാന്‍ മുറി വിട്ടു അവള്‍ ഇറങ്ങി വരില്ലെന്ന് ഒരു
നിമിഷം ചിന്തിച്ചു. സമൂഹത്തെ മൊത്തമായും വെറുക്കേണ്ട ഒരവസ്ഥയില്‍ അവള്‍ ഇറങ്ങി വന്നാലാണ്
അല്‍ഭുതം അവളുടെ അമ്മയുടെ നിര്‍ബ്ബന്ധം
കൊണ്ടാകണം അവള്‍വന്നു. കരഞ്ഞു കലങ്ങിയകണ്ണുകള്‍. പൊതുവേ ക്ഷീണിതയായികാണുന്ന കുട്ടി
കൂടുതല്‍ ക്ഷീണിച്ചിരിക്കുന്നുവെന്ന് എനിക്കു തോന്നി . അവളെ എന്തു പറഞ്ഞു
ആശ്വസിപ്പിക്കണമെന്നോര്ത്തു ഞാന്‍ വിഷമിച്ചു. എന്റെ മകള്‍ അവളോടു ആശ്വാസവാക്കുകള്‍
പറയുന്നണ്ടായിരുന്നു.
ഞാന്‍ പറഞ്ഞുവല്ലോ കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ കുട്ടിയെ പ
ഠിപ്പിക്കുന്ന കാര്യം. ബി എസ് സി ഫിസിക്സ് പഠിക്കുന്ന അവള്‍ക്ക് ഞാന്‍ ഒത്തിരി
ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞു കൊടുത്തു. കൂട്ടത്തില്‍ ഒന്നു പറഞ്ഞു കൊള്ളട്ടെ, ഈ
കുട്ടിയെ ഒരിക്കല്‍ പോലും അവള്‍ എന്നോ നീ എന്നോ ഞാന്‍ സംബോധന ചെയ്തിട്ടില്ല. ഈ
കുറിപ്പില്‍ ഞാന്‍ അങ്ങനെ വിശേഷിപ്പിച്ചെന്നെയുള്ളൂ.
റിട്ടയര്‍ ചെയ്തതിന് ശേഷം കുറച്ചധികം കുട്ടികള്‍ക്ക്
ഫിസിക്സിലും ഇലെക്ട്രോണിക്സില് മുള്ള പ്രാഥമികപാഠങ്ങള്‍ ഞാന്‍
പറഞ്ഞുകൊടുത്തിട്ടുണ്ട്. ഈ കുട്ടിയാണെങ്കില്‍ എന്തു പഠിപ്പിച്ചാലും അക്ഷരം വിടാതെ
പഠിക്കും . ഒരു പക്ഷേ ഞാന്‍ ക്ലാസില്‍ സകല പ്രോബ്ലങ്ങളും ഡിസ്കസ് ചെയ്തത് ഈ
കുട്ടിയുള്ളത് കൊണ്ട് മാത്രമാകണം. കേരള യൂണീവേര്‍സിറ്റിയില്‍നിന്ന് ഇത്തവണ റാങ്ക്
നേടാന്‍ സാദ്ധ്യതയുള്ള കുട്ടി. ഇത് ഞാന്‍ ഉറപ്പിച്ച് പറയാന്‍ കാരണം റാങ്ക് കിട്ടുമെന്ന്
മുമ്പ് ഞാന്‍ കരുത്തിയിട്ടുള്ള ഒട്ടു
മിക്ക വിദ്യാര്‍ഥികള്‍ക്കും അത് ലഭിച്ചിട്ടുണ്ട്.
ഈ കുട്ടിയുടെ അക്കാദമിക് ഹിസ്റ്ററി ഒന്നു കാണുക. പത്താം
ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ്., പ്ലസ് ടു വിന് എല്ലാ വിഷയത്തിനും എ പ്ലസ്, ബി എസ് സി ഒന്നാം വര്‍ഷ പരീക്ഷയ്ക്കും രണ്ടാമത്തേതിനും റാങ്കിനൊത്ത് മാര്‍ക്ക്.
എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് പോകാതെ ഫിസിക്സ് പഠിച്ചു ഉയര്ന്നഡിഗ്രീ നേടി അക്കാദമിക് തലത്തില്‍ പ്രവര്‍ത്തിക്കണമെന്ന്
ആഗ്രഹിച്ചു പോയ കുട്ടി. കേന്ദ്ര ഗവേര്‍ണ്‍മെന്‍റിന്‍റെ ഇന്‍സ്പൈര്‍ സ്കോളര്‍ഷിപ്പ്
നേടിയ കുട്ടി. പോസ്റ്റ് ഗ്രാജുവേറ്റ് പഠനത്തിന് വന്‍ തുകയാണ് വരും വര്‍ഷങ്ങളില്‍
ലഭിക്കുക. ഈ സ്കോളര്‍ഷിപ് ലഭിച്ച ആരെങ്കിലും സംസ്ഥാനത്ത് വേറെയുണ്ടോഎന്നു സംശയം.
ഈ സ്വപ്നങ്ങളെല്ലാം എത്ര നിഷ്കരുണമാണ് ആ കാപാലികര്‍ തട്ടിത്തെറിപ്പിച്ചത്.
യൂണിവേഴ്സിറ്റി പരീക്ഷ സ്ക്വാഡ് എന്ന ഈ നികൃഷ്ട ജീവികളുടെ വിധിയാകാം ഇത്രയും വലിയ
പാപം തലയില്‍ എറ്റുക എന്നത്.
നാലു പേപ്പറുകളും കഴിഞ്ഞു അഞ്ചാമത്തേതായിരുന്നു അന്ന്
എട്ടാം തി യതിയിലെ ആ പരീക്ഷ. മുന്‍പൊരുഡേറ്റില്‍ നടക്കേണ്ട പരീക്ഷ അന്നത്തേക്ക്
മാറ്റി വെച്ചതായിരുന്നു. പരീക്ഷ അര മണിക്കൂര്‍ ബാക്കി നില്‍കെയാണ് വെട്ടുകിളി
വീഴ്ച പോലെ സ്ക്വാഡ് നിപതിച്ചത്. ആരെയെങ്കിലും പിടിച്ചെ അടങ്ങുവെന്ന് വാശി.
പാവങ്ങളുടെ പുറത്തല്ലേ ഈ മര്യാദ രാമന്‍മാര്‍ക്ക് കുതിരകേറാനാവൂ. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ മകളാകാണമായിരുന്നു കാല് തല്ലി ഒടിച്ചേനേ.
കുട്ടിയുടെ
കയ്യില്‍ ഉണ്ടായിരുന്ന മാത്തമാറ്റിക്കല്‍ ടേബിള്‍ പുസ്തകത്തില്‍ എന്തോ
എഴുതിയിട്ടുണ്ടത്രെ. ഭയങ്കര പാതകം. കുട്ടികരഞ്ഞു പറഞ്ഞു, “ടേബിള്‍
എടുക്കാന്‍ മറന്നു, ഇവിടെ പഠിക്കുന്ന കൂട്ടിയില് നിന്നു
വാങ്ങിയതാണ്, മാപ്പാക്കണം, ഈ
ചോദ്യപേപ്പറിലെ ഏത് ചോദ്യത്തിന്റെ ഉത്തരവും ഞാന്‍ കാണാതെ എഴുതിക്കാണിക്കാം.”
കരച്ചിലും മാപ്പപേക്ഷയും മനസ്സില്‍ കാരുണ്യം കാക്കുന്നവരുടെ
മുന്നിലെ പറ്റൂ. സ്കാഡിലെ മാന്യന്‍മാര്‍, അല്ല, ഒരു ബെഹുമാന്യയു
മുണ്ട്. ഇവര്‍ വഴിതെറ്റി അദ്ധ്യാപകരായവരാണ്. പണം കൊടുത്താല്‍ ഏത് ക്വൊട്ടേഷന്‍ കാരനും അധ്യാപകനാകാം, തുടര്‍ന്നു ക്വൊട്ടേഷന്‍ പണി ആരംഭിക്കാം, പാവങ്ങളായ കുട്ടികളെ തൂക്കിക്കൊല്ലുകയുമാവാം. സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന
കൂട്ടക്കോപ്പിയടി അവസാനിക്കണമെങ്കില്‍ അവിടങ്ങളിലെ അധ്യാപകര്‍ വിചാരിക്കണം. ദുഷ്ടന്മാരായ, കോഴകൊടുത്തു ജോലിയില്‍ കേറിയ കപട അധ്യാപക വേഷക്കാരെക്കൊണ്ടു പരീക്ഷ നടത്തിപ്പ്
കൂട്ടമാറ്റതാക്കാമെന്ന് ഏതെങ്കിലും സര്‍വകലശാല കരുതുണ്ടെങ്കില്‍ അവിടുത്തെ ഭൂരിപക്ഷം
ഉദ്യോഗസ്ഥരും വ്യാജ റെക്രൂട്മെന്‍റിലൂടെ സര്‍വീസില്‍ കേറിയവരാകണം.
ചതിയില്‍പ്പെട്ട ഈ പെണ്‍കുട്ടിയുടെ അമ്മയും ഒത്തിരി കുട്ടികളെ
പഠിപ്പിച്ച ഒരു സ്കൂള്‍ ആധ്യാപികയാണ്. അവര്‍ കരഞ്ഞു പറഞ്ഞു” ഇവളുടെ അമ്മയെന്നുള്ള പരിഗണന
വേണ്ട ഒരു അധ്യാപികയുടെ യാചന എന്നു വിചാരിച്ചെങ്കിലും”.
“സ്ക്വാഡിലെ വനിതാ അധ്യാപിക ഒരു താടകയാണ്, അവരാണ്
സമ്മതിക്കാത്തത്,” സഹസ്ക്വാഡ് അംഗം പുണ്യവാളനായി.
ബധിര കര്‍ണങ്ങളില്‍ വീണനിലവിളിക്കൊപ്പം സ്ക്വാഡിലെ മൂന്നു കപട
സദാചാരക്കാരും കൂടി ആ പാവം പെണ്‍ കുട്ടിയുടെ സ്വപ്നങ്ങളും മോഹങ്ങളും ചുട്ടുനിന്നു.
എനിക്കുറുപ്പുണ്ട്, ജീവിതപ്രതിസന്ധികളെ തരണം ചെയ്യാന്‍ ഈ ഹീന സംഭവം
ആകുട്ടിക്കു കരുത്തുനല്കും. ഒരു വര്‍ഷം നാഷ്ടപ്പെട്ടാലും അത് പരീക്ഷയില്‍ നല്ല വിജയം
കൈവരിക്കും, ഉന്നത സ്ഥാനത്ത് എത്തും. അന്ന്ഈ കൊടിയ പാപത്തിന്റെ ഭാരവും പേറി നടക്കുന്ന സ്ക്വാഡ് അംഗങ്ങളുടെ ബന്ധുക്കള്‍, ഒരു
പക്ഷേ മക്കള് തന്നെയാവാം, ഈ പെണ്‍കുട്ടിയുടെമുന്നില്‍ യാചനയുമായെത്താം.
അതവരുടെ വിധി.
വീട്ടില്‍ചെന്നു ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും
അന്നെനിക്ക് ഉറങ്ങാന്‍
കഴിഞ്ഞില്ല.
ഇന്നു ഞാന്‍ അവള്‍ക്കയച്ച മെസ്സെജിന്റെ പൊരുള്‍ ഇതായിരുന്നു.:
“ അനുഭവിച്ച മാനസിക വ്യഥയില്‍ നിന്നു ഒരുപക്ഷേ നിനക്കു മോചനമുണ്ടായിക്കാണും .മന്‍സ്സറിയാതെകൊടിയ
വന്‍വിപത്തില്‍ എത്രയോപേര്‍ ചെന്നു പെട്ടിരിക്കുന്നു.ഒരു നിമിഷ അവരെ ഓര്‍ക്കുക, ദുഖം മറക്കാന്‍ ശ്രമിക്കുക, ഞങ്ങളെല്ലാം
നിന്നോടൊപ്പമുണ്ട്.”
-കെ എ സോളമന്‍
WooooooW....it;s A ReAl Fact........
ReplyDelete....Squad kaaar ini Anubhavikkum......
ReplyDelete