ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ദ്ധന തത്ക്കാലം പിന്‍വലിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി. അന്താരാഷ്ട്രവിപണിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും മന്ത്രി വ്യക്തമാക്കി. രൂപയുടെ മൂല്യത്തകര്‍ച്ചയും അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ദ്ധിച്ചതും രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വിലവര്‍ദ്ധന ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു എന്നും ജയ്പാല്‍ റെഡ്ഡി അറിയിച്ചു.
Comment: ഇതു പറയാനാണോ വിദേശ യാത്ര വെട്ടിച്ചുരുക്കി ഓടിക്കിതച്ചെത്തിയത് .
-കെ എ സോളമന്‍
No comments:
Post a Comment