Thursday 26 September 2019

#പട്ടാളത്തെവിളിക്കണം

പള്ളിത്തർക്കക്കേസിൽ കോടതിവിധി നടപ്പിലാക്കാൻ ബലപ്രയോഗം നടത്തിയാൽ വെടിവെപ്പ് വരെ നടന്നേക്കാമെന്ന പോലീസിന്റെ വാദം വിചിത്രമായിരിക്കുന്നു. വെടിവെപ്പും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് സാധ്യമല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച പോലീസിനെ അവരുടെ വീട്ടിലേക്കു പറഞ്ഞു വിടുകയാണ് വേണ്ടത്. പകരം നെഞ്ചുറപ്പുള്ള സേനയെ നിയമിക്കണം. അങ്ങനെയൊരു കൂട്ടർ നിലവിൽ പോലിസിൽ ഇല്ലെങ്കിൽ ഇപ്പോഴുള്ളവരെ പിരിച്ചുവിട്ടു പുതിയ ആളുകളെ നിയമിക്കണം. ഒരു ജോലിക്കു വേണ്ടി മരിക്കാൻ വരെ തയ്യാറുള്ളവർ ജോലിയില്ലാതെ പുറത്തു നില്പുണ്ട്.

കോതമംഗലം പള്ളിക്കേസിൽ കോതമംഗലം സി.ഐ.യെ കൊണ്ട് വിധി നടപ്പിലാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുപ്പിച്ചത് കോർട്ടലക്ഷ്യം ആണ്.

യാക്കോബായ വിഭാഗക്കാർ കോടതി വിധിയെ അന്ധമായി എതിർക്കുന്നത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായി കാണണം. ഇവർ ഏതുതരം ക്രിസ്തുരാർഗ്ഗമാണ് പിന്തുടരുന്നത്? സുപ്റീം കോടതിയിലെ
കേസിൽ പരാജയപ്പെട്ടെന്ന കാര്യം അവർക്ക് ഇതു വരെ  ബോധ്യപ്പെട്ടില്ലത്രേ? എന്നെങ്കിലും ബോധ്യപ്പെടുമെന്നു കരുതാനുള്ള ഒരു സൂചനയും കാണുന്നില്ല

പോലീസിനെ ഉപയോഗിച്ച് കോടതി വിധി അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ഓർത്തഡോക്സ് വിഭാഗത്തോടു കാട്ടുന്ന അനീതിക്കപ്പുറം നിയമവാഴ്ച അട്ടിമറിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്.വിധി നടപ്പിലാക്കാൻ പോലീസിനാവില്ലെങ്കിൽ പട്ടാളത്തെ വിളിക്കണം

വിധി നടപ്പാക്കുമ്പോൾ ഏതെങ്കിലും യാക്കോബായക്കാരൻ  വെടിയേറ്റു മരിച്ചാൽ അതു കൂട്ടത്തിലുള്ളവൻ തന്നെ വെടിവെച്ചതാകാനെ തരമുളളു. ഒരുത്തൻ ചത്തു കിട്ടിയാൽ അവനെ പിന്നീട് പുണ്യവാളനായി വാഴ്ത്തി പുതിയ തീർത്ഥാടന കേന്ദ്രം നിർമ്മിക്കുകയുമവാം.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് മുഴുവൻ അപമാനമായിരിക്കുകയാണ് കേരളത്തിലെ മുതലാളി ക്രിസ്ത്യാനികളായ  ജാക്കോബൈറ്റ് - ഓർത്തഡോക്സ് വിഭാഗങ്ങൾ. ഇവർ വണങ്ങുന്ന കുരിശുകൾ വ്യത്യസ്തമാതൃകാ നിർമ്മിതികളും

-കെ എ സോളമൻ