Monday 27 February 2012

പണിമുടക്കില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഡയസ്‌നോണ്‍


തിരുവനന്തപുരം: തൊഴിലാളി സംഘനടകള്‍ നാളെ ആഹ്വാനം ചെയ്‌രിക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഗവണ്‍മെന്റ്‌ ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി. ഇവരുടെ ശമ്പളവും ആനൂകൂല്യവും നിഷേധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് ഉള്‍പ്പടെയുള്ള ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, സ്വകാര്യവല്‍ക്കരണ നടപടികള്‍ അവസാനിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണു ദേശീയ പണിമുടക്ക്.
Comment : ഡയസ്‌നോണ്‍ എന്നു വെച്ചാല്‍ പിന്നീട് ശമ്പളം എന്നര്‍ത്ഥം. പണിമുടക്കാത്തവര്‍ ഒടുക്കം മണ്ടമ്മാരുമാകും.
-കെ എ സോളമന്‍ . 

Sunday 26 February 2012

ഇറ്റലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യ വഴങ്ങില്ല – ആന്റണി


തിരുവനന്തപുരം: കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യയിലെ നിയമം അനുസരിച്ച്‌ മുന്നോട്ട്‌ പോകുമെന്ന്‌ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഇറ്റലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ ഇന്ത്യ വഴങ്ങില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
അന്താരാ‍ഷ്ട്ര നിയമം അനുസരിച്ച് കേസ് പരിഗണിക്കണമെന്നായിരുന്നു ഇറ്റലിയുടെ ആവശ്യമാണ് കേന്ദ്രപ്രതിരോധ മന്ത്രി തള്ളിയിരിക്കുന്നത്. നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവം വളരെ ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. കേസിലെ അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുന്നുവെന്നും ആന്റണി പറഞ്ഞു.
Comment: പതുക്കെ പറ, ഇറ്റലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യ വഴങ്ങില്ലെന്ന്    പറയുന്നത്   സോണിയ   കേള്‍ക്കണ്ട  .
- കെ  എ  സോളമന്‍  

ദേവസ്വം ബോര്‍ഡ്‌ പരീക്ഷ യൂത്ത്‌ മൂവ്‌മെന്റ്‌ പ്രവര്‍ത്തകര്‍ തടസപ്പെടുത്തി


ആലപ്പുഴ: ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേക്ക്‌ നടത്തിയ പരീക്ഷ എസ്.എന്‍.ഡി.പി യൂത്ത്‌ മൂവ്‌മെന്റ്‌ പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. സംവരണനയം അട്ടിമറിച്ചുവെന്ന് ആരോപിച്ച് യൂത്ത്‌ മൂവ്‌മെന്റ്‌ പ്രവര്‍ത്തകര്‍ പരീക്ഷാഹാളിലേക്ക് തള്ളിക്കയറുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത്‌ മൂവ്‌മെന്റ്‌ ആലപ്പുഴ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച്‌ പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു.
ആലപ്പുഴ ടി.ഡി. ഹൈസ്കൂളിലായിരുന്നു സംസ്ഥാന അടിസ്ഥാനത്തില്‍ പരീക്ഷ നടന്നത്. പരീക്ഷ ഹാളിലേക്കു തളളിക്കയറിയ 15ഓളം വളരുന്ന സംഘം ചോദ്യപ്പേപ്പറുകള്‍ കീറിക്കളഞ്ഞു. പരീക്ഷ തടസപ്പെട്ടതു മൂലം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച് ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്നു പ്രതിഷേധക്കാരെ മര്‍ദിച്ചു. രണ്ട് എസ്എന്‍ഡിപി പ്രവര്‍ത്തകരെ മുറിയില്‍ പൂട്ടിയിടുകയു ചെയ്തു. ദേവസ്വം ബോര്‍ഡിലേക്കുള്ള കഴകം, ഗാര്‍ഡ്‌, തളി എന്നീ തസ്തികകളിലേക്കാണ്‌ ഇന്ന്‌ പരീക്ഷ നടത്തിയത്‌.
35 വയസാണ്‌ ഈ തസ്തികകളിലേക്ക്‌ ഉയര്‍ന്ന പ്രായപരിധിയായി നിശ്ചിയിച്ചിരുന്നത്‌. 35 വയസ്‌ കഴിഞ്ഞ അപേക്ഷകള്‍ നേരത്തെ തന്നെ തള്ളിയിരുന്നു. എന്നാല്‍ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ അപേക്ഷകളാണ്‌ ഇത്തരത്തില്‍ തള്ളിയതെന്ന്‌ യൂത്ത്‌ മൂവ്‌മെന്റ്‌ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇപ്പോള്‍ പരീക്ഷ എഴുതുന്നവരില്‍ 35 വയസ്‌ കഴിഞ്ഞ മുന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ ഉണ്ടെന്ന്‌ ആരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം

Comment: Devaswom Board is a white elephant. Ask P S C to conduct the Examinations.
-K A Solaman

പെട്ടെന്നൊരു ഭൂകമ്പം!


ശിവനുണ്ണിയാണ്‌ പണിപറ്റിച്ചത്‌. ടിയാന്‌ 10-ാ‍ം ക്ലാസ്സും മരപ്പണിയുമാണ്‌ യോഗ്യതയെങ്കിലും കോസ്മിക്‌ കിരണങ്ങളിലാണ്‌ ഗവേഷണം. കോസ്മിക്‌ റേ എന്നാലെന്ത്‌, പ്രൈമറി കോസ്മിക്‌ റേ, സെക്കന്ററി കോസ്മിക്‌റേ, കോസ്മിക്‌റേഷവര്‍ , മെസോണ്‍സ്‌, ഹൈപറോണ്‍സ്‌, കിഴക്കു-പടിഞ്ഞാറു പ്രഭാവം (തെക്കു-വടക്കു പാതപോലെ), സോളാര്‍ മോഡുലേഷന്‍ ഇവയെല്ലാം ശിവനുണ്ണിക്ക്‌ പച്ചവെള്ളം. സ്കൂളില്‍ പോകാതെയും പഠിക്കാമെന്നതിനെയാണ്‌ അനൗപചാരിക വിദ്യാഭ്യാസമെന്ന്‌ പറയുന്നത്‌.

കോസ്മിക്‌ കിരണങ്ങളും ഭൂകമ്പവും-ഇതാണ്‌ ശിവനുണ്ണിയുടെ ഗവേഷണ മേഖല. ഡയനാമോ കണ്ടുപിടിച്ച മൈക്കേള്‍ ഫാരഡേയുടെ റെക്കോര്‍ഡ്‌ മറികടക്കാന്‍ തന്നെയായിരുന്നു ശിവനുണ്ണിയുടെ പുറപ്പാട്‌. സ്കൂള്‍ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഫാരഡേ ശാസ്ത്രജ്ഞരുടെ ലോക അക്കാദമിയില്‍ പോയി ക്ലാസ്സെടുത്തിട്ടുണ്ടെന്നതാണ്‌ ചരിത്രം. തന്റെ കോസ്മിക്‌ ഭൗമ സംഘട്ടനവുമായി കടല്‍ കടക്കാന്‍ ശിവനുണ്ണി ശ്രമിച്ചുകൊണ്ടിരിക്കേയാണ്‌ ഇവിടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്‌.

കോസ്മിക്‌ കിരണങ്ങള്‍ ഫോക്കസ്‌ ചെയ്യുന്നത്‌ ഇരിങ്ങാലക്കുടയിലെ ചെറിയ പള്ളിയിലേക്കെന്ന്‌ തിരിച്ചറിഞ്ഞതിനാല്‍ അവിടെയാണ്‌ അടുത്ത ഭൂകമ്പമെന്ന്‌ ഉണ്ണി പ്രവചിച്ചു. കേള്‍ക്കേണ്ട താമസം, കെ.എം.മാണിയെന്ന പാലാ മാണിക്യമൊഴിച്ച്‌ ആരെന്തുപറഞ്ഞാലും ചെവികൊടുക്കാത്ത കേരള ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ ശിവനുണ്ണിയെ വിശ്വസിച്ചു. അതുകൊണ്ട്‌ ഇരിങ്ങാലക്കുടയിലും പരിസരത്തുമുള്ള സ്കൂള്‍ കുട്ടികള്‍ ക്ലാസ്‌ മുറികളില്‍ ഇരുന്ന്‌ കളിക്കണ്ട, പുറത്തിറങ്ങി മരത്തണലില്‍ കളിച്ചാല്‍ മതിയെന്ന്‌ വാക്കാല്‍ ഉത്തരവും നല്‍കി. പരീക്ഷ മാറ്റിവയ്ക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന്‌ അന്വേഷിച്ചു നടക്കുന്ന കോത്തായം യൂണിവേഴ്സിറ്റിയിലെ സിണ്ടിക്കേറ്റ്‌ സഖാക്കന്മാര്‍ക്ക്‌ ജോര്‍ജിനെ അത്ര പിടുത്തമില്ലാത്തതുകൊണ്ട്‌ പരീക്ഷകളൊന്നും മാറ്റിയില്ല.

പക്ഷെ അത്ഭുതകരമായത്‌ മുല്ലപ്പെരിയാറിന്റെ രക്ഷക്ക്‌ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കന്മാര്‍ ചാടിവീണതാണ്‌. 2008-ലും അതിന്‌ മുമ്പും ചെറുഭൂകമ്പങ്ങളിലൂടെ ഡാമിന്‌ ഭീഷണി നേരിട്ടപ്പോള്‍ പുതച്ചുമൂടിക്കിടന്ന ചാനലുകളും മന്ത്രിമാരും പ്രതികരണ മുന്‍ജഡ്ജിമാരും ഉണര്‍ന്നെഴുന്നേറ്റു. രാഷ്ട്രീയ നേതൃത്വം തങ്ങളുടെ കഴിവുകേടു മറച്ചുവെക്കാന്‍ പൊതുജനത്തെ പെരുവഴിയിലോട്ട്‌ വലിച്ചിഴച്ചു. ‘മന്ത്രിസ്ഥാനം പുല്ല്‌ ’ എന്ന്‌ വിമാനത്തില്‍ ഭൂകമ്പമുണ്ടാക്കിയ ഒരു മന്ത്രി ചാനലില്‍ അലറിയതോടെ ശവാസനം, വജ്രാസനം, കുത്തിയിരിപ്പ്‌, നിരാഹാരം, ഹര്‍ത്താല്‍ , ബന്ദ്‌-ജനം സമരം ഏറ്റെടുത്തു.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ താനും വീട്ടുകാരിയും ഒരുമിച്ചൊഴുകിപ്പോകും എന്ന്‌ ഉത്തമവിശ്വാസമുള്ള രാമന്‍പിള്ള ചോദിക്കുന്നതിങ്ങനെ: “അല്ല സാറന്മാരെ, നിങ്ങള്‍ ഇത്രനാളും എവിടാരുന്നു? പിറവം തെരഞ്ഞെടുപ്പോ അതോ ഡാം 999 സിനിമയോ ഏതാണ്‌ ഡാമിന്റെ മുഖ്യസുരക്ഷാ ഭീഷണി? പുതിയ ഡാം പണിതാലും തമിഴ്‌നാടിന്‌ ജലം തുടര്‍ന്നും നല്‍കുമെന്ന കാര്യം എന്തുകൊണ്ട്‌ നിങ്ങള്‍ പുരച്ചിതലൈവിയ്ക്ക്‌ മനസ്സിലാക്കിക്കൊടുക്കുന്നില്ല? ഡാം പൊട്ടാന്‍ സാധ്യതയുണ്ടെന്ന്‌ ശാസ്ത്രജ്ഞര്‍ ഉറപ്പു പറയുന്നുണ്ടെങ്കില്‍ എന്തിന്‌ അതുപേക്ഷിക്കാതിരിക്കണം? ഡാം പൊട്ടിയാല്‍ ഒഴുകിപ്പോകുന്നത്‌ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 30 ലക്ഷം ജനങ്ങളും അവരുടെ കോഴി, താറാവ്‌, ആട്‌, പശു, പണം, പണപ്പെട്ടി, എസ്‌എസ്‌എല്‍സി ബുക്ക്‌, റേഷന്‍കാര്‍ഡ്‌ പോലുള്ള സാധനങ്ങളുമാണ്‌. ഇതിനേക്കാള്‍ വിലപിടിപ്പുള്ളതാണോ
 ഇദയക്കനിയുടെ നാട്ടിലെ പൂ-പച്ചക്കറികൃഷി സോറി, പച്ചക്കറി-പൂകൃഷി? ”

കെ. എ. സോളമന്‍

Friday 24 February 2012

കൂടംകുളം പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്ക: പ്രധാനമന്ത്രി


Posted on: 24 Feb 2012

ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയിലെയും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെയും എന്‍.ജി.ഒകളാണെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് ആരോപിച്ചു. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരായ എതിര്‍പ്പിനു പിന്നിലും ഈ സംഘടനകളാണെന്നും അമേരിക്കന്‍ മാസികയായ സയന്‍സിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ആരോപിച്ചു.

ഈ എന്‍.ജി.ഒകളുടെ എതിര്‍പ്പ് കാരണം കൂടംകുളത്തെ ആണവനിലയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. ആയിരം മെഗാവാട്ട് വൈദ്യുതിയുടെ ഉത്പാദനമാണ് ഇത്മൂലം തടസ്സപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഊര്‍ജപ്രശ്‌നം പരിഹരിക്കരുതെന്ന് നിര്‍ബന്ധമുള്ള ശക്തികളാണ് ഇതിന്റെ പിന്നില്‍. ഇവയില്‍ ഏറെയും അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവയുമാണ്. അതുപോലെതന്നെ രാജ്യത്തെ ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. ഇതിനെതിരെയും ഈ സംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്. വികസനരംഗത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍-മന്‍മോഹന്‍സിങ് അഭിമുഖത്തില്‍ ആരോപിച്ചു.

ചൈന ഒരു നല്ല അയല്‍രാജ്യമാണെന്നും പരസ്പരം സഹകരിച്ചും മത്സരിച്ചും മുന്നേറുക എന്നതാണ് ഇരുരാജ്യങ്ങളുടെയും നിലപാടെന്നും മന്‍മോഹസിങ് പറഞ്ഞു

Comment: It was the habit comrades to blame America for all. Now it is the turn of PM. How is that?
-K A Solaman

Thursday 23 February 2012

ജയിച്ചാല്‍ അനൂപ് ജേക്കബ് മന്ത്രി: ആര്യാടന്‍



കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ടി.എം.ജേക്കബ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെ അനൂപിന് നല്‍കുമെന്നും ആര്യാടന്‍ പറഞ്ഞു. പിറവം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആര്യാടന്‍. പിറവത്തെ ജയം യു.ഡി.എഫ് സര്‍ക്കാരിന്റെ നിലനില്‍പിനാവശ്യമാണെന്നും ആര്യാടന്‍ പറഞ്ഞു.

Comment: ഇനിയങ്ങോട്ട് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതു ആര്യാടനാണ്. അനൂപ്‌ ജയിക്കില്ലെന്ന് ഉറപ്പാക്കിയ മട്ടുണ്ട്  .
-കെ എ സോളമന്‍
 

Tuesday 21 February 2012

സൂപ്പര്‍താരങ്ങള്‍ക്കെതിരെ സംവിധായകന്‍ കമല്‍




കോതമംഗലം: സൂപ്പര്‍താരങ്ങള്‍ സമൂഹത്തോടുള്ള കടമ മറക്കുന്നുവെന്നും കച്ചവടക്കാര്‍ക്ക് കാശുണ്ടാക്കാന്‍ പരസ്യചിത്രങ്ങള്‍ക്കുവേണ്ടി നല്ല കലാകാരന്മാര്‍ നിന്നുകൊടുക്കരുതെന്നും സംവിധായകന്‍ കമല്‍. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ സമാപനത്തില്‍ നടക്കുന്ന ദേശീയ ശാസ്ത്രസാങ്കേതിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രജനികാന്തും കമലഹാസനും ഒരു പരസ്യചിത്രത്തില്‍പ്പോലും വന്നിട്ടില്ല. അത് തങ്ങളുടെ മേഖലയല്ലെന്ന് അവര്‍ക്കറിയാം. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. തന്റെ 'സ്വപ്നസഞ്ചാരി' സിനിമയ്ക്ക് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വിലക്ക് പ്രഖ്യാപിച്ചതിനെ പരാമര്‍ശിക്കുകയായിരുന്നു കമല്‍.

10 വര്‍ഷം കഴിയുമ്പോള്‍ ശൂന്യതയുടെ ചിത്രമാണ് സാഹിത്യ, രാഷ്ട്രീയ രംഗങ്ങളില്‍ അനുഭവപ്പെടുക. ഇത് സിനിമയിലും ഉണ്ടാകും. മലയാളസിനിമയുടെ ദുര്യോഗമാണ് സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന് മുമ്പുംപിമ്പും എന്ന അവസ്ഥയിലേക്ക് സമൂഹം എത്തിയെന്ന് കമല്‍ പറഞ്ഞു. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹപ്രഭാഷണം നടത്തി. 

Comment: ഡോ സുകുമാര്‍ അഴിക്കോടിന്റെ അഭാവം സൃഷ്ടിച്ച വിടവ് അങ്ങനെ നികത്തി !
-കെ എ സോളമന്‍ .

Monday 20 February 2012

സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് ധനസഹായം നല്‍കില്ല – കേന്ദ്രം


ന്യൂദല്‍ഹി: നഷ്ടത്തിലായ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് ധനസഹായം നല്‍കില്ലെന്നു കേന്ദ്ര വ്യേമയാന മന്ത്രി അജിത് സിങ് പറഞ്ഞു. സ്വകാര്യ കമ്പനിക്കു രക്ഷാ പാക്കേജ് നല്‍കുന്നതു കേന്ദ്ര നയമല്ല. ബാങ്കുകളില്‍ നിന്നു സാമ്പത്തിക സഹായം തേടുന്നതിന് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് സര്‍വീസ് റദ്ദാക്കിയ സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിനു ശേഷം ഉചിത തീരുമാനം സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കിങ് ഫിഷറുമായി ചര്‍ച്ച നടത്തുന്നുണ്ട്. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ 18 ബാങ്കുകളാണു ചര്‍ച്ചയ്ക്കായി മുന്നോട്ടു വന്നത്. ഇക്യൂറ്റി വഴി പണം നല്‍കാനാണു ബാങ്കുകളുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

Comment: വിജയ്‌ മല്ല്യ മദ്യം വിറ്റു കാശുണ്ടാക്കട്ടെ  . വിമാനം പറപ്പിക്കാന്‍  സാധാരണക്കാരന്റെ നികുതിപ്പണം തരാന്‍ പറ്റില്ലെന്ന് പറയാന്‍ എന്താ ഇത്ര മടി.
-കെ എ സോളമന്‍

എന്റെ കവിളില്‍ മൃദുവായി നുള്ളൂ!


ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണം, ഓരോരുത്തര്‍ക്കു സന്തോഷിക്കാനും ഓരോരോ കാരണം. ഇടയ്ക്കിടെ കേരളത്തിലെത്തി വെടിപൊട്ടിച്ചിട്ടുപോകുന്ന ഇന്ത്യന്‍ ഡിഫന്‍സ്‌ മിനിസ്റ്റര്‍ക്കു സന്തോഷിക്കാന്‍ ഒത്തിരിയുണ്ടു കാരണങ്ങള്‍.

ഒരു ലക്ഷത്തി എഴുപത്താറായിരം കോടി സ്വിസ്‌ ബാങ്കിലോട്ടു കടത്തിയെന്നതാണ്‌ കേന്ദ്രമന്ത്രിസഭയിലെ ചില മന്ത്രിമാരെക്കുറിച്ചുള്ള ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ചിലരും നേതാക്കളും തിഹാര്‍ ജയിലിലുമായി. എന്നാല്‍ വന്‍സ്രാവുകള്‍ ഇപ്പോഴും വലപൊട്ടിച്ചു നടക്കുകയാണെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. സുബ്രഹ്മണ്യന്‍സ്വാമി ഏറെ ശ്രമിച്ചിട്ടും ചിദംബരം പോലുള്ള വന്‍മീനുകള്‍ പിടികൊടുക്കുന്നില്ല. 2 ജി കുംഭകോണം സംബന്ധിച്ചു ചിദംബരത്തിനെതിരെയുള്ള സ്വാമിയുടെ കേസ്‌ കോടതി തള്ളി. മതിയായ തെളിവിന്റെ അഭാവത്തില്‍ കേസ്‌ നിലനില്‍ക്കില്ലെന്ന്‌ കോടതി. വിധിയെക്കുറിച്ചു കേള്‍ക്കാത്ത താമസം ആന്റണി ഏറെ സന്തോഷിച്ചു. മാധ്യമങ്ങളിലൂടെ അദ്ദേഹമതു പങ്കുവെക്കുകയും ചെയ്തു.

പ്രായവിവാദത്തില്‍ ആര്‍മി ചീഫ്‌ ജനറല്‍ വി.കെ.സിംഗിനെതിരെയുള്ള കോടതി നിരീക്ഷണമാണ്‌ രണ്ടാമതായി ആന്റണിയെ ഏറെ സന്തോഷിപ്പിച്ചത്‌. സിംഗിനും സര്‍ക്കാരിനും സിംഗിന്റെ ജനനത്തീയതിയെക്കുറിച്ചു സംശയം. ജോലിക്കുചേര്‍ന്നപ്പോള്‍ ജനനത്തീയതി 1950 മെയ്‌ 10. 38 വര്‍ഷത്തെ സ്തുത്യര്‍ഹമായ പട്ടാളജീവിതം പൂര്‍ത്തിയാക്കിയപ്പോള്‍ ജനിച്ചത്‌ 1951 മെയ്‌ 10 എന്ന്‌ സിംഗ്‌. തര്‍ക്കം കോടതിയിലെത്തിച്ച സിംഗിന്റെ നടപടി അതീവ മോശമായിയെന്ന്‌ ആന്റണിയുള്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍. സിംഗിന്റെ പെറ്റീഷന്‍ ഒടുക്കം കോടതി തള്ളി. സിംഗ്‌ ജനിച്ചത്‌ 1950 ല്‍ തന്നെ. ഇതും ആന്റണിയെ സന്തോഷിപ്പിച്ചു. മന്ത്രിമാരും സഹമന്ത്രിമാരുമായി ഒരു വന്‍പട തന്നെ കേന്ദ്രത്തിലുള്ളപ്പോഴാണ്‌ ആന്റണി മാത്രം സകലതിനും സന്തോഷിക്കുന്നത്‌. ജനറല്‍ സിംഗ്‌ സ്വഭാവനിഷ്ഠയുള്ള ആളായതിനാലും രാജ്യം പാക്കിസ്ഥാന്‍ അല്ലാത്തതുകൊണ്ടും ഇവിടെ പട്ടാളഭരണം നടപ്പിലാക്കില്ലന്നേയുള്ളൂ. കേന്ദ്രമന്ത്രിസഭയ്ക്ക്‌ ആയുസ്സു നീട്ടിക്കിട്ടുന്ന ഏതു നടപടിയുണ്ടായാലും അതെല്ലാം ആന്റണിയെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ കേരള ജനതയെ മാത്രമല്ല, ഇന്ത്യ ഒട്ടുക്കുള്ള ജനതയെ സന്തോഷിപ്പിക്കുന്ന ഒരു ചിത്രമാണ്‌ ഇന്നത്തെ പത്രങ്ങളില്‍ (15 ഫെബ്രു.)അച്ചടിച്ചു വന്നത്‌. മകള്‍ പ്രിയങ്കാഗാന്ധി അമ്മ സോണിയയുടെ കവിളില്‍ സ്നേഹാതിരേകത്താല്‍ നുള്ളുന്ന കാഴ്ച. റായ്ബറേലിയില്‍ വോട്ടുപിടുത്തത്തിനുവേണ്ടിയുള്ള ഫോട്ടോ സെഷനാണെങ്കിലും മാതൃ-പുത്രി-പുത്ര-പിതൃ ബന്ധത്തിന്റെ ചാരുത സ്ഫുരിക്കുന്ന ദൃശ്യം.

ഫോട്ടോ രാമന്‍നായരെയും ഏറെ സന്തോഷിപ്പിച്ചു. ഫോട്ടോ വെട്ടിയെടുത്തു കവറില്‍ കയറ്റി വെച്ചിട്ടു രാമന്‍ നായര്‍ എഴുതി.
“ബഹുമാനപ്പെട്ട സാര്‍, അങ്ങയുടെ അടിയന്തര ശ്രദ്ധ ഞാന്‍ ഈ ഫോട്ടോയിലേക്കു ക്ഷണിക്കുന്നു. അങ്ങും മകനുമായുള്ള ഇത്തരമൊരു ചിത്രത്തിന്‌ ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്‌. അങ്ങു മകനെ അടുത്തു വിളിക്കണം. അവന്റെ നെറ്റിയില്‍ ഒന്നു ചുംബിക്കണം. അവന്റെ മുടിയില്‍ തലോടി ആശ്വസിപ്പിക്കണം. എന്നിട്ട്‌ അവനോട്‌ പറയണം. 'നീ എന്നോട്‌ ചേര്‍ന്നിരിക്കൂ, എന്റെ ഇടതുവശത്തായി, നീ ഈ ചിത്രം കണ്ടോ, ഒരു മകള്‍ അമ്മയുടെ കവിളില്‍ നുള്ളുന്നത്‌. അമ്മ വാത്സല്യത്തോടെ മകളെ നോക്കി പുഞ്ചിരിക്കുന്നത്‌. നിന്നെക്കാളും എന്നെക്കാളും വലിയ ഭാരം ചുമക്കുന്നവരാണ്‌ അവര്‍ രണ്ടാളും. നിന്റെ വലതു കൈയുയര്‍ത്തി, എന്റെ കവിളില്‍ ഒന്നു തലോടൂ, അല്ലെങ്കില്‍ മൃദുവായ്‌ ഒന്നുനുള്ളൂ, ഞാനീഭാരമൊന്നിറക്കി വെയ്ക്കട്ടെ. നിന്റെ മനസ്സിലും ഒരു വിങ്ങല്‍ ഞാന്‍ കാണുന്നു, നമ്മെ സ്നേഹിക്കുന്നവരുടെ മനസ്സിലും. ഈ പത്രക്കാരും ചാനലുകാരും അതു കാണട്ടെ' ".
 കുറിപ്പെഴുതി മതിയാക്കി രാമന്‍ നായര്‍ കവറിനുപുറത്ത്‌ മേല്‍വിലാസം കുറിച്ചു. “ശ്രീ. ആര്‍.ബി.പിള്ള, കീയറോഫ്‌ കൊട്ടാരക്കര ഗണപതി, കൊട്ടാരക്കര പി.ഒ.”

കെ.എ.സോളമന്‍

പ്രതിഭാസംഗമം


ചേര്‍ത്തല: ചേര്‍ത്തല സര്‍ഗ്ഗം കലാസാഹിത്യ സാംസ്‌കാരികവേദിയുടെ പ്രതിഭാസംഗമം ഡി.തിലകന്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല നഗരസഭാ ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. കെ.എ.സോളമന്‍ അധ്യക്ഷത വഹിച്ചു. വി.കെ.സുപ്രന്‍ ചേര്‍ത്തല, പി.വി.സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

വി.കെ.ഷേണായി, തോമസ് ചേര്‍ത്തല, വി.എസ്.പ്രസന്നകുമാരി, എന്‍.ടി.ഓമന, ഗൗതമന്‍ തുറവൂര്‍, വെട്ടയ്ക്കല്‍ മജീദ്, എസ്.മുരളീധരന്‍, വാരനാട് ബാനര്‍ജി, അജാതന്‍, ഗ്രാമശ്രീ സുരേഷ്, എ.പി.ബാഹുലേയന്‍, ഉല്ലല ബാബു എന്നിവര്‍ കഥകളും കവിതകളും അവതരിപ്പിച്ചു.
കെ.എ.സോളമന്‍

കാവ്യകേളി


ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാരയുടെ അക്ഷരകേളി, ബാലസാഹിത്യകാരന്‍ ഉല്ലല ബാബു ഉദ്ഘാടനം ചെയ്തു. പി.വി.പി.ഒറ്റമശ്ശേരി അധ്യക്ഷത വഹിച്ചു. യോഗാചാര്യ ഗോപിനാഥ് കോനാട്ടുശ്ശേരി, ദേവസ്യ പുന്നപ്ര, ഇ.ഖാലിദ് പുന്നപ്ര, വെട്ടയ്ക്കല്‍ മജീദ്, പി.കെ.സുഗതന്‍, എം.എ.എം.നജീബ്, ബി.സുജാതന്‍, കെ.ഇ.തോമസ്, പ്രൊഫ. കെ.എ.സോളമന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.കെ.ബാലചന്ദ്രന്‍ പാണാവള്ളി, പി.സുകുമാരന്‍, ബാബു ആലപ്പുഴ, കോയിക്കലേത്ത് രാധാകൃഷ്ണന്‍, എന്‍.ടി.ഓമന എന്നിവര്‍ കഥകളും അരമന ദേവസ്യ, വാരനാട് ബാനര്‍ജി, വിശ്വന്‍ വെട്ടയ്ക്കല്‍, കെ.ജി.കെ.വയലാര്‍, വി.കെ.ഷേണായി, ഗൗതമന്‍ തുറവൂര്‍ എന്നിവര്‍ കവിതകളും അവതരിപ്പിച്ചു.
കെ.എ.സോളമന്‍

Wednesday 15 February 2012

പെന്‍ഷന്‍പ്രായം: ചര്‍ച്ചയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തുന്ന കാര്യം യു.ഡി.എഫ് യോഗത്തിനുശേഷം ചര്‍ച്ചചെയ്തു തീരുമാനിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായിരുന്നില്ല.

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഏകീകരണം ഒഴിവാക്കി വിരമിക്കല്‍ പ്രായം 56 ആയി നിജപ്പെടുത്താനായിരുന്നു ധാരണ. സര്‍വീസ് സംഘടനകള്‍ ഇക്കാര്യത്തില്‍ വന്‍ സമ്മദര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം യുവാക്കളുടെ പ്രതികരണവും മുന്‍കൂട്ടി കണ്ടുള്ള പാക്കേജായിരിക്കും യുഡിഎഫ് യോഗത്തില്‍ തയ്യാറാക്കുക.

Comment: തുടരെത്തുടരെ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടിരിക്കും, തൊഴിലില്ലാപ്പടയുടെ പള്‍സ് അറിയാന്‍ വേണ്ടിയാണ്. എതിര്‍പ്പില്ലെങ്കില്‍ കിട്ടണതുട്ടു വാങ്ങി 56 -ഒ 60 -ഒ ആക്കാം, ആര്‍ക്കു ചേതം?
-കെ എ സോളമന്‍

Tuesday 14 February 2012

കവി പൂച്ചാക്കല്‍ ഷാഹുലിനു എസ് എല്‍ പുരം 'ആലോചന' യുടെ ആദരം !





പ്രശസ്ത നാടകഗാനരചയിതാവും കേരള സംഗീതനാടക അക്കാദമി പുരസ്കാര ജേതാവുമായ കവി പൂച്ചാക്കല്‍ ഷാഹുലിനെ എസ് എല്‍ പുരം ആലോചന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ്‌ പ്രൊഫ. കെ എ സോളമന്‍ പൊന്നാട അണിയിച്ചു ആദരിക്കുന്നു.
-കെ എ സോളമന്‍

Monday 13 February 2012

പ്രായവിവാദം പരിഹരിച്ചതില്‍ ആന്റണിക്ക്‌ സന്തോഷം



ന്യൂദല്‍ഹി: കരസേന മേധാവി ജനറല്‍ വി.കെ.സിംഗിന്റെ പ്രായ വിവാദം പരിഹരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന്‌ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. അതിനാല്‍ ഈ അധ്യായം അടഞ്ഞ ഒന്നാണ്‌. ദേശീയ സുരക്ഷ ശക്തമാക്കുന്നതില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഫെബ്രുവരി 10 ന്‌ ജസ്റ്റിസ്‌ ആര്‍.എം.ലോധ, ജസ്റ്റിസ്‌ എച്ച്‌.എല്‍.ഗോഖലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ്‌ പ്രായവിവാദം സംബന്ധിച്ച വിഷയത്തില്‍ വിധി പുറപ്പെടുവിച്ചത്‌. ജനറല്‍ സിംഗിന്റെ പ്രായം 1950 മെയ്‌ 10 ആയി തന്നെ പരിഗണിക്കണമെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ അംഗീകരിച്ചുകൊണ്ട്‌ സുപ്രീം കോടതി ഉത്തരവിട്ടത്‌. എന്നാല്‍ തന്റെ ജനനത്തീയതി 1951 മെയ്‌ 10 ആയിപരിഗണിക്കണമെന്നായിരുന്നു ജനറല്‍ സിംഗിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്‌ ഇദ്ദേഹം സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

Comment: ആന്റണിക്ക് എപ്പോഴും സന്തോഷമാണ്, പ്രായവിവാദം പരിഹരിച്ചതില്‍ സന്തോഷം, അഴിമതിക്കാരനെന്നു  സംശയിക്ക പ്പെടുന്ന ചിദംബരത്തെ കീഴ് ക്കോടതി വെറുതെ  വിട്ടതില്‍ സന്തോഷം  .  ഇങ്ങനെ എപ്പോഴും സന്തോഷിച്ചു കൊണ്ടിരുന്നാല്‍ പെട്ടന്നൊത്തിരി ദുഖിക്കേണ്ടി വരും. അതുകൊണ്ട്  അല്പം ബാലന്‍സ്ഡ് ആയിട്ടു മതി സന്തോഷം.

-കെ എ സോളമന്‍

Sunday 12 February 2012

ചന്ദ്രപ്പന്റെ പ്രസ്ഥാവന വങ്കത്തരമെന്ന്‌ ഇ.പി. ജയരാജന്‍


കണ്ണൂര്‍: സിപിഎമ്മിനെതിരെയുളള ചന്ദ്രപ്പന്റെ പ്രസ്താവനകള്‍ വങ്കത്തരമെണ്‌ സിപിഎം നേതാവ്‌ ഇ.പി. ജയരാജന്‍. സിപിഐക്കാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന്‌ തോന്നുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

വെളിയം ഭാര്‍ഗവനുള്ള കമ്മ്യൂണിസ്റ്റ്‌ ഗുണം ചന്ദ്രപ്പനില്ലെന്നും സിപിഐയുടെ നേതാവ്‌ ചന്ദ്രപ്പനാണെന്നത്‌ കോണ്‍ഗ്രസിന്‌ ആശ്വാസം ഉണ്ടാക്കുന്നതാണെന്നും ചന്ദ്രപ്പന്റെ ഇത്തരം പ്രസ്ഥവനകള്‍ സിപിഐയെ ദുബലപ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക്‌ സമിതികള്‍ പിരിച്ചുവിടാനുള്ള യുഡിഎഫ്‌ സര്‍ക്കറിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ഈ സര്‍ക്കര്‍ തീരുമാനം സഹകരണ മേഖലയെ തകര്‍ക്കാനും സ്വകാര്യ ബാങ്കുകളെ സഹായിക്കാനുമാണ്‌.

Comment: Battle lines drawn!
-K A Solaman

എംഎല്‍എമാര്‍ നികുതി നല്‍കാന്‍ കോര്‍പ്പറേഷന്റെ നോട്ടീസ്‌


തിരുവനന്തപുരം: എംഎല്‍എമാര്‍ തൊഴില്‍ നികുതി നല്‍കണമെന്ന് ആവശ്യപ്പെട്ട്‌ തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിയമസഭാ സെക്രട്ടറിക്ക്‌ നോട്ടീസ്‌ നല്‍കി. 2008 മുതലുള്ള നികുതിയും പിഴയും അടയ്ക്കണമെന്ന് കാണിച്ചാണ്‌ നോട്ടീസ്‌ നല്‍കിയത്‌.

ഓഡിറ്റ് പരാമര്‍ശം വന്നതിനാലാണ് നോട്ടീസ് നല്‍കിയത്. ഓഡിറ്റ് പരാമര്‍ശം വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാതിരിക്കാനാവില്ലെന്ന് മേയര്‍ പറഞ്ഞു.

Comment: കോര്‍പറേഷന്‍ സെക്രട്ടറി യെ സഭയ്ക്കത്തു വിളിച്ചു ശാസിച്ചുകളയുമോ?
-കെ എ സോളമന്‍

Saturday 11 February 2012

സി.പി.എമ്മിന് സി.ദിവാകരന്റെ രൂക്ഷവിമര്‍ശം



കൊല്ലം: സി.പി.എമ്മിനും പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി സി.ദിവാകരന്‍ രംഗത്ത്. കൊല്ലത്ത് സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗത്തിലാണ് ദിവാകരന്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചത്. സി.പി.ഐയെ അപമാനിക്കരുതെന്ന് പറഞ്ഞായിരുന്നു ദിവാകരന്റെ പ്രസംഗത്തിന്റെ തുടക്കം.

സി.പി.ഐയ്ക്ക് ആരുടേയും സക്കാത്ത് ആവശ്യമില്ല. കുറെ അപമാനം സഹിച്ചവരാണ് ഞങ്ങളെന്നും ഡാങ്കേയെ അനുകൂലിക്കുന്നയാളാണ് സി.കെ.ചന്ദ്രപ്പനെങ്കില്‍ അതിലെന്താണ് കുഴപ്പമെന്നും ദിവാകരന്‍ ചോദിച്ചു. കോണ്‍ഗ്രസിനോട് ഇത്ര വലിയ വിരോധമുണ്ടെങ്കില്‍ യു.പി.എ. സര്‍ക്കാരിനെ പിന്തുണച്ചത് എന്തിനെന്നും സ്പീക്കര്‍ സ്ഥാനം അലങ്കരിച്ചത് സി.പി.എമ്മിന്റെ സമുന്നത നേതാവല്ലേയെന്നും ദിവാകരന്‍ ചോദിച്ചു.

Comment: This is what is called communist unity!
-K A Solaman

Tuesday 7 February 2012

കുളിമുറിയില്‍ തെന്നി വീണ് എസ്.ജാനകിക്ക് പരിക്കേറ്റു


തിരുപ്പതി: ഹോട്ടലിലെ കുളിമുറിയില്‍ തെന്നി വീണ്‌ പരിക്കേറ്റതിനെ തുടര്‍ന്ന്‌ പ്രശസ്ത പിന്നണി ഗായിക എസ്‌.ജാനകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ വെങ്കിടേശ്വര മെഡിക്കല്‍ സയന്‍സസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാനകിയുടെ തലയ്ക്ക്‌ മുറിവുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.
ജാനകിയുടെ ആരോഗ്യനിലയെ കുറിച്ച്‌ ആശങ്ക വേണ്ടെന്നും തലയില്‍ മാത്രമാണ്‌ മുറിവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ് അവര്‍. തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാനകിയെ തീവ്രപരിചണ വിഭാഗത്തിലേയ്ക്ക് മാറ്റിയത്.
തിരുപ്പതി ക്ഷേത്രത്തില്‍ തിങ്കളാഴ്ച നടന്ന സംഗീതാര്‍ച്ചനയ്ക്ക് പങ്കെടുക്കാന്‍ എത്തിയതായിരുന്നു എസ്‌.ജാനകി.
Comment: Wish her speedy recovery.
-K A Solaman

Sunday 5 February 2012

യേശുവിന്റെ ജീവിതം വഴികാട്ടി: വി.എസ്‌



തിരുവനന്തപുരം: വ്യവസ്ഥയെ വെല്ലുവിളിച്ച വിമോചന നായകനാണ് യേശു ക്രിസ്തുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. യേശുവിന്റെ ജീവിതം തങ്ങള്‍ക്ക് വഴികാട്ടിയാണ്. യേശു വിമോചന നായകനാണെന്നകാര്യം ചില പള്ളിസ്‌നേഹികള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. യേശു മാത്രമല്ല ബുദ്ധനും നബിയും വിമോചന നായകരില്‍പ്പെടുമെന്നും വി.എസ് പറഞ്ഞു.

Comment: Saint Achuthanandan !

അന്ത്യ അത്താഴം: ബോര്‍ഡ് വച്ചത് പാര്‍ട്ടിക്കാരല്ലെന്ന് പിണറായി


തിരുവനന്തപുരം: സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട്‌ അന്ത്യ അത്താഴത്തിന്റെ ചിത്രത്തെ വികലമായി ചിത്രീകിരിച്ച ബോര്‍ഡ്‌ വച്ചത്‌ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്രൈസ്തവരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടുവെന്ന്‌ അറിഞ്ഞയുടന്‍ ആരും പറയാതെ തന്നെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട്‌ അത്‌ മാറ്റിയതായും അദ്ദേഹം അറിയിച്ചു. ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ട്‌ അര മണിക്കൂറിനുള്ളില്‍ തന്നെ സ്ഥലത്തെ പ്രാദേശിക നേതാക്കന്മാര്‍ ഇടപെട്ട്‌ അതവിടെ നിന്ന്‌ മാറ്റിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഈ ബോര്‍ഡ് വയ്ക്കലും മാറ്റലും നടന്നത്. എന്നാല്‍ ബോര്‍ഡ്‌ ഉയര്‍ന്ന ഉടന്‍ എടുത്ത ചിത്രമാകാം ഒരു പ്രമുഖ മലയാള ദിനപത്രം പ്രസിദ്ധീകരിച്ചത്‌.

Comment: ബോര്‍ഡ് വെച്ചതു പിന്നെയാര്‌ ? മനോരമയാകും .
-കെ എ സോളമന്‍

Saturday 4 February 2012

പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ പാടില്ല - ശശി തരൂര്‍



കൊച്ചി: പാര്‍ട്ടി ആകെ ഒരു ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നതിനു പകരം പാര്‍ട്ടിക്കകത്ത് വിവിധ ഗ്രൂപ്പുകള്‍ തിരിഞ്ഞുള്ള പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്ന് ശശി തരൂര്‍ എം.പി. പാര്‍ട്ടിക്കകത്ത് ഗ്രൂപ്പുകള്‍ പാടില്ലെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഗ്രൂപ്പുകളോടുള്ള അതൃപ്തി തരൂര്‍ വ്യക്തമാക്കിയത്. ഗ്രൂപ്പ് വേണ്ടെന്നാണ് അഭിപ്രായമെങ്കിലും അതിനെ വിമര്‍ശിക്കാന്‍ തക്ക പ്രവര്‍ത്തന പരിചയമൊന്നും രാഷ്ട്രീയത്തില്‍ തനിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.

Comment: ഒരു തരൂര്‍ ഗ്രൂപ്പിനുള്ള സ്കോപ്പ്  കാണുന്നുണ്ട്.
-കെ എ സോളമന്‍ 

Thursday 2 February 2012

സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു: സിബല്‍



ന്യൂഡല്‍ഹി: എ.രാജ മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ 122 ടു ജി ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍. സ്‌പെക്ട്രം വിവാദത്തെത്തുടര്‍ന്നുണ്ടായ അവ്യക്തത പരിഹരിക്കാന്‍ കോടതി വിധി സഹായകമാണെന്ന് സിബല്‍ പറഞ്ഞു. കോടതി വിധി വന്ന ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങുമായി സിബല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രധാനമന്ത്രിയ്‌ക്കോ പി.ചിദംബരത്തിനോ ഇടപാടില്‍ പങ്കില്ലെന്ന സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി ശരിവെച്ചുവെന്ന് സിബല്‍ അവകാശപ്പെട്ടു. എന്‍.ഡി.എ സര്‍ക്കാരിന്റെ ടെലികോം നയങ്ങള്‍ക്ക് പോരായ്മകളുണ്ടായിരുന്നു. ലേലം നടത്താതെ ലൈസന്‍സ് നല്‍കുന്ന രീതി തുടങ്ങിവെച്ചത് എന്‍.ഡി.എ സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ബി.ജെ.പി ജനങ്ങളോട് കുറ്റസമ്മതം നടത്തണമെന്ന് സിബല്‍ ആവശ്യപ്പെട്ടു.

ട്രായ് ശുപാര്‍ശകളനുസരിച്ച് പുതിയ ലേലം നടത്തും. ലൈസന്‍സ് റദ്ദാക്കുന്നത് നിലവിലെ സേവനങ്ങളെ ബാധിക്കില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
 
Comment: വിധിസ്വാഗതം ചെയ്യാതെ നിരവാഹമില്ലല്ലോ ?പ്രധാനമന്ത്രിയ്‌ക്കോ പി.ചിദംബരത്തിനോ ഇടപാടില്‍ പങ്കില്ലെന്നും കോടതി  പറഞ്ഞോ? ?
-K A Solaman
 

Wednesday 1 February 2012

നാദാപുരത്ത് മുല്ലപ്പള്ളിയുടെ പോസ്റ്റര്‍ നശിപ്പിച്ച നിലയില്‍



കണ്ണൂരില്‍ പോസ്റ്റര്‍ വിവാദം ചൂട് പിടിക്കുന്നതിനിടയില്‍ കോഴിക്കോട് നാദപുരത്ത് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍. മുല്ലപ്പെള്ളിയുടെ വികസന നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്.

കോണ്‍ഗ്രസിന്റെ വടകര പാര്‍ലമെന്റ്‌ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ പി സുധീഷ്‌ കുമാറിന്റെ നേതൃത്വത്തിലാണ് പോസ്റ്ററുകള്‍ നശിപ്പിച്ചത്. പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും ഇവര്‍ തോട്ടില്‍ ഒഴുക്കികളയുകയായിരുന്നു. മുല്ലപ്പള്ളിയുടെ പോസറ്ററുകള്‍ക്ക് പകരം സുധാകരന്റെ പോസ്റ്റര്‍ വയ്ക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

പോസ്റ്റര്‍ വിവാദത്തില്‍ കണ്ണൂര്‍ എസ് പി അനൂപ് കുരുവിള ജോണിനെ പ്രശംസിച്ച് നേരത്തെ മുല്ലപ്പള്ളി രംഗത്ത് വന്നിരുന്നു. മുല്ലപ്പള്ളിയുടെ പ്രശംസ അനവസരത്തിലുള്ളതായിരുന്നെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് മുല്ലപ്പള്ളിയും സുധാകരനും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്.
Comment: കാള യ്ക്ക് ചുവപ്പ് പാടില്ല  , ഖദര്‍ വേഷക്കാര്‍ക്ക് പോസ്റ്ററും  .
-കെ എ സോളമന്‍