Wednesday, 1 February 2012

നാദാപുരത്ത് മുല്ലപ്പള്ളിയുടെ പോസ്റ്റര്‍ നശിപ്പിച്ച നിലയില്‍



കണ്ണൂരില്‍ പോസ്റ്റര്‍ വിവാദം ചൂട് പിടിക്കുന്നതിനിടയില്‍ കോഴിക്കോട് നാദപുരത്ത് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍. മുല്ലപ്പെള്ളിയുടെ വികസന നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്.

കോണ്‍ഗ്രസിന്റെ വടകര പാര്‍ലമെന്റ്‌ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ പി സുധീഷ്‌ കുമാറിന്റെ നേതൃത്വത്തിലാണ് പോസ്റ്ററുകള്‍ നശിപ്പിച്ചത്. പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും ഇവര്‍ തോട്ടില്‍ ഒഴുക്കികളയുകയായിരുന്നു. മുല്ലപ്പള്ളിയുടെ പോസറ്ററുകള്‍ക്ക് പകരം സുധാകരന്റെ പോസ്റ്റര്‍ വയ്ക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

പോസ്റ്റര്‍ വിവാദത്തില്‍ കണ്ണൂര്‍ എസ് പി അനൂപ് കുരുവിള ജോണിനെ പ്രശംസിച്ച് നേരത്തെ മുല്ലപ്പള്ളി രംഗത്ത് വന്നിരുന്നു. മുല്ലപ്പള്ളിയുടെ പ്രശംസ അനവസരത്തിലുള്ളതായിരുന്നെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് മുല്ലപ്പള്ളിയും സുധാകരനും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്.
Comment: കാള യ്ക്ക് ചുവപ്പ് പാടില്ല  , ഖദര്‍ വേഷക്കാര്‍ക്ക് പോസ്റ്ററും  .
-കെ എ സോളമന്‍

1 comment: