Sunday, 5 February 2012

അന്ത്യ അത്താഴം: ബോര്‍ഡ് വച്ചത് പാര്‍ട്ടിക്കാരല്ലെന്ന് പിണറായി


തിരുവനന്തപുരം: സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട്‌ അന്ത്യ അത്താഴത്തിന്റെ ചിത്രത്തെ വികലമായി ചിത്രീകിരിച്ച ബോര്‍ഡ്‌ വച്ചത്‌ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്രൈസ്തവരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടുവെന്ന്‌ അറിഞ്ഞയുടന്‍ ആരും പറയാതെ തന്നെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട്‌ അത്‌ മാറ്റിയതായും അദ്ദേഹം അറിയിച്ചു. ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ട്‌ അര മണിക്കൂറിനുള്ളില്‍ തന്നെ സ്ഥലത്തെ പ്രാദേശിക നേതാക്കന്മാര്‍ ഇടപെട്ട്‌ അതവിടെ നിന്ന്‌ മാറ്റിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഈ ബോര്‍ഡ് വയ്ക്കലും മാറ്റലും നടന്നത്. എന്നാല്‍ ബോര്‍ഡ്‌ ഉയര്‍ന്ന ഉടന്‍ എടുത്ത ചിത്രമാകാം ഒരു പ്രമുഖ മലയാള ദിനപത്രം പ്രസിദ്ധീകരിച്ചത്‌.

Comment: ബോര്‍ഡ് വെച്ചതു പിന്നെയാര്‌ ? മനോരമയാകും .
-കെ എ സോളമന്‍

1 comment: