തിരുവനന്തപുരം: കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യയിലെ നിയമം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഇറ്റലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യ വഴങ്ങില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമം അനുസരിച്ച് കേസ് പരിഗണിക്കണമെന്നായിരുന്നു ഇറ്റലിയുടെ ആവശ്യമാണ് കേന്ദ്രപ്രതിരോധ മന്ത്രി തള്ളിയിരിക്കുന്നത്. നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവം വളരെ ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. കേസിലെ അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുന്നുവെന്നും ആന്റണി പറഞ്ഞു.
Comment: പതുക്കെ പറ, ഇറ്റലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യ വഴങ്ങില്ലെന്ന് പറയുന്നത് സോണിയ കേള്‍ക്കണ്ട .
- കെ എ സോളമന്‍
No comments:
Post a Comment