Saturday, 4 February 2012

പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ പാടില്ല - ശശി തരൂര്‍



കൊച്ചി: പാര്‍ട്ടി ആകെ ഒരു ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നതിനു പകരം പാര്‍ട്ടിക്കകത്ത് വിവിധ ഗ്രൂപ്പുകള്‍ തിരിഞ്ഞുള്ള പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്ന് ശശി തരൂര്‍ എം.പി. പാര്‍ട്ടിക്കകത്ത് ഗ്രൂപ്പുകള്‍ പാടില്ലെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഗ്രൂപ്പുകളോടുള്ള അതൃപ്തി തരൂര്‍ വ്യക്തമാക്കിയത്. ഗ്രൂപ്പ് വേണ്ടെന്നാണ് അഭിപ്രായമെങ്കിലും അതിനെ വിമര്‍ശിക്കാന്‍ തക്ക പ്രവര്‍ത്തന പരിചയമൊന്നും രാഷ്ട്രീയത്തില്‍ തനിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.

Comment: ഒരു തരൂര്‍ ഗ്രൂപ്പിനുള്ള സ്കോപ്പ്  കാണുന്നുണ്ട്.
-കെ എ സോളമന്‍ 

1 comment: