Wednesday 27 February 2013

മന്ത്രി അനൂപ് ജേക്കബിനെതിരെ മൂന്നാമതും വിജിലന്‍സ് അന്വേഷണം



തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിനെതിരേ മൂന്നാമതും വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. വ്യാജ ആധാരങ്ങള്‍ ചമച്ച് ഭൂമി മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്ത കേസില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തെന്നാണ് മന്ത്രിക്കെതിരായ ആരോപണം.
ഓര്‍മശക്തിയും ചലനശേഷിയും നഷ്ടപ്പെട്ടു കിടക്കയില്‍ കഴിയുന്ന 91 വയസുള്ള നീലേശ്വരം സ്വദേശിനി കോക്കല്‍ വീട്ടില്‍ ഉച്ചിരിയമ്മ എന്ന സ്ത്രീയുടെ വസ്തുവകകള്‍ രണ്ട് ആധാരങ്ങള്‍ ചമച്ച് സബ് രജിസ്റ്റാര്‍ എ. ദാമോദരന്‍ മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കിയെന്നായിരുന്നു കേസ്. സംഭവത്തില്‍ എ. ദാമോദരനെ രജിസ്ട്രേഷന്‍ ഐ.ജിയായിരുന്ന കെ. ആര്‍. ദേവാനന്ദ് സസ്‌പെന്‍ന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അനൂപ് ജേക്കബും ജോണി നെല്ലൂരും ചേര്‍ന്ന് ദാമോദരനെ തിരിച്ചെടുക്കുകയും ദേവാനന്ദിനെ സ്ഥലം മാറ്റുകയും ചെയ്തു.
ഇക്കാര്യത്തെ ചോദ്യം ചെയ്തു കൊണ്ട് ദേശീയ റേഷന്‍ കാര്‍ഡ് അസോസിയേഷന്‍ പ്രസിഡന്റ് ബേബി മുക്കാടന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ 26ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം വിജിലന്‍സ് ഡയറക്റ്റര്‍ക്കാണു കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കമന്‍റ് : വിജിലന്‍സ് വകുപ്പ് അനൂപിനെ ഏല്‍പ്പിച്ചു പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. 
-കെ എ സോളമന്‍ 

Monday 25 February 2013

കരാട്ടെ കിഡ് !- ജന്‍മഭൂമി 26 ഫെബ്രുവരി


ഈ പാട്ടിനുണ്ടേ അമ്പിളിച്ചന്തം


''എനിക്കെന്നല്ല ഈ പാട്ടു പാടാന്‍ ആര്‍ക്ക് അവസരം കിട്ടിയാലും അവരുടെ ഭാഗ്യം തന്നെയാണീ പാട്ട്''


സിതാര ചെറിയൊരു കുസൃതിക്കാരിയാണ്. സ്വരം കൊണ്ട് കുസൃതി കാട്ടുന്ന നല്ല പാട്ടുകാരി. ഗായികയാരെന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ സിതാര പാടി അദ്ഭുതപ്പെടുത്തുന്നത് ഇതാദ്യമല്ല. പക്ഷേ സംസ്ഥാന അവാര്‍ഡ് സിതാരയെ തേടിയെത്തുന്നത് ഇതാദ്യം. ഒത്തിരി ഒത്തിരി സന്തോഷത്തോടെ, വിനയം കൈവിടാതെ, തന്നെ സ്‌നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, എല്ലാവര്‍ക്കുമായി ഈ അവാര്‍ഡ് മധുരം പങ്കിടുകയാണ് സിതാര. ഏന്‌ണ്ടോടീ അമ്പിളിച്ചന്തം ഏനുണ്ടോടീ താമരച്ചന്തം... എന്നു സിതാര ഹൃദയത്തിന്റെ സ്വരത്തിലാണ് പാടിയത്. ഇപ്പോള്‍ മലയാളക്കരയാകെ ഒന്നായിപ്പറയുന്നു ഈ പാട്ടിന് അമ്പിളിച്ചന്തവും താമരച്ചന്തവും മാരിവില്‍ച്ചന്തവുമുണ്ടേ...ന്ന്.

ഒന്നിനൊന്നു വ്യത്യസ്തമായ പാട്ടുകളാണ് സിതാരയെത്തേടിയെത്തിയിട്ടുള്ളത്. അതില്‍ ഒടുവിലെത്തിയ ഈ ഗാനം നല്ല അവസരത്തോടൊപ്പം സിതാരയ്ക്കു സമ്മാനിച്ചത് ഭാഗ്യം കൂടിയാണ്. സെല്ലുലോയ്ഡിലെ പാട്ട് ഇത്രയും നല്ലതായതിന്റെ ക്രെഡിറ്റ് പാട്ടിന്റെ ശില്‍പ്പിയായ എം.ജയചന്ദ്രന്‍ സാറിനാണ് സിതാര നല്‍കുന്നത്. അത് പാടാന്‍ കിട്ടിയ അവസരത്തിന് ജയചന്ദ്രന്‍ സാറിനും കമല്‍സാറിനും ഒരുപോലെ നന്ദിയും പറയും. ഫോണിലൂടെ, എം.ജയചന്ദ്രന്‍ തന്നെയാണ് സിതാരയെ പാട്ടു പാടാന്‍ വിളിച്ചത്. സിനിമയുടെ പശ്ചാത്തലവും സന്ദര്‍ഭവും പറഞ്ഞു കൊടുത്ത്, ഈണവും മൂളിക്കേള്‍പ്പിച്ചു. ''സ്വരത്തില്‍ അധികം മോഡ്യുലേഷനൊന്നും ആവശ്യമില്ലാത്ത നാടോടിപ്പാട്ടിന്റെ ഈണം കേട്ടപ്പോള്‍ തന്നെ വല്യ ഇഷ്ടമായി. ഈ പാട്ടു കിട്ടിയത് ഭാഗ്യമാണല്ലോ എന്ന് മനസ്സില്‍ കരുതുകയും ചെയ്തു. എനിക്കെന്നല്ല ഈ പാട്ടു പാടാന്‍ ആര്‍ക്ക് അവസരം കിട്ടിയാലും അവരുടെ ഭാഗ്യം തന്നെയാണീ പാട്ട് ''-സിതാര പറഞ്ഞു. 

കമന്‍റ്:  സിതാര നന്നായ് പാടിയിരിക്കുന്നു, അവാഡിന് അര്‍ഹമായ ആലാപനം
-കെ എ സോളമന്‍ 

Saturday 23 February 2013

ഹില്ലരിയുടെ പ്രസംഗത്തിന് 'വിലയേറും'; ഒന്നിന് ഒരു കോടി









വാഷിങ്ടണ്‍: യു.എസ്. വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഏറ്റവുമധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് റെക്കോഡിട്ട ഹില്ലരി ക്ലിന്‍റണ്‍ സ്ഥാനമൊഴിഞ്ഞ ശേഷവും വാര്‍ത്ത സൃഷ്ടിക്കുന്നു.
ഔദ്യോഗിക പദവിയൊഴിഞ്ഞ ഹില്ലരിയെ പ്രസംഗിപ്പിക്കാന്‍ വേദിയില്‍ കയറ്റണമെങ്കില്‍ ചെലവ് ചില്ലറയല്ല. രണ്ട് ലക്ഷം ഡോളര്‍ (ഏകദേശം ഒരുകോടി രൂപ) മുടക്കണമെന്നാണ് ഹില്ലരിയുടെ പ്രസംഗത്തിന്റെ ചുമതലയുള്ള ന്യുയോര്‍ക്കിലെ ഹാരി വാക്കര്‍ ഏജന്‍സി പറയുന്നത്.
ലോകത്തിലെതന്നെ ഏറ്റവുമധികം 'വിലയേറിയ' പ്രസംഗകരില്‍ ഒരാളായി ഇതോടെ ഹില്ലരി മാറും. എന്നാല്‍ ചില പ്രസംഗങ്ങള്‍ സൗജന്യമായി നടത്തുമെന്ന് ഇവര്‍ വ്യക്തമാക്കി.
വിദേശകാര്യ സെക്രട്ടറി പദവിയില്‍ നിന്ന് കഴിഞ്ഞമാസമാണ് ഹില്ലരി വിരമിച്ചത്. 1.86 ലക്ഷം ഡോളര്‍ ആയിരുന്നു മാസശമ്പളം. ഭര്‍ത്താവ് ബില്‍ ക്ലിന്‍റണ്‍ 1.80 ലക്ഷം ഡോളറാണ് ഓരോ പ്രസംഗത്തിനും ഈടാക്കുന്നത്. 11 വര്‍ഷത്തിനിടെ 471 പ്രസംഗങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു.

കമന്‍റ്:  ഹില്ലരി തന്നെ വേണമെന്നില്ലെങ്കില്‍ ഇവിടെ കേരളത്തില്‍ നിന്നു ആളെ വിട്ടുതരാം, അഞ്ചു പൈസ മുടക്കില്ല, ഒക്കുമെങ്കില്‍ ഒരു കട്ടം ചായ കൊടുത്താല്‍ മതി.
-കെ എ സോളമന്‍  

Friday 22 February 2013

പുരസ്കാര പ്രഭയില്‍ സെല്ലുലോയ്ഡ്‌


തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവ്‌ ജെ.സി.ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്‌ 2012ലെ മികച്ച സിനിമ. മികച്ച സിനിമയടക്കം ഏഴു പുരസ്കാരങ്ങള്‍ നേടി സെല്ലുലോയ്ഡ്‌ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഭയില്‍ തിളങ്ങി.

അയാളും ഞാനും തമ്മില്‍ സംവിധാനം ചെയ്ത ലാല്‍ജോസാണ്‌ മികച്ച സംവിധായകന്‍. സെല്ലുലോയ്ഡ്‌, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ അഭിനയത്തിന്‌ പൃഥ്വിരാജ്‌ മികച്ച നടനായി. 22 ഫീമെയ്‌ല്‌ കോട്ടയം, നിദ്ര എന്നീ സിനിമകളിലെ അഭിനയം റിമാ കല്ലിങ്കലിനെ മികച്ച നടിയാക്കി. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിയാണ്‌ മികച്ച രണ്ടാമത്തെ സിനിമ. കളിയച്ഛന്‍ എന്നസിനിമയിലെ അഭിനയത്തിന്‌ മനോജ്‌ കെ. ജയന്‍ രണ്ടാമത്തെ നടനായി. ഷട്ടറിലെ അഭിനയമികവിന്‌ സജിത മഠത്തില്‍ രണ്ടാമത്തെ നടിക്കുള്ള പുരസ്കാരത്തിന്‌ അര്‍ഹമായി. 
കമന്‍റ്: ഒരു വര്ഷം താമസിച്ചെങ്കിലും റീമയ്ക്ക് ത്തന്നെയാണ് അവാര്ഡ് കിട്ടേണ്ടത്? മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ പ്രായത്തെ ഇന്യെങ്കിലും അംഗീകരിക്കുന്നതുകൊള്ളാം.
-കെ എ സോളമന്‍ 

Wednesday 20 February 2013

മദ്യം വാങ്ങുന്നതിനുള്ളപ്രായപരിധി 21 വയസ്സാക്കുന്നു


ശേഷം മെഡിക്കല്‍ കോളേജില്‍...






















തിരുവനന്തപുരം: മദ്യം വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള പ്രായപരിധി 21 വയസ്സായി ഉയര്‍ത്തുന്നു. ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന 2013 ലെ കേരള അബ്കാരി ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഗവര്‍ണറുടെ അനുമതിലഭിക്കുന്നതോടെ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള അബ്കാരി നിയമപ്രകാരം 18 വയസ്സാണ് മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഉയര്‍ന്ന പ്രായപരിധി. എന്നാല്‍ 2011-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അബ്കാരി നയത്തില്‍ ഇതു 21 ആക്കി ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 
അതിന്റെ തുടര്‍ച്ചയായി വേണ്ട ഭേദഗതി നിയമത്തില്‍ വരുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രായപരിധി ഉയര്‍ത്തിക്കൊണ്ടുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.ഇതിനുപുറമേ സിനിമയടക്കമുള്ള ദൃശ്യമാധ്യമങ്ങളില്‍ മദ്യപാന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ 'മദ്യം ആരോഗ്യത്തിന് ഹാനികരം' എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതി കാട്ടണമെന്നും പുതിയ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് അടയ്‌ക്കേണ്ട 'ഗ്യാലനേജ് ഫീസ്' വര്‍ദ്ധിപ്പിക്കുന്നതിനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. 
കമന്‍റ്: ആധാര്‍ കാര്‍ഡിന്റെ ഉപയോഗം ഇപ്പോഴാ മനസ്സിലായത്. വയസ് തെളി യിക്കാന്‍ ഈ കാര്ഡ് ഇനി പറ്റില്ലെന്ന് പറയുമോ? അദ്ധ്യാപകരുടെ പണി കൂടി, സ്കൂള്‍ കുട്ടികള്‍ക്ക് പിംപിരിയാകന്‍ അദ്ധ്യാപകര്‍ സഹായിക്കേണ്ടി വരും
-കെ എ സോളമന്‍ 

Tuesday 19 February 2013

രാജിവെക്കില്ലെന്ന് ആന്‍റണി



ന്യൂഡല്‍ഹി: അഗസ്ത-വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും അതുകൊണ്ടുതന്നെ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിരോധമന്ത്രി എ.കെ. ആന്‍റണി വ്യക്തമാക്കി.

വിവാദ കോപ്റ്റര്‍കരാറിലെ എല്ലാ രേഖകളും പാര്‍ലമെന്‍റില്‍ വെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാറിന്റെ കൈകള്‍ ശുദ്ധമാണ്. പ്രതിരോധ ഇടപാടുകള്‍ സുതാര്യമാക്കുന്നതിന് ഓരോ ഘട്ടത്തിലും നടപടികളെടുത്തിട്ടും കോഴ നല്‍കിയെന്ന ആരോപണങ്ങളില്‍ ദുഃഖമുണ്ട്. സേനയ്ക്ക് ആയുധം വാങ്ങുന്നതില്‍ രാഷ്ട്രീയതീരുമാനമൊന്നുമില്ല. ഇറ്റലിയില്‍നിന്ന് ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും -ആന്‍റണി വ്യക്തമാക്കി.

മാധ്യമങ്ങളില്‍ വാര്‍ത്തവന്ന അന്നുതന്നെ നടപടിയെടുത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യം സുസജ്ജമാണ്. ആധുനികീകരണത്തിന് പണം നല്‍കുന്നില്ലെന്നുള്ള വാദത്തില്‍ കഴമ്പില്ല. ഇപ്പോള്‍ പ്രതിരോധമന്ത്രാലയമാണ് കോഴയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യംചെയ്യുന്നത്. വിദേശമന്ത്രാലയത്തിന്റെ സഹായം ആവശ്യമുള്ളപ്പോള്‍ അത് തേടും. പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇക്കാര്യത്തില്‍ അഭിപ്രായഭിന്നതയില്ല. ഈ പ്രശ്‌നം നേരിടുന്നതില്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടാണെന്നും ആന്‍റണി വ്യക്തമാക്കി.
Comment: രാജിവെയ്ക്കില്ല, പകരം പുതിയ ഒരിനം തൊപ്പി വെക്കും 
-കെ എ സോളമന്‍ 

Monday 18 February 2013

സുധാകരന്റെ പ്രസ്താവന വ്യക്തിപരം: മുല്ലപ്പള്ളി


കോഴിക്കോട്: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ കെ.സുധാകരന്‍ എം.പി നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചു വ്യക്തിപരമാണെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്റെ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് സാഹചര്യത്തിലാണ് സുധാകരന്‍ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സുധാകരന്റെ പരാമര്‍ശം അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ നിലപാട് തെറ്റാണ്. അഭിപ്രായം പറയേണ്ടിടത്ത് കെ.പി.സി.സി പ്രസിഡന്റ് അത് ശക്തമായി പറയുക തന്നെ വേണം. പ്രസിഡന്റിന്റെ മൗനം പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ആധികാരിക റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു

Comment:  പ്രസ്താവന വ്യക്തിപരമാണ്, വ്യക്തിപരമല്ല എന്നൊക്കെ എങ്ങനെയാണു മനസ്സിലാക്കുന്നതു മുല്ലപ്പള്ളി മന്ത്രിജി ?

-കെ എ സോളമന്‍ 
.

കെ.എസ്.ആര്‍.ടി.സി തനിയെ നിന്നുപോകും – ആര്യാടന്‍











തിരുവനന്തപുരം: ഡീസല്‍ വില വര്‍ധന ഇങ്ങനെ തുടര്‍ന്നാല്‍ കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്‌ തനിയെ നിന്നുപോകുമെന്ന്‌ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നിലവില്‍ പതിനാറര കോടി രൂപയുടെ അധികബാധ്യതയാണ്‌ കെ.എസ്‌.ആര്‍.ടി.സി നേരിടുന്നത്‌. ഇത്തരത്തിലുള്ള കേന്ദ്രനയം അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 1908 കോടി രൂപയായി ഉയര്‍ന്നുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാകും. ഇപ്പോള്‍ 16.5 കോടി രൂപയാണ് പ്രതിമാസം അധികമായി വരുന്നത്. ഇതോടെ പ്രതിമാസ നഷ്ടം 91.5 കോടി രൂപയായിയെന്നും മന്ത്രി പറഞ്ഞു.
Comment: ഈ മന്ത്രി മാറേണ്ടസമയമായി എന്ന കാര്യത്തില്‍ ആര്‍ക്കും  തര്‍ക്കമില്ലെന്ന് കരുതട്ടെ. അനേകം  പേര്‍ ജീവിച്ചുപോകുന്നത് ഈ പ്രസ്ഥാനം കൊണ്ടാണ്, അതുപൂട്ടാതെ നോക്കാന്‍ കഴിവുള്ള ഒരാളെ ആര്യാടനു പകരം മന്ത്രിയാക്കുകയാണ് വേണ്ടത്.
-കെ എ സോളമന്‍  

Saturday 16 February 2013

അപമാനിച്ചവര്‍ക്ക് അടിക്കഷായം



തിരുവനന്തപുരം: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ അവബോധമുണ്ടാക്കാന്‍ ലോകമെങ്ങും 'വണ്‍ ബില്യണ്‍ റൈസ്' എന്ന പരിപാടി നടന്ന ദിവസം തന്നെയാണ് തലസ്ഥാന നഗരത്തില്‍ അമൃത മോഹന്‍ എന്ന വിദ്യാര്‍ഥിനിക്കുനേരെ അതിക്രമമുണ്ടായത്. വണ്‍ ബില്യണ്‍ റൈസിന്റെ ഭാഗമായുള്ള ബൈക്ക് റാലിക്ക് നേതൃത്വം നല്‍കിയ ശേഷം അമൃത കുടുംബവുമായി ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സര്‍ക്കാര്‍ ബോര്‍ഡുവച്ച വാഹനത്തിലെത്തിയ പൂവാലന്‍മാര്‍ പെണ്‍കുട്ടിക്കു നേരെ അശ്ലീല വര്‍ഷവുമായി തിരിഞ്ഞത്. ഇതില്‍ ഒരാള്‍ക്ക് അമൃതയില്‍ നിന്ന് നല്ല തല്ലുതന്നെ കിട്ടുകയും ചെയ്തു. പൂവാലന്റെ ഭാഗത്തു നിന്നുമുണ്ടായ അശ്ലീലവര്‍ഷത്തെ തുടര്‍ന്ന് ബഹളം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന പുരുഷന്‍മാര്‍ കാഴ്ചക്കാരായി നിന്നതിലാണ് അമൃതയ്ക്ക് വിഷമം. പിന്നീട് അമൃത പൂവാലനെ 'കൈവച്ച്' തുടങ്ങിയപ്പോള്‍ ഒപ്പം കൂടാന്‍ ആളുണ്ടായി. ഐ.ടി അറ്റ് സ്‌കൂളിനായി കരാര്‍ അടിസ്ഥാനത്തില്‍ ഓടിക്കുന്ന വാഹനത്തിന്റെ ഡ്രൈവര്‍ അനൂപിനെ പോലീസ് തിരയുന്നുണ്ട്. ഈ വാഹനത്തിലുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശിയും ബേക്കറി ജങ്ഷനു സമീപം താമസിക്കുന്നയാളുമായ മനോജിനെ വ്യാഴാഴ്ച രാത്രി തന്നെ പോലീസ് പിടികൂടിയിരുന്നു. അമൃതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മനോജിന്റെ അറസ്റ്റ് മ്യൂസിയം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കമന്‍റ് : ഒരു പെപ്പെര്‍ സ്പ്രേ യെക്കുറിച്ച് മുന്പ് കേട്ടിരുന്നു.ഇപ്പോ അത് സ്റ്റോക്കില്ലേ.? എല്ലൊടിക്കുന്ന കരാട്ടെ തന്നെ പ്രയോഗിക്കണോ? . പാവം പുരുഷന്മാര്‍. ., ഇനിയുള്ള കാലം പുരുഷന്‍മാര്‍ക്കുള്ളതല്ല.
 പെണ്ണൊരുമ്പെട്ടാല്‍ എന്നും കേട്ടിട്ടുണ്ട്. ഇപ്പോള്‍ കാണുകയും ചെയ്തു. രണ്ടുപേരുടെ ആപ്പീസ് പൂട്ടി, പണി പോയി,  ഇനി അവന്‍മാര്‍ക്ക് കാരുണ്യലോട്ടറി വിറ്റു ജീവി ക്കാം.വണ്‍ ബില്യണ്‍ റൈസ് പരിപാടിയുടെ തന്നെ ആവശ്യ മുണ്ടായിരുന്നു എന്ന തോന്നലില്ല.
കെ എ സോളമന്‍ 



പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ഇപ്പോള്‍ ആലോചനയില്ല-മാണി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ നിലവില്‍ സര്‍ക്കാരിന് ആലോചനയില്ലെന്ന് ധനമന്ത്രി കെ.എം.മാണി വ്യക്തമാക്കി. ബജറ്റിന് മുന്നോടിയായി കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിലവില്‍ സര്‍ക്കാരിന് ആലോചനയില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ ബജറ്റ് വരുമ്പോള്‍ നോക്കാം. മാര്‍ച്ച് 15 ന് അവതരിപ്പിക്കുന്നത് എന്റെ പതിനൊന്നാമത്തെ ബജറ്റാണ്. മെച്ചപ്പെട്ട ധനകാര്യ മാനേജ്‌മെന്‍റിലൂടെ സംസ്ഥാനത്ത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നികുതി പിരിച്ചെടുക്കുന്നതില്‍ പ്രതീക്ഷയില്‍ കവിഞ്ഞ മികവാണുണ്ടായത്. വാര്‍ഷിക പദ്ധതി അടങ്കലിന്റെ 50 ശതമാനം ജനവരിയോടെ ചെലവിട്ടു. അടുത്ത രണ്ടുമാസം കൊണ്ട് ഇത് 90 ശതമാനത്തിലധികമാകുമെന്നാണ് പ്രതീക്ഷ''- മാണി പറഞ്ഞു.

Comment: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിലവില്‍ സര്‍ക്കാരിന് ആലോചനയില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ ബജറ്റ് വരുമ്പോള്‍ നോക്കാം കേട്ടില്ലേ, പറഞ്ഞു പറ്റിക്കാന്‍ മാണി പണ്ടേ കേമനാണ്.
-കെ എ സോളമന്‍ 

Thursday 14 February 2013

മാര്‍ച്ച് 31നകം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്












തിരുവനന്തപുരം: മാര്‍ച്ച് 31-നകം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. വരള്‍ച്ച മൂലം സംസ്ഥാനത്ത് 7,795 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റവന്യുമന്ത്രി അടൂര്‍ പ്രകശ് പറഞ്ഞു.
Comment: റേഷന്‍ കാര്ഡ് . കണ്‍സെഷന്‍ കാര്ഡ്, ഫീ കാര്ഡ് , പ്രോഗ്രസ്സ് കാര്ഡ്, ലൈബ്രറി കാര്‍ഡ്, ലാബ് കാര്ഡ്, ഹെല്‍ത്ത് കാര്‍ഡ് ഇനി ഇതും. കാര്ഡ് ചുമക്കാന്‍ തന്നെ ഒരു സഞ്ചി വേണമല്ലോ എന്റെ ശിവനെ !
-കെ എ സോളമന്‍ 

Tuesday 12 February 2013

KAS Leaf blog: പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ ബജറ്റ് നിര്‍ദ്ദേശമായേക...

KAS Leaf blog: പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ ബജറ്റ് നിര്‍ദ്ദേശമായേക...: കോട്ടയം:സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആക്കുന്ന നിര്‍ദ്ദേശം സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. ക...

പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ ബജറ്റ് നിര്‍ദ്ദേശമായേക്കും











കോട്ടയം:സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആക്കുന്ന നിര്‍ദ്ദേശം സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. കോളേജധ്യാപകരുടെ പെന്‍ഷന്‍പ്രായം 60 ആക്കണമെന്ന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ ഇതിന്റെ മുന്നോടിയാണെന്നറിയുന്നു.

സര്‍വകലാശാലയിലെയും കോളേജുകളിലെയും അധ്യാപകര്‍ക്ക് തുല്യത എന്ന വാദമാണ് പെന്‍ഷന്‍ പ്രായം 60 ആക്കുന്നതിന് ഉന്നയിക്കുന്നത്. യു.ജി.സി. നിര്‍ദ്ദേശിക്കുന്ന പെന്‍ഷന്‍പ്രായം 65 ആണെന്നും കേരളത്തിലെ വിരമിക്കല്‍പ്രായം മറ്റു സംസ്ഥാനങ്ങളിലേതിനെക്കാള്‍ കുറവാണെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

ഉന്നതവിദ്യഭ്യാസ കൗണ്‍സിലിലെ എക്‌സിക്യുട്ടീവ് അംഗങ്ങളില്‍ ഉടന്‍ വിരമിക്കാനിരിക്കുന്ന കോളേജധ്യാപകരുള്‍പ്പെടെയുള്ളവരാണ് പുതിയ ശിപാര്‍ശയ്ക്കു പിന്നില്‍. കോളേജധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താമെന്ന് ധനമന്ത്രി കെ.എം.മാണിയും അധ്യാപകസംഘടനയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

ഒരധ്യാപകന് നാലുവര്‍ഷംകൊണ്ട് അരക്കോടിയിലേറെ രൂപയുടെ സാമ്പത്തികനേട്ടമാണ് പെന്‍ഷന്‍പ്രായം അറുപതാകുന്നതിലൂടെയുണ്ടാവുക. അതേസമയം, ഈ ശിപാര്‍ശ പ്രതികൂലമായി ബാധിക്കുന്ന തൊഴില്‍രഹിതരായ യുവാക്കളുടെ പ്രതിനിധികളുമായി കൗണ്‍സില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പെന്‍ഷന്‍പ്രായം ഉയര്‍ത്തിയാല്‍ നാലുവര്‍ഷംകൊണ്ട് 2000 തസ്തികകളിലെങ്കിലും ചെറുപ്പക്കാര്‍ക്ക് അവസരം നിഷേധിക്കപ്പെടും.

പെന്‍ഷന്‍പ്രായം ഉയര്‍ത്തിയില്ലെങ്കില്‍ 2006 മുതല്‍ 2010 വരെയുള്ള യു.ജി.സി. കുടിശ്ശിക കേന്ദ്രത്തില്‍നിന്ന് ലഭിക്കില്ലെന്ന വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. വിരമിക്കല്‍ പ്രായവും ശമ്പളകുടിശ്ശികയും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയത് മറച്ചുവെച്ചാണ് ഈ വാദം.

ശമ്പളക്കുടിശ്ശികയില്‍ നല്ലൊരു പങ്ക് ഇതിനകം സംസ്ഥന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രായം 56 ആയി തുടര്‍ന്നാല്‍, ഈ വര്‍ഷം വിരമിക്കുന്ന 700 ഓളം അധ്യാപകര്‍ക്ക് ഈ തുക ഉടന്‍ നല്‍കണം. 125 കോടി രൂപയോളം വരും ഈ തുക. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ നാല് വര്‍ഷത്തോളം ഈ തുക സര്‍ക്കാരിന്റെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന 'സാമ്പത്തിക വശ'വും പുതിയ തീരുമാനത്തിനുണ്ട്. സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍പ്രായംകൂടി ഉയര്‍ത്തിയാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തികനില ഭദ്രമായി നിലനിര്‍ത്താനാവുമെന്നതാണ് കണക്കുകൂട്ടല്‍. 
comment:  
The move by the Kerala government to hike the pension age of government employees and college professors is detrimental. The unemployed youths of Kerala would be in utter despair and sorrow by the thoughtless budge of the government. The present proposal is a backtrack from the earlier stand of the government that any decision about pension age hike would be based only on consensus with the youths. I want to know what consensus the government has reached with unemployed youths by this time. Raising the retirement age would affect a large number of educated unemployed youths in the state.
In a state like Kerala, increasing the retirement age would lead to a dangerous situation. And if retirement age is hiked it would lead to unforeseen protests and that will mark the end of the UDF government.

K A Solaman

കുര്യനാണ്‌ താരം


Athirapally waterfalls (Kerala)
Athirapally











പറഞ്ഞത്‌ ഇ.കെ.നായനാരാണ്‌, മുന്‍ കേരള മുഖ്യമന്ത്രി. അദ്ദേഹത്തിനെ ഈ കേസിലോട്ട്‌ വലിച്ചിഴക്കേണ്ടായെന്ന്‌ ഏത്‌ മുതിര്‍ന്ന നേതാവ്‌ പറഞ്ഞാലും നായനാര്‍ ചൂണ്ടിക്കാണിച്ചത്‌ ഇല്ലാതാവുന്നില്ല. അമേരിക്കയിലൊക്കെ റേപ്പ്‌ എന്നുവെച്ചാല്‍ ചായകുടിപോലെയുള്ളൂ എന്നാണ്‌ നായനാര്‍ പറഞ്ഞത്‌. . പക്ഷെ ഈ റേപ്പു ഇങ്ങു കേരളത്തില്‍ കുമളിയിലെത്തുമ്പോള്‍ വലിയ കോളിളക്കമായി.

39 പേരുണ്ടായിരുന്നുവെന്നാണ്‌ പോലീസിന്റെ സ്ഥിതിവിവരക്കണക്ക്‌.  ചായകുടിയും കഴിഞ്ഞ്‌ പറ്റും തീര്‍ത്തുപോന്നതാണ്‌. 17 വര്‍ഷങ്ങളും കഴിഞ്ഞു. എന്നിട്ടപ്പോള്‍ ഇരിക്കപ്പൊറുതിയില്ല. പ്രമുഖ ടിവി ചാനല്‍ അഭിമുഖത്തില്‍ നിന്ന്‌ മൈക്രോ ഫോണ്‍ വലിച്ചെറിഞ്ഞു പാതിവഴിയില്‍ ഇറങ്ങിയോടിയെന്നു കരുതി മാനസിക പിരിമുറുക്കം തീരെയില്ല. പക്ഷെ നിന്നുതിരിയാന്‍ നേരമില്ല. അനാവശ്യ ചോദ്യം ഒഴിവാക്കുന്ന ചാനലുകളില്‍ നിന്ന്‌ ചാനലുകളിലേക്ക്‌ നിരന്തരം പാഞ്ഞുകൊണ്ടിരിക്കുകയാണ്‌ ഭാജി. ദിവസംതോറും ചാനലുകളുടെ എണ്ണം കൂടുന്നതും പ്രശ്നമാണ്‌.

രാജ്യസഭയില്‍ ഡെപ്യൂട്ടി ചെയര്‍മാനാണ്‌, ഹമീദ്‌ അന്‍സാരിയാണ്‌ ചെയര്‍മാന്‍.  .എനിക്ക്‌ പറ്റില്ലെന്ന്‌ പറഞ്ഞു നടന്നിട്ടും അന്‍സാരിയെ ചെയര്‍മാനാക്കുകയായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം രാവിലെ വന്നിട്ട്‌ വൈകാതെ രാജ്യസഭ വിടും. പിന്നെ കുര്യന്റെ വിലാസമാണ്‌ ചൂടപ്പം വിറ്റുപോകുന്നതുപോലെയായിരുന്നു നിയമങ്ങള്‍ നിര്‍മിക്കുന്നതും വ്യാഖ്യാനിക്കുന്നതും. ഈയിടെയായി ഒട്ടുമിക്ക നിയമങ്ങളും റേപ്പിസ്റ്റുകളെ തളക്കുന്നതിനുവേണ്ടിയാണ്‌. . പരമാവധി ശിക്ഷ-റേപ്പിന്‌ ഇതാണ്‌ നിയമം. തൂക്കിക്കൊല്ലാം അല്ലെങ്കില്‍ ജീവപര്യന്തം. ഇതുരണ്ടുമല്ലാതെ ജയിലില്‍ ആജീവനാന്തം പൊരിച്ച കോഴിയും ചപ്പാത്തിയുമനുവദിക്കാന്‍ പാടില്ല. ഇങ്ങനെ നിയമം നിര്‍മിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഇടിവാളുപോലെ സുപ്രീംകോടതി വിധി. പണ്ടെങ്ങോ ചിലര്‍ ചേര്‍ന്ന്‌ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്‌ 17 വര്‍ഷം കഴിഞ്ഞുളള വിധി. കുര്യന്‍ ഞെട്ടിപ്പോയി. രാജ്യസഭയ്ക്ക്‌ അവധിയായത്‌ കൊള്ളാം. ഒരു ചാനലില്‍നിന്ന്‌ മറ്റൊന്നിലോട്ട്‌ ഓടി നിരപരാധിത്വം തെളിയിക്കാമല്ലോ?

ഒരുത്തനേം ഒരുത്തിയേയും ഇക്കാലത്ത്‌ വിശ്വസിക്കാന്‍ കൊള്ളില്ല! അന്നാമ്മച്ചേടത്തിയുടെ ചായയും പുട്ടുംകടലയും അപ്പോം മുട്ടക്കറിയും ഒത്തിരി കഴിച്ചതാണ്‌, ആ സ്നേഹം അന്നമ്മച്ചേടത്തിയോടുമുണ്ട്‌. . അത്‌ മറന്നുവെച്ചുകൊണ്ടാണ്‌ അന്നാമ്മ തനിക്കെതിരെ പ്രസ്താവന ഇറക്കിയത്‌. . വിവാദ ദിനം അതായത്‌ 1996 ഫെബ്രുവരി 19 ന്‌ തന്റെ വീട്ടില്‍ കുര്യന്‍ 7മണിവരെ ഉണ്ടായിരുന്നുവെന്ന വാദം തെറ്റ്‌, കുര്യന്‍ അഞ്ചുമണിക്കുപോയി എന്നും ഇതുകേട്ടപാടെ അന്നാമ്മയ്ക്ക്‌ മറവിരോഗമെന്ന്‌ കുര്യന്‍. . താന്‍ ഉണ്ടാക്കിക്കൊടുത്ത മുട്ടക്കറിയും അപ്പവും കഴിച്ചിട്ടുണ്ടോയെന്ന്‌ അന്നാമ്മ ചോദിക്കാതിരുന്നത്‌ കുര്യന്‌ മറവിരോഗം ബാധിച്ചിട്ടുണ്ട്‌ എന്ന സംശയതാലാണ്.  അന്നാമ്മയുടെ ഭര്‍ത്താവ്‌ പുന്നാറ്റുശേരി ഇടിക്കുള ഉണ്ടായിരുന്നെങ്കില്‍ കുര്യന്‌ ഒരു ശത്രുകൂടി കൂടിയേനെ.

സൂര്യനെല്ലി പെണ്‍കുട്ടി പറയുന്നത്‌ ‘കുര്യന്‍ ഭാജി’ തന്നെ പീഡിപ്പിച്ചുവെന്നാണ്‌. . ടിവിയില്‍ കാണുന്ന  കുര്യന്റെ മുഖം നോക്കി ചിലവല്യമ്മമാരും പറയുന്നു, ഇദ്ദേഹം പീഡിപ്പിച്ചു കാണും എന്ന്‌. . കുര്യന്‍ പറയുന്നു തന്നെ സൂര്യനെല്ലി പെണ്‍കുട്ടി പീഡിപ്പിക്കുന്നുവെന്ന്‌. അതുകൊണ്ട്‌ പീഡനം എന്ന വാക്കിന്‌ ശ്രേഷ്ഠഭാഷയില്‍ പുതിയൊരു വ്യാഖ്യാനം കൊടുക്കുന്നത്‌ നന്നായിരിക്കും. പെണ്‍കുട്ടി ഉദ്ദേശിക്കുന്ന പീഡനം തന്നെയാണോ കുര്യന്‍ ഭാജിയുടേതെന്നു അറിയണമല്ലോ.
അതിനിടെ ചില വനിതാ നേതാക്കളും കുര്യനെതിരെ പ്ലക്കാര്‍ഡും മൊബെയിലുമായി രംഗത്തിറങ്ങിയിട്ടുണ്ട്‌. , കുര്യന്‍ രാജിവെക്കണമെന്നതാണ്‌ ആവശ്യം. നേരത്തെ ഇക്കൂട്ടരുടെ സമരം കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു. ഇപ്പോള്‍ അദ്ദേഹം ശക്തനായ മന്ത്രി. കുര്യനെതിരെയുള്ള സമരം ശക്തമാകുന്നതോടെ മന്‍മോഹന്‍ സിംഗ്‌ രാജിവെയ്ക്കും, എന്നിട്ടു കുര്യന്‍ പ്രധാനമന്ത്രിയാകും!

** കെ.എ.സോളമന്‍

Sunday 10 February 2013

സൂര്യനെല്ലി: നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ആന്റണി











ദാ ഇരിക്കുന്നതല്ലേ കുരിയനെല്ലി
കോഴിക്കോട്: സൂര്യനെല്ലി കേസില്‍ സുപ്രീംകോടതി വിധി വന്ന ശേഷമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കേരളത്തിലെ വിവാദങ്ങളില്‍ കക്ഷിചേരാന്‍ തനില്ലെന്നും ആന്റണി പറഞ്ഞു.
പുനരന്വേഷണ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ട ശേഷം അതില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും ആന്റണി പറഞ്ഞു. സൂര്യനെല്ലി കേസ് 17 വര്‍ഷം മുമ്പത്തെ സംഭവമാണ്. അത് ഓര്‍ത്തെടുക്കാന്‍ താന്‍ കമ്പ്യൂട്ടറല്ല. രേഖകള്‍ പരിശോധിച്ച ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസ് തുടങ്ങുന്നത്. പരാതി ലഭിച്ചയുടന്‍ അത് ക്രൈംബ്രാഞ്ചിന് കൈമാറി. കേസില്‍ 36പേരെ ശിക്ഷിച്ചു.
കുര്യനെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 17 വര്‍ഷത്തിനിടെ ഏഴു വര്‍ഷം യു.ഡി.എഫ് സര്‍ക്കാരും 10 വര്‍ഷം ഇടതു മുന്നണി സര്‍ക്കാരുമാണ് ഭരിച്ചത്. ഇതിനിടെ നാലു മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചു. അന്ന് നടന്ന അന്വേഷണങ്ങളിലെല്ലാം തന്നെ കുര്യന്‍ കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തിയത്. തന്റെ കാലത്ത് അന്വേഷണത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും ആന്റണി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം മുഖ്യമന്ത്രി ആയിരുന്നിട്ടും വി.എസ് കേസില്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം സംസ്ഥാനത്ത് വന്നാല്‍ ആരും ഹൈക്കമാന്‍ഡ് പ്രതിനിധിയല്ല. ദല്‍ഹിയില്‍ നിന്ന് വല്ലപ്പോഴും കേരളത്തിലെത്തുന്ന തനിക്ക് ഇവിടെ പൊല്ലാപ്പുണ്ടാക്കാണമെന്നില്ല. കേരളത്തിലെ വിവാദങ്ങളില്‍ കക്ഷി ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു.

Comment:  നിയമത്തിന്റെ വഴിക്ക് പോകും-അല്ലാണ്ട് പിന്നെ, ആദര്‍ശമെന്നുവെച്ചാല്‍ വിവാദവിഷയങ്ങളില്‍ മാവിലായി ക്കാരനാവുക എന്നതാണ്

-കെ എ സോളമന്‍ 

Thursday 7 February 2013

ചിന്തന്‍ വിതുമ്പല്‍ !


awesome
















നവോദയ അപ്പച്ചന്‍ വലിയ ഷോമാനാണ്‌. മലയാള സിനിമയില്‍ ആദ്യം സിനിമാസ്കോപ്പ്‌, ത്രിഡി എന്നിവ കൊണ്ടുവന്നു കാശുവാരിയദ്ദേഹം. കോണ്‍ഗ്രസ്‌ നേതാവ്‌ സിനിമാ നടി ഷീല കോണ്‍ഗ്രസില്‍ എത്തി പ്രസിദ്ധയാകുംമുമ്പ്‌ തുമ്പോലാര്‍ച്ചയും കടത്തനാട്ടുമാക്കവുമൊക്കെ അഭിനിയിപ്പിച്ച്‌ അവരെ പ്രസിദ്ധയാക്കിയതും അപ്പച്ചന്‍. . അദ്ദേഹത്തിന്റെ കിഷ്കിന്ധാ വാട്ടര്‍ തീംപാര്‍ക്കും സൂപ്പര്‍ഹിറ്റ്‌. . പൊളിഞ്ഞത്‌ മറ്റൊരിടത്താണ്‌. രാമായണം, മഹാഭാരതം സീരിയലുകളുടെ വിജയം കണ്ട്‌ അദ്ദേഹം ദൂരദര്‍ശനുവേണ്ടി സീരിയല്‍ പിടിച്ചു. വിശുദ്ധ ബൈബിളായിരുന്നു വിഷയം. ഏതാനും എപ്പിസോഡു പിന്നിട്ടതോടെ ദൂരദര്‍ശന്‍ പടം മടക്കി. നിലത്തിരുന്നുപോയ അപ്പന്മാര്‍ അവിടെത്തന്നെ പിന്നെ കിടപ്പിലും ആയി. ബൈബിള്‍ സീരിയല്‍ പൊളിയാന്‍ മുഖ്യ കാരണമായി പറഞ്ഞത്‌ സീരിയലിലെ ഹിന്ദി സംഭാഷണമാണ്‌. . ആദവും ഹവ്വയുമൊക്കെ ഹിന്ദി പറയുന്നതു കേട്ടു ജനം നടുങ്ങി. എപ്പിസോഡുകള്‍ തുടര്‍ന്നാല്‍ യേശുക്രിസ്തുവും ഹിന്ദി പറയുമോയെന്ന പേടി. ജനം ബൈബിള്‍ സീരിയല്‍ കാണുന്നത്‌ നിര്‍ത്തി.

ഹിന്ദി നമ്മുടെ ദേശീയഭാഷയാണെന്നത്‌ ശരി. ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാന്‍ മാത്രമില്ലെങ്കിലും കൂടുതല്‍ ജനം സംസാരിക്കുന്ന ഭാഷയാണ്‌. ഹിന്ദി. പക്ഷെ ആ ഭാഷയിലെ ചില വാക്കുകള്‍ കേട്ടാല്‍ ചൊറിച്ചില്‍ തോന്നുക സ്വാഭാവികം. അത്തരമൊരു വാക്കാണ്‌ ചിന്തന്‍ ശിബിര്‍. . ഇംഗ്ലീഷില്‍ ‘ഷിവര്‍’ എന്നാണ്‌ അച്ചടിച്ചു കാണുന്നത്‌..  ഒരുപക്ഷെ ജയ്പ്പൂരിലെ കൊടിയ തണുപ്പ്‌ പ്രമാണിച്ച്‌ ഇട്ട വാക്കാവണം ഷിവര്‍, വിറയ്ക്കാതിരിക്കാനാണല്ലോ എ.കെ.ആന്റണിപ്പോലും ഖദറിന്‌ പുറമേ രണ്ട്‌ കമ്പളികള്‍ മടക്കിപ്പുതച്ചിരിക്കുന്നത്‌..  രണ്ടാമനാകുമ്പോള്‍ രണ്ടു കമ്പിളി!

ഖദര്‍വാലകളെ സംബന്ധിച്ചിടത്തോളം കസേര, സോഫാ പോലുള്ള വസ്തുക്കള്‍ അനാവശ്യമാണ്‌..  നിലത്തേ ഇരിക്കൂ, ചാരിക്കിടക്കാന്‍ പഞ്ഞിനിറച്ച ഖദര്‍ തലയിണ മാത്രം. പഞ്ഞിത്തലയിണയില്‍ ചാരിക്കിടന്നാല്‍ കാലുകള്‍ രണ്ടും യഥേഷ്ടം ചലിപ്പിക്കാം.

ചിന്തന്‍ ശിബിരത്തില്‍ രാഹുല്‍ഗാന്ധിയെ പാര്‍ട്ടി ഉപാധ്യക്ഷനാക്കിയതോടെ യുവാക്കള്‍ക്കാണ്‌ കോളടിച്ചത്‌..  മുപ്പതു ശതമാനം സംവരണമാണ്‌ പാര്‍ട്ടി നേതൃത്വത്തില്‍ അവര്‍ക്ക്‌ ലഭിക്കാന്‍ പോകുന്നത്‌. . എന്നുവെച്ചാല്‍ പിഎസ്സി പരീക്ഷ എഴുതി നേരം കളയണ്ട, ജലപീരങ്കിയില്‍ കുളിക്കാന്‍ നിന്നുകൊടുക്കണം. പാര്‍ട്ടി നേതാവിന്‌ കിട്ടുന്ന വരുമാനം ഏത്‌ ഗുമസ്ത മണിക്കാണ്‌ കിട്ടുക. 30 ശതമാനം സ്ത്രീ സംവരണം കൂടി ഏര്‍പ്പെടുത്തുന്നതോടെ യുവാക്കളുടെ സന്തോഷം പതിന്മടങ്ങാകും.

നേതാക്കളുടെ ആഡംബര ജീവിതം കുറയ്ക്കാന്‍ തീരുമാനിച്ചുവെന്നതാണ്‌ ശിബിരത്തിന്റെ മറ്റൊരു നേട്ടം. ആഡംബരം എന്തൊക്കെയെന്ന്‌ പുനര്‍നിര്‍ണയിക്കും. കാറ്റില്‍ക്ലാസും എക്സിക്യൂട്ടീവും ക്ലാസും ഇനി മുതല്‍ ആഡംബരമല്ല. മന്ത്രി ഭവനവും ഹോട്ടല്‍ സ്യൂട്ടും ആഡംബര പട്ടികയില്‍ ഉള്‍പ്പെടില്ല. ഭക്ഷണം അവശ്യ വസ്തുവായതുകൊണ്ട്‌ താജ്‌ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ ലഞ്ചും സപ്പറും ആഡംബരമേയല്ല. കോണ്‍ഗ്രസ്  ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത രാഹുലിനെ കെട്ടിപ്പിടിച്ച്‌ സോണിയാഗാന്ധി വിതുമ്പിയതോടെ ചിന്തന്‍ ശിബിരം, ചിന്തന്‍ വിതുമ്പലായി മാറി. ചുവന്നുള്ളി കൂടെക്കൊണ്ടുനടക്കാത്ത, ഒട്ടും അഭിനയശേഷി ഇല്ലാത്ത കോണ്‍ഗ്രസ്‌ നേതാക്കളാണ്‌ കഷ്ടത്തിലായത്‌. .കൂടെ വിതുമ്പാന്‍ നന്നേ പാടുപെടേണ്ടി വന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ കരയാന്‍ പാടുപെടുന്നത്‌ കണ്ട്‌ മറ്റു ചിലര്‍ വിതുമ്പിച്ചിരിച്ചു.

മകനെ കെട്ടിപ്പിടിച്ച്‌ അമ്മ പറഞ്ഞതെന്തെന്ന്‌ മാത്രം ഒരു കോണ്‍ഗ്രസുകാരനും കേട്ടില്ല. “എനിക്ക്‌ നിന്നെ കെട്ടിപ്പിടിച്ച്‌ വിതുമ്പാന്‍ കഴിയുന്നു. എന്റെ പ്രായത്തില്‍ നീ എത്തുമ്പോള്‍ ആരെ കെട്ടിപ്പിടിച്ച്‌ കരയുമെന്നോര്‍ക്കുമ്പോഴാണ്‌ എനിക്ക്‌ കരച്ചിലടക്കാന്‍ വയ്യാത്തത്‌! "" "  
രണ്ടുപേരും കണ്ണീരൊഴുക്കുന്നതു കണ്ട്‌ സകല കോണ്‍ഗ്രസുകാരും കരഞ്ഞു. ഇതുകണ്ട്‌ കരഞ്ഞ വീരപ്പമൊയ്‌ലി ജനത്തെ കരയിപ്പിക്കുന്നതിന്‌ ഡീസല്‍ വില രണ്ടു രൂപാ കൂട്ടാന്‍ ഉത്തരവാകുകയും ചെയ്തു.

**************

ഗാന്ധിജി കഴിഞ്ഞാല്‍ ഹരിജനത്തിന്റെയും ഗിരിജനത്തിന്റെയും വീടുകളില്‍ പോയി താമസിച്ച ഏക കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയെന്ന്‌ മന്ത്രി ആര്യാടന്‍, ‘ഹരിജനം’ എന്ന വാക്കു മിണ്ടിക്കൂടരുതെന്ന്‌ ഈ മന്ത്രിക്കു ആരാണ്‌ പറഞ്ഞുകൊടുക്കുക? ആര്യാടനേയും കൂട്ടരെയും ആദിവാസികള്‍ അടിച്ച മുറ്റത്തു കേറ്റിയിട്ടുവേണ്ടേ, അവിടെ പോയി താമസിക്കാന്‍.

കെ.എ.സോളമന്‍ , ജന്‍മഭൂമി 8-3-13

Wednesday 6 February 2013

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെമേല്‍ കെ.എസ്.യുക്കാര്‍ കരി ഓയില്‍ ഒഴിച്ചു


?


തിരുവനന്തപുരം: പ്ലസ് വണ്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഓഫീസില്‍ തള്ളിക്കയറിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ മേല്‍ കരി ഓയില്‍ ഒഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ എട്ടുപേരെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാല്‍ മണിയോടെയായിരുന്നു സംഭവം. സംഭവത്തെത്തുടര്‍ന്ന് സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ എട്ടുപേരെ കെ.എസ്.യു.വിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.

പ്ലസ് വണ്‍ പരീക്ഷാഫീസ് വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതികരിക്കാനാണ് ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്ങിലെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെത്തിയത്. ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തില്‍ എത്തിയ സംഘം മുദ്രാവാക്യങ്ങളുമായി ഡയറക്ടറുടെ ഓഫീസില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ കേശവേന്ദ്രകുമാറുമായി അവര്‍ ഫീസ് വര്‍ധന സംബന്ധിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. ഫീസ് വര്‍ധന മന്ത്രിസഭാതീരുമാനമാണെന്ന് ഡയറക്ടര്‍ കെ.എസ്.യു പ്രവര്‍ത്തകരോട് വിശദീകരിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് അദ്ദേഹം കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു.

കമന്‍റ് : കെ എസ് യുവിന് ഇതേ പറ്റൂ.  വിദ്യാഭ്യാസമന്ത്രി റബ്ബിന്‍റെ മേല്‍ കരി ഓയില്‍ ഒഴിച്ചിരുന്നെങ്കില്‍ കാണാമായൃന്നു പുകില്‍. .. കൈവിട്ട  കളിക്ക് കെ എസ് യു തയ്യാറല്ല, പാവം കേശവേന്ദ്രകുമാര്‍
-കെ എ സോളമന്‍ 

Tuesday 5 February 2013

സമുദായ സംഘടനകളെ രാഷ്ട്രീയക്കാര്‍ വിലക്കേണ്ട: എന്‍.എസ്.എസ്











പെരുന്ന: സമുദായസംഘടനകള്‍ക്ക്‌ വിലക്ക് കല്പിക്കാന്‍ ഒരു രാഷ്‌ട്രീയ നേതാവിനും അവകാശമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. നേതാക്കള്‍ വിരട്ടിയാല്‍ വിരളുന്ന സംഘടനയല്ല എന്‍.എസ്.എസെന്നും അദ്ദേഹം പറ‌ഞ്ഞു.
സമുദായ സംഘടനകള്‍ക്കു മേല്‍ കുതിര കയറാതെ പിണറായി സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. എന്‍.എസ്.എസും കോണ്‍ഗ്രസുമായുള്ള പ്രശ്നത്തില്‍ സി.പി.എം നേതാക്കളുടെ പ്രതികരണം അനുചിതമാണ്. എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കുറ്റപ്പെടുത്തിയുള്ള പിണറായി വിജയന്റെ പ്രസ്‌താവന അനാവശ്യമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Comment: സുമാരന്‍ നായര്‍ക്ക് കലിപ്പ് തീരണില്ല.
കെ എ സോളമന്‍ 

Monday 4 February 2013

സൂര്യനെല്ലി കേസ്‌: തുടരന്വേഷണമില്ല



തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പുതിയ ഒരു അന്വേഷണത്തിനും തയ്യാറല്ലെന്ന്‌ സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിവരുകയും ഇരയായ പെണ്‍കുട്ടി വീണ്ടും ആരോപണ വിധേയവരായവരെക്കുറിച്ച്‌ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്ത സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ മറുപടി പറയവെയാണ്‌ അന്വേഷണം നടത്തില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയത്‌. കേസ്‌ വീണ്ടും അന്വേഷിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അതറിയാവുന്നതു കൊണ്ടാണ്‌ ഇടതുമുന്നണി ഭരണകാലത്ത്‌ കേസില്‍ നടപടിയൊന്നുമുണ്ടാകാതിരുന്നത്‌. ജനങ്ങള്‍ പറയുന്ന രീതിയില്‍ കേസ്‌ നടത്താനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന്‌ നിയമസഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറി. നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിലേക്ക്‌ ഇരച്ചുകയറി മുദ്രാവാക്യംവിളിച്ചു. അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ സര്‍ക്കാരും അന്വേഷണമില്ലാതെ സന്ധിചെയ്യാനില്ലെന്ന്‌ പ്രതിപക്ഷവും നിലപാടെടുത്തതോടെ ഇന്നലത്തെ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.
കമന്‍റ്: സൂര്യനെല്ലി കേസ്‌: തുടരന്വേഷണല്ലെന്നാണ് ഇപ്പോള്‍, കുറച്ചു കഴിഞ്ഞു കേസിന്  തുടരന്വേഷണമുണ്ടെന്ന് പറയരുത്.
-കെ എ സോളമന്‍ 

Sunday 3 February 2013

സര്‍ക്കാറിന്റെ വിഘ്‌നം മാറ്റാന്‍ ചീഫ് വിപ്പിന്റെ തുലാഭാരം



ഹരിപ്പാട്: സര്‍ക്കാറിന്റെ വിഘ്‌നങ്ങളകറ്റാന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തില്‍ മഞ്ഞള്‍കൊണ്ട് തുലാഭാരം. ശനിയാഴ്ച രാവിലെയായിരുന്നു വഴിപാട്. 90 കിലോഗ്രാം മഞ്ഞളാണ് തുലാഭാരത്തട്ടില്‍ വച്ചത്. കസവ് മുണ്ടുടുത്ത് നേര്യതും പുതച്ചാണ് ചീഫ് വിപ്പ് വഴിപാടിനെത്തിയത്. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സ്‌നേഹിതനായ ഭക്തന്‍ മണ്ണാറശ്ശാലയില്‍ നേര്‍ന്ന തുലാഭാരമാണിതെന്നാണ് വഴിപാടിന് ശേഷം പി.സി.ജോര്‍ജ് പറഞ്ഞത്.
സര്‍ക്കാറിന്റെ മുന്നിലെ തടസ്സങ്ങള്‍ നീങ്ങണേയെന്നാണ് തുലാഭാരത്തട്ടിലിരുന്ന് താന്‍ പ്രാര്‍ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ദുര്‍ബലമായതിനാല്‍ സര്‍ക്കാറിന് ഭീഷണിയില്ല. സര്‍ക്കാറിനെ രക്ഷപ്പെടുത്താന്‍ പ്രാര്‍ഥന മാത്രമേ വഴിയുള്ളോയെന്ന ചോദ്യത്തിന് 'നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും' എന്നായിരുന്നു മറുപടി. സൂര്യനെല്ലിക്കേസ്സില്‍ പി.ജെ.കുര്യന്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കണം. നിരപരാധിയാണെങ്കില്‍ ക്രൂശിക്കരുത്. കരുണാകരനെ പ്രതിയാക്കിയ ചാരക്കേസ് എല്ലാവര്‍ക്കും പാഠമാണ്. സൂര്യനെല്ലിക്കേസ്സില്‍ രണ്ടാഴ്ചയ്ക്കുശേഷം വ്യക്തമായ അഭിപ്രായം പറയാമെന്നും ജോര്‍ജ് പറഞ്ഞു.

കമന്‍റ് :ഒരുപത്രത്തില്‍ 94 കിലോ മഞ്ഞള്‍, മറ്റൊന്നില്‍ 96, മാധ്യമത്തില്‍. 93കിലോ. 93.മാതൃഭൂമിയില്‍ 90കിലോ  എന്തിനാണ് 15 കിലോകുറച്ചു പറയുന്നതെന്ന്  ഈ പത്രക്കാര്‍ ഒന്നു വ്യക്തമാക്കുമോ?വിഘ്‌നം മാറ്റി വരുമ്പോള്‍ ജാര്‍ജ്ജ് തന്നെ മുന്നണിയില്‍ നിന്നു പുറത്താവുമോ?   തുലാഭാരം നടത്തിയ വിവരം പൂഞ്ഞാര്‍ പള്ളി വികാരി  അറിയണ്ട. 
-കെ എ സോളമന്‍ 

Saturday 2 February 2013

അന്വേഷിക്കേണ്ടത് വി.എസിന്റെ പങ്ക് – എം.കെ ദാമോദരന്‍











കൊച്ചി: സൂര്യനെല്ലിക്കേസില്‍ വി.എസ് അച്ചുതാനന്ദന്റെ പങ്കാണ് അന്വേഷിക്കേണ്ടതെന്ന് മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ ദാമോദരന്‍. ബോധപൂര്‍വം ഒരാളെ പ്രതിയാക്കാന്‍ ശ്രമിക്കുന്നതും പ്രതികളല്ലാത്ത ആളുകളെ പ്രതിചേര്‍ക്കാന്‍ ശ്രമം നടത്തുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളല്ലാത്തവരെ പ്രതികളാക്കാന്‍ ശ്രമിക്കുന്ന ആളാണ് വി.എസ്. സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെ പ്രതിയാക്കാന്‍ സി.പി.എമ്മിലെ ഉന്നത നേതാവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പരപ്രേരണയാലാണ് പെണ്‍കുട്ടി കുര്യന്റെ പേര് പറഞ്ഞതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരുന്നുവെന്നും ദാമോദരന്‍ പറഞ്ഞു.

കമന്‍റ്  :എന്തു ചെയ്യാം രാമോരാ, വി എസ് പറയുന്നതാണ് കൂടുതല്‍ ജനത്തിന്നും സ്വീകാര്യം.
-കെ എ സോളമന്‍