Monday 4 February 2013

സൂര്യനെല്ലി കേസ്‌: തുടരന്വേഷണമില്ല



തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ പുതിയ ഒരു അന്വേഷണത്തിനും തയ്യാറല്ലെന്ന്‌ സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിവരുകയും ഇരയായ പെണ്‍കുട്ടി വീണ്ടും ആരോപണ വിധേയവരായവരെക്കുറിച്ച്‌ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്ത സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ മറുപടി പറയവെയാണ്‌ അന്വേഷണം നടത്തില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയത്‌. കേസ്‌ വീണ്ടും അന്വേഷിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അതറിയാവുന്നതു കൊണ്ടാണ്‌ ഇടതുമുന്നണി ഭരണകാലത്ത്‌ കേസില്‍ നടപടിയൊന്നുമുണ്ടാകാതിരുന്നത്‌. ജനങ്ങള്‍ പറയുന്ന രീതിയില്‍ കേസ്‌ നടത്താനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന്‌ നിയമസഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറി. നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിലേക്ക്‌ ഇരച്ചുകയറി മുദ്രാവാക്യംവിളിച്ചു. അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ സര്‍ക്കാരും അന്വേഷണമില്ലാതെ സന്ധിചെയ്യാനില്ലെന്ന്‌ പ്രതിപക്ഷവും നിലപാടെടുത്തതോടെ ഇന്നലത്തെ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.
കമന്‍റ്: സൂര്യനെല്ലി കേസ്‌: തുടരന്വേഷണല്ലെന്നാണ് ഇപ്പോള്‍, കുറച്ചു കഴിഞ്ഞു കേസിന്  തുടരന്വേഷണമുണ്ടെന്ന് പറയരുത്.
-കെ എ സോളമന്‍ 

No comments:

Post a Comment