Wednesday 20 February 2013

മദ്യം വാങ്ങുന്നതിനുള്ളപ്രായപരിധി 21 വയസ്സാക്കുന്നു


ശേഷം മെഡിക്കല്‍ കോളേജില്‍...






















തിരുവനന്തപുരം: മദ്യം വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള പ്രായപരിധി 21 വയസ്സായി ഉയര്‍ത്തുന്നു. ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന 2013 ലെ കേരള അബ്കാരി ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഗവര്‍ണറുടെ അനുമതിലഭിക്കുന്നതോടെ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള അബ്കാരി നിയമപ്രകാരം 18 വയസ്സാണ് മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഉയര്‍ന്ന പ്രായപരിധി. എന്നാല്‍ 2011-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അബ്കാരി നയത്തില്‍ ഇതു 21 ആക്കി ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 
അതിന്റെ തുടര്‍ച്ചയായി വേണ്ട ഭേദഗതി നിയമത്തില്‍ വരുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രായപരിധി ഉയര്‍ത്തിക്കൊണ്ടുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.ഇതിനുപുറമേ സിനിമയടക്കമുള്ള ദൃശ്യമാധ്യമങ്ങളില്‍ മദ്യപാന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ 'മദ്യം ആരോഗ്യത്തിന് ഹാനികരം' എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതി കാട്ടണമെന്നും പുതിയ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് അടയ്‌ക്കേണ്ട 'ഗ്യാലനേജ് ഫീസ്' വര്‍ദ്ധിപ്പിക്കുന്നതിനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. 
കമന്‍റ്: ആധാര്‍ കാര്‍ഡിന്റെ ഉപയോഗം ഇപ്പോഴാ മനസ്സിലായത്. വയസ് തെളി യിക്കാന്‍ ഈ കാര്ഡ് ഇനി പറ്റില്ലെന്ന് പറയുമോ? അദ്ധ്യാപകരുടെ പണി കൂടി, സ്കൂള്‍ കുട്ടികള്‍ക്ക് പിംപിരിയാകന്‍ അദ്ധ്യാപകര്‍ സഹായിക്കേണ്ടി വരും
-കെ എ സോളമന്‍ 

No comments:

Post a Comment