Wednesday, 6 February 2013

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെമേല്‍ കെ.എസ്.യുക്കാര്‍ കരി ഓയില്‍ ഒഴിച്ചു


?


തിരുവനന്തപുരം: പ്ലസ് വണ്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഓഫീസില്‍ തള്ളിക്കയറിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ മേല്‍ കരി ഓയില്‍ ഒഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ എട്ടുപേരെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാല്‍ മണിയോടെയായിരുന്നു സംഭവം. സംഭവത്തെത്തുടര്‍ന്ന് സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ എട്ടുപേരെ കെ.എസ്.യു.വിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.

പ്ലസ് വണ്‍ പരീക്ഷാഫീസ് വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതികരിക്കാനാണ് ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്ങിലെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെത്തിയത്. ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തില്‍ എത്തിയ സംഘം മുദ്രാവാക്യങ്ങളുമായി ഡയറക്ടറുടെ ഓഫീസില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ കേശവേന്ദ്രകുമാറുമായി അവര്‍ ഫീസ് വര്‍ധന സംബന്ധിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. ഫീസ് വര്‍ധന മന്ത്രിസഭാതീരുമാനമാണെന്ന് ഡയറക്ടര്‍ കെ.എസ്.യു പ്രവര്‍ത്തകരോട് വിശദീകരിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് അദ്ദേഹം കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു.

കമന്‍റ് : കെ എസ് യുവിന് ഇതേ പറ്റൂ.  വിദ്യാഭ്യാസമന്ത്രി റബ്ബിന്‍റെ മേല്‍ കരി ഓയില്‍ ഒഴിച്ചിരുന്നെങ്കില്‍ കാണാമായൃന്നു പുകില്‍. .. കൈവിട്ട  കളിക്ക് കെ എസ് യു തയ്യാറല്ല, പാവം കേശവേന്ദ്രകുമാര്‍
-കെ എ സോളമന്‍ 

No comments:

Post a Comment